(ഉത്തരങ്ങൾ തയാറാക്കിയത് ഡോ. സി.കെ. ഷാജു, പെരുവസീനിയർ വെറ്ററിനറി സർജൻ, വെറ്ററിനറി ഹോസ്പിറ്റൽ, കോഴ. ഫോൺ: 9447399303)
കൂട്ടിനുള്ളിൽ വളർത്തുന്ന കോഴികൾ പരസ്പരം കൊത്തി പരുക്കേൽപ്പിക്കുന്നു. മുറിവ് പറ്റിയത് പിന്നീട് ചത്തുപോയി. മുറിവിൽ എന്തു മരുന്നു പുരട്ടണം.വി. ബലരാമൻ നായർ, കൊല്ലംതീറ്റയിലെ പ്രോട്ടീൻ, വിറ്റമിൻ എന്നിവയുടെ കുറവ്, കൂട്ടിലെ തിക്കിത്തിരക്ക്, തീറ്റപ്പാത്രങ്ങളുടെ കുറവ് എന്നിവയാണ് കോഴികൾ പരസ്പരം കൊത്തി പരുക്കേൽപ്പിക്കുന്നതിനു കാരണം. ഇ തിനെ കാനിബാളിസം (CANIBALISM) എന്നു വിളിക്കുന്നു. പരിപാലനം മെച്ചപ്പെടുത്തുക, തീറ്റയിൽ വിറ്റമിന്‍ എ, ധാതുക്കൾ എന്നിവ നൽകുക. പുല്ല്, ചീരയില എന്നിവ അരിഞ്ഞിട്ടു നൽകുക. കൊത്തുകൂടുന്നത് നിയന്ത്രിക്കാൻ ചുണ്ടിന്റെ മുൻഭാഗം കത്രിക ഉപയോഗിച്ച് ചെറുതായി മുറിച്ചു കളയാം. വലിയ ഫാമുകളിൽ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളുടെ ചുണ്ട് നിശ്ചിത ദിവസത്തിനുള്ളിൽ ഇലക്ട്രോണിക് ഡിബീക്കർ ഉപയോഗിച്ചു മുറിച്ചു കളയുന്ന പതിവുണ്ട്. കോഴി കൊത്തി പരുക്കേൽപ്പിച്ച മുറിവിൽ ആന്റിസെപ്റ്റിക് ഓയിന്റ്മെന്റ് ഏതെങ്കിലും പുരട്ടുക.
സമീകൃത തീറ്റയ്ക്കു ക്ഷീരപ്രഭ കാലിത്തീറ്റ സമീകൃതവും സന്തുലിതവുമാക്കാനുള്ള പ്രായോഗികമാർഗം കംപ്യൂട്ടർ സോഫ്റ്റ്‌വെയർ മലയാളത്തിൽ ലഭ്യമാണോ?
സി. ഗിരീഷ് ബാബു, മുണ്ടയാട്