കൂൺകൃഷി അധികം മുതൽമുടക്ക് ഇല്ലാതെ നടത്താവുന്ന ഒന്നാണ്. ഓലകൊണ്ടുള്ള ഒരു ഷെഡ് അല്ലെങ്കിൽ വീടിന്റെ ഒഴിച്ചിട്ടിരിക്കുന്ന ഭാഗം കൃഷി നടത്താൻ മതിയാകും.
കൂൺ വളരുന്നതിനു വേണ്ട മാധ്യമത്തിന് അതാതിടങ്ങളിൽ സുലഭമായി ലഭിക്കുന്ന വിലക്കുറവുള്ള അറക്കപ്പൊടി, വൈക്കോൽ എന്നിവ ഉപയോഗിക്കുക.
ഇനി വേണ്ടതു കൂൺവിത്ത് (സ്പാൺ) ആണ്. വിത്ത് ഉൽപാദനം എങ്ങനെയെന്ന് അറിയാൻ കേരള കാർഷിക സര്‍വകലാശാല ഗവേഷണ വിദ്യാഭ്യാസകേന്ദ്രങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ബന്ധപ്പെടുക. ഉൽപാദനം സംബന്ധിച്ചുള്ള അറിവിനും പരിശീലനത്തിനും ഉൽപാദകകേന്ദ്രങ്ങളിൽ വേണ്ട സംവിധാനമുണ്ട്. കായംകുളത്തിനടുത്തു കൃഷ്ണപുരം കൃഷി വിജ്ഞാനകേന്ദ്രം ഇത്തരത്തിലുള്ള ഒരു സ്ഥാപനമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള തുടർപ്രവർത്തനങ്ങൾക്ക് അടുത്ത കൃഷിഭവനിലെ നിർദേശങ്ങൾ കൂടി തേടുക.