ഏറ്റവും ചുരുങ്ങിയ മുതൽമുടക്കിൽ ആടുകൃഷിയിൽനിന്നും ആദായമുണ്ടാക്കാവുന്ന വഴികൾ പരിചയപ്പെടണമെങ്കിൽ ആന്റണി തോമസ് എന്ന യുവസംരംഭകന്റെ ആന്റൺസ് മലബാറി ഗോട്ട് ഫാമിലെത്തിയാൽ മതി. പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനടുത്ത് പാലക്കയമെന്ന കുടിയേറ്റ കർഷക ഗ്രാമത്തിൽ സ്വന്തം വീടിന് സമീപം തന്നെയാണ് ഈ യുവസംരംഭകന്റെ മലബാറി

ഏറ്റവും ചുരുങ്ങിയ മുതൽമുടക്കിൽ ആടുകൃഷിയിൽനിന്നും ആദായമുണ്ടാക്കാവുന്ന വഴികൾ പരിചയപ്പെടണമെങ്കിൽ ആന്റണി തോമസ് എന്ന യുവസംരംഭകന്റെ ആന്റൺസ് മലബാറി ഗോട്ട് ഫാമിലെത്തിയാൽ മതി. പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനടുത്ത് പാലക്കയമെന്ന കുടിയേറ്റ കർഷക ഗ്രാമത്തിൽ സ്വന്തം വീടിന് സമീപം തന്നെയാണ് ഈ യുവസംരംഭകന്റെ മലബാറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും ചുരുങ്ങിയ മുതൽമുടക്കിൽ ആടുകൃഷിയിൽനിന്നും ആദായമുണ്ടാക്കാവുന്ന വഴികൾ പരിചയപ്പെടണമെങ്കിൽ ആന്റണി തോമസ് എന്ന യുവസംരംഭകന്റെ ആന്റൺസ് മലബാറി ഗോട്ട് ഫാമിലെത്തിയാൽ മതി. പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനടുത്ത് പാലക്കയമെന്ന കുടിയേറ്റ കർഷക ഗ്രാമത്തിൽ സ്വന്തം വീടിന് സമീപം തന്നെയാണ് ഈ യുവസംരംഭകന്റെ മലബാറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും ചുരുങ്ങിയ മുതൽമുടക്കിൽ ആടുകൃഷിയിൽനിന്നും ആദായമുണ്ടാക്കാവുന്ന വഴികൾ പരിചയപ്പെടണമെങ്കിൽ ആന്റണി തോമസ് എന്ന യുവസംരംഭകന്റെ ആന്റൺസ് മലബാറി ഗോട്ട് ഫാമിലെത്തിയാൽ മതി. പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനടുത്ത് പാലക്കയമെന്ന കുടിയേറ്റ കർഷക ഗ്രാമത്തിൽ സ്വന്തം വീടിന് സമീപം തന്നെയാണ് ഈ യുവസംരംഭകന്റെ മലബാറി ആടു ഫാം. ആടുകൃഷിയുടെ ആദായസാധ്യതകൾ അറിഞ്ഞ ആന്റണി അഞ്ചു വർഷങ്ങൾക്ക് മുൻപ് തന്റെ ബിഎ ബിരുദ പഠനകാലത്തിന്റെ ആരംഭത്തിലാണ് ആടുകൃഷിയിൽ ഒരു കൈനോക്കാനിറങ്ങുന്നത്. ആടുകൃഷിയെ അടുത്തറിഞ്ഞതോടെ താൽപര്യവും കൂടി. ക്രമേണ കുറെയധികം ആടനുഭവങ്ങളും ചെയ്തറിവുകളും നേടിയതോടെ ആടുകൃഷിയിൽ മുന്നോട്ട് പോവാൻ അവഗാഹവും ആത്മവിശ്വാസവുമായി. ഇന്ന് ഈ ഇരുപത്തിയേഴുകാരന്റെ സംരംഭത്തില്‍ ചെറുതും വലുതുമായ ആടുകള്‍ ഇരുപതോളമുണ്ട്. മേന്മയുള്ള ആടുകളിൽനിന്നു ഗുണനിലവാരമുള്ള ആട്ടിൻകുഞ്ഞുങ്ങളെ ഉൽപാദിക്കാൻ കഴിയുന്ന ഒരു ബ്രീഡിങ് യൂണിറ്റ് ആയാണ് ആന്റണി തന്റെ ഫാമിനെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആടുവളർത്തൽ സംരംഭം നടത്തുന്നതിനൊപ്പം ബിഎഡ് രണ്ടാം വര്‍ഷ അധ്യാപകപഠന വിദ്യാർഥി കൂടിയാണ് ആന്റണി. സംരംഭത്തിന് പൂർണ പിന്തുണയുമായി അമ്മ ലൈലയും അച്ഛൻ സോജനും സഹോദരങ്ങൾ ഉൾപ്പെടെ കുടുംബവും ആന്റണി തോമസിന് ഒപ്പമുണ്ട്. 

അടുകൃഷിയുടെ ആന്റണ്‍സ് മോഡൽ; ചെയ്തറിവുകളാണ് കൈമുതൽ

ADVERTISEMENT

ഏതൊരു ആടുവളര്‍ത്തല്‍ സംരംഭത്തിന്റെയും വളര്‍ച്ചയുടെയും വിജയത്തിന്‍റെയും അടിത്തറ മികച്ചയിനം പെണ്ണാടുകളും ആണാടുകളും അടങ്ങുന്ന പേരന്റ്സ്റ്റോക്ക് ആണെന്ന കാര്യം ആന്റണിക്കറിയാം. മലബാറി, ജമുനാപാരി, ബീറ്റല്‍ തുടങ്ങിയ മികച്ചയിനം പെണ്ണാടുകളുടെയും ആണാടുകളുടെയും മാതൃ-പിതൃ ശേഖരം (പേരന്റ്സ്റ്റോക്ക്) ആന്റണിയുടെ പാലക്കയത്തെ ഫാമിലുണ്ട്. കാലാവസ്ഥയോടുള്ള ഇണക്കം, രോഗപ്രതിരോധശേഷി, വളര്‍ച്ചനിരക്ക്, പരിപാലനച്ചെലവ്, പ്രത്യുല്‍പ്പാദനക്ഷമത എന്നിവയെല്ലാം ഒരുമിച്ച് പരിഗണിക്കുമ്പോള്‍ മലബാറി ആടുകളും മലബാറി സങ്കരയിനങ്ങളുമാണ് മികവിൽ മുന്നിട്ടുനിൽക്കുന്നതെന്നാണ് ആന്റണിയുടെ അനുഭവം. ആടുകളുടെ പ്രജനനമുറകളിൽ പിഴവുകൾ വന്നാൽ ഫാം നഷ്ടത്തിലാവും. പെണ്ണാടുകള്‍ ആറ് - എട്ട് മാസം പ്രായമെത്തുമ്പോഴേക്കും പ്രജനനശേഷി കൈവരിക്കുമെങ്കിലും പതിനൊന്ന് മാസമെങ്കിലും പ്രായമെത്താതെ ആടുകളെ ഇണചേരാന്‍ അനുവദിക്കാറില്ല. ഇളംപ്രായത്തിലുള്ള ആടുകളെ ഇണചേര്‍ത്താല്‍ ഉണ്ടാവുന്ന കുഞ്ഞുങ്ങളെക്കാള്‍ മികവേറിയതും കൂടുതല്‍ എണ്ണവും കുഞ്ഞുങ്ങൾ മതിയായ വളര്‍ച്ചയെത്തിയ ശേഷം പെണ്ണാടുകളെ ഇണചേര്‍ത്താല്‍ ഉണ്ടാവുമെന്നാണ് ആന്റണിയുടെ അനുഭവപാഠം. ബ്രീഡിങ് ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന മുട്ടനാടുകളില്‍ പ്രധാനി എണ്ണക്കറുപ്പിന്റെ ഏഴഴകും ഒരു കുതിരക്കുഞ്ഞിന്റെ കരുത്തുമുള്ള ജനുസ്സിന്റെ ഗുണഗണങ്ങളെല്ലാം ഒത്തിണങ്ങിയ ഒന്നരവയസ്സ് പ്രായമുള്ള ബീറ്റല്‍ ആടാണ്. ബീറ്റല്‍ മുട്ടനാടിനെ മലബാറി ജനുസ്സ് പെണ്ണാടുകളുമായി ക്രോസ്ബ്രീഡിങ് നടത്തിയുണ്ടാവുന്ന കുഞ്ഞുങ്ങള്‍ തൂക്കത്തിലും വളര്‍ച്ചയിലും ഒരു പടി മുന്നിലായിരിക്കും എന്നത് ആന്റണിയുടെ ചെയ്തറിവാണ്.

ആട്ടിന്‍പറ്റത്തിന് തീറ്റ നല്‍കുന്ന കാര്യത്തിലും ആന്റണ്‍സ് ഫാമില്‍ ചിട്ടവട്ടങ്ങളുണ്ട്. തീറ്റപ്പുല്ലും, മഹാഗണി, പ്ലാവില, പീലിവാക തുടങ്ങിയ വൃക്ഷവിളകളുമാണ് ആടുകളുടെ തീറ്റയില്‍ പ്രധാനം. ഇവയെല്ലാം വളർത്തുന്നതിനായി ചെറിയൊരു തോട്ടവും ഫാമിനോട് ചേർന്നുണ്ട്. മുതിര്‍ന്ന ഒരാടിന് ദിവസം നാലു മുതല്‍ അഞ്ചു കിലോ വരെ പച്ചപ്പുല്ല്, പച്ചില തീറ്റകള്‍ വേണ്ടിവരും. പുല്ലിനും പച്ചിലകൾക്കുമൊപ്പം കുറഞ്ഞ അളവില്‍ സാന്ദ്രീകൃതാഹാരവും ആടുകള്‍ക്ക് വേണ്ടതുണ്ട്. വേവിച്ച ഗോതമ്പ്, ചോളപ്പൊടി, തേങ്ങപ്പിണ്ണാക്ക്, ഗോതമ്പ് തവിട് എന്നിവ ചേര്‍ത്ത് ദിവസം രണ്ടുനേരം ആടുകളുടെ ശരീരതൂക്കത്തിനനുസരിച്ച് തരാതരം പോലെ സാന്ദ്രീകൃത തീറ്റ നല്‍കും. ഈ തീറ്റമിശ്രിതം ധാതുമിശ്രിതവും, ലിവര്‍ടോണിക്കുകളും പ്രോബയോട്ടിക്കുകളും ചേര്‍ന്ന് സമീകൃതമാക്കാനും ആന്റണി മറക്കാറില്ല. ഇതിനു പുറമേ വൈകുന്നേരങ്ങളില്‍ രണ്ട് മണിക്കൂര്‍ പുറത്ത് അഴിച്ചുവിട്ട് മേഞ്ഞ് നടന്ന് വയറുനിറയ്ക്കാനും വ്യായാമം ഉറപ്പാക്കാനും ആടുകള്‍ക്ക് അവസരം നല്‍കുകയും ചെയ്യും. ബ്രീഡിങ്ങിനുപയോഗിക്കുന്ന മുട്ടനാടുകൾക്ക് തീറ്റക്കാര്യത്തിൽ പ്രത്യേകം പരിഗണനയുണ്ട്. ഓരോ ബ്രീഡിങ് കഴിയുമ്പോഴും മുട്ടനാടിന്റെ ക്ഷീണമകറ്റാൻ പകുതിപുഴുങ്ങിയ കോഴിമുട്ടയും മീനെണ്ണയും ചേർത്ത് ടോണിക്ക് നൽകുന്നത് ആന്റണിയുടെ രീതിയാണ്. ടോണിക്ക് മാത്രമല്ല ബ്രീഡിങ് കരുത്ത് വർധിപ്പിക്കാൻ സാധാരണ നൽകുന്ന തീറ്റയ്ക്ക് പുറമെ ഈന്തപ്പഴവും ഏത്തപ്പഴവും ഒപ്പം ഗോതമ്പ് കഞ്ഞിയും ചേർത്ത സ്‌പെഷ്യൽ ഡയറ്റും മുട്ടനാടുകൾക്ക് നൽകും.

വേണ്ട ഹൈടെക്ക് കൂടുകളും മറുനാടൻ ആടുകളും 

ആടുകളേക്കാൾ കൂടുകൾക്ക് മുതൽമുടക്കുന്ന പ്രവണത ആടുവളർത്തൽ സംരംഭങ്ങളെ പരാജയത്തിൽ കൊണ്ടെത്തിക്കും എന്ന ബോധ്യം ആന്റണിക്കുണ്ട്. ആടുകൃഷി തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതും കഴിഞ്ഞെങ്കിലും ചെലവ് കൂടിയ ഹൈടെക്ക് കൂടുകൾക്കൊന്നും പിന്നാലെ പോവാതെ തെങ്ങ്, കവുങ്ങ്, ഞാവല്‍ തുടങ്ങിയ മരത്തടികളിൽ ചെലവ് കുറഞ്ഞ കൂടുകളാണ് ഫാമിൽ ഒരുക്കിയിട്ടുള്ളത്. കോൺക്രീറ്റ് തൂണുകളിൽ ഒന്നര മീറ്റർ ഉയർത്തിയാണ് ആടുകൾക്ക് നിൽക്കാനുള്ള തട്ടടിച്ചിരിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം ഉള്ളതിനാൽ വശങ്ങളിൽ ഉറപ്പിച്ച തടികൾ പരസ്പരം നട്ടും ബോൾട്ടുമിട്ട് ഉറപ്പിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. കൂടിന്റെ മേൽക്കൂര ഷീറ്റ് കൊണ്ടാണെങ്കിലും തെങ്ങോല മടഞ്ഞുകെട്ടി അടിക്കൂര ഒരുക്കിയിട്ടുണ്ട്. ആടുവളർത്തൽ രംഗത്തേക്ക് കടന്നുവരുന്ന പുതുസംരംഭകരോട് ആന്റണിക്ക് പറയാനുള്ളത് ആടിനാണ് ശ്രദ്ധവേണ്ടത്, ആട്ടിൻകൂടുകൾക്ക് അധികം മോടി വേണ്ടന്നാണ്. ആടുകളെ പ്രസവിക്കൂ, കൂടുകൾ പ്രസവിക്കില്ല. ആടുകളിൽ നിന്ന് മാത്രമേ ആദായമുണ്ടാവൂ, ആടുകളേക്കാൾ മുതൽമുടക്കിയുണ്ടാക്കുന്ന വലിയ കൂടുകളിൽ നിന്നും ഒരു തരത്തിലുള്ള ആദായവും ഉണ്ടാവില്ല. പ്രതികൂല കാലാവസ്ഥയിൽ നിന്നും ഇരപിടിയന്‍ ജീവികളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കുന്ന ചെലവുകുറഞ്ഞ കൂടുകളാണ് എപ്പോഴും ആദായകരം.

ADVERTISEMENT

ആടുഫാമുകളിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നെല്ലാമുള്ള ആടുകളെ വാങ്ങി എത്തിക്കുന്നത് പലരുടെയും പതിവാണ്. സംരംഭത്തെത്തന്നെ തകർക്കുന്ന പുതിയ രോഗങ്ങൾ പലപ്പോഴും ഫാമുകളിൽ എത്തുന്നത് ഈ വരവാടുകളിലൂടെയാണ്. ഫാമിലേക്ക് പുതിയ ആടുകളെ തിരഞ്ഞെടുക്കുമ്പോൾ നാട്ടിലെ പരിചയമുള്ള നല്ല ആടുകർഷകരിൽ നിന്നുതന്നെ മികച്ച ആടുകളെ തിരഞ്ഞെടുക്കുന്നതാണ് ആന്റണിയുടെ രീതി. പുതിയ ആടുകൾക്കൊപ്പം എത്തുന്ന രോഗങ്ങൾ വലിയ അളവിൽ തടയാൻ ഇത് സഹായിക്കും. 

പേരന്റ് സ്റ്റോക്കിൽപ്പെട്ട ആടുകളെയെല്ലാം യുണൈറ്റഡ് ഇന്ത്യ എന്ന ഇൻഷുറൻസ് സ്ഥാപനം വഴി ഇന്‍ഷുര്‍ ചെയ്ത സാമ്പത്തികസുരക്ഷ ഒരുക്കിയിട്ടുണ്ട്. ആടുകളുടെ വിപണിവിലയുടെ എട്ടു ശതമാനം വരെയാണ് വാര്‍ഷിക ഇൻഷുറൻസ് പ്രീമിയമെങ്കിലും അത് സംരംഭത്തിന് നല്‍കുന്ന സാമ്പത്തികസുരക്ഷ ചെറുതല്ല. ഇൻഷുറൻസ് ഉണ്ടെങ്കിൽ ആശങ്കകൾ ഒന്നുമില്ലാതെ ആടുവളർത്താം എന്നുമാത്രമല്ല അപ്രതീക്ഷിത നഷ്ടങ്ങളിൽ സ്വയം അതിജീവനം സാധ്യമാവുകയും ചെയ്യും.

ആരോഗ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല, ആട്ടിൻകുഞ്ഞുങ്ങൾക്ക് പ്രത്യേകം കരുതൽ  

ആടുവസന്ത (പി. പി. ആർ.), ടെറ്റനസ്  തുടങ്ങിയ രോഗങ്ങള്‍ തടയാനുള്ള വാക്സീനുകള്‍ നല്‍കി ആടുകളുടെ ആരോഗ്യസുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. ആട്ടിൻ കുഞ്ഞുങ്ങളിൽ ടെറ്റനസ് വരുന്നത് തടയാൻ ഗർഭിണികളായ ആടുകൾക്ക് അവയുടെ 5 മാസം നീളുന്ന ഗർഭകാലത്തിന്റെ 3, 4 മാസങ്ങളില്‍ ഓരോ ഡോസ് വീതം ടെറ്റ്നസ് ടോക്സോയിഡ് / ടി .ടി വാക്സിൻ കുത്തിവയ്പ് നൽകും. കൂടാതെ മൂന്ന്-നാല് മാസം പ്രായമെത്തുമ്പോൾ ആട്ടിൻകുഞ്ഞിന് ടെറ്റനസ് ടോക്സോയിഡ് കുത്തിവയ്പ് നല്‍കും. ആദ്യ കുത്തിവയ്പ്പെടുത്തതിന് രണ്ടാഴ്ച കഴിഞ്ഞ് ബൂസ്റ്റർ ഡോസും വാക്സിൻ നൽകും. മുതിർന്ന ആടുകൾക്ക് വർഷത്തിൽ ഒരിക്കൽ നിർബന്ധമായും ടെറ്റനസ് ബൂസ്റ്റർ കുത്തിവയ്പ് നൽകും. 

ADVERTISEMENT

ടെറ്റനസ് രോഗം ആടുകളിൽ വ്യാപകമായി കാണുന്നതിനാലും രോഗം ബാധിച്ചാൽ ചികിത്സകളൊന്നും ഫലപ്രദമല്ലാത്തതിനാലുമാണ് ഇത്രയും കരുതൽ. ആട്ടിൻകുഞ്ഞുങ്ങൾക്ക് നാലുമാസം പ്രായമെത്തുമ്പോൾ . ആടുവസന്ത തടയാനുള്ള വാക്‌സിൻ നൽകുന്നതാണ് ഫാമിലെ പതിവ്. ആടുവസന്ത വാക്‌സിൻ കൂടെയുള്ള ലായകവുമായി ലയിപ്പിച്ച ശേഷം ഒരു  മില്ലി വീതം കഴുത്തിന് മധ്യഭാഗത്തതായി ത്വക്കിനടിയിൽ കുത്തിവയ്ക്കുന്നതാണ് വാക്‌സീൻ നൽകുന്ന രീതി. ഇത്തരം കാര്യങ്ങൾ എല്ലാം സ്വന്തമായി ചെയ്യാനുള്ള  നൈപുണ്യം ആന്റണിക്കുണ്ട്. ഏകദേശം മൂന്ന് വർഷം വരെ ആടുവസന്ത  വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ആടുകൾക്ക് നൽകാൻ ഒറ്റ ഡോസ് വാക്സീന് കഴിയുമെങ്കിലും നാട്ടിൽ ഈ രോഗം ഏറ്റവും വ്യാപകമായ രീതിയിൽ കണ്ടുവരുന്ന സാഹചര്യത്തിൽ ഫാമിലെ പ്രജനനത്തിന് ഉപയോഗിക്കുന്ന മാതൃ-പിതൃശേഖരത്തിൽ ഉൾപ്പെട്ട ആടുകൾക്ക് വാക്‌സിന്റെ പരമാവധി പ്രതിരോധ കാലാവധി പൂർത്തിയാവുന്നതിന് മുൻപ് തന്നെ വാക്‌സിൻ ആവർത്തിയ്ക്കുന്നതാണ് ആന്റണ്‍സ് ഗോട്ട് ഫാമിലെ രീതി. 

ആട്ടിൻകുഞ്ഞുങ്ങളാണ് ഫാമിൽ നിന്നുള്ള ആദായം നിർണയിക്കുന്നതിൽ പ്രധാനം. അതിനാൽ ആട്ടിൻകുഞ്ഞുങ്ങളുടെ പരിപാലനത്തിൽ പ്രത്യേകം കരുതൽ ആന്റണിക്കുണ്ട്. ജനിച്ചയുടന്‍ ആട്ടിൻകുട്ടികളുടെ പൊക്കിള്‍ക്കൊടിയുടെ ഭാഗം നേർപ്പിച്ച പൊട്ടാസ്യം പെർമാൻഗനേറ്റ് ലായനിയിട്ട് കഴുകി ടിഞ്ചര്‍ അയഡിന്‍  ലായനിയില്‍ മുക്കി അണുവിമുക്തമാക്കും. ആട്ടിൻകുഞ്ഞുങ്ങളുടെ ശരീരത്തില്‍ നിന്ന് പൊക്കിള്‍കൊടി പൂര്‍ണ്ണമായി വേര്‍പ്പെട്ടിട്ടില്ലെങ്കില്‍ പൊക്കിളിന്  ഒരിഞ്ച് താഴെ അയഡിൻ ലായനിയിൽ ഇട്ട് അണുവിമുക്തമാക്കിയ ഒരു നൂല് ഉപയോഗിച്ച് കെട്ടിയതിന് ശേഷം ബാക്കി ഭാഗം കെട്ടിന് ചുവടെ അരയിഞ്ച് മാറി അണുവിമുക്തമാക്കിയ കത്രിക ഉപയോഗിച്ച്  മുറിച്ച് മാറ്റും. പൊക്കിൾ കൊടിയിലെ  മുറിവ് ഉണങ്ങുന്നത് വരെ ദിവസവും മൂന്നോ നാലോ തവണ ടിഞ്ചർ അയഡിന്‍ ലായനിയില്‍ മുക്കും. 

ജനിച്ചതിന് ആദ്യ രണ്ട്  മണിക്കൂറിനുള്ളില്‍ തന്നെ ശരീരതൂക്കത്തിന്‍റെ 300-400  മില്ലി ലീറ്റര്‍ എന്ന അളവിൽ കന്നിപ്പാല്‍ ആട്ടിന്‍കുഞ്ഞുങ്ങള്‍ക്ക് ഉറപ്പായും നൽകും. വിരമരുന്നുകള്‍ നല്‍കുന്നതിലും വിട്ടുവീഴ്ചയില്ല. ആട്ടിൻകുഞ്ഞുങ്ങൾക്ക് മൂന്നാഴ്ച പ്രായമെത്തുമ്പോൾ ആദ്യ വിരമരുന്ന് നൽകും. മൂന്നു മാസം വരെ മാസത്തിൽ രണ്ടുതവണ വിരമരുന്ന് ആവർത്തിക്കും. 

മുതിർന്ന ആടുകളെ മേയാൻ വിടുന്നതിനാൽ രണ്ടു മാസത്തിൽ ചുരുങ്ങിയത് ഒരു തവണയെങ്കിലും നിർബന്ധമായും വിരയിളക്കും. ഓരോ ആടുകളെയും തിരിച്ചറിയാൻ ചെവിയിലടിച്ച കമ്മലിലെ  നമ്പറുകള്‍ക്ക് പുറമേ വിളിപ്പേരുകളുമുണ്ട്. ഇതനുസരിച്ച് ഓരോ ആടുകളുടേയും ചികിത്സ, പ്രജനനം തുടങ്ങിയ വിവരങ്ങള്‍ ഓരോന്നും ദിനേനെ റജിസ്റ്ററില്‍ എഴുതി സൂക്ഷിക്കുന്നതും ആന്റണ്‍സ് ഫാമിന്റെ രീതിയാണ്.

ആടുകൃഷിയിലെ ആദായമെത്തുന്ന വഴികൾ 

ആടുകള്‍ ഏതു സമയത്തും പണം നല്‍കുന്ന എടിഎമ്മുകള്‍ മാത്രമല്ല, ആടില്‍ നിന്ന് ആദായമെത്തുന്ന വഴികള്‍ പലതാണെന്നും ആന്റണ്‍സ് ഫാമിലെത്തിയാല്‍ മനസ്സിലാകും. അഞ്ച് മുതല്‍ ആറു മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ വില്‍പ്പനയാണ് വരുമാനവഴിയില്‍ പ്രധാനം. അഞ്ച് മാസം വരെ പ്രായമെത്തിയ ക്രോസ്ബ്രീഡ് ഇനത്തില്‍പ്പെട്ട പെണ്ണാടുകള്‍ക്ക്  20 കിലോവരെ തൂക്കമുണ്ടാകും. 

തൂക്കത്തിനനുസരിച്ചാണ് കുഞ്ഞുങ്ങളുടെ വിലനിര്‍ണ്ണയം. പെണ്ണാട്ടിൻ കുട്ടികൾക്ക് കിലോയ്ക്ക് 450 രൂപയും ആണാട്ടിൻകുട്ടികൾക്ക് കിലോയ്ക്ക് 400 രൂപയുമാണ് വിലയീടാക്കുന്നത്. ഫാമിലെ മികച്ച പേരന്റ് സ്റ്റോക്കിൽനിന്നും ശാസ്ത്രീയമായ രീതിയിൽ ബ്രീഡിങ് നടത്തിയുണ്ടാവുന്ന ഗുണമേന്മയുള്ള കുഞ്ഞുങ്ങൾ ആയതിനാൽ ആട്ടിൻ കുഞ്ഞുങ്ങൾക്ക് എപ്പോഴും ആവശ്യക്കാരുണ്ട്. 

ഇപ്പോൾ പ്രധാനമായും ഫെയ്സ്ബുക്ക്, വാട്സാപ് തുടങ്ങിയ നവമാധ്യമങ്ങള്‍ വഴിയാണ് ആട്ടിന്‍കുഞ്ഞുങ്ങളുടെ വില്‍പ്പന. ഒപ്പം കുഞ്ഞുങ്ങളില്‍ ഏറ്റവും വളർച്ച നിരക്കുള്ളവയെ തിരഞ്ഞെടുത്ത് അടുത്ത ബ്രീഡിങ് സ്റ്റോക്കായി വളർത്തുകയും ചെയ്യും. 

ലിറ്ററിന് 120 രൂപയാണ് വിലയെങ്കിലും ആട്ടിന്‍പാലിനും ആവശ്യക്കാരുണ്ട്. കൂടുതല്‍ എണ്ണം പെണ്ണാടുകള്‍ ഫാമിലുള്ളതില്‍ കുഞ്ഞുങ്ങള്‍ കുടിച്ചുകഴിഞ്ഞാലും രണ്ടോ, മൂന്നോ ലീറ്റര്‍ പാല്‍ ഫാമില്‍ മിച്ചമുണ്ടാവും. ആട്ടിന്‍മൂത്രവും, കാഷ്ഠവുമെല്ലാം ആദായ സാധ്യതകൾ തന്നെ. മൂത്രത്തിന് ലീറ്ററിന് മുപ്പതു രൂപ കിട്ടുമെങ്കില്‍ ഉണങ്ങിയ കാഷ്‌ഠം ഒരു കൊട്ടയ്ക്ക് വിപണിയില്‍ മുപ്പത്തിയഞ്ച്  രൂപയാണ് വില. മൂത്രം പ്രത്യേകം ശേഖരിക്കാനുള്ള സംവിധാനം കൂട്ടില്‍  തന്നെ ഒരുക്കിയിട്ടുണ്ട്. ഒപ്പം ജാതി, മഞ്ഞൾ, കവുങ്ങ് ഉൾപ്പെടെ വളരുന്ന വീട്ടിലെ കൃഷിയിടത്തിൽ ആടിൽ നിന്നുള്ള ജൈവവളങ്ങൾ ഉപയോഗിക്കുകയും ചെയ്യും.

ആടുകൃഷിയിലെ ബ്രീഡിങ് ബിസിനസ്സ് 

ബ്രീഡിങ് ബിസിനസ്സാണ് മറ്റൊരു ആദായ സ്രോതസ്സ്. ഫാമിലെ മികച്ച മുട്ടനാടുകളുമായി പുറത്തുനിന്നുള്ള  പെണ്ണാടുകളെ ഇണചേര്‍ത്ത് നല്‍കും. ഇണചേരുന്നതിന് അഞ്ഞൂറ് രൂപ വരെ ഈടാക്കും. ഇങ്ങനെ ആടില്‍ നിന്നുള്ള ആദായ സാധ്യതകളെല്ലാം ആന്റണി തന്റെ ഫാമില്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. 

ഇതിനെല്ലാം പുറമേ ആടുകൃഷി മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് തന്റെ അറിവും അനുഭവങ്ങളും പങ്കിട്ട് കണ്‍സല്‍ട്ടന്‍സി സര്‍വീസും ഈ യുവാവ് നല്‍കുന്നുണ്ട്. ആട് കര്‍ഷകരുടെ സംസ്ഥാനതല കൂട്ടായ്മ ഗോട്ട് ഫാര്‍മേഴ്സ് ഗ്രൂപ്പിന്റെ പ്രധാന ഭാരവാഹികളില്‍ ഒരാളും കൂടിയാണ് ആന്റണി. ആടിന്‍റെ വിപണിമൂല്യത്തെ തിരിച്ചറിഞ്ഞ് സംരംഭത്തെ ശാസ്ത്രീയമായി ചിട്ടപ്പെടുത്താനും, വരുമാനത്തിന്റെ വിവിധ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനും, കൂട് നിർമാണത്തിൽ അടക്കമുള്ള ഉൽപാദനക്ഷമമല്ലാത്ത അധിക ചെലവുകൾ ഒഴിവാക്കാനും, ഇടനിലക്കാരില്ലാതെ വിപണി കണ്ടെത്താനും സാധിച്ചാല്‍ ആട് സംരംഭത്തില്‍ വിജയം സുനിശ്ചിതമെന്ന് ഈ യുവസംരംഭകൻ ഉറപ്പുനൽകുന്നു. ആടുകൃഷിക്കു പുറമേ തേനീച്ചക്കൃഷിയിലും ആന്റണി ഒരുകൈ നോക്കിയിട്ടുണ്ട്. ബിഎഡ് പൂര്‍ത്തിയാക്കി ടീച്ചിങ് കരിയറിനൊപ്പം തന്റെ ആടുവളർത്തൽ സംരംഭവും കൂടുതൽ മികവോടെ മുന്നോട്ട് കൊണ്ടുപോവണമെന്നാണ് ആന്റണിയുടെ ആഗ്രഹം. 

വിലാസം: ആന്റണി തോമസ്, ആന്റൺസ് ഗോട്ട് ഫാം, പാലക്കയം - 9061550459

English summary: Success Story of a Young Goat Farmer