ഒരു കറവക്കാലത്ത് ഏറ്റവുമധികം പാലുൽപാദിപ്പിച്ച കൂത്താട്ടുകുളത്തെ ശ്രീധരീയം ഡെയറിയിലെ 22–ാം പശുവിനെക്കുറിച്ച് ഏതാനും ദിവസങ്ങൾക്കു മുൻപ് സൂചിപ്പിച്ചിരുന്നല്ലോ. പ്രസവത്തിനു മുൻപും അതിനു ശേഷവും ആ പശുവിന് നൽകിയ ശാസ്ത്രീയ തീറ്റക്രമത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ ലേഖനങ്ങളിൽ പങ്കുവച്ചത്. ആ പശുവിനെ ആധാരമാക്കി

ഒരു കറവക്കാലത്ത് ഏറ്റവുമധികം പാലുൽപാദിപ്പിച്ച കൂത്താട്ടുകുളത്തെ ശ്രീധരീയം ഡെയറിയിലെ 22–ാം പശുവിനെക്കുറിച്ച് ഏതാനും ദിവസങ്ങൾക്കു മുൻപ് സൂചിപ്പിച്ചിരുന്നല്ലോ. പ്രസവത്തിനു മുൻപും അതിനു ശേഷവും ആ പശുവിന് നൽകിയ ശാസ്ത്രീയ തീറ്റക്രമത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ ലേഖനങ്ങളിൽ പങ്കുവച്ചത്. ആ പശുവിനെ ആധാരമാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കറവക്കാലത്ത് ഏറ്റവുമധികം പാലുൽപാദിപ്പിച്ച കൂത്താട്ടുകുളത്തെ ശ്രീധരീയം ഡെയറിയിലെ 22–ാം പശുവിനെക്കുറിച്ച് ഏതാനും ദിവസങ്ങൾക്കു മുൻപ് സൂചിപ്പിച്ചിരുന്നല്ലോ. പ്രസവത്തിനു മുൻപും അതിനു ശേഷവും ആ പശുവിന് നൽകിയ ശാസ്ത്രീയ തീറ്റക്രമത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ ലേഖനങ്ങളിൽ പങ്കുവച്ചത്. ആ പശുവിനെ ആധാരമാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കറവക്കാലത്ത് ഏറ്റവുമധികം പാലുൽപാദിപ്പിച്ച കൂത്താട്ടുകുളത്തെ ശ്രീധരീയം ഡെയറിയിലെ 22–ാം പശുവിനെക്കുറിച്ച് ഏതാനും ദിവസങ്ങൾക്കു മുൻപ് സൂചിപ്പിച്ചിരുന്നല്ലോ. പ്രസവത്തിനു മുൻപും അതിനു ശേഷവും ആ പശുവിന് നൽകിയ ശാസ്ത്രീയ തീറ്റക്രമത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ ലേഖനങ്ങളിൽ പങ്കുവച്ചത്. ആ പശുവിനെ ആധാരമാക്കി ഓരോ കർഷകനും തന്റെ പശുക്കൾക്കായി എങ്ങനെ ശാസ്ത്രീയമായി തീറ്റ തയാറാക്കാം എന്നും മുൻ ലേഖനങ്ങളിൽ സൂചിപ്പിച്ചിരുന്നു. അതിനൊപ്പം ചേർക്കേണ്ടതാണ് കന്നുകുട്ടി–കിടാരി പരിപാലനവും. 

ഒരു കന്നുകുട്ടി ജനിക്കുമ്പോൾ മുതൽ അതിന് ശാസ്ത്രീയ പരിചരണം ഉറപ്പാക്കാനായാൽ ആ കന്നുകുട്ടി അതിവേഗം വളർച്ച നേടുകയും മദിലക്ഷണം കാണിക്കുകയും ചെയ്യും. കൃത്യമായ പരിചരണം ലഭിക്കാതെ വരുന്ന കിടാരികൾ 18ഉം 20ഉം മാസമൊക്കെ കഴിഞ്ഞേ മദിലക്ഷണം കാണിക്കൂ. എത്രയും നേരത്തെ ശാരീരിക വളർച്ച കൈവരിച്ച് മദിലക്ഷണം കാണിക്കുന്നുവോ, അത്രയും നേരത്തെതന്നെ കർഷകന് കറവക്കാലം ലഭിക്കുമെന്നതാണ് ശാസ്ത്രീയ പരിചരണത്തിന്റെ നേട്ടം.

ശ്രീധരീയം ഡെയറിയിലെ 22–ാം നമ്പർ പശുവിന്റെ കുട്ടി
ADVERTISEMENT

ശ്രീധരീയം 22 എന്ന പശുവിന്റെ കുട്ടിയെ അടിസ്ഥാനപ്പെടുത്തിയാണ് കന്നുകുട്ടികളുടെ ശാസ്ത്രീയ പരിപാലനത്തെക്കുറിച്ച് ഇവിടെ പരാമർശിക്കുന്നത്. എൻഡിഡിബിയുടെ അലമാദി സെമൻ സ്റ്റേഷനിലെ HF-40125 (REMENTON) എന്ന കാളയുടെ ബീജം കുത്തിവച്ച്  22–9–2023ൽ ജനിച്ച ഈ പശുക്കുട്ടിക്ക് ആദ്യം ഇളംപാൽ നൽകി. അതിനു ശേഷം 56–ാം ദിവസം ആയപ്പോൾ പാൽ നൽകുന്നത് പൂർണമായും നിർത്തി. അതോടൊപ്പം കന്നുകുട്ടികൾക്കുള്ള സ്റ്റാർട്ടർ ഘട്ടം ഘട്ടമായി ഉയർത്തിക്കൊണ്ടുവരികയും ചെയ്തിരുന്നു (കന്നുകുട്ടി പരിപാലനത്തെക്കുറിച്ച് വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക).

ജനന സമയത്ത് ഈ കിടാവിന്റെ തൂക്കം എടുത്തിരുന്നില്ല. എന്നാൽ, ജനിച്ച് 69–ാം ദിവസം തൂക്കമെടുത്തപ്പോൾ 69 കിലോയും തുടർന്ന് 99–ാം ദിവസം 90 കിലോയും 131–ാം ദിവസം 116 കിലോയും ഉണ്ടായിരുന്ന കുട്ടി 346–ാം ദിവസം 310 കിലോയിൽ എത്തി. ഈ കിടാരി 365 ദിവസം ആയപ്പോൾ 320 കിലോ പിന്നിടുകയും 12–ാം മാസത്തിൽ രണ്ടാം മദി കാണിച്ചപ്പോൾ ബീജാധാനം നടത്തുകയും ചെയ്തു. 

ADVERTISEMENT

എപ്പോൾ ഒരു കിടാരിക്ക് ബീജാധാനം നടത്താം?

പലപ്പോഴും കർഷകർക്ക് സംശയമുള്ള കാര്യമാണിത്. കിടാരി ഒരു വയസിനുള്ളിൽത്തന്നെ മദി കാണിച്ചാൽ ആവശ്യത്തിനു തൂക്കമുണ്ടെങ്കിൽ ബീജാധാനം നടത്താമെന്ന് ഡോ. ഏബ്രഹാം മാത്യു പറയുന്നു. മദി കാണിച്ചെങ്കിൽ എച്ച്എഫ്, സങ്കര വർഗം കിടാരികൾ 320 കിലോ തൂക്കമെത്തിയാൽ വയസ് പ്രത്യേകം നോക്കാതെ ബീജാധാനം ചെയ്യാം. ആവശ്യത്തിനു തൂക്കമെത്താതെ ബീജാധാനം ചെയ്താൽ ആദ്യത്തെ കറവയിൽ ഉൽപാദനം ലഭിക്കാത്ത സ്ഥിതിയുണ്ടാകും. 

ഓർമിക്കാൻ

ഒരു കിടാവ് ജനിക്കുമ്പോൾ അതിന് ഒരു പ്രതിരോധശേഷിയുമില്ല. അതുകൊണ്ടുതന്നെ അണുബാധയേൽക്കാനുള്ള സാധ്യതയേറെയാണ്. കൊളസ്ട്രം അഥവാ ഇളംപാൽ ലഭിക്കുന്നതോടുകൂടിയാണ് കന്നുകുട്ടിക്ക് പ്രതിരോധശേഷി ലഭിച്ചുതുടങ്ങുന്നത്. ഈ രോഗപ്രതിരോധം ലഭിക്കണമെങ്കിൽ കൊളസ്ട്രം ശുദ്ധമായിത്തന്നെ കന്നുകുട്ടിയുടെ ചെറുകുടലിലെത്തണം. അകിട് വൃത്തിയായി കഴുകിത്തുടച്ച് വൃത്തിയുള്ള പാത്രത്തിൽ കറന്നെടുത്ത് അപ്പോൾത്തന്നെ നൽകുന്നതിലൂടെയാണ് കന്നുകുട്ടിയുടെ ആരോഗ്യത്തെ സഹായിക്കുന്ന വിധത്തിലുള്ള രോഗപ്രതിരോധം അതിനു ലഭിക്കുന്നത്. 

ADVERTISEMENT

കുട്ടികളെ നല്ല രീതിയിൽ വളർത്തിയാൽ 25–ാം മാസത്തിലോ 26–ാം മാസത്തിലോ പ്രസവിപ്പിക്കാൻ കഴിയും. ഇപ്പോൾ നമ്മുടെ നാട്ടിൽ പല കിടാരികളും ശരാശരി 36–ാം മാസമാണ് പ്രസവിക്കുന്നത്. അത് മാറി കിടാരി 25–ാം മാസം പ്രസവിച്ചാൽ ഒരു കറവക്കാലം കൂടുതൽ ലഭിക്കും. ഒരു കറവക്കാലം എന്നത് ഇന്നത്തെ സാഹചര്യത്തിൽ കുറഞ്ഞത് 4000 ലീറ്റർ പാലാണ്. അടുത്ത കറവക്കാലത്ത് ഉൽപാദനം വർധിക്കുകയും ചെയ്യും. 

ഡെയറിയിങ്ങിലെ ലാഭം

പാലുൽപാദനം മാത്രമല്ല ഒരു ക്ഷീര സംരംഭത്തിന്റെ ലാഭം. നേരത്തെ വളർച്ചയെത്തുന്ന കിടാരികൾ, നേരത്തെയുള്ള പ്രസവം, രണ്ടു പ്രസവങ്ങൾ തമ്മിലുള്ള കുറഞ്ഞ അകലം എന്നിവയൊക്കെ ലാഭത്തിന്റെ അക്കൗണ്ടിൽ ചേർക്കാവുന്നതാണ്. പാൽ മാത്രമാണ് ലാഭം എന്നു കരുതുന്നത് തെറ്റാണ്. അതുപോലെ സ്വന്തം ഫാമിൽ നല്ല കുട്ടികളെ ജനിപ്പിച്ച് അവയെ നല്ല രീതിയിൽ വളർത്തി വലുതാക്കി ഫാമിൽത്തന്നെ റീപ്ലേസ് ചെയ്യുന്നതാണ് ഫാമിന്റെ വളർച്ചയ്ക്ക് നല്ലത്.