മികച്ച വംശഗുണമുള്ള കാളകളുടെ ബീജം തിരഞ്ഞെടുത്ത് തങ്ങളുടെ പശുക്കള്‍ക്കു കുത്തിവച്ച് ഫാമില്‍ മികച്ച ഉല്‍പാദനശേഷിയുള്ള പശുക്കളെ ഉറപ്പാക്കുന്ന സംരംഭകരുടെ ഏണ്ണം കൂടുന്നു. അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ അറിയാം. പശുക്കളില്‍ ആധാനത്തിനായി മികച്ച കാളകളുടെ ബീജം കര്‍ഷകര്‍ക്കു ലഭ്യമാക്കാനും അങ്ങനെ പിറക്കുന്ന

മികച്ച വംശഗുണമുള്ള കാളകളുടെ ബീജം തിരഞ്ഞെടുത്ത് തങ്ങളുടെ പശുക്കള്‍ക്കു കുത്തിവച്ച് ഫാമില്‍ മികച്ച ഉല്‍പാദനശേഷിയുള്ള പശുക്കളെ ഉറപ്പാക്കുന്ന സംരംഭകരുടെ ഏണ്ണം കൂടുന്നു. അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ അറിയാം. പശുക്കളില്‍ ആധാനത്തിനായി മികച്ച കാളകളുടെ ബീജം കര്‍ഷകര്‍ക്കു ലഭ്യമാക്കാനും അങ്ങനെ പിറക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച വംശഗുണമുള്ള കാളകളുടെ ബീജം തിരഞ്ഞെടുത്ത് തങ്ങളുടെ പശുക്കള്‍ക്കു കുത്തിവച്ച് ഫാമില്‍ മികച്ച ഉല്‍പാദനശേഷിയുള്ള പശുക്കളെ ഉറപ്പാക്കുന്ന സംരംഭകരുടെ ഏണ്ണം കൂടുന്നു. അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ അറിയാം. പശുക്കളില്‍ ആധാനത്തിനായി മികച്ച കാളകളുടെ ബീജം കര്‍ഷകര്‍ക്കു ലഭ്യമാക്കാനും അങ്ങനെ പിറക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച വംശഗുണമുള്ള കാളകളുടെ ബീജം തിരഞ്ഞെടുത്ത് തങ്ങളുടെ പശുക്കള്‍ക്കു കുത്തിവച്ച് ഫാമില്‍ മികച്ച ഉല്‍പാദനശേഷിയുള്ള പശുക്കളെ ഉറപ്പാക്കുന്ന സംരംഭകരുടെ ഏണ്ണം കൂടുന്നു. അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ അറിയാം. 

പശുക്കളില്‍ ആധാനത്തിനായി മികച്ച കാളകളുടെ ബീജം കര്‍ഷകര്‍ക്കു ലഭ്യമാക്കാനും അങ്ങനെ പിറക്കുന്ന കന്നുകുട്ടികളെ മികച്ച രീതിയിൽ വളർത്തിയെടുക്കുന്നതിന് അവരെ സഹായിക്കാനും കാസര്‍കോടു ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി. പാൽപൊലിമ എന്ന ഈ പദ്ധതി പോയ മാസം 14ന് മൃഗസംരക്ഷണ–ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. നല്ല കാര്യം, അല്‍പം വൈകിയെങ്കിലും.   

ADVERTISEMENT

നല്ല കാളകളുടെ ഗുണമേന്മയേറിയ ബീജമാത്രകൾ കര്‍ഷകര്‍ക്കു ലഭ്യമല്ലാതായത് സംസ്ഥാനത്തെ പാലുൽപാദനം ദിനംപ്രതി കുറയാനും ചെറുകിട ക്ഷീരകർഷകർ ഈ മേഖല വിട്ടുപോകാനും ഇടയാക്കിയെന്നതില്‍ സംശയമില്ല. മിൽമ പലപ്പോഴായി ക്ഷീരകർഷകർക്ക് ഇൻസെന്റീവുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവയൊന്നും പാൽ സംഭരണത്തില്‍ പ്രതിഫലിക്കുന്നില്ല. എന്നാല്‍, ഒരു വശത്ത് കറവ കുറഞ്ഞ പശുക്കളെ വളർത്തി ഒരു കൂട്ടം ക്ഷീരകർഷകർ തളരുമ്പോൾ മറുവശത്ത് നല്ല പശുക്കളിൽ, നല്ല കാളകളുടെ ബീജം കുത്തിവച്ച് അത്യുല്‍പാദനശേഷിയുള്ള പുതിയ തലമുറയെ ജനിപ്പിച്ചു വളര്‍ത്തി വലിയ നേട്ടം കൊയ്യുന്നവരുമുണ്ട്. മൃഗസംരക്ഷണ, ക്ഷീരവികസ വകുപ്പുകള്‍ പക്ഷേ, ദീർഘവീക്ഷണമുള്ള ഈ യുവതലമുറ കർഷകരെ വേണ്ടത്ര പരിഗണിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നുണ്ടോയെന്നു സംശയിക്കാതെ വയ്യ. 

മൃഗസംരക്ഷണ വകുപ്പാണ് സംസ്ഥാനത്ത് ബീജമാത്രകൾ പ്രധാനമായും വിതരണം ചെയ്യുന്നത്. ഇതിനുള്ള ബീജമാത്രകൾ ഉൽപാദിപ്പിക്കുന്നത് കേരള ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ് (കെഎൽഡിബി) ആണ്. എന്നാൽ, സർക്കാർ വിതരണം ചെയ്യുന്ന ഈ ബീജമാത്രകളിലൂടെ പിറക്കുന്ന പശുക്കുട്ടികള്‍ വളരുമ്പോള്‍ അവയ്ക്കു തള്ളപ്പശുക്കളെക്കാൾ പാലുൽപാദനശേഷിയുണ്ടാകുമോ എന്നു കര്‍ഷകരില്‍ നല്ല പങ്കും ചിന്തിക്കുന്നേയില്ല. പശുക്കൾ ഗർഭം ധരിക്കുന്നുണ്ടോ ഇല്ലയോ എന്നു മാത്രമാണ് അവരുടെ നോട്ടം. എന്നാല്‍ ഇന്നു പലരും മാറിച്ചിന്തിച്ചു തുടങ്ങി. നല്ല കാളകളുടെ ഗുണമേന്മയേറിയ ബീജം തന്നെ തന്റെ പശുവിനു കുത്തിവയ്ക്കണമെന്ന് അവര്‍ക്കു നിര്‍ബന്ധമുണ്ട്. അവര്‍ അത് ആവശ്യപ്പെട്ടു തുടങ്ങിയിട്ടുമുണ്ട്. തങ്ങള്‍ ആവശ്യപ്പെടുന്ന ബീജം മൃഗാശുപത്രിയില്‍നിന്നു ലഭിച്ചില്ലെങ്കില്‍ അവര്‍ മറ്റു വഴികള്‍ തേടുകയും ചെയ്യുന്നു. 

ആദ്യ പ്രസവത്തിൽത്തന്നെ മികച്ച പാലുൽപാദനം കാഴ്ചവച്ച പശുവിനൊപ്പം വിപിൻ

നല്ല പശുക്കളെ ഉറപ്പാക്കാന്‍ വിപിന്‍ ബീജാധാനം പഠിച്ചു

സ്വന്തം ഫാമിൽ മികച്ച പാലുൽപാദനമുള്ള പശുക്കളെ നിലനിർത്താനും  മികച്ച പാലുൽപാദനമുള്ള കിടാരികളെ ജനിപ്പിക്കാനും ശ്രദ്ധിക്കുന്ന യുവ ക്ഷീരകർഷകനാണ് വയനാട് മാനന്തവാടി കുറ്റിത്തോട്ടത്തിൽ വിപിൻ പൗലോസ്. സ്വന്തം പശുക്കളിൽ മികച്ച കാളകളുടെ ബീജം കുത്തിവയ്ക്കുന്നതിനായി ബീജാധാനത്തില്‍ പരിശീലനം നേടിയ വിപിൻ മണ്ണുത്തി വെറ്ററിനറി കോളജിൽനിന്ന് വെറ്ററിനറി നഴ്സിങ്ങിൽ ഡിപ്ലോമയും നേടി. 

ADVERTISEMENT

സ്വന്തം ഫാമിലെ ഒരു അനുഭവമാണ് ബീജാധാന പഠനത്തിന് ഈ യുവാവിനെ പ്രേരിപ്പിച്ചത്. 36 ലീറ്റർ പാലുള്ള പശുവിന് പ്രദേശത്തെ ലൈവ്സ്റ്റോക് ഇന്‍സ്പെക്ടർ ‍(എൽഐ) കുത്തിവച്ചത് തീരെ ഗുണനിലവാരമില്ലാത്ത ബീജമായിരുന്നത്രെ. അതു കുത്തിവച്ചുണ്ടാകുന്ന കുട്ടിക്ക് ഭാവിയില്‍ ലഭിച്ചേക്കാമായിരുന്നത് ശരാശരി 12 ലീറ്റർ പാൽ മാത്രമായിരുന്നുവെന്ന് വിപിന്‍. ഭാഗ്യത്തിന് പശുവിനു ചെന പിടിച്ചില്ല. അതോടെ ബ്രീഡിങ്ങിൽ കൂടുതല്‍ ശ്രദ്ധിക്കാൻ തുടങ്ങി. എഐ (ആർട്ടിഫിഷൽ ഇൻസെമിനേഷൻ) കോഴ്സ് പഠിച്ചതോടെ മികച്ച കാളകളുടെ ബീജമാത്രകൾ എൻഡിഡിബിയില്‍ന്നു വാങ്ങി സ്വന്തം ക്രയോക്യാനില്‍ സൂക്ഷിക്കാൻ തുടങ്ങി. 36 ലീറ്റർ പാൽ തന്നിരുന്ന പശുവിനു പിന്നീട് എൻഡിഡിബിയുടെ അറ്റ്‌ലസ് എന്ന കാളയുടെ ബീജം വാങ്ങി വിപിന്‍ തന്നെ കുത്തിവച്ചു. അതിലുണ്ടായ പശുക്കുട്ടി വളര്‍ന്ന് ഇപ്പോള്‍ 34 ലീറ്റർവരെ ഉൽപാദനത്തിലേക്ക് എത്തിയതായി വിപിന്‍. 2 തവണ തൈലേറിയ ബാധിച്ചില്ലായിരുന്നെങ്കിൽ ഉൽപാദനം 40 ലീറ്റർ എത്തുമായിരുന്നുവെന്നു വിപിൻ പറയുന്നു. ശരാശരി പരിചരണത്തിലാണ് ഇത്രയും മികച്ച ഫലം. അതുകൊണ്ടുതന്നെ ഇപ്പോൾ കിടാരികള്‍ക്കു മികച്ച പരിചരണം നല്‍കാന്‍ മനസ്സുവയ്ക്കുന്നു.  

കേരളത്തില്‍  ഉൽപാദനച്ചെലവ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍  ഉൽപാദനക്ഷമതയേറിയ പശുക്കളെ വളര്‍ത്തിയാലേ രക്ഷയുള്ളൂ. 10 ലീറ്റർ പാലുള്ള പശുവിനും 30 ലീറ്റർ പാലുള്ള പശുവിനും ചെലവ് ഏറക്കുറെ ഒരുപോലെയാണെന്നും വിപിന്‍ ചൂണ്ടിക്കാട്ടുന്നു. 

ഫോൺ: 8086738711 (വിപിൻ)

കർഷകൻ നല്ലൊരു ബ്രീഡറാകണം

ADVERTISEMENT

മികച്ച വംശപാരമ്പര്യവും പാലുൽപാദനവുമുള്ള പശുക്കളെ സ്വന്തം ഫാമിൽ വളർത്തിയെടുക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ കർഷകന് ഇനിയുള്ള കാലത്ത് നിലനിൽപുള്ളൂവെന്ന് കോട്ടയം മാന്നാനം പീടികവെളിയിൽ പി.ജെ.തോമസ്. ഫാമിലെ നല്ല പശുക്കളെ തിരഞ്ഞെടുത്ത് അവയിൽനിന്നു മികച്ച തലമുറയെ വാർത്തെടുക്കാന്‍ ശ്രദ്ധിക്കണം. അതിനു നല്ല കാളയുടെ ബീജം തന്നെ കുത്തിവയ്ക്കണം. എന്നാല്‍, കിട്ടുന്നതെന്തോ അതു കുത്തിവയ്ക്കുന്ന ബ്രീഡിങ് രീതിയാണു നമ്മുടേത്. പാലുൽപാദനം കുറഞ്ഞ പശുക്കളെ വളർത്തി ഇനിയുള്ള കാലം മുൻപോട്ടു പോകാനാവില്ല. നമ്മുടെ കൈവശമുള്ള സങ്കരയിനം പശുക്കളിൽ നല്ല കാളകളുടെ ബീജം കുത്തിവച്ച് ജനിക്കുന്ന കുട്ടിയിൽ അതേ ഇനത്തിലെ മറ്റൊരു കാളയുടെ ബീജം കുത്തിവച്ച് (ഇൻബ്രീഡിങ് ഒഴിവാക്കണം, ഇതു സാധ്യമാകണമെങ്കിൽ റെക്കോർഡ് സൂക്ഷിക്കണം) ഘട്ടം ഘട്ടമായി മാത്രമേ പാലുൽപാദനം ഉയർത്താൻ കഴിയൂ.

‌പഞ്ചാബിൽനിന്നു കൊണ്ടുവന്ന ജഴ്സി ഇനം പശുക്കളുടെ കുട്ടികളാണ് ഈ ഫാമിലുള്ള നാല് ഉരുക്കളിൽ മൂന്നെണ്ണം. അന്നു കൊണ്ടുവന്ന പശുക്കൾക്ക് ശരാശരി 13 ലീറ്ററായിരുന്നു ഉൽപാദനമെങ്കിൽ രണ്ടാം തലമുറയിൽ അത് 18 ലീറ്ററിലേക്ക് എത്തി. ഇങ്ങനെ ഘട്ടം ഘട്ടമായി വളർത്തിയെടുത്താൽ ഫാമിൽ നല്ല പശുക്കളെ ഉറപ്പാക്കാമെന്നു തോമസ്. 

മൂന്നാം തലമുറ കിടാവിനൊപ്പം തോമസ്

‘കുറച്ചു പശുക്കളെ പരിപാലിക്കുക, അവ മികച്ചതാവട്ടെ’, ഇതാണ് തോമസിന്റെ ആശയം. മറ്റാരുടെയും സഹായമില്ലാതെ പരിചരിക്കാനും കഴിയണം. ശരീരവലുപ്പം കൂടിയെന്നു കരുതി ഉൽപാദനം കൂടണമെന്നില്ല. എന്നാല്‍, വലുപ്പം കൂടുംതോറും പരിപാലനച്ചെലവ് ഉയരും. 

നല്ല ബീജം കുത്തിവച്ചതുകൊണ്ടു മാത്രമായില്ല, ജനിക്കുന്ന കന്നുകുട്ടികളെ നല്ല രീതിയിൽ പരിപാലിക്കുകയും വേണം. ആദ്യത്തെ 3 മാസം നല്‍കുന്ന പരിചരണമാണ് കുട്ടികളുടെ ആരോഗ്യത്തിന്റെയും പാലുൽപാദനത്തിന്റെയും അടിത്തറ. ഒപ്പം നല്ല തീറ്റയും നൽകണം. സൈലേജ്, തീറ്റപ്പുല്ല്, വൈക്കോൽ എന്നിവയ്ക്കൊപ്പം സാന്ദ്രിത തീറ്റയും ചേർത്ത് ടിഎംആർ രീതിയിലാണ് തോമസ് തീറ്റ നൽകുന്നത്. വളർച്ചയുടെ ഓരോ ഘട്ടത്തിലുമായി കാഫ് സ്റ്റാർട്ടർ, കിടാരി തീറ്റ, ട്രാൻസിഷൻ ഫീഡ്, പാലുൽപാദനത്തിനുള്ളത് എന്നിങ്ങനെ 4 തരം തീറ്റ നല്‍കുന്ന തോമസ് അവ സ്വന്തമായി തയാറാക്കുകയും ചെയ്യുന്നു.  

ഫോൺ: 9496267917 (തോമസ്)