രണ്ടടി വലുപ്പവും ഒരടി ആഴവുമുള്ള കുഴിയെടുക്കുക. 50 കി.ഗ്രാം ചാണകം /കമ്പോസ്റ്റ്/ മേൽമണ്ണ് എന്നിവ ചേർത്ത് ആ കുഴിയിലിട്ടു മൂടുക. ഇങ്ങനെയുള്ള ഓരോ കുഴിയിലും അഞ്ചു വിത്തുകൾ വീതം വിതയ്ക്കാം. മുളച്ച് രണ്ടാഴ്ചയ്ക്ക് തടത്തിലെ ക്ഷീണിതരും അവശരുമായ ചെടികൾ വേണ്ടെന്നു വച്ച് മൂന്നു തൈകൾ മാത്രം നിലനിർത്തുക.
മേൽവളമായി 30 കി.ഗ്രാം ചാണകം / കമ്പോസ്റ്റ് അല്ലെങ്കിൽ 15 കി.ഗ്രാം മണ്ണിര കമ്പോസ്റ്റ് രണ്ടു പ്രാവശ്യമായി വള്ളി വീശുമ്പോഴും പൂവിടുമ്പോഴും കൊടുക്കുക. രണ്ടാഴ്ചയിലൊരിക്കൽ ചാണകം ഒരു കി.ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ പുഷ്പിക്കുമ്പോൾ മുതൽ ചെടിക്കു നൽകണം.
വളമിടുന്നതിനൊപ്പം കള പറിക്കലും ഇടയിളക്കലും നടത്തുക. മഴക്കാലത്ത് മണ്ണു കൂട്ടിക്കൊടുക്കുക. വള്ളി വീശിത്തുടങ്ങുമ്പോൾ തറയിൽ പടരുന്നതിനുള്ള സംവിധാനമൊരുക്കുക.
നടുന്നതിനു മുൻപ് സ്യൂഡോമോണാസ് വിത്തുമായി ചേർത്തു പരിചരണം നടത്തണം.
വിത്തു നടുന്ന സമയത്ത് മണ്ണിൽ ആവശ്യത്തിന് ഈർപ്പമുണ്ടാകണം. നടുംമുൻപ് അവിടെ കിളച്ച് കളകൾ മാറ്റണം. അമ്ലത്തമുള്ള മണ്ണാണെങ്കിൽ വിത്ത് ഇടുന്നതിനു 15 ദിവസം മുൻപ് സെന്റൊന്നിനു രണ്ടു കിലോഗ്രാം കുമ്മായം മതിയാകും.
വെള്ളരിയുടെ കാലാവധി 90 ദിവസം. ചെടികൾ വയ്ക്കുമ്പോൾ വരികൾ തമ്മിൽ രണ്ടു മീറ്ററും ചെടികൾ തമ്മിൽ ഒന്നര മീറ്ററും അകലമുണ്ടാകുന്നതു നല്ലതാണ്.