വിഷരഹിതഫലമെന്ന നിലയിൽ കടച്ചക്കയ്ക്ക് ഇപ്പോൾ നല്ല പ്രിയമുള്ളതിനാൽ നന്നായി കായ്ക്കുന്ന കടപ്ലാവ് (ശീമ പ്ലാവ്) നല്ല ആദായം നൽകും. മികച്ച നാടൻ ഇനങ്ങൾ നടുകയാണ് നല്ലത്. ചുറ്റുമുള്ള മരങ്ങളിൽ നിന്ന് അകലത്തിൽ വേണം നടാൻ.
കായ്ക്കുന്ന കടപ്ലാവിന്റെ ചുവട്ടിൽ ധാരാളം തൈകൾ ഉണ്ടാകും. ഇവ പറിച്ചെടുത്തു നടാം. അല്ലെങ്കിൽ തൈ വാങ്ങി നടാം. വേണ്ടത്ര വലുപ്പത്തിൽ കുഴിയെടുത്ത് അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേർത്തു വേണം നടാൻ. മഴക്കാലത്ത് ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം.
വേനലിൽ നനയ്ക്കുന്നതും പുതയിടുന്നതും നന്ന്. മെടഞ്ഞ ഓലകൊണ്ട് ചുറ്റും മറച്ച് തണൽ നൽകുന്നതും കൊള്ളാം. വളമായി ചാണകപ്പോടി, കമ്പോസ്റ്റ്, എല്ലുപൊടി, മറ്റ് ജൈവവളങ്ങൾ എന്നിവ ഉപയോഗിക്കാം.
തയാറാക്കിയത്: ജോഷി മുഞ്ഞനാട്ട്