നമ്മുടെ പ്രദേശത്ത് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ ഉടനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കുറ്റപ്പെടുത്തുന്നവരാണ് നമ്മളില്‍ അധികം പേരും. പക്ഷേ എപ്പോഴെങ്കിലും നാം അവരെ കുറ്റപ്പെടുത്തുന്നതിനു പകരം അവരോടൊപ്പം ചേര്‍ന്നുനിന്ന് പ്രശ്‌നപരിഹാരം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ടോ? നമുക്ക് നമ്മുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ പ്രദേശത്ത് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ ഉടനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കുറ്റപ്പെടുത്തുന്നവരാണ് നമ്മളില്‍ അധികം പേരും. പക്ഷേ എപ്പോഴെങ്കിലും നാം അവരെ കുറ്റപ്പെടുത്തുന്നതിനു പകരം അവരോടൊപ്പം ചേര്‍ന്നുനിന്ന് പ്രശ്‌നപരിഹാരം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ടോ? നമുക്ക് നമ്മുടെ പ്രശ്‌നങ്ങളും ആശയങ്ങളും അവരോടൊപ്പം പങ്കിടാനുള്ള വേദികള്‍ നമ്മള്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ?

ജനങ്ങള്‍ക്കായി ഒരു വേദി

ADVERTISEMENT

ഓരോരുത്തര്‍ക്കും വ്യക്തിപരമായി ചില ആവശ്യങ്ങള്‍ ഉണ്ടാകും. ഒപ്പം തന്റെ പ്രദേശത്ത് വന്നു കാണാന്‍ ആഗ്രഹിക്കുന്ന പല പല വികസന പ്രവര്‍ത്തനങ്ങളും. അവയൊക്കെ നേരിട്ട് ഭരണ സമിതിയെ അറിയിക്കാനും അതില്‍ പലതും യാഥ്യര്‍ഥത്തില്‍ എത്തിക്കാനുമുള്ള ഒരേയൊരു വേദിയാണ് ഗ്രാമസഭകള്‍.

പക്ഷേ എത്ര പേര്‍ക്ക് ഗ്രാമസഭയെക്കുറിച്ച് അറിയാം? ജനങ്ങള്‍ക്ക് തീരെ അറിയില്ലാ എന്ന് പറയാനും സാധിക്കില്ല. എന്നാല്‍, ഗ്രാമസഭയുടെ അധികാരം ചുമതല, ഉത്തരവാദിത്തങ്ങള്‍, സാധ്യത എന്നിവ അറിയുകയോ നിര്‍വഹിക്കുകയോ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയാം.

എന്താണ് ഗ്രാമസഭകള്‍?

നമ്മുടെ ജനാധിപത്യ ഭരണക്രമത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ഭരണത്തില്‍ നേരിട്ട് പങ്കാളിത്തം ലഭിക്കുന്ന ഏക സംവിധാനമാണ് ഗ്രാമസഭ. ഓരോ പഞ്ചായത്തിലെയും മുഴുവന്‍ സമ്മതിദായകരും ഗ്രാമസഭയിലെ അംഗങ്ങളാണ്. ഓരോ മൂന്നു മാസം കൂടുമ്പോഴും ഗ്രാമസഭ വിളിച്ചു കൂട്ടണം. 

ADVERTISEMENT

ഭരണ സമിതി തയാറാക്കിയ അജണ്ടകള്‍ക്ക് പുറമേ ഓരോരുത്തര്‍ക്കും വ്യക്തിപരമായതും വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതുമായ തങ്ങളുടെ അഭിപ്രായങ്ങള്‍ ഗ്രാമസഭയില്‍ രേഖപ്പെടുത്താനാകും. 

ഗ്രാമസഭകള്‍ വേണ്ട രീതിയില്‍ ഫലം കാണുന്നുണ്ടോ?

നിലവില്‍ അധികം പേര്‍ക്കും ഗ്രാമസഭകളെക്കുറിച്ചോ ഗ്രാമസഭയുടെ ലക്ഷ്യങ്ങളെക്കുറിച്ചോ അറിയാത്തിനാല്‍ തന്നെ പല ഗ്രാമസഭകളും വേണ്ട രീതിയില്‍ ഫലം കാണുനില്ല എന്നതാണ് വസ്തുത. ഒട്ടുമിക്ക ഗ്രാമസഭകളും ഗുണഭോക്താക്കളെ കണ്ടെത്താന്‍ വേണ്ടി മാത്രം ആയി മാറിയിരിക്കുന്നു. 

ഗ്രാമസഭ കൂടിയാലും പലയിടത്തും സമയം വെട്ടിച്ചുരുക്കുന്നുണ്ട്. അതിനാല്‍ തന്നെ ചര്‍ച്ചകളും റിപ്പോര്‍ട്ടിങ്ങും നല്ല രീതിയില്‍ നടക്കാതെ വരുന്നു. ഇതിനുപുറമേ പൊതുസമൂഹത്തിന് ഗുണമുള്ള പദ്ധതികളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കാത്തതിനാലും പല ഗ്രാമസഭകളും വേണ്ടരീതിയില്‍ ഫലം കാണുന്നില്ല. യുവജനങ്ങളിലേക്കും ഗ്രാമസഭകള്‍ എത്തിപ്പെട്ടിട്ടില്ല. 

ADVERTISEMENT

നമുക്കും പങ്കാളികളാകാം

നിലവിലെ ഭരണ സംവിധാനങ്ങളില്‍വച്ച് ഏറ്റവും നല്ല സംവിധാനമാണ് ജനാധിപത്യം. പക്ഷേ, ജനാതിപത്യ ഭരണ സംവിധാനത്തെ ഫലപ്രദമാകുന്നത് ഭരണത്തില്‍ ജനങ്ങള്‍ ഇടപെടുമ്പോഴാണ്. അങ്ങനെ ജനങ്ങള്‍ക്ക് ഇടപെടാനുള്ള വേദികളില്‍ ജനങ്ങള്‍ ഇടപെടാതെ ഇരിക്കുമ്പോഴാണ് ഭരണസംവിധാനം അഴിമതി നിറഞ്ഞതാകുന്നത്. അതുപോലെ കാര്യക്ഷമം അല്ലാത്തതും ജനവിരുദ്ധവും ആയിത്തീരും. നമ്മുടെ പഞ്ചായത്തുകളുടെ ഭരണം കാര്യക്ഷമമല്ലെങ്കില്‍ അതിന്റെ കുറ്റം നിലവിലെ ഭരണസമിതിക്ക് അല്ല മറിച്ച് അവിടുത്തെ ജനങ്ങള്‍ക്കാണെന്ന വസ്തുത നാം ഓരോരുത്തരും മനസിലാക്കണം.

രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍, വായനശാലകള്‍, സാംസ്‌ക്കാരിക സംഘടനകള്‍ തുടങ്ങിയ എല്ലാ സാമൂഹ്യ സംഘടനകളും ഗ്രാമസഭാ ശക്തീകരണ പ്രവര്‍ത്തനം ഏറ്റെടുക്കണം. ഇന്ന് നമ്മുടെ നാട് നേരിടുന്ന വികസന-സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ജനങ്ങളുടെ ആധിപത്യമുള്ള ഭരണ സംവിധാനവും ഭരണപ്രക്രിയുമാണ്. അതിന്റെ ആദ്യതലമാണ് ഗ്രാമസഭകള്‍. നമുക്ക് ഗ്രാമസഭകളുടെ വാതില്‍ തുറക്കാം.

English summary: What is Gram Sabha