നമ്മുടെ തോട്ടത്തിലും തൊടികളിലും നാം കാണുന്ന ഔഷധികളെപ്പറ്റി നാം തികച്ചും അജ്ഞരാണ്. ഇവയിൽ ചിലത് ഇപ്പോൾ വംശനാശ ഭീഷണിയിലാണ്. അങ്ങനെ നമ്മൾ പാടത്തും പറമ്പിലും കാണുന്ന 15 ഔഷധികളെ നമുക്ക് പരിചയപ്പെടാം.
കച്ചോലം
ശാസ്ത്രനാമം – കാംഫിരിയ ഗലംഗ
ഔഷധയോഗ്യ ഭാഗം – കിഴങ്ങ്
ഔഷധ ഗുണം – പനി, കൃമി, അർശസ്, അരുചി ഇവയെ അകറ്റും. രക്തത്തെ ശുദ്ധീകരിക്കുന്നു. ശ്വാശകോശ രോഗങ്ങൾക്ക് ഉത്തമം. വയറുവേദന മാറ്റും. കേശതൈലങ്ങൾക്ക് സുഗന്ധവസ്തുവായി ഉപയോഗിക്കാം.
ശതാവരി
ശാസ്ത്രനാമം – അസ്പരാഗസ് റസിമോസസ്
ഔഷധയോഗ്യ ഭാഗം – കിഴങ്ങ്
ഔഷധ ഗുണം – വാതം, പിത്തം ഇവ നശിപ്പിക്കും. മുലപ്പാൽ വർദ്ധിപ്പിക്കും. പ്രസവരക്ഷയ്ക്കും ഉപയോഗിക്കുന്നു. ഒരു രസായന ഔഷധമായി കണക്കാക്കപ്പെടുന്നു. ലൈംഗികശേഷി വർധിപ്പിക്കുന്നു. മൂത്രാശയരോഗം ശമിപ്പിക്കും.
തിപ്പലി
ശാസ്ത്രനാമം – പിപ്പെർ ലോൺഗം
ഔഷധയോഗ്യ ഭാഗം – മൂപ്പെത്തിയ പെൺതരികൾ, വേര്
ഔഷധഗുണം – ഒരു മേദ്യ ഔഷധമായി കണക്കാക്കപ്പെടുന്നു. ബുദ്ധിശക്തിയും ഓര്‍മശക്തിയും വർദ്ധിപ്പിക്കും. പനി, ചുമ, വിശപ്പില്ലായ്മ, വിളർച്ച, ദഹനക്കുറവ് എന്നിവ ഇല്ലാതാകും. ഒരു ടോണിക്കായും കണക്കാക്കപ്പെടുന്നു. പിപ്പല്ലി, പിപ്പല്ലി മൂലം എന്നിവ യഥാക്രമം തിപ്പലിയുടെ പഴുത്തുണങ്ങിയ കായ്കളും വേരുമാണ്.
ചിറ്റരത്ത
ശാസ്ത്രനാമം – ഏൽപിനിയ കാൽകരട്ട
ഔഷധയോഗ്യ ഭാഗം – കിഴങ്ങ്
ഔഷധ ഗുണം – ദഹനകാരി, വിഷഹാരി, വിശപ്പുണ്ടാകും. ഒച്ചയടപ്പു മാറ്റും. കരൾരോഗം, ആമാശയരോഗം, പ്രമേഹം എന്നിവയ്ക്ക് നല്ലത്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ദൂരീകരിക്കും.
പാൽമുതക്ക്
ശാസ്ത്രനാമം – ഐപ്പോമിയ മൊറേഷ്യനാ
ഔഷധയോഗ്യ ഭാഗം – കിഴങ്ങ്
ഔഷധ ഗുണം – മുലപ്പാൽ വർധിനിയായും ഒരു ടോണിക്കായും കണക്കാക്കപ്പെടുന്നു. ലൈംഗികശേഷി വർധിപ്പിക്കുന്നു.
അടപതിയൻ (ജീവന്തി)
ശാസ്ത്രനാമം – ഹോളോസ്റ്റമ്മ അടകൊടിയൻ
ഔഷധയോഗ്യ ഭാഗം – തടിച്ച വേരുകൾ
ഔഷധ ഗുണം – യുവത്വം നിലനിർത്താൻ സഹായിക്കുന്നു. ഒരു ആയുർവേദ രസായനൗഷധം. ടോണിക്കായും ഉപയോഗിക്കാം. ഓജോവർധകവും തടിപ്പിക്കുന്നതുമാണ്. കണ്ണിനും നല്ലതാണ്.
കറ്റാർവാഴ
ശാസ്ത്രനാമം – അലോയ് വേര
ഔഷധയോഗ്യ ഭാഗം – പോള, പോളനീര്
ഔഷധ ഗുണം – കഫം, പിത്തം, വാതരോഗങ്ങൾ ശമിപ്പിക്കുന്നു.
വിരേചന ഔഷധമായി പ്രവർത്തിക്കുന്നു. മുടി വളരാൻ സഹായിക്കുന്നു. മലശോധനയുണ്ടാക്കുന്നു. ചർമരോഗങ്ങൾക്കെതിരായും ഉപയോഗിക്കാം. ഇതിന്റെ ഇലച്ചാറുണ്ടാക്കി ചെന്നിനായകമുണ്ടാക്കുന്നു.
ചിറ്റമൃത്
ശാസ്ത്രനാമം – റ്റിനൊസ്സ്പോറ കോർഡിഫോളിയ
ഔഷധയോഗ്യ ഭാഗം – തണ്ട്, ഇല
ഔഷധ ഗുണം – ചർമരോഗിക്കു നല്ലത്. പനിക്കെതിരായി പ്രയോഗിക്കുന്നു. തണ്ടിൽനിന്നെടുത്ത ബെർബെറിൻ എന്ന ആൽക്കലോയ്ഡ് ശരീരതാപത്തെ ക്രമീകരിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്നു. പ്രമേഹം, മൂത്രരോഗങ്ങൾ, രക്തവാതം എന്നിവ ദൂരീകരിക്കുന്നു. കുഷ്ഠരോഗത്തിന് പേരുകേട്ടതാണ് ഈ ഔഷധം.
പനിക്കൂർക്ക
ശാസ്ത്രനാമം – കോളിയസ് അംബോണിക്കസ്
ഔഷധയോഗ്യ ഭാഗം – ഇല
ഔഷധ ഗുണം – കരളിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നു. കഫം ഇല്ലാതാകുന്നു. പനി, നീരിളക്കം, ചുമ ഇവ മാറ്റും. വിയർപ്പിക്കും.
വയമ്പ്
ശാസ്ത്രനാമം – അകോറസ് കലാമസ്
ഔഷധയോഗ്യ ഭാഗം – കിഴങ്ങ്
ഔഷധ ഗുണം – ബുദ്ധിശക്തി, ഓര്‍മശക്തി എന്നിവ വർധിപ്പിക്കുന്നു. അപസ്മാരം, ഉന്മാദം, അതിസാരം, ജ്വരം, ഗ്രന്ഥിവീക്കം എന്നിവക്കെതിരെയും ഉപയോഗിക്കുന്നു. ദന്തരോഗത്തിനും, നാഡികളുടെ ഉത്തേജനത്തിനും പ്രതിവിധിയായി ഉപയോഗിക്കാം.
കുടങ്ങല്‍ (മണ്ടുകപർണി)
ശാസ്ത്രനാമം – സെൻറല്ല ഏഷ്യാറ്റിക്ക
ഔഷധയോഗ്യ ഭാഗം – സമൂലം
ഔഷധഗുണം – ബുദ്ധിയും ഓർമശക്തിയും വർധിപ്പിക്കുന്നു. തലച്ചോറിലുള്ള ഞരമ്പുകളെ ശക്തിപ്പെടുത്തുന്നു. അർബുദ രോഗത്തിനെതിരായി പ്രയോഗിക്കുന്നു. ചർമരോഗങ്ങൾക്കും ഉത്തമം.
മൂവില
ശാസ്ത്രനാമം – ന്യൂഡർത്തിയ വിസിഡ
ഔഷധയോഗ്യ ഭാഗം – വേര്
ഔഷധഗുണം – പനി, വാതം, ഹൃദ്രോഗം എന്നിവയ്ക്ക് പ്രതിവിധിയായും ശ്വാസതടസത്തിനെതിരായും ഉപയോഗിക്കുന്നു. ഒരു ടോണിക്കായും ലൈംഗിക ഉത്തേജനത്തിനും ഉപയോഗിക്കുന്നു.
അയ്യപ്പന
ശാസ്ത്രനാമം – യൂപട്ടോറിയം ട്രിപ്ലിനെർവി
ഔഷധയോഗ്യ ഭാഗം – ഇല
ഔഷധ ഗുണം – മുറിവുണക്കാൻ സഹായിക്കുന്നു. ചർമരോഗത്തിനെതിരായും രക്തസ്രാവമുണ്ടായാലും ഉപയോഗിക്കുന്നു. അർബുദത്തിനെതിരായും അർശസ്സിനെതിരെയും പ്രവർത്തിക്കുന്നു.
ആനച്ചുവടി
ശാസ്ത്രനാമം – എലിപ്പെൻടോപാസ്സ്
ഔഷധയോഗ്യ ഭാഗം – സമൂലം, വേര്
ഔഷധ ഗുണം – മലബന്ധിയും, വാതവർധകവുമാണ്. ഓജോവർധകവും, ഹൃദയത്തിന് പുഷ്ടികരവുമാണ്. കുടൽ രോഗങ്ങൾ നീക്കും. ശരീരതാപം നിയന്ത്രിക്കും.
ബ്രഹ്മി
ശാസ്ത്രനാമം – ബാക്കപ്പ് മോണിയേറി
ഔഷധ ഗുണം – ബുദ്ധിക്കും ഓർമശക്തിക്കും ഉപയോഗിക്കുന്നു. നാഡികളെയും തലച്ചോറിനെയും ഉത്തേജിപ്പിക്കുന്നു. ഹൃദയഭിത്തിയുടെ സങ്കോചവികാസക്ഷമത കൂടുന്നു. അപസ്മാരത്തിനും, ഉന്മാദത്തിനും ഉത്തമമാണ്.