ചെറുതല്ല ചുരയ്ക്ക

ചുരയ്ക്ക

മുൻപ് അത്ര ശ്രദ്ധയൊന്നും നൽകാതെ വളർത്തിയിരുന്ന ചുരയ്ക്ക അത്ര നിസാരക്കാരനല്ലെന്ന് കണ്ടെത്തിയ കർഷകർ ഈ വിളയും നന്നായി പരീക്ഷിക്കുന്നു. വയനാട് ജില്ലയിൽ പലയിടത്തും ഈ കൃഷി തുടങ്ങിയിട്ടുണ്ട്.

വിലയിലും വിളവിലും ചുരയ്ക്കയൊരു പുലി തന്നെയാണ് പച്ചക്കറികളിൽ ഏറെ ഔഷധ ഗുണമുണമുള്ള ഒന്നാണ് ചുരയ്ക്ക. പാൽ ചുരയ്ക്ക, കുംഭചുരയ്ക്ക, കയ്പ്പ ചുരയ്ക്ക എന്നിങ്ങനെ മൂന്നു തരം ചുരയ്ക്കയുണ്ട്.

നാട്ടിൻ പുറങ്ങളിൽ കുമ്മട്ടിക്കായ എന്നും ഇതിനെ വിളിക്കാറുണ്ട്. 90 ശതമാനം ജലംശവും ഭക്ഷ്യയോഗ്യമായ നാരുകൾ അടങ്ങിയതും ഊർജവും കൊഴുപ്പും കുറവായ ചുരയ്ക്ക ശരീരഭാരം കുറയ്ക്കാൻ ഉത്തമമാണ്.