പലരും അവസാനിപ്പിച്ചെങ്കിലും ഇന്നും കൃഷി തുടരുന്ന മലയോര ഗ്രാമത്തിലെ പോളിഹൗസ്
കൊട്ടിഘോഷിച്ച് നടപ്പാക്കിയ പോളിഹൗസ് ഫാമിങ് ഇന്ന് എവിടെ എത്തിനിൽക്കുന്നു? ഒരു പച്ചക്കറിവിപ്ലവത്തിനു സാധ്യത തുറന്ന് കേരളത്തിൽ നടപ്പാക്കിയ പോളിഹൗസ് ഫാമിങ് ഇന്ന് ഒന്നുമല്ലാതായിരിക്കുന്നത് കാണാം. പത്തു സെന്റ് വലുപ്പത്തിൽ കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് നിർമിക്കപ്പെട്ട പോളിഹൗസുകളിൽ
കൊട്ടിഘോഷിച്ച് നടപ്പാക്കിയ പോളിഹൗസ് ഫാമിങ് ഇന്ന് എവിടെ എത്തിനിൽക്കുന്നു? ഒരു പച്ചക്കറിവിപ്ലവത്തിനു സാധ്യത തുറന്ന് കേരളത്തിൽ നടപ്പാക്കിയ പോളിഹൗസ് ഫാമിങ് ഇന്ന് ഒന്നുമല്ലാതായിരിക്കുന്നത് കാണാം. പത്തു സെന്റ് വലുപ്പത്തിൽ കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് നിർമിക്കപ്പെട്ട പോളിഹൗസുകളിൽ
കൊട്ടിഘോഷിച്ച് നടപ്പാക്കിയ പോളിഹൗസ് ഫാമിങ് ഇന്ന് എവിടെ എത്തിനിൽക്കുന്നു? ഒരു പച്ചക്കറിവിപ്ലവത്തിനു സാധ്യത തുറന്ന് കേരളത്തിൽ നടപ്പാക്കിയ പോളിഹൗസ് ഫാമിങ് ഇന്ന് ഒന്നുമല്ലാതായിരിക്കുന്നത് കാണാം. പത്തു സെന്റ് വലുപ്പത്തിൽ കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് നിർമിക്കപ്പെട്ട പോളിഹൗസുകളിൽ
കൊട്ടിഘോഷിച്ച് നടപ്പാക്കിയ പോളിഹൗസ് ഫാമിങ് ഇന്ന് എവിടെ എത്തിനിൽക്കുന്നു? ഒരു പച്ചക്കറിവിപ്ലവത്തിനു സാധ്യത തുറന്ന് കേരളത്തിൽ നടപ്പാക്കിയ പോളിഹൗസ് ഫാമിങ് ഇന്ന് ഒന്നുമല്ലാതായിരിക്കുന്നത് കാണാം. പത്തു സെന്റ് വലുപ്പത്തിൽ കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് നിർമിക്കപ്പെട്ട പോളിഹൗസുകളിൽ പലതും ഇന്ന് ഉപയോഗശൂന്യമാണ്. ചിലരാവട്ടെ മികച്ച രീതിയിൽ അത് ഉപയോഗിക്കുന്നുണ്ട്. പോളിഹൗസിൽ പച്ചക്കറി ഉൽപാദിപ്പിച്ച് വിൽക്കുന്ന കർഷകരും പോളിഹൗസ് കൃഷി മുന്നോട്ടുവയ്ക്കുന്ന കൃഷിരീതി അവഗണിച്ച് സ്വന്തം നിലയിൽ കൃഷി ചെയ്യുന്ന കർഷകരും തരക്കേടില്ലാത്ത വിധത്തിൽ പിടിച്ചുനിൽക്കുന്നു.
ഏതു കാലാവസ്ഥയിലും ഒരേ അന്തരീക്ഷം സൃഷ്ടിച്ച് കൃഷി ചെയ്യാം എന്നതാണ് പോളിഹൗസ് കൃഷിയുടെ മേന്മ. എന്നാൽ, കേരളത്തിലെ ഈർപ്പം കൂടിയ കാലാവസ്ഥയിൽ പോളിഹൗസുകളിൽ ഉപയോഗിക്കുന്ന പല ഉപകരണങ്ങളും ആവശ്യമില്ലാത്തതാണ്. ഫോഗിങ് സംവിധാനം പ്രവർത്തിപ്പിച്ചാൽ പോളിഹൗസിനുള്ളിൽ ഫംഗസ്ബാധ കൂടും. എന്നാൽ, സബ്സിഡി ലഭിക്കാൻ ഇതൊക്കെ വയ്ക്കേണ്ടതായി വന്നു.
പോളിഹൗസ് കൃഷി കേരളത്തിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ട് 9 ആണ്ടുകൾ പിന്നിട്ടു. പല പോളിഹൗസുകളും ഉപേക്ഷിക്കപ്പെട്ടപ്പോഴും 9 വർഷമായി കൃഷി തുടർന്നുപോരുന്ന പോളിഹൗസാണ് കോട്ടയം ജില്ലയിലെ നീലൂർ, കാവുംകണ്ടം ഫാർമേഴ്സ് ക്ലബ്ബുകളുടെ ഉടമസ്ഥതയിലുള്ളത്. 2013 ജൂൺ 13ന് അന്നത്തെ കൃഷിമന്ത്രി വിത്തു നട്ട ഈ പോളിഹൗസ് കോട്ടയം ജില്ലയിലെ ആദ്യത്തെ പോളിഹൗസാണ്.
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിധത്തിലായിരുന്നില്ല പോളിഹൗസുകളുടെ ഡിസൈൻ എന്ന് അന്നേ ആക്ഷേപം ഉയർന്നിരുന്നു. ലംബക്കൃഷിയാണ് സാധാരണ പോളിഹൗസകളിൽ സ്വീകരിക്കുന്ന രീതി. അത്തരത്തിൽ നീലൂരിലെ പോളിഹൗസിൽ കൃഷി ചെയ്തത് പയറായിരുന്നു. മികച്ച രീതിയിൽ പയർ വളർന്നെങ്കിലും ഉൽപാദനം തീരെ മോശം. ചെടിയിൽ ഇലപിടുത്തം കൂടി, ഫലമോ കായ് പിടിത്തം കുറഞ്ഞു. ലംബക്കൃഷി (Vertical) ആയതിനാൽ ഉയരവും കൂടുതലായിരുന്നു. ഇത് ചെടികളുടെ പരിചരണവും വിളവെടുപ്പും ആയാസമുള്ളതാക്കി. ഇതോടെ ഇവിടെ കൃഷി ചെയ്തിരുന്ന കർഷകർ കൃഷി രീതി മാറ്റി. ലംബ രീതിയിൽ പയർ കയറ്റിവിടുന്നതിനു പകരം പോളിഹൗസിനുള്ളിൽ പന്തലിട്ടു. അത് വിജയമാകുകയും ചെയ്തു. അതിനുശേഷം ഇന്നുവരെ പന്തൽക്കൃഷിരീതി മാറ്റിയിട്ടില്ല. പയറിനുശേഷം സാലഡ് വെള്ളരിയും ചീരയും ഏറ്റവുമൊടുവിൽ ബീൻസും ഇവിടെ സ്ഥാനംപിടിച്ചിട്ടുണ്ട്.
പരീക്ഷണാടിസ്ഥാനത്തിലാണ് പോളിഹൗസിലെ ബീൻസ് കൃഷിയെന്ന് ഇവിടെ കൃഷി ചെയ്യുന്ന കർഷകർ പറയുന്നു. 50 ദിവസം പ്രായമായ ചെടിയിൽ നിറയെ പൂക്കളുണ്ടെങ്കിലും കായ്പിടിത്തം കുറവാണ്. വൈകാതെ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിനു മുൻപ് ചെയ്ത പയർക്കൃഷിയിൽനിന്ന് 500 കിലോ പയർ വിളവെടുക്കാൻ കഴിഞ്ഞു. അത് മികച്ച വിലയ്ക്ക് വിറ്റഴിക്കാൻ കഴിഞ്ഞതായും കർഷകർ പറയുന്നു. സ്ഥിരമായി പയർ ചെയ്തിരുന്നതിനാലാണ് ഇത്തവണ മറ്റൊരു വിള ചെയ്യാമെന്ന് തീരുമാനിച്ചത്.
പോളിഹൗസ് കൃഷിയിൽ സാലഡ് വെള്ളരിക്ക് മികച്ച ഉൽപാദനം ലഭിക്കാറുണ്ട്. എന്നാൽ, വലിയ തോതിലുള്ള ഉൽപാദനത്തിന് ആനുപാതികമായുള്ള മാർക്കറ്റ് ലഭിക്കുന്നില്ല. അതുകൊണ്ടാണ് ഈ പോളിഹൗസിൽനിന്ന് സാലഡ് വെള്ളരി പുറത്താക്കപ്പെട്ടത്. അതുപോലെ പോളിഹൗസിന്റെ ഭാഗമായ തുള്ളിനന സംവിധാനവും ഫോഗറും പുറത്താക്കപ്പെട്ടു. ഓരോ തവണയും നിലം നന്നായി കിളച്ചൊരുക്കി ചാണകപ്പൊടി അടിവളമായി ചേർത്ത് വൃത്താകൃതിയിൽ തടമെടുത്താണ് വിത്തുകൾ നടുന്നത്. വള്ളിവീശുമ്പോൾ കയർ കെട്ടി പന്തലിലേക്ക് കയറ്റും. തടം മുഴുവൻ നനയുന്ന വിധത്തിലാണ് ജലസചനം.
ഇതര സംസ്ഥാനങ്ങളിലെ പോളിഹൗസ് ഇങ്ങനല്ല
കേരളത്തിൽ പത്ത് സെന്റ് വലുപ്പമുള്ള പോളിഹൗസുകളാണ് അന്ന് സ്കീമിലൂടെ നിർമിക്കപ്പെട്ടത്. ഏകദേശം 7 ലക്ഷം രൂപ ചെലവ് വന്ന പദ്ധതിയിൽ 2.8 ലക്ഷം രൂപ സബ്സിഡി ലഭിക്കുകയും ചെയ്തു. പക്ഷേ, കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത ഡിസൈൻ ആയിരുന്നതിനാൽ പദ്ധതി പാളി.
തമിഴ്നാട്–കർണാടക അതിർത്തിയിലെ ഹൊസൂർ പോളിഹൗസ് കൃഷിക്ക് ഏറെ പേരുകേട്ടതാണ്. ആയിരക്കണക്കിന് പോളിഹൗസുകൾ ഇവിടെ പ്രവർത്തിക്കുന്നു. സാലഡ് വെള്ളരി, വഴുതന, തക്കാളി, ക്യാപ്സിക്കം തുടങ്ങിയ പച്ചക്കറികളും ജർബെറ, റോസ് തുടങ്ങിയ പൂക്കളുമാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. ഇവിടേക്ക് ഉപയോഗിക്കുന്ന വിത്തുകളാവട്ടെ അന്താരാഷ്ട്ര നിലവാരമുള്ളതുമാണ്. അതുകൊണ്ടുതന്നെ വിത്തിന് വില കൂടും ഒപ്പം വിളവും.
സ്റ്റാറായി മൾട്ടി സ്റ്റാർ
മൾട്ടി സ്റ്റാർ ഇനം സാലഡ് വെള്ളരിയാണ് സാധാരണ ഹൊസൂരിൽ കൃഷി ചെയ്യുക. വണ്ണം കുറഞ്ഞ് കടും പച്ച നിറത്തിലുള്ള കായ്കൾ പറിക്കാനുള്ള എളുപ്പത്തിൽ വള്ളികൾ കയ്യെത്തും ഉയരത്തിനു മുകളിൽ കയറ്റാറില്ല. അതിനുശേഷം താഴേക്ക് തൂക്കിയിടും. വശങ്ങളിലേക്ക് പടർത്താതെ മുകളിലേക്കും താഴേക്കും എന്ന രീതി. വശങ്ങളിലേക്ക് വളർന്നാൽ വിളവ് കുറയും.
ചെടി നട്ട് ഒരു മാസത്തിനു ശേഷമുണ്ടാകുന്ന പൂക്കൾ മാത്രമേ വളരാൻ അനുവദിക്കൂ. അതിനു മുൻപ് ഉണ്ടാകുന്ന പൂക്കൾ മുറിച്ചുകളയും. കൂടാതെ വിളവെടുക്കുന്നതിന്റെയോ പൂക്കൾ മുറിച്ചു മാറ്റുന്നതിന്റെയോ താഴേക്കുള്ള ഇലകളും നീക്കം ചെയ്യും. കായ്കൾ വളരുന്നതിന് ഈ രീതി നല്ലതാണ്. ആഴ്ചയിൽ രണ്ടില എന്ന രീതിയിലാണ് മുറിച്ചു മാറ്റുക.
കായിൽനിന്ന് പൂ കൊഴിയുന്നതിനു മുൻപേ വിളവെടുക്കും. പൂകൊഴിഞ്ഞാൽ വെള്ളരി മൂത്തുപോയി എന്നാണ് പറയുക. ഇതിന് വിപണിയിൽ സ്വീകാര്യതയില്ല.
വഴുതന
ഷറപ്പോവ ഇനമാണ് പൊതുവെ ഹോസൂരിലെ പോളിഹൗസുകളിൽ കൃഷി ചെയ്യുക. കയറ്റുമതി ലക്ഷ്യത്തോടെ ഉൽപാദിപ്പിക്കുന്ന ഈ ഇനത്തിന്റെ കായയ്ക്ക് 400 ഗ്രാമോളം തൂക്കം വരും.
കാപ്സിക്കം
ബച്ചാട്ട എന്ന ഇനം. ശരാശരി 200 ഗ്രാം ഭാരം വരുന്ന കായ്കളാണ് ഈ ഇനത്തിനുള്ളത്. പൂ വന്ന് 50–60 ദിവസത്തിനുള്ളിൽ വിളവെടുപ്പ്. ഈ പ്രായത്തിനുള്ള പച്ച കാപ്സിക്കത്തിനാണ് മാർക്കറ്റിൽ പ്രിയം. 60–80 ദിവസത്തിൽ പഴുത്ത് നിറമുള്ളതാകും. ഇതിന് മാർക്കറ്റ് കുറവാണ്. 12 അടിയോളം ഉയരത്തിൽ വളരുന്ന ഇനം സാധാരണ 70 സെ.മീ. വീതിയുള്ള ബെഡ് ഒരുക്കിയാണ് നടുക. രണ്ടു ബെഡ്ഡുകൾ തമ്മിൽ 80 സെ.മീ. അകലവും രണ്ടു ചെടികൾ തമ്മിൽ 45 സെ.മീ. അകലവും അടുത്തടുത്ത ബെഡ്ഡുകളിലെ ചെടികൾ തമ്മിൽ 1.2 മീറ്റർ അകലവും ഉണ്ടായിരിക്കും.
ജർബെറ
തമിഴ്നാട്ടിൽ ഉൽപാദിപ്പിക്കപ്പെടുന്ന പൂക്കളിൽ ഏറിയ പങ്കും കേരളത്തിലേക്കാണ് എത്തുക. 60 സെ.മീ. വീതിയിൽ തയാറാക്കുന്ന ബെഡ്ഡുകൾ തമ്മിൽ 45 സെ.മീ. അകലമുണ്ടാകും. ഒരു ചതുരശ്ര മീറ്ററിൽ ആറ് ചെടി എന്നതാണ് കണക്ക്. നട്ട് 60 ദിവസങ്ങൾക്കു മുൻപ് വരുന്ന പൂമൊട്ടുകൾ നുള്ളിക്കളയും. കേരളത്തിൽ വെള്ള നിറത്തിലുള്ള പൂവിനാണ് ഡിമാൻഡ് കൂടുതൽ. അതുകൊണ്ടുതന്നെ ഹൊസൂരിലെ പൂക്കൃഷിയിൽ പ്രധാന്യം വെള്ളയ്ക്കുതന്നെ.
മൂന്നു വർഷമാണ് ജർബെറ ചെടികളുടെ ആയുസ്. രണ്ടു വർഷത്തിനു ശേഷം പൂക്കളുടെ ഉൽപാദനവും വളർച്ചയും കുറയുന്നതിനാൽ രണ്ട്–രണ്ടര വർഷത്തിനുള്ളിൽ റീപ്ലാന്റ് ചെയ്യും. വിപണിയിൽ പൂക്കൾ എത്തിക്കാനുള്ള വഴികൾ സ്വീകരിച്ചശേഷം മാത്രമേ റിപ്ലാന്റിങ് നടത്തൂ. കാരണം വിപണിയിൽനിന്ന് പുറംതള്ളപ്പെടാതിരിക്കാൻ ഇത് അനിവാര്യമാണ്.
English summary: High-tech farming in Kerala: Polyhouse technology