തെങ്ങിനുള്ള രാസവളപ്രയോഗത്തെക്കുറിച്ച് പറഞ്ഞുകൊടുക്കവേ, ഒരു കര്‍ഷകന്റെ പ്രതികരണമിങ്ങനെ. ‘ഏമ്പും പിള്ള തേമ്പി തേമ്പി എന്നു പറയുന്നതുപോലെയാണ് തെങ്ങിനു രാസവളം നല്‍കല്.’’ കൃത്രിമ പോഷകാഹാരവും മറ്റും കൊടുത്തു വളർത്തുന്ന കുട്ടികളെക്കാൾ സാധാരണ ആഹാരം കൊടുത്ത് വളർത്തുന്ന കുട്ടികളാണ് കൂടുതൽ ആരോഗ്യവാന്മാരെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെങ്ങിനുള്ള രാസവളപ്രയോഗത്തെക്കുറിച്ച് പറഞ്ഞുകൊടുക്കവേ, ഒരു കര്‍ഷകന്റെ പ്രതികരണമിങ്ങനെ. ‘ഏമ്പും പിള്ള തേമ്പി തേമ്പി എന്നു പറയുന്നതുപോലെയാണ് തെങ്ങിനു രാസവളം നല്‍കല്.’’ കൃത്രിമ പോഷകാഹാരവും മറ്റും കൊടുത്തു വളർത്തുന്ന കുട്ടികളെക്കാൾ സാധാരണ ആഹാരം കൊടുത്ത് വളർത്തുന്ന കുട്ടികളാണ് കൂടുതൽ ആരോഗ്യവാന്മാരെന്നും തെങ്ങിന് രാസവളം നല്‍കിയാലുള്ള ഫലവും അതുതന്നെ എന്നുമാണ് കര്‍ഷകന്‍ ഉദ്ദേശിച്ചത്. രാസവളം ഒട്ടും കൊടുക്കാതെ ജൈവവളം മാത്രം നൽകി വളർത്തുന്ന തെങ്ങുകളാണ് ഈ കർഷകന്റെ അനുഭവത്തിൽ  കൂടുതൽ ആരോഗ്യമുള്ളതും വിളവു നല്‍കുന്നതും രോഗം പിടിപെടാതെ നിലനിൽക്കുന്നതും.  

രാസവളം ചേർത്തതുകൊണ്ടാണ് മാറാരോഗങ്ങളെല്ലാം തെങ്ങിനു വന്നുഭവിച്ചത് എന്ന് വിശ്വസിക്കുന്ന കര്‍ഷകരേറെയുണ്ട് നമ്മുടെ നാട്ടിൽ. ഇനി രാസവളപ്രയോഗത്തെ പരിഹസിച്ച കർഷകന്റെ അനുഭവത്തിനു പിന്നിലെ ശാസ്ത്രീയവശം നോക്കാം. തെങ്ങിനെപ്പോലുള്ള ദീർഘകാലവിള അതിന്റെ വളർച്ചയ്ക്കും നാളികേര ഉൽപാദനത്തിനും മറ്റുമായി അവ വളരുന്ന തടത്തിലെ മണ്ണിലുള്ള പോഷക മൂലകങ്ങൾ വർഷംതോറും നിശ്ചിത അളവിൽ  നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. അങ്ങനെ നീക്കം ചെയ്യപ്പെടുന്ന  പോഷകങ്ങൾ വളങ്ങളിലൂടെ തിരിച്ചു മണ്ണിലേക്ക് വേണ്ടത്ര ചേർത്തു കൊടുക്കാതിരുന്നാല്‍ പ്രസ്തുത മൂലകങ്ങൾ  കിട്ടാതെ തെങ്ങ് ക്ഷീണിക്കുന്നു. കൂടാതെ,  വേണ്ടത്ര ജൈവാംശത്തിന്റെ അഭാവം മൂലം ഫലഭൂയിഷ്ഠത നഷ്ടപ്പെട്ട്  മണ്ണിന്റെ ആരോഗ്യം ക്ഷയിക്കുന്നു. ഇങ്ങനെ ആരോഗ്യം ക്ഷയിച്ച മണ്ണിൽ രാസവളം ചേർത്താല്‍ അതിലുള്ള പോഷകമൂലകങ്ങൾ ദീർഘനേരം തങ്ങിനിൽക്കാതെ നല്ല പങ്കും നഷ്ടമായിപ്പോകുന്നു. അതായത്, വേണ്ടത്ര ജൈവവളം ചേർത്തു തെങ്ങിൻതടത്തിലെ മണ്ണിന്റെ ഘടന മെച്ചപ്പെടുത്തിയതിനുശേഷം മാത്രം രാസവളം ആവശ്യമെങ്കിൽ ചേർക്കുക. എങ്കിലേ  അതുകൊണ്ട്  തെങ്ങിനു ഗുണമുള്ളൂ.  തെങ്ങിൻതോട്ടങ്ങളില്‍  ജൈവവള പ്രയോഗമാണ് ഏറ്റവും പ്രധാനം. രാസവളപ്രയോഗത്തിനു രണ്ടാം സ്ഥാനമേയുള്ളൂ.

ADVERTISEMENT

ഇനി ഇന്നത്തെ ചുറ്റുപാടിൽ അനിവാര്യമായ വളപ്രയോഗമെന്തെന്നു നോക്കാം. മഴക്കാലത്തുടക്കത്തിൽ തെങ്ങിന്‍തടത്തില്‍  25–50 കിലോ ജൈവവളം  ചേർത്തുകൊടുക്കാം. ചാണകം, പച്ചിലവളം, വേപ്പിൻപിണ്ണാക്ക് തുടങ്ങിയവയാണ് പ്രധാനമായും നല്‍കാവുന്നത്. നീർവാർച്ച കുറഞ്ഞ മണൽമണ്ണിൽ ജൈവ വളത്തോ ടൊപ്പം കായൽ ചെളി അല്ലെങ്കില്‍ ആറ്റു ചെളിയിട്ടു മണ്ണിന്റെ ഘടന നന്നാക്കണം. ചകിരിച്ചോര്‍ കംപോസ്റ്റ്, തെങ്ങിന്റെ ജീർണിച്ച  ഓല, മടൽ, കൊതുമ്പ് എന്നിവയും  വളമായി നല്‍കാം. വളം ചേർക്കുന്നതിനു രണ്ടാഴ്ച മുമ്പ് നീറ്റുകക്കയോ കുമ്മായമോ ചേർത്ത്  മണ്ണിന്റെ പുളിരസം കുറയ്ക്കുക.  വർഷകാലത്ത് തെങ്ങിന് രണ്ടു കിലോ കല്ലുപ്പ് നൽകുന്നതും നന്ന്. 

ജൈവവളങ്ങൾ ആകാവുന്നിടത്തോളം നൽകി തെങ്ങിൻതടത്തിലെ മണ്ണിന് പുതുജീവൻ നൽകിയ ശേഷം ആവശ്യമെങ്കിൽ മാത്രം രാസവളങ്ങൾ ശുപാർശിത അളവിൽ ചേർക്കാം.  ആരോഗ്യമില്ലാത്ത മണ്ണിൽ നിൽക്കുന്ന തെങ്ങിന്റെ ചുവട്ടിൽ കുറെ രാസവളം വാങ്ങി തട്ടിയാൽ കർഷകസുഹൃത്ത് പറഞ്ഞതുപോലെ ‘‘ഏമ്പും പിള്ള തേമ്പി തേമ്പി’’യിരിക്കും.

ADVERTISEMENT

വിലാസം: ഡപ്യൂട്ടി ഡയറക്ടർ (റിട്ട.), നാളികേര വികസന ബോർഡ്.