പഴങ്ങളുടെ പൾപ്പുപയോഗിച്ചു തയാറാക്കുന്ന ഉൽപന്നങ്ങളിൽ ഏറ്റവും ആവശ്യക്കാരുള്ള ഉൽപന്നമാണ് ജാം. നമ്മുടെ പുരയിടങ്ങളിൽ ലഭ്യമായ മിക്ക പഴങ്ങളും ജാം ഉണ്ടാക്കാൻ യോഗ്യമാണ്. പഴങ്ങളുടെ പേരും അവയുടെ ചേരുവകളും ചുവടെ. തയാറാക്കുന്ന വിധം തന്നിരിക്കുന്ന അളവുകളിൽ അതതു പഴത്തിന്റെ പൾപ്പും ഒപ്പം പഞ്ചസാരയും സിട്രിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴങ്ങളുടെ പൾപ്പുപയോഗിച്ചു തയാറാക്കുന്ന ഉൽപന്നങ്ങളിൽ ഏറ്റവും ആവശ്യക്കാരുള്ള ഉൽപന്നമാണ് ജാം. നമ്മുടെ പുരയിടങ്ങളിൽ ലഭ്യമായ മിക്ക പഴങ്ങളും ജാം ഉണ്ടാക്കാൻ യോഗ്യമാണ്.

പഴങ്ങളുടെ പേരും അവയുടെ ചേരുവകളും ചുവടെ.

ADVERTISEMENT

തയാറാക്കുന്ന വിധം

തന്നിരിക്കുന്ന അളവുകളിൽ അതതു പഴത്തിന്റെ പൾപ്പും ഒപ്പം പഞ്ചസാരയും സിട്രിക് ആസിഡും ചേർത്ത് സ്റ്റീൽ പാത്രത്തിലോ നോൺസ്റ്റിക് പാത്രത്തിലോ അടുപ്പത്തു വച്ച് തുടരെ ഇളക്കി ജാം തയാറാക്കാം. പാത്രത്തിന്റെ എല്ലാ വശങ്ങളിലും തിള വന്ന്, മിശ്രിതം കട്ടിയാവുന്നതാണ് ജാമിന്റെ പാകം. ഈ സമയത്ത് ജാം സ്പൂണിൽ കോരിയെടുത്ത്, ചരിച്ച് ഒഴിച്ചുനോക്കിയാൽ ഷീറ്റ് പോലെ പരന്നു വീഴും. ഇത് വാങ്ങിവച്ചതിനുശേഷം ചൂട് അൽപം കുറഞ്ഞുകഴിയുമ്പോൾ ഒരു കിലോ ജാമിന് 1.5 ഗ്രാം എന്ന തോതിൽ സോഡിയം ബെൻസോയേറ്റ് ചേർത്ത് ചൂടോടെ കുപ്പികളിൽ നിറയ്ക്കാം. പപ്പായ ചേർക്കുന്ന ജാമുകളിൽ മാത്രം അൽപം പൈനാപ്പിൾ എസ്സൻസ് ചേർക്കാം. ജാമുകൾക്ക് നിറം ചേർക്കേണ്ട ആവശ്യമില്ല.

ADVERTISEMENT

പുരയിടങ്ങളിൽ സമൃദ്ധമായ പാളയംകോടൻ, ചാരപ്പൂവൻ, റോബസ്റ്റ എന്നിവ 600 മില്ലി വെള്ളമൊഴിച്ച് വേവിച്ച് ഉടച്ചെടുക്കണം. പഴത്തിന്റെ ജാം തയാറാക്കുമ്പോൾ, അതിന്റെ കുരു ജാമിൽ തെളിഞ്ഞു നിൽക്കുന്നത് അരോചകമാണ്. അതിനാൽ ഇരുണ്ട നിറമുള്ള മുന്തിരി അൽപം വെള്ളമൊഴിച്ച് കുക്കറിൽ വേവിച്ച്, പിഴിഞ്ഞെടുക്കുക. പഴത്തിന്റെ പൾപ്പും മുന്തിരിയുടെ നീരും ചേർത്തരച്ച് ജാം തയാറാക്കാം. പഴത്തിന്റെ ജാമിൽ 2–3 ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചേർക്കുന്നത്, സ്വാദും സൂക്ഷിപ്പുഗുണവും വർധിപ്പിക്കും.

ചാമ്പയ്ക്ക കുരു മാറ്റി, ചെറുതാക്കി നുറുക്കി അൽപം വെള്ളമൊഴിച്ച് വേവിക്കുക. മുന്തിരിയും കഴുകി വൃത്തിയാക്കിയതിനുശേഷം കുറച്ചു വെള്ളമൊഴിച്ച് കുക്കറിൽ ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. വേവിച്ച ചാമ്പയ്ക്കയും മുന്തിരിനീരും ചേർത്ത് അരച്ചെടുത്ത് ജാം തയാറാക്കാം. സ്ട്രോബെറി എസ്സൻസ് ചേർത്താൽ കൂടുതൽ ഹൃദ്യമാണ്. പാഷൻഫ്രൂട്ടിന്റെ കുരു നീക്കം ചെയ്ത് പൾപ്പെടുത്ത്, അരച്ചെടുത്ത പഴുത്ത പപ്പായ പൾപ്പും ചേര്‍ത്ത് ജാം തയാറാക്കാം.സപ്പോട്ടയുടെ കുരുവും തൊലിയും നീക്കി, അരച്ചെടുത്ത് ജാം തയാറാക്കാം. 

ADVERTISEMENT

കാരമ്പോളയുടെ കുരുവും നാരും നീക്കി, അൽപം വെള്ളമൊഴിച്ച് വേവിക്കുക. നന്നായി പഴുത്ത പൈനാപ്പിൾ കുരുവും തൊലിയും നീക്കം ചെയ്ത് ചെറുതാക്കി നുറുക്കി, വേവിച്ച കാരമ്പോളയ്ക്കൊപ്പം അരച്ച് പൾപ്പാക്കി ജാം ഉണ്ടാക്കാം. അൽപം പൈനാപ്പിൾ എസ്സൻസ് ചേർത്താൽ കൂടുതൽ രുചികരമായിരിക്കും. ജാം തയാറാക്കുമ്പോൾ പാകം അറിയാൻ റിഫ്രാക്ടോമീറ്റർ ഉപയോഗിക്കുന്നതു നല്ലതാണ്. റിഫ്രാക്ടോ മീറ്ററിൽ 65–68 ഡിഗ്രി ബ്രിക്സാണ് ജാമിന്റെ പാകം.

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Homemade Mixed Fruit Jam Recipe