മഹാനവമി, വിജയദശമി വേളയിലെ ആവശ്യങ്ങൾക്കായി സംഭരിച്ച സുഗന്ധവ്യഞ്‌ജനങ്ങളുടെ വിൽപ്പന ഉത്തരേന്ത്യൻ നഗരങ്ങളിൽ പൊടിപൊടിക്കുന്നു. ഉത്സവാഘോഷങ്ങൾക്കു തിളക്കം വർധിക്കുമെന്ന സൂചനയാണു വ്യാപാരരംഗത്തു നിന്നും ലഭ്യമാകുന്നത്‌. വൻകിട സ്റ്റോക്കിസ്റ്റുകൾ നേരത്തെ ശേഖരിച്ച കുരുമുളകും ഏലക്കയും ചുക്കും മഞ്ഞളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹാനവമി, വിജയദശമി വേളയിലെ ആവശ്യങ്ങൾക്കായി സംഭരിച്ച സുഗന്ധവ്യഞ്‌ജനങ്ങളുടെ വിൽപ്പന ഉത്തരേന്ത്യൻ നഗരങ്ങളിൽ പൊടിപൊടിക്കുന്നു. ഉത്സവാഘോഷങ്ങൾക്കു തിളക്കം വർധിക്കുമെന്ന സൂചനയാണു വ്യാപാരരംഗത്തു നിന്നും ലഭ്യമാകുന്നത്‌. വൻകിട സ്റ്റോക്കിസ്റ്റുകൾ നേരത്തെ ശേഖരിച്ച കുരുമുളകും ഏലക്കയും ചുക്കും മഞ്ഞളും ജാതിക്കയുമെല്ലാം ചൂടപ്പം കണക്കെ അവിടെ വിറ്റഴിയുകയാണ്‌. ഉത്സവാഘോഷങ്ങളുടെ ഭാഗമായി രംഗത്തുനിന്ന് അകന്ന അന്തർസംസ്ഥാന വാങ്ങലുകാർ ഇനി നവരാത്രിക്കു ശേഷമേ വിപണിയിൽ തിരിച്ചെത്തൂ. അഞ്ചു ദിവസമായി കുരുമുളകുവില സ്റ്റെഡിയാണ്‌.    

നാളികേരോൽപ്പന്നങ്ങൾ മൊത്തവിപണികളിൽ കരുത്തു നിലനിർത്തി. നവരാത്രി ആവശ്യങ്ങൾക്കുള്ള വെളിച്ചെണ്ണ ചെറുകിട വിപണികൾ ഇതിനകം തന്നെ ശേഖരിച്ചിട്ടുണ്ട്‌. മുന്നിലുള്ള മൂന്നു ദിവസങ്ങളിൽ എണ്ണയ്‌ക്ക്‌ ആവശ്യം ഉയരുമെന്നു വിപണി വ്യത്തങ്ങൾ. കാർഷിക മേഖല വിളവെടുപ്പിന്‌ ഉത്സാഹിക്കുന്നതിനാൽ തെക്കൻ കേരളത്തിലും മലബാർ മേഖലയിലും പച്ചത്തേങ്ങ ലഭ്യത ഉയർന്നെങ്കിലും കൊപ്ര ക്ഷാമം വിട്ടുമാറിയില്ല. കൊച്ചിയിൽ വെളിച്ചെണ്ണ 19,400ലും കൊപ്ര 13,000 രൂപയിലും തുടർച്ചയായ രണ്ടാം വാരത്തിലും മാറ്റമില്ലാതെ നിലകൊണ്ടു. 

ADVERTISEMENT

രാജ്യാന്തര റബർ വിപണിയിലെ മാന്ദ്യം നിലനിന്നതിനാൽ ടയർ നിർമാതാക്കൾ ഷീറ്റ്‌ സംഭരണത്തിന്‌ കാര്യമായ ഉത്സാഹം കാണിച്ചില്ല. തായ്‌ മാർക്കറ്റായ ബാങ്കോക്കിൽ ഈ മാസം ഇതിനകം റബർ വില കിലോ 22 രൂപ ഇടിഞ്ഞത്‌ മറ്റ്‌ ഉൽപാദകരാജ്യങ്ങളിലും സമ്മർദ്ദമുളവാക്കി. അവധിവ്യാപാര രംഗത്തും ഉൽപ്പന്നത്തിന്‌ തിരിച്ചടി നേരിട്ടു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രാത്രി മഴ നിലനിന്നതിനാൽ കർഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ടാപ്പിങ്‌ നടന്നില്ല. 

നാളികേരം

  • വെളിച്ചെണ്ണ: 19400
  • മില്ലിങ്: 19900
  • കൊപ്ര: 13,000‐13,200
ADVERTISEMENT

കുരുമുളക്‌

  • ഗാർബിൾഡ്‌: 66,400
  • അൺഗാർബിൾഡ്‌ : 64,400
  • പുതിയ കുരുമുളക്‌ :  63,400

ചുക്ക്

  • മീഡിയം: 30,000
  • ബെസ്റ്റ്: 35,000
ADVERTISEMENT

അടയ്ക്ക

  • പുതിയത്: 33,000

ജാതിക്ക

  • തൊണ്ടൻ  (കിലോ): 200-270
  • തൊണ്ടില്ലാത്ത്‌: 450 - 550 
  • ജാതിപത്രി ചുവപ്പ്‌‐മഞ്ഞ : 900-1200 
  • ജാതി ഫ്ലവർ ചുവപ്പ്‌: 1300-1600
  • ജാതി ഫ്ലവർ മഞ്ഞ: 1200-1700

റബർ

  • ആർഎസ്‌ എസ്‌ 5 ഗ്രേഡ്‌: 20,300-19,600
  • ആർഎസ്‌ എസ്‌ 4 ഗ്രേഡ്‌:  20,500
  • ഒട്ടുപാൽ: 13,500
  • ലാറ്റക്‌സ്‌: 12,800