കാടിറങ്ങുന്ന അരിക്കൊമ്പന്മാരെക്കുറിച്ച് ആകുലതകളില്ലാത്ത നഗരവാസികള്‍ പ്രകൃതി- വന്യജീവി സംരക്ഷണത്തിനായി ശബ്ദമുയർത്തുമ്പോൾ വനാതിർത്തി ഗ്രാമങ്ങളിലെ സാധാരണ മനുഷ്യർ അതിജീ വനത്തിനുള്ള പോരാട്ടത്തിലാണ്. പട്ടണങ്ങൾക്കു കാവലായി ഗ്രാമീണർ നഗര മേഖലകളിൽ വന്യജീവിശല്യം രൂക്ഷമാവാത്തതിനു കാരണം വനാതിർത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാടിറങ്ങുന്ന അരിക്കൊമ്പന്മാരെക്കുറിച്ച് ആകുലതകളില്ലാത്ത നഗരവാസികള്‍ പ്രകൃതി- വന്യജീവി സംരക്ഷണത്തിനായി ശബ്ദമുയർത്തുമ്പോൾ  വനാതിർത്തി ഗ്രാമങ്ങളിലെ സാധാരണ മനുഷ്യർ അതിജീ വനത്തിനുള്ള പോരാട്ടത്തിലാണ്.  

പട്ടണങ്ങൾക്കു  കാവലായി ഗ്രാമീണർ

ADVERTISEMENT

നഗര മേഖലകളിൽ വന്യജീവിശല്യം രൂക്ഷമാവാത്തതിനു കാരണം വനാതിർത്തി ഗ്രാമങ്ങളില്‍ ജീവിക്കുന്നവരാണ്. അവര്‍ തങ്ങളുടെ വിളകളും വാസസ്ഥാനവും ജീവനും പണയം വച്ച് പ്രതിരോധിക്കുന്നതുകൊണ്ടാണ് നഗരങ്ങളിലേക്ക് വന്യജീവികളുടെ കടന്നുകയറ്റമുണ്ടാവാത്തത്.  വനാതിർത്തികളിൽ ജീവിക്കുന്നവരുടെ ഈ കരുതലിനു ശാസ്ത്രീയ നാമം ആക്ടീവ് ഗാർഡിങ്. വന്യജീവി സംഘർഷത്തിന്റെ കെടുതികൾ സഹിച്ച് ആക്ടീവ് ഗാർഡിങ് നടത്തുന്നവർക്ക് കോൺഫ്ലിക്ട് ടോളറൻസ് അലവൻസ് നൽകേണ്ടതല്ലേ?

നിയന്ത്രിത വേട്ടയാകാം

ADVERTISEMENT

വന്യജീവികളുടെ എണ്ണം പെരുകുമ്പോൾ നിയന്ത്രിത വേട്ട (Controlled Hunting) എന്ന ആശയത്തോടു മുഖം തിരിക്കേണ്ടതില്ല.  ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ശാസ്ത്രീയ രീതിയാണിത്. ഓസ്ട്രേലിയയിൽ കംഗാരുവിന്റെ അമിത വംശവർധന നിയന്ത്രിച്ചത് ഇങ്ങനെയാണ്. ഇന്ത്യയിലും ഉദാഹരണങ്ങളുണ്ട്. ഹിമാചൽ പ്രദേശിൽ ആപ്പിൾക്കൃഷിക്ക് ഏറ്റവും വലിയ ഭീഷണി വാനരശല്യമാണ്. കുരങ്ങന്മാരെ നിയന്ത്രിക്കുന്നതിന് വന്ധ്യംകരണം പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു. ഇപ്പോൾ നിയന്ത്രിത വേട്ടയ്ക്കു നടപടിയായി. അമിതമായി പെരുകുന്ന ജീവികളെ നിയന്ത്രിതമായി വേട്ടയാടാനുള്ള നിയമപരിരക്ഷ വനനിയമങ്ങളിൽ കൂട്ടിച്ചേർക്കേണ്ടതുണ്ട്. വയനാട്ടിലെ കുറിച്യ സമൂഹത്തെപ്പോലെ വന്യജീവി വേട്ട പരമ്പരാഗതമായി ചെയ്തുപോരുന്ന വിഭാഗങ്ങളുണ്ട്. നാട്ടിലിറങ്ങുന്ന പന്നികളെ വേട്ടയാടാനുള്ള അനുമതിയും അവകാശവും അവർക്ക് നിയമം മൂലം തിരികെ നൽകുന്നതടക്കമുള്ള ബഹുമുഖ സമീപനം പരിഗണിക്കാവുന്നതാണ്.

Read also: ഒരു വർഷത്തിനിടെ വെടിവച്ചിട്ടത് 473 കാട്ടുപന്നികളെ; സഹായത്തിന് നാടൻ നായ്ക്കൾ: കാട്ടുപന്നിയെ തട്ടാന്‍ മലപ്പുറം ഷൂട്ടേഴ്സ്

ADVERTISEMENT

സംഘർഷം ഒഴിവാക്കണം

മനുഷ്യരുമായുള്ള നിരന്തര സംഘർഷം വന്യജീവികളുടെ ആയുസ്സ് കുറയ്ക്കും. നാട്ടിലിറങ്ങാതെ വനമധ്യ ത്തിൽ വാഴുന്ന കാട്ടാനയുടെ ശരാശരി ആയുസ്സ് 50വയസ്സെങ്കിൽ നാട്ടിലിറങ്ങുന്ന കാട്ടാനയ്ക്ക് സംഘർഷത്തിന്റെ ഭാഗമായിത്തന്നെ ജീവഹാനി സംഭവിക്കാം. കടുവ ഉൾപ്പെടെ നാട്ടിലിറങ്ങുന്ന മറ്റു വന്യജീവികളുടെ വിധിയും ഇതുതന്നെ. ഈ സാഹചര്യത്തിൽ സ്ഥിരം നാട്ടിലിറങ്ങുന്നവയെ പിടികൂടി സംരക്ഷണ കേന്ദ്രങ്ങളില്‍  മാറ്റിപ്പാർപ്പിക്കുന്നതാണ്  ഉചിതം. ഉദാഹരണത്തിന്  ഇടുക്കി ചിന്നക്കനാലിലെ അരിക്കൊമ്പൻ എന്ന കാട്ടാനയുടെ കാര്യമെടുക്കാം. നാട്ടിലിറങ്ങി അരി തിന്നുന്നത് അതിന്റെ സ്വഭാവമാണ്. ഇടുക്കിയിൽനിന്ന് മാറ്റിയതുകൊണ്ട് കാട് മാത്രമേ മാറുന്നുള്ളൂ, ആനയുടെ സ്വഭാവം മാറില്ല. ഈ സാഹചര്യത്തിൽ ആന പുതിയ സ്ഥലത്തും ക്രമേണ പ്രശ്നക്കാരനാവും.  

കാവല്‍ കൂലി 

വനത്തിന് ചുറ്റുമുള്ള ബഫർ സോണിൽ ഒരു പ്രവർത്തനവും അനുവദിക്കാത്ത നിയമകാർക്കശ്യമാണ് നിലവിലുള്ളത്. ബഫർ സോണിൽ ഉത്തരവാദിത്ത വനം ടൂറിസം പ്രോത്സാഹിപ്പിക്കാനാവില്ലേ? ആക്ടീവ് ഗാർഡിങ് നടത്തുന്നവർക്ക് ഇതിൽനിന്നുള്ള വരുമാനം കോൺഫ്ലിക്ട് ടോളറൻസ് അലവൻസ് ആയി നല്‍കിക്കൂടെ?

English summary: Laws are needed to hunt over-population of wild animals