വിരിയിക്കാനുള്ള മുട്ടയുൽപാദിപ്പിക്കുന്ന കാടകളെ ബ്രീഡർ കാടകൾ എന്ന് വിളിക്കാം. കോഴികളെപ്പോലെ പ്രത്യേക ജനുസുകൾ ഉരുത്തിരിച്ചെടുത്തിട്ടില്ലാത്തതിനാൽ മുട്ടക്കാടകളിൽനിന്നുതന്നെ മാതൃശേഖരം തിരഞ്ഞെടുക്കുന്ന രീതിയാണ് നിലവിലുള്ളത്. മാതൃശേഖരത്തിലേക്കുള്ള കാടകളെ തിരഞ്ഞെടുക്കുന്നത് നൈപുണ്യവും പരിചയസമ്പത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിരിയിക്കാനുള്ള മുട്ടയുൽപാദിപ്പിക്കുന്ന കാടകളെ ബ്രീഡർ കാടകൾ എന്ന് വിളിക്കാം. കോഴികളെപ്പോലെ പ്രത്യേക ജനുസുകൾ ഉരുത്തിരിച്ചെടുത്തിട്ടില്ലാത്തതിനാൽ മുട്ടക്കാടകളിൽനിന്നുതന്നെ മാതൃശേഖരം തിരഞ്ഞെടുക്കുന്ന രീതിയാണ് നിലവിലുള്ളത്.

മാതൃശേഖരത്തിലേക്കുള്ള കാടകളെ തിരഞ്ഞെടുക്കുന്നത് നൈപുണ്യവും പരിചയസമ്പത്തും ആവശ്യമായ കാര്യമാണ്. എങ്കിലും കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളും ഗവൺമെന്റ് സ്ഥാപനങ്ങളും മാതൃകാടകളെ ഉരുത്തിരിച്ചെടുത്തു വിപണിയിൽ ലഭ്യമാക്കുന്നുണ്ട്.

ADVERTISEMENT

ഒരു ആൺകാടയ്ക്ക് 3 പെൺകാടകൾ എന്ന രീതിയിൽ രീതിയാണ് കൊത്തുമുട്ട ഉൽപാദനത്തിനായി കാടകളെ വളർത്തേണ്ടത്. ആൺ കാടകളെയും പെൺകാടകളെയും തിരഞ്ഞെടുക്കുന്നത് നെഞ്ചിലെ തൂവലിന്റെ നിറം നോക്കിയാണ്. തവിട്ടു നിറഞ്ഞ ചാരനിറം പെൺ കാടകൾക്കും, ചുവപ്പ് കലർന്ന തവിട്ടു നിറം ആൺ കാടകൾക്കും കാണാം.

ആൺ. പെൺ കാടകൾ

45 ദിവസം പ്രായമാകുമ്പോൾ കാടകൾ മുട്ടയിട്ടു തുടങ്ങും. സാധാരണ മുട്ടക്കാടകൾക്കുള്ള തീറ്റ തന്നെയാണ് പേരെന്റ്സ് കാടകൾക്കും നൽകുന്നത്. ഒപ്പം കൂടുതൽ ശ്രദ്ധയും ടോണിക്കുകളും ആവശ്യമായി വരും. പേരെന്റ് കാടകൾക്ക് പ്രത്യേകമായുള്ള തീറ്റയും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇത്തരം തീറ്റകൾ ഉപയോഗിക്കുന്നവർ വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം മാത്രം വിറ്റാമിനുകളും ടോണിക്കുകളും നൽകുക.

വെളിച്ചം

മുട്ടക്കാടകളെപ്പോലെത്തന്നെ കൊത്തുമുട്ട ഉൽപാദിപ്പിക്കുന്നതിനുള്ള ഫാമുകളിലും വെളിച്ചം പ്രധാനപ്പെട്ട ഘടകമാണ്. 16 മണിക്കൂർ  കൃത്യമായി വെളിച്ചം നൽകുക. മുൻപ് പല ലേഖനങ്ങളിലും സൂചിപ്പിച്ചിട്ടുള്ളതുപോലെതന്നെ വെളിച്ചം കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ്.

ADVERTISEMENT

കൊത്തുമുട്ടകൾ വിരിയിക്കാൻ വേണ്ടി 16 ദിവസം സ്റ്ററിലും 2-3 ദിവസം ഹാച്ചറിലും വയ്ക്കേണ്ടതാണ്. വിരിയിക്കാനുള്ള കാലാവധി കോഴികളെക്കാൾ കുറവാണ്. 

വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളിൽ ലിംഗനിർണയം നടത്താൻ സ്വീകാര്യമായ മാർഗങ്ങളില്ല. അതിനാൽ 21 ദിവസം വരെ ബ്രൂഡ് ചെയ്തതിനു ശേഷം തൂവൽ നോക്കി ആൺ കാടയെയും പെൺ കാടയെയും തരംതിരിച്ചെടുക്കാം.

ഒരു കാടയ്ക്ക് പാർക്കാൻ 150 മുതൽ 200 ചതുരശ്ര സെന്റീമീറ്റർ വരെ സ്ഥലം മതിയാകും. ഇത്തരത്തിൽ അൻപത് കാടകൾക്കു വേണ്ട കൂടിന്റെ വലുപ്പം 120x60x25 സെന്റീമീറ്റർ ആണ്. താഴ്ഭാഗത്ത് അര ഇഞ്ച് നീളവും വീതിയും വശങ്ങളിൽ ഒരിഞ്ച് നീളും വീതിയുമുള്ള കണ്ണികളുള്ള സ്റ്റീൽ വലകൾ കൊണ്ടാണ് കൂടു നിർമിക്കേണ്ടത്. വെള്ളത്തിനുവേണ്ടി നിപ്പിൾ സംവിധാനവും ഒരുക്കാം. ഒപ്പം കാടകളുടെ തീറ്റപ്പാത്രവും സജ്ജീകരിക്കുക.

45 ദിവസം പ്രായമാകുമ്പോൾ മുട്ടയിട്ടു തുടങ്ങുന്ന കാടകളിൽനിന്ന് വർഷം 280 മുതൽ 300 മുട്ടകൾ വരെ ലഭിക്കും. ഒരു മുട്ടയ്ക്ക് 10–15 ഗ്രാം തൂക്കം ഉണ്ടാകും.

ADVERTISEMENT

50 ദിവസത്തിനു ശേഷം മാത്രമാണ് ആൺ കാടകളെയും പെൺ കാടകളെയും ഒരുമിച്ച് കൂട്ടുക. ആൺ കാടകളെയും പെൺ കാടകളെയും  ഒരുമിച്ച് ചേർത്ത് 4 ദിവസത്തിനു ശേഷം മാത്രമേ കൊത്തുമുട്ടകൾ ശേഖരിക്കാവൂ. ഇങ്ങനെ ശേഖരിക്കുന്ന കൊത്തുമുട്ടകൾ 15 ഡിഗ്രി സെൽഷ്യസ് താപവും 75 ശതമാനം ഈർപ്പവുമുള്ള മുറിയിൽ സൂക്ഷിക്കേണ്ടതാണ്.

‌‌പേരന്റ് കാടകൾക്ക് കൊടുക്കുന്ന തീറ്റക്രമം

  • ആദ്യത്തെ പത്തു ദിവസം പ്രീ സ്റ്റാർട്ടർ തീറ്റ.
  • 45 ദിവസം വരെ ക്വായിൽ സ്റ്റാർട്ടർ തീറ്റ.
  • മുട്ടയിട്ടു തുടങ്ങിയാൽ ലെയർ തീറ്റ.

ലെയർ തീറ്റ നൽകുമ്പോൾ ആദ്യത്തെ മൂന്നു ദിവസം സ്റ്റാർട്ടർ തീറ്റയുമായി ചേർത്തുവേണം നൽകാൻ.

കാട വളർത്തുന്ന കർഷകരുടെ എണ്ണം കേരളത്തിൽ അടുത്ത കാലത്തായി വർധിച്ചു വരുന്നതിനാൽ കൊത്തുമുട്ടകൾക്കും കാടക്കുഞ്ഞുങ്ങൾക്കുമുള്ള വിപണിയിലെ ആവശ്യകത വളരെയധികം വർധിച്ചിട്ടുണ്ട്.

English summary: How to Take Care of Parent Quails?