ആവശ്യങ്ങൾ കർഷകനെ ചിലപ്പോൾ ശാസ്ത്രജ്ഞനോ ഗവേഷകനോ ആക്കും. അത്തരത്തിൽ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ മുതലക്കോടം വള്ളിക്കാട്ട് വി.വി. ജോസും സുഹൃത്ത് അഞ്ചിരി സ്വദേശി വള്ളോപ്പിള്ളിൽ ജോസ് ചെറിയാനും കൂടി നിർമിച്ചതാണ് ടപ്പിയൊക്ക പ്ലക്കർ. കപ്പച്ചുവട് എത്ര വലുതാണെങ്കിലും ഇവരുടെ ഈ ചെറു ഉപകരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആവശ്യങ്ങൾ കർഷകനെ ചിലപ്പോൾ ശാസ്ത്രജ്ഞനോ ഗവേഷകനോ ആക്കും. അത്തരത്തിൽ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ മുതലക്കോടം വള്ളിക്കാട്ട് വി.വി. ജോസും സുഹൃത്ത് അഞ്ചിരി സ്വദേശി വള്ളോപ്പിള്ളിൽ ജോസ് ചെറിയാനും കൂടി നിർമിച്ചതാണ് ടപ്പിയൊക്ക പ്ലക്കർ. കപ്പച്ചുവട് എത്ര വലുതാണെങ്കിലും ഇവരുടെ ഈ ചെറു ഉപകരണം കയ്യിലുണ്ടെങ്കിൽ ആയാസരഹിതമായി കപ്പ പറിക്കാം. വി.വി. ജോസ് വികസിപ്പിച്ച ബുഷ് പ്ലക്കർ എന്ന ചെറു ഉപകരണത്തിന്റെ പരിഷ്കൃത പതിപ്പാണ് ടപ്പിയൊക്ക പ്ലക്കർ. ഇത്തരത്തിലൊരു ഉപകരണത്തിലേക്ക് വി.വി. ജോസിനെ എത്തിച്ചത് ഒന്നുമാത്രം, തൊഴിലാളി ക്ഷാമം.

കൃഷിയാണ് വി.വി. ജോസിന്റെ പ്രധാന വരുമാനമാർഗം. മൂന്നര ഏക്കർ തോട്ടത്തിൽ റബറും കപ്പയുമൊക്കെ വളരുന്നു. രണ്ടു വർഷം മുമ്പ് റബർത്തോട്ടത്തിലെ കാടുവെട്ടാനും കുറ്റിച്ചെടികൾ പിഴുതുമാറ്റാനും തൊഴിലാളികളെ വിളിച്ചെങ്കിലും അവർ എത്തിയില്ല. ഇതേത്തുടർന്ന് സ്വയം തോട്ടത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഒരാഴ്ചകൊണ്ട് കുറ്റിച്ചെടികൾ ഒഴിവാക്കിയെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടായി. കലശലായ ശരീരവേദന. ഈ സാഹചര്യത്തിലാണ് ബുഷ് പ്ലക്കർ എന്ന ഉപകരണം ജോസ് വികസിപ്പിച്ചെടുക്കുന്നത്. ഈ ചെറു ഉപകരണം ശ്രദ്ധിക്കപ്പെട്ടതോടെ സുഹൃത്തുക്കൾ കപ്പ വിളവെടുക്കാൻ ഇത്തരത്തിലൊരു ഉപകരണം നിർമിച്ചുകൂടേ എന്ന് ചോദിച്ചു. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് വി.വി. ജോസ് സുഹൃത്ത് ജോസ് ചെറിയാനുമായി ചേർന്ന് ടപ്പിയൊക്ക പ്ലക്കർ രൂപപ്പെടുത്തുകയായിരുന്നു. 

ADVERTISEMENT

ഇരുപതോളം പ്രോട്ടോടൈപ് നിർമിച്ച് പരീക്ഷിച്ചതിനുശേഷമാണ് ടപ്പിയൊക്ക പ്ലക്കർ എന്ന ഉപകരണം ഇപ്പോഴത്തെ രീതിയിൽ കാര്യക്ഷമമായതെന്ന് വി.വി. ജോസ്. മങ്കി പ്ലയറിന്റെ പ്രവർത്തനതത്വം അടിസ്ഥാനമാക്കി രൂപവും ആകൃതിയും മാറ്റി മാറ്റി പരീക്ഷിച്ചു. ഉപകരണം ഒടിഞ്ഞുപോകുകയും വളഞ്ഞുപോകുകയുമൊക്കെ ചെയ്തു. ഒടുവിൽ കോയമ്പത്തൂരിൽനിന്ന് പ്രത്യേകം ചെയ്യിച്ചെടുക്കുന്ന, ആകൃതി വരുത്തിയ കാഠിന്യം കൂടിയ ഇരുമ്പ് ഉപയോഗിച്ചാണ് ഇപ്പോൾ രണ്ട് ഉപകരണങ്ങളും തയാറാക്കുന്നത്. അതുകൊണ്ടുതന്നെ വളയുകയോ ഒടിയുകയോ ചെയ്യുന്നില്ല എന്ന മെച്ചമുണ്ടെന്ന് ജോസ് ചെറിയാൻ പറയുന്നു. 

സ്വന്തമായി വികസിപ്പിച്ച ഉപകരണങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ ഇരുവരും ജെ & ജെ അഗ്രോ ടൂൾസ് എന്ന കമ്പനി രൂപീകരിച്ച് അതിന്റെ കീഴിൽ അഗ്രോ ഈസി എന്ന ബ്രാൻഡ് ആയിട്ടാണ് രണ്ട് ഉപകരണങ്ങളും ഇന്ന് വിപണിയിൽ എത്തിക്കുന്നത്. ആവശ്യക്കാർക്ക് കൊറിയറായും അയച്ചുകൊടുക്കുന്നുണ്ട്. 

ADVERTISEMENT

അനായാസം കൈകാര്യം ചെയ്യാം, അധ്വാനം കുറവ്, തൊഴിലാളിക്ഷാമം പ്രശ്നമല്ല,  എന്നിങ്ങനെയുള്ള ഗുണങ്ങളാണ് ബുഷ് പ്ലക്കറിനും ടപ്പിയൊക്ക പ്ലക്കറിനുമുള്ളത്.

2.2 കിലോയാണ് ബുഷ് പ്ലക്കർ എന്ന ചെറു ഉപകരണത്തിന്റെ ഭാഗം. സ്റ്റീലിന്റെ പൈപ്പ് ഉപയോഗിച്ചിരിക്കുന്നതിനാൽ ഭാരം കുറവാണ്. അതേസമയം, 

ADVERTISEMENT

ടപ്പിയൊക്ക പ്ലക്കറിന് 5 കിലോഗ്രാമിനു മുകളിൽ ഭാരമുണ്ട്. കേവലം പിടിയിൽ പിടിച്ചുകൊണ്ടുതന്നെ പറിച്ചെടുക്കണ്ട ചെടിയുമായി ഘടിപ്പിക്കാം എന്നതാണ് മറ്റൊരു സവിശേഷത.

ഫോൺ: 9446133245, 9447526594

English summary: Small equipment for tapioca procurement

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT