Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെയ്മർ തകർക്കുമോ? എന്തായാലും ഈ വീട് ഒരു സംഭവമാണ്!

neymar-home 6 മില്യൺ പൗണ്ടാണ് ബംഗ്ലാവിന്റെ മൂല്യം. അതായത് ഏകദേശം 55 കോടിയോളം രൂപ.

ലോകകപ്പ് ആരംഭിച്ചതോടെ ലോകം പന്തിനു പിന്നാലെ ഓടാൻ തുടങ്ങി. വരും ദിനങ്ങളിൽ ബ്രസീലിന്റെയും അർജന്റീനയുടെയും കളികൾ എത്തുന്നതോടെ ലോകകപ്പ് ആവേശം ഉച്ചസ്ഥായിയിലെത്തും. കാരണം ഈ രണ്ടു ടീമുകൾക്കാണ് ഇങ്ങ് കേരളത്തിൽ വരെ കൂടുതൽ ആരാധകർ ഉള്ളത്. ഈയവസത്തിൽ ബ്രസീൽ സൂപ്പർതാരം നെയ്മറുടെ വീട് വരെയൊന്നു പോയി വന്നാലോ?

neymar-house-view

റിയോ ഡി ജനീറോയിലുള്ള പോർട്ടോബെല്ലോ എന്ന എസ്റ്റേറ്റിൽ രണ്ടര ഏക്കറിലാണ് നെയ്മറുടെ ബംഗ്ലാവ്. ഒരു മിനി റിസോർട് തന്നെയാണിവിടം. ഒക്ടോബർ 2016 ലാണ് താരം ഈ ബംഗ്ലാവ് മേടിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ തന്റെ വീട്ടുവിശേഷങ്ങൾ നെയ്മർ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ആറു കിടപ്പുമുറികളുള്ള ബംഗ്ലാവിനു പുറത്ത് ഹെലിപാഡ്, ജിം, ടെന്നീസ് കോർട്ട്, ബോട്ട് ജെട്ടി തുടങ്ങിയവയുണ്ട്. 

neymar-house–rio

പുറത്തെ പച്ചപ്പിലേക്ക് മിഴി തുറക്കുന്ന ധാരാളം ഗ്ലാസ് ജാലകങ്ങൾ വീടിനുള്ളിൽ കാണാം. തുറന്ന ശൈലിയിലാണ് അകത്തളങ്ങൾ. സ്വീകരണമുറിയും ഊണുമുറിയുമെല്ലാം വിശാലമായ ഹാളിന്റെ ഭാഗമാണ്.

neymar-house-interior

വിശാലമായ ഔട്ഡോർ സിറ്റിങ് ഏരിയയാണ് മറ്റൊരാകർഷണം. ബംഗ്ലാവിനകത്തും സർപ്രൈസുകൾ നിരവധിയുണ്ട്. മസാജ് റൂം, സ്വിമ്മിങ് പൂൾ തുടങ്ങിയവയുമുണ്ട്. അടിത്തട്ടിലുള്ള വൈൻ സെല്ലാറിൽ 3000 കുപ്പി വൈനുകൾ സൂക്ഷിച്ചിട്ടുണ്ടത്രെ.

neymar-house-inside

ഫുട്‍ബോൾ താരമായിട്ടും ടെന്നീസിനാണ് താരം വീട്ടിൽ പ്രാധാന്യം നൽകിയിട്ടുള്ളത് എന്നത് കോർട് കണ്ടാൽ മനസിലാകും. രാജ്യാന്തര മത്സരങ്ങൾ നടക്കുന്ന കോർട്ടുകൾക്ക് സമാനമായ സൗകര്യങ്ങളോടെയാണ് ടെന്നീസ് കോർട്ട്.

6 മില്യൺ പൗണ്ടാണ് ബംഗ്ലാവിന്റെ മൂല്യം. അതായത് ഏകദേശം 55 കോടിയോളം രൂപ.