കാഞ്ഞിരപ്പള്ളിയെന്നു കേട്ടാൽ പലരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുക റബർമരങ്ങൾ നിറഞ്ഞ നാട് എന്നതാകും. എന്നാൽ, റബർ എത്തുന്നതിനു മുൻപ് കാഞ്ഞിരപ്പള്ളിക്കും പരിസരപ്രദേശങ്ങൾക്കും ഒരു ചരിത്രമുണ്ടായിരുന്നു. തേയിലയുടെ നറുമണം പരന്നിരുന്ന ഒരു കാലത്തിന്റെ ചരിത്രം. തേയിലയ്ക്കൊപ്പം കമുകും തെങ്ങും നിറഞ്ഞിരുന്ന ഒരു

കാഞ്ഞിരപ്പള്ളിയെന്നു കേട്ടാൽ പലരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുക റബർമരങ്ങൾ നിറഞ്ഞ നാട് എന്നതാകും. എന്നാൽ, റബർ എത്തുന്നതിനു മുൻപ് കാഞ്ഞിരപ്പള്ളിക്കും പരിസരപ്രദേശങ്ങൾക്കും ഒരു ചരിത്രമുണ്ടായിരുന്നു. തേയിലയുടെ നറുമണം പരന്നിരുന്ന ഒരു കാലത്തിന്റെ ചരിത്രം. തേയിലയ്ക്കൊപ്പം കമുകും തെങ്ങും നിറഞ്ഞിരുന്ന ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞിരപ്പള്ളിയെന്നു കേട്ടാൽ പലരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുക റബർമരങ്ങൾ നിറഞ്ഞ നാട് എന്നതാകും. എന്നാൽ, റബർ എത്തുന്നതിനു മുൻപ് കാഞ്ഞിരപ്പള്ളിക്കും പരിസരപ്രദേശങ്ങൾക്കും ഒരു ചരിത്രമുണ്ടായിരുന്നു. തേയിലയുടെ നറുമണം പരന്നിരുന്ന ഒരു കാലത്തിന്റെ ചരിത്രം. തേയിലയ്ക്കൊപ്പം കമുകും തെങ്ങും നിറഞ്ഞിരുന്ന ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞിരപ്പള്ളിയെന്നു കേട്ടാൽ പലരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുക റബർമരങ്ങൾ നിറഞ്ഞ നാട് എന്നതാകും. എന്നാൽ, റബർ എത്തുന്നതിനു മുൻപ് കാഞ്ഞിരപ്പള്ളിക്കും പരിസരപ്രദേശങ്ങൾക്കും ഒരു ചരിത്രമുണ്ടായിരുന്നു. തേയിലയുടെ നറുമണം പരന്നിരുന്ന ഒരു കാലത്തിന്റെ ചരിത്രം. തേയിലയ്ക്കൊപ്പം കമുകും തെങ്ങും നിറഞ്ഞിരുന്ന ഒരു കാലം. കാലത്തിനും കാലാവസ്ഥയും മാറ്റം വന്നപ്പോൾ പല വിളകളും പുതിയ വിളകൾക്കു വഴിമാറി. അത്തരത്തിലൊരു മാറ്റത്തിലാണ് കാഞ്ഞിരപ്പള്ളിയിൽ തേയിലയ്ക്കു പകരം റബർ ഇടംപിടിച്ചത്. കാലചക്രം വീണ്ടും തിരിഞ്ഞപ്പോൾ റബറിന്റെ പ്രതാപം നഷ്ടപ്പെട്ടു. പലരും മറ്റു വിളകളിലേക്ക് വഴിമാറി. അതിൽ പ്രധാനപ്പെട്ടതാണ് പഴവർഗക്കൃഷിയുടെ വ്യാപനം. സമീപകാലത്ത് കേരളത്തിൽ പഴവർഗക്കൃഷിയിലേക്ക് തിരിഞ്ഞവരുടെ എണ്ണമേറിയിട്ടുണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റത്തിനൊപ്പം കൃഷിയിടത്തിലെ പരമ്പരാഗത കൃഷിയിനമായ തെങ്ങിലേക്ക് മടങ്ങി സഞ്ചരിച്ച ഒരു കർഷക കുടുംബമുണ്ട് കാഞ്ഞിരപ്പള്ളി വഞ്ചിമലയിൽ. പൂർവികർ പകർന്നു നൽകിയ കാർഷിക പാരമ്പര്യം കൈമോശം വരാതെ കൃഷിയെ ഹൃദയത്തോടു ചേർന്ന പുതുമന തറവാട്ടിലെ മൂന്നു സഹോദരങ്ങൾ കൃഷിയിലൂടെ നേട്ടങ്ങൾ കൊയ്യുകയാണ്. കൃഷിയിടത്തിൽ തെങ്ങിനെ പ്രധാന വിളയാക്കി മികച്ച തോട്ടം ഒരുക്കിയെടുത്തിരിക്കുകയാണ് സഹോദരങ്ങളായ ഏബ്രഹാം പുതുമന (ഇട്ടിരാച്ചൻ), ജോസഫ് പുതുമന (അപ്പച്ചൻ), മാത്യു പുതുമന (മാത്തച്ചൻ) എന്നിവർ. 

മാത്തച്ചനും ഇട്ടിരാച്ചനും

റബറിൽനിന്ന് തെങ്ങിലേക്ക്

ADVERTISEMENT

റബറിനു പേരുകേട്ട കാഞ്ഞിരപ്പള്ളിയിൽ റബറിൽനിന്നു മാറി തെങ്ങിലേക്ക് ചുവടുവച്ചിരിക്കുകയാണ് മൂവരും. പാലായിൽനിന്ന് ഇവിടേക്കു കുടിയേറിയ പുതുമന തറവാട്ടിലെ നാലാം തലമുറയാണ് ഇവർ. അതായത് പുതുമന കുടുംബം വഞ്ചിമലയിലെത്തിയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ആദ്യകാലത്ത് തേയിലായിയരുന്നു ഇവിടുത്തെ പ്രധാന വിളയെന്ന് ഇട്ടിരാച്ചൻ. തങ്ങളുടെ ചെറുപ്പകാലത്ത് കൊളുന്തു നുള്ളി തൂക്കി വിറ്റത് ഇപ്പോഴും അദ്ദേഹം ഓർക്കുന്നു. അന്ന് കാ​ഞ്ഞിരപ്പള്ളിയിൽ മൂന്നു തേയിലഫാക്ടറികളുണ്ടായിരുന്നു. കാലാവസ്ഥയും ഏരെക്കുറെ ചൂടു കുറഞ്ഞതായിരുന്നുവെന്നും ഇട്ടിരാച്ചൻ. പിന്നീട് തോട്ടത്തിലേക്ക് റബറെത്തി. അധ്വാനത്തിനുസരിച്ചുള്ള വരുമാനം റബറിൽനിന്ന് ലഭിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ തെങ്ങിലേക്കെത്തി. 

പരമ്പരാഗത കർഷകകുടുംബമായതുകൊണ്ടുതന്നെ മൂവരും ചെറുപ്പം മുതൽ കൃഷിയിലേക്കിറങ്ങി. തെങ്ങിൻതോട്ടത്തിനു നടുവിൽ താമസിക്കണമെന്നായിരുന്നു മൂവരുടെയും ആഗ്രഹം. ആ ആഗ്രഹം ഇപ്പോൾ ഫലപ്രാപ്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഏഴു വർഷം മുൻപായിരുന്നു തെങ്ങു നടാം എന്ന് മൂവരും ചേർന്ന് തീരുമാനിച്ചത്. തെങ്ങാകുമ്പോൾ ഇടവിളയായി മറ്റെന്തെങ്കിലും നടാനും സാധിക്കുമല്ലോ. അങ്ങനെ കാസർകോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രവുമായി ബന്ധപ്പെട്ട് തെങ്ങിൻതൈകൾ വാങ്ങി തോട്ടം രൂപപ്പെടുത്തിത്തുടങ്ങി. 13 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്ത് കേരസങ്കര, ചന്ദ്രകൽപ തുടങ്ങിയ തെങ്ങിൻതൈകളാണ് ആദ്യം നട്ടത്. തൈകൾ തമ്മിൽ 45 അടി അകലമുണ്ട്.

ADVERTISEMENT

അധ്വാനം കുറവ്, കരിക്ക് തരും മികച്ച വരുമാനം

4–7 വർഷം പ്രായമുള്ള തെങ്ങുകളുണ്ട് തോട്ടത്തിൽ. തൈകൾ പലപ്പോഴായി ലഭിച്ചതും കേടുവന്ന് നശിച്ചത് മാറ്റി നട്ടതുമെല്ലാമാണ് തെങ്ങുകളുടെ പ്രായത്തിൽ അന്തരമുണ്ടാകാൻ കാരണം. റബറിനെ അപേക്ഷിച്ച് ഒരു തെങ്ങ് നശിച്ചാൽ പകരം മാറ്റി നടാൻ കഴിയുമെന്നത് തെങ്ങുകൃഷിയിൽ നേട്ടമാണെന്ന് മാത്തച്ചൻ ചൂണ്ടിക്കാട്ടി. 150–200 തെങ്ങുകൾ ഇപ്പോൾ കായ്ച്ച് വിളവ് നൽകുന്നുണ്ട്. 40 ദിവസം കൂടുമ്പോൾ ഏകദേശം 1600–1700 കരിക്ക് തോട്ടത്തിൽനിന്ന് കയറിപ്പോകുന്നു. ഒരു കരിക്കിന് 20 രൂപ വച്ച് ലഭിക്കും. ഇത് സ്ഥിരവിലയാണ്. വാങ്ങുന്നവർത്തന്നെ തോട്ടത്തിൽ വന്ന് വെട്ടിക്കൊണ്ട് പൊയ്ക്കോളും എന്നതും നേട്ടമാണ്. വരും വർഷങ്ങളിൽ ഉൽപാദനം ഉയരുകയും ചെയ്യും.

ADVERTISEMENT

ലക്ഷ്യം മാംഗോസ്റ്റിൻ, ഇടവിളയാണ് തെങ്ങ്

പണി കുറവ്, ഒപ്പം നേട്ടവും വേണം എന്ന ലക്ഷ്യത്തോടെയാണ് മാംഗോസ്റ്റിൻ തിരഞ്ഞെടുത്തത്. 20 വർഷം പ്രായമുള്ള ഇരുപതിൽപ്പരം മാംഗോസ്റ്റിൻ മരങ്ങൾ കൃഷിയിടത്തിലുണ്ടായിരുന്നത് ആത്മവിശ്വാസമേകി. കാരണം, സീസണിൽ വ്യാപാരികൾ തോട്ടത്തിൽ നേരിട്ടെത്തി വിളവെടുപ്പ് നടത്തിക്കോളും. ഈ വർഷംതന്നെ 1.85 ലക്ഷം രൂപയുടെ മാംഗോസ്റ്റിൻ പഴങ്ങൾ വിറ്റിരിക്കുന്നു ഈ സഹോദരങ്ങൾ. ശരാശരി 130 രൂപ വിലയും ലഭിച്ചു. തണൽ ആവശ്യമുള്ള വിളയാണ് മാംഗോസ്റ്റിൻ. അതിനാലാണ് തെങ്ങ് തിരഞ്ഞെടുത്തത്. തെങ്ങിന് ഇടവിളയായി ആദ്യം കന്നാര (കൈത) നട്ടു. ആദ്യത്തെ മൂന്നു വർഷം തോട്ടത്തിൽനിന്ന് കന്നാര വരുമാനം നൽകി. ഇപ്പോൾ തെങ്ങുകൾ വളർന്ന് കായ്ച്ചുതുടങ്ങിയപ്പോൾ നാലു തെങ്ങുകൾക്ക് നടുവിൽ ഒന്ന് എന്ന രീതിയിൽ മാംഗോസ്റ്റിനും നട്ടിരിക്കുന്നു. ഏകദേശം നാലു വർഷം പ്രായമുള്ള മാംഗോസ്റ്റിൻ തൈകളാണ് നട്ടിരിക്കുന്നത്. തെങ്ങുകൾ നട്ടപ്പോൾത്തന്നെ നാലു വർഷം കഴിയുമ്പോൾ മാംഗോസ്റ്റിൻ തൈകൾ വേണമെന്ന് പറഞ്ഞ് ബുക്ക് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കന്നാരയുടെ കാലം കഴിഞ്ഞതിനൊപ്പം അധികം കാലതാമസമില്ലാത്തെ മാംഗോസ്റ്റിൻ തൈകൾ തോട്ടത്തിൽ നടാൻകഴിഞ്ഞു. ചുരുക്കത്തിൽ തോട്ടത്തിൽനിന്ന് വരുമാനം ഇല്ലാതാകുന്ന അവസരം ഉണ്ടായിട്ടില്ല. ഭാവിയിൽ തെങ്ങിൽനിന്നുള്ള വരുമാനത്തിൽ തോട്ടം പരിചരിക്കുകയും മാംഗോസ്റ്റിനിൽനിന്നുള്ളത് ബോണസായി എടുക്കുകയും ചെയ്യാൻകഴിയുമെന്നും മൂവരും പറയുന്നു. 

വളപ്രയോഗം

മൂന്നു ഘട്ടമായാണ് വളപ്രയോഗം. മസൂറിഫോസ്, യൂറിയ, പൊട്ടാഷ് എന്നിവ കൂടാതെ സൂക്ഷ്മമൂലകങ്ങളായ മഗ്നീഷ്യം, സിങ്ക്, ബോറോൺ എന്നിവയും നൽകുന്നുണ്ട്. വർഷത്തിലൊരു തവണ ഉണങ്ങിയ ചാണകവും തെങ്ങിന് ചുവട്ടിൽ നൽകുന്നു. ചെല്ലികളുടെ ആക്രണത്തിന് പരമ്പാരാഗത ചെല്ലിനിയന്ത്രണ രീതികൾ സ്വീകരിക്കുന്നു. ഫിറമോൺ ട്രാപ് പോലുള്ള ഉപയോഗിക്കാറില്ല. നനയ്ക്ക് മൈക്രോ സ്പ്രിംഗ്ലർ ആണ് തോട്ടത്തിൽ സ്ഥാപിച്ചിരിക്കുക.

ഫോൺ: 9539004777 (മാത്തച്ചൻ)

English summary: The Farmer Brothers Converted Rubber Plantation into Coconut Grove