മട്ടുപ്പാവിലേക്കു ചാഞ്ഞുനിൽക്കുന്ന മാവിൽനിന്നു മാങ്ങ പറിക്കുന്നത് സുഖകരമായ അനുഭവമാണ്. എന്നാൽ മട്ടുപ്പാവിലെ മാന്തോപ്പിൽനിന്നു മാമ്പഴവുമായി ഇറങ്ങിവരുന്നതിെനക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? വെറും മാന്തോപ്പല്ല, മുപ്പതോളം മാവുകൾ കായ്ഫലം നൽകിത്തുടങ്ങിയ മട്ടുപ്പാവിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. കേവലം അഞ്ചു സെന്റ് സ്ഥലത്ത് നഗരക്കൃഷിയുെട എല്ലാ പരിമിതികളെയും വെല്ലുവിളിച്ചുകൊണ്ട് തോപ്പുംപടി പുത്തൻപറമ്പിൽ ജോസഫ് ഫ്രാൻസിസ് മട്ടുപ്പാവിലെ പഴത്തോട്ടം വളർത്തിയെടുത്തത് ഏഴു വർഷത്തെ നിരന്തരപരിശ്രമഫലമായാണ് .
ചെറുതും വലുതുമായ രണ്ടു മട്ടുപ്പാവുകളിലെ 1500 ചതുരശ്രയടി സ്ഥലം ഇതിനായി പ്രയോജനപ്പെടുത്തി. ഏഴു വർഷമായ മാവുകൾ ഓരോന്നിലും നിന്ന് കഴിഞ്ഞ വർഷം 25–50 മാങ്ങ വീതം കിട്ടിയെന്ന് ജോസഫ് പറയുന്നു. ആകെ ആയിരത്തിലധികം മാങ്ങ! ചന്ദ്രക്കാരൻ മുതൽ ഇറക്കുമതി ചെയ്ത റെഡ് മാംഗോ വരെ, മല്ലിക മുതൽ അൽഫോൻസ വരെ, കോശേരി മുതൽ മൽഗോവ വരെ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ആദ്യവർഷം തന്നെ കായ്ഫലം നൽകുന്ന ചിയോസോവി എന്ന തായ് ലൻഡ്് ഇനമാണ് കൂട്ടത്തിൽ കുഞ്ഞൻ. വർഷത്തിൽ മൂന്നുതവണ കുലകളായി മാങ്ങ കിട്ടുന്ന സോണിയ എന്ന ഇസ്രയേൽ ഇനവും ജോസഫിന്റെ മട്ടുപ്പാവിലുണ്ട്.
നല്ല മധുരമുള്ളതും നാരില്ലാത്തതുമായ മാങ്ങ കിട്ടുന്ന ഒരു മാവ് ജോസഫിന്റെ വീട്ടുമുറ്റത്തുണ്ട്. വിത്ത് കിളിർപ്പിച്ചു കിട്ടിയഈയിനത്തിനു പട്രീഷ്യ എന്നാണ് ജോസഫ് പേരിട്ടിരിക്കുന്നത്. ഈ പേരിനു പിന്നിലെ രഹസ്യവും അദ്ദേഹം വെളിപ്പെടുത്തി– ഭാര്യയുെട പേരുതന്നെ! ഇതിന്റെ ഗ്രാഫ്റ്റ് തൈകൾ ജോസഫ് വിൽക്കുന്നുണ്ട്.
ഇരുനൂറുലീറ്റർ വ്യാപ്തമുള്ള പ്ലാസ്റ്റിക്ഡ്രം രണ്ടായി മുറിച്ചശേഷം ഓരോ ഭാഗത്തിലും നടീൽമിശ്രിതം നിറച്ചാണ് ജോസഫിന്റെ മാവുകൃഷി. അമ്പതു ശതമാനം മണ്ണ്, 25 ശതമാനം ചകിരിച്ചോറ്, 25 ശതമാനം ചാണകക്കട്ട/ കരിയിലപ്പൊടി/ ആട്ടിൻകാഷ്ഠം എന്നിവ ചേർത്താണ് ജോസഫ് നടീൽമിശ്രിതം ഉണ്ടാക്കുന്നത്. അതിലേക്ക് ഗ്രാഫ്റ്റ് ചെയ്ത മാവിൻതൈകൾ നടുന്നു. ഇപ്രകാരം ഗ്രാഫ്റ്റ്തൈകൾ നട്ട വീപ്പകൾ മൂന്നു കാലുള്ള ഇരുമ്പ് സ്റ്റാൻഡിനു മുകളിലായാണ് മട്ടുപ്പാവിൽ സ്ഥാപിക്കുക. ഇതുവഴി മട്ടുപ്പാവ് ഈർപ്പമില്ലാതെ വൃത്തിയായി സൂക്ഷിക്കാനാവും.
ഈർപ്പം മൂലം ദോഷമുണ്ടാകാത്തവിധം മിതമായ തോതിൽ മാത്രമാണ് നന. ഒരു ചുവട്ടിൽ ഒരു തവണ പരമാവധി 3–4 ലീറ്റർ വെള്ളം മാത്രം. പക്ഷേ ദിവസവും രണ്ടു നേരം നന യ്ക്കേണ്ടിവരും. കമ്പുകോതൽ, വേരിളക്കൽ തുടങ്ങിയ പരിചരണമുറകളിലൂെട വീടിനുമുകളിലെ മാവിന്റെ കായികവളർച്ച നിയന്ത്രിക്കുകയും വേണം. ഇപ്രകാരം ശാസ്ത്രീയമായി പരിചരിച്ചാൽ രണ്ടുവർഷം കഴിയുമ്പോൾ മാവ് പൂവിടുമെന്ന് അനുഭവത്തിന്റെ ബലത്തിൽ ജോസഫ് പറയുന്നു.ഇത്രയധികം മാവുകളുെട ഭാരം താങ്ങാൻ കോൺക്രീറ്റിനു ശക്തിയുണ്ടോ? ചെറുമരമായി വെട്ടിയൊതുക്കിയ മാവിന്റെ ഭാരം താരതമ്യേന കുറവായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കൃഷികാര്യങ്ങൾക്ക് മട്ടുപ്പാവ് ഉപയോഗിക്കുമ്പോൾ മാത്രമാണ് കോൺക്രീറ്റിന്റെ ശേഷിയെക്കുറിച്ച് നാം ആശങ്കപ്പെടാറുള്ളതെന്ന് ജോസഫ് പറഞ്ഞു. ബഹുനിലമന്ദിരങ്ങളിൽ ടൺ കണക്കിനു ഭാരമുള്ള ജനറേറ്ററുകളും സേഫ് ലോക്കറുകളുമൊക്കെ സ്ഥാപിക്കാമെങ്കിൽ മാവുകളുമാകാമെന്ന പക്ഷമാണ് അദ്ദേഹത്തിന്റേത്. എ ന്നാൽ െവള്ളം കെട്ടിക്കിടക്കാതെയും രാസവളങ്ങൾ ഉപയോഗിക്കാതെയും ശ്രദ്ധിക്കേണ്ടതുണ്ട്.ഗ്രാഫ്റ്റ് ചെയ്ത തൈകൾ നട്ടതുകൊണ്ടാണ് വളരെ പെട്ടെന്നു പൂവിട്ടതെന്ന് അദ്ദേഹം പറഞ്ഞു. പലതരം ഗ്രാഫ്റ്റിങ് രീതികളിൽ കോണ്ടാക്ട് ശൈലിയാണ് ഇദ്ദേഹത്തിനു സ്വീകാര്യം.
മൂപ്പെത്തിയ കമ്പുകൾ ചേർത്തൊട്ടിക്കുന്ന രീതിയാണിത്. ഇപ്രകാരം ഗ്രാഫ്റ്റ് ചെയ്തില്ലെങ്കിൽ മാവ് പൂവിടാൻ വൈകും.മാവ് മാത്രമല്ല പ്രാവും പച്ചക്കറിയും മറ്റ് ഫലവൃക്ഷങ്ങളും ഇദ്ദേഹത്തിന്റെ മട്ടുപ്പാവിലെ തോട്ടത്തിലുണ്ട്. സീതപ്പഴം, റംബുട്ടാൻ, ജമൈക്കൻ സ്റ്റാർ ഫ്രൂട്ട്, പ്ലാവ് എന്നിവയാണ് ഇപ്രകാരം വളർത്തുന്നത്. നേരത്തെ ഇവിടെ നിറഞ്ഞു നിന്നിരുന്ന പ്രാവുവളർത്തൽ ഇപ്പോൾ ഏതാനും കൂടുകളിലായി കുറച്ചിരിക്കുകയാണ്. മാവിലേക്കു ശ്രദ്ധ മാറിയതോെട പ്രാവുകളുെട പരിചരണത്തിനു സമയമില്ലാതായെന്നുജോസഫ് പറയുന്നു. അതേസമയം ശരിയായി നടത്തുകയാണെങ്കിൽ പ്രാവ് വളർത്തലിലൂെട വലിയ വരുമാനം നേടാമെന്ന കാര്യത്തിൽ ജോസഫിനു തീരെ സംശയമില്ല.
ഫോൺ: 9961464419