Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയ്‌നയുടെ വീട് കണ്ട സച്ചിൻ ക്ളീൻ ബൗൾഡ്!

raina-house-sachin മകൾ ഗ്രാസിയയ്ക്ക് വേണ്ടി നിരവധി മാറ്റങ്ങളാണ് വീടിനുള്ളിൽ റെയ്നയും ഭാര്യയും വരുത്തിയത്.

ചെന്നൈ സൂപ്പർകിങ്‌സ്‌ ഐപിഎൽ കിരീടം സ്വന്തമാക്കിയതിന്റെ ഹാങ്ങോവറിലാണ് വൈസ് ക്യാപ്റ്റൻ സുരേഷ് റെയ്ന. പക്ഷേ ക്രിക്കറ്റ് ലോകത്തെ ഫാമിലിമാൻമാരിൽ പ്രമുഖനാണ് കക്ഷി. മത്സരം കഴിഞ്ഞാൽ എത്രയും പെട്ടെന്ന് വീട്ടിലേക്കുള്ള വിമാനം പിടിക്കാൻ ഓടുന്ന താരങ്ങളിൽ ഒരാളാണ് റെയ്‌ന എന്നതുതന്നെ കാരണം. ഗാസിയാബാദിലുള്ള വീട്ടിൽ രണ്ടുപേർ കാത്തിരിപ്പുണ്ട്. ഭാര്യ പ്രിയങ്കയും മകൾ ഗ്രാസിയയും. വീട്ടിൽ സ്വസ്ഥമായി ചെലവഴിക്കുന്ന, കുട്ടിയുമായി കളിക്കുന്ന നിമിഷങ്ങളൊക്കെ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

raina-family

പച്ചപ്പിനു ചുറ്റും മറഞ്ഞിരിക്കുകയാണ് കന്റെംപ്രറി ശൈലിയിൽ ഒരുക്കിയ വീട് എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. ബാൽക്കണിയിൽ ചെറിയൊരു ഉദ്യാനം കാണാം. 

ധാരാളം പ്രകാശം വിരുന്നെത്തുന്ന അകത്തളങ്ങൾ. എക്പോസ്ഡ് ബ്രിക് വോളും ഭിത്തി മുഴുവൻ നിറയുന്ന ടിവിയുമാണ് ലിവിങ് അടയാളപ്പെടുത്തുന്നത്. കറുപ്പും വെളുപ്പും നിറങ്ങളിലുള്ള ഗ്രാനൈറ്റാണ് നിലത്ത് വിരിച്ചിരിക്കുന്നത്. 

suresh-raina-home

മകൾ ഗ്രാസിയയ്ക്ക് വേണ്ടി നിരവധി മാറ്റങ്ങളാണ് വീടിനുള്ളിൽ റെയ്നയും ഭാര്യയും വരുത്തിയത്. മുറി പിങ്ക് തീമിലേക്ക് മാറ്റി. ഭിത്തികളിൽ കാർട്ടൂണുകളും വോൾ പേപ്പറുകൾക്കും ഒട്ടിച്ചു...കളർഫുൾ കാർപ്പറ്റുകളും ഫർണിച്ചറുകളും വാങ്ങി. സ്വീകരണമുറിയിലെ ഒരു ഭിത്തി ഫോട്ടോ വോൾ ആക്കി മാറ്റി. ഇവിടെ ഗ്രാസിയ ജനിച്ച മുതലുള്ള സുന്ദരനിമിഷങ്ങൾ ചില്ലിട്ടു സൂക്ഷിച്ചിരിക്കുന്നു. അടുത്തിടെ റെയ്‌നയുടെ വീട്ടിൽ അതിഥിയായി എത്തിയ സച്ചിൻ ടെണ്ടുൽക്കറിന് വീടിന്റെ അകത്തളങ്ങളും പച്ചപ്പ് നിറഞ്ഞ പരിസരവും നന്നേ ബോധിച്ചത്രേ. സച്ചിനെ കൂടാതെ നിരവധി പ്രമുഖരും റെയ്‌നയുടെ ആതിഥേയത്വം സ്വീകരിച്ച് ഇവിടെ എത്തിയിട്ടുണ്ട്. ആ ഓർമകളും ഭിത്തികളിൽ കാണാം. എന്തുകൊണ്ടും സൂപ്പർ ഹോം തന്നെ...