Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സച്ചിൻ, ഷാരൂഖ്...പിന്നാലെ ടൈഗറും!

tiger-shrof-house ടൈഗർ ഷ്‌റോഫ് മുംബൈ ബാന്ദ്രയിലാണ് അഞ്ചരക്കോടി വിലമതിക്കുന്ന മൂന്നു ബെഡ്‌റൂമുകളോട് കൂടിയ ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

മുംബൈ കേന്ദ്രീകരിച്ച് പുതിയ വീടുകൾ വാങ്ങുന്ന കാര്യത്തിൽ സെലിബ്രിറ്റി താരങ്ങൾക്കിടയിൽ കടുത്ത മത്സരം നടക്കുകയാണ് എന്ന് തോന്നുന്നു. അടുത്തിടെ ഷാരൂഖ്ഖാനും സച്ചിൻ ടെണ്ടുൽക്കറും ഇത്തരത്തിൽ മുംബൈ നഗരത്തിൽ പുതിയ വീടുകൾ വാങ്ങിയിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം ജാക്കി ഷ്‌റോഫിന്റെ മകൻ ടൈഗർ ഷ്‌റോഫിന്റെ ഊഴം വന്നിരിക്കുകയാണ്. 

ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ ടൈഗർ ഷ്‌റോഫ് മുംബൈ ബാന്ദ്രയിലാണ് അഞ്ചരക്കോടി വിലമതിക്കുന്ന മൂന്നു ബെഡ്‌റൂമുകളോട് കൂടിയ ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുന്നത്. സ്വന്തമായി ഒരു പ്രോപ്പർട്ടി വാങ്ങുമ്പോൾ ഒരിക്കൽ വിറ്റു കളഞ്ഞ മുംബൈ ബാന്ദ്രയിലെ വീട് വാങ്ങണം എന്ന് ടൈഗറിന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. കാരണം ടൈഗറിന്റെയും സഹോദരി കൃഷ്ണയുടെയും ബാല്യകാല സ്മരണകൾ അത്രയും അവിടെയാണ്. 

എന്നാൽ ആ വീട് തിരികെ പിടിക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് മുംബൈയിലെ തന്നെ ഏറ്റവും പോഷ് ഏരിയയയിലെ റസ്‌തോംജി അപ്പാർട്ടുമെന്റുകളിൽ ഒന്ന് ടൈഗർ സ്വന്തമാക്കിയത്. റസ്‌തോംജി പാരാമൗണ്ട് എന്ന ഈ അപ്പാർമെന്റിലെ വിശാലമായ മുറികളിൽ ഇന്റീരിയർ ഡിസൈൻ ചെയ്ത് പൂർത്തിയാക്കാനുണ്ട്. അതിനായുള്ള കാത്തിരിപ്പിലാണ് ടൈഗർ ഇപ്പോൾ. 

tiger-shroffs-new-apartments

മുംബൈ നഗരത്തിന്റെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു പച്ചപ്പാൽ ചുറ്റപ്പെട്ടിരിക്കുന്ന ഒരിടത്താണ് റസ്‌തോംജി പാരാമൗണ്ട് സ്ഥിതി ചെയ്യുന്നത്. അടുത്തവർഷം ആദ്യത്തോടെ ഇവിടേക്ക് താമസം മാറാൻ ആണ് ടൈഗർ ഉദ്ദേശിക്കുന്നത്. 3597 സ്‌ക്വയർ ഫീറ്റ് ആണ് അപാർട്മെന്റിന്റെ മൊത്തം കാർപ്പറ്റ് ഏരിയ. സഞ്ജയ് പുരി ആർക്കിറ്റെക്ക്ട്സ് ഉടമ സഞ്ജയ് പുരിയാണ്  റസ്‌തോംജി പാരാമൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. 

tiger-shroffs-new-apartment

ടൈഗറിന്റെ അപാർട്മെന്റിന്റെ ഉൾവശം ഡിസൈൻ ചെയ്യുന്നത് സൈമൺ അറോറയാണ്. മൂന്നു ബെഡ്റൂമുകൾ, മൂന്നു ബാത്ത്റൂമുകൾ, ഒരു പവർറൂം എന്നിവയാണ് അപാർട്മെന്റിന്റെ പ്രധാന ആകർഷണം. ബാൽക്കണി വാതിലുകൾ തുറന്നാൽ വിശാലമായ അറബിക്കടലിന്റെ സാമീപ്യം ആസ്വദിക്കാം. ഒരു ഫിറ്റ്നസ് പ്രേമിയായ ടൈഗർ ഷ്‌റോഫിനെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ഔട്ഡോർ ഫിറ്റ്നസ് സ്റ്റുഡിയോ ആണ്.

kitchen

ഐവറി നിറത്തിലാണ് അപാർട്മെന്റിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഉപയോഗിച്ചിരിക്കുന്ന ടൈലുകൾ, ഭിത്തി, കർട്ടനുകൾ എന്നിവയ്ക്ക് മാച്ചിങ് നിറങ്ങൾ തന്നെ നൽകുന്നതിൽ ഡിസൈനർ സൈമൺ അറോറ ഏറെ വിജയിച്ചിരിക്കുന്നു