5 എരുമകൾ, ദിവസം 40 ലീറ്റർ പാൽ, ലീറ്ററിന് 100 രൂപ; റഷീദിന് വരുമാനമായി എരുമകൾ; എരുമ വളർത്തൽ നേട്ടമാകുന്നത്...
പാലിനായി നാം പ്രധാനമായും ആശ്രയിക്കുക പശുക്കളെയാണ്. ചെറിയ തോതിൽ എരുമകളും ആടുകളുമുണ്ടെങ്കിലും സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന പാലിന്റെ നല്ല പങ്കും പശുക്കളിൽനിന്നുള്ളതുതന്നെ. ചെറുതും വലുതുമായ ഒട്ടേറെ ഡെയറി ഫാമുകളിൽ പശുക്കളുണ്ടെങ്കിലും എരുമകളെ വളർത്തുന്നവർ ചുരുക്കമായിരിക്കും. അതുപോലെ പാലുൽപാദനത്തിന്
പാലിനായി നാം പ്രധാനമായും ആശ്രയിക്കുക പശുക്കളെയാണ്. ചെറിയ തോതിൽ എരുമകളും ആടുകളുമുണ്ടെങ്കിലും സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന പാലിന്റെ നല്ല പങ്കും പശുക്കളിൽനിന്നുള്ളതുതന്നെ. ചെറുതും വലുതുമായ ഒട്ടേറെ ഡെയറി ഫാമുകളിൽ പശുക്കളുണ്ടെങ്കിലും എരുമകളെ വളർത്തുന്നവർ ചുരുക്കമായിരിക്കും. അതുപോലെ പാലുൽപാദനത്തിന്
പാലിനായി നാം പ്രധാനമായും ആശ്രയിക്കുക പശുക്കളെയാണ്. ചെറിയ തോതിൽ എരുമകളും ആടുകളുമുണ്ടെങ്കിലും സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന പാലിന്റെ നല്ല പങ്കും പശുക്കളിൽനിന്നുള്ളതുതന്നെ. ചെറുതും വലുതുമായ ഒട്ടേറെ ഡെയറി ഫാമുകളിൽ പശുക്കളുണ്ടെങ്കിലും എരുമകളെ വളർത്തുന്നവർ ചുരുക്കമായിരിക്കും. അതുപോലെ പാലുൽപാദനത്തിന്
പാലിനായി നാം പ്രധാനമായും ആശ്രയിക്കുക പശുക്കളെയാണ്. ചെറിയ തോതിൽ എരുമകളും ആടുകളുമുണ്ടെങ്കിലും സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന പാലിന്റെ നല്ല പങ്കും പശുക്കളിൽനിന്നുള്ളതുതന്നെ. ചെറുതും വലുതുമായ ഒട്ടേറെ ഡെയറി ഫാമുകളിൽ പശുക്കളുണ്ടെങ്കിലും എരുമകളെ വളർത്തുന്നവർ ചുരുക്കമായിരിക്കും. അതുപോലെ പാലുൽപാദനത്തിന് മാത്രമായി എരുമകളെ വളർത്തുന്ന ഫാമുകളും വിരളം. എന്നാൽ, പാലുൽപാദനത്തിന് എരുമകളെ പരിപാലിക്കുകയാണ് തൃശൂർ കൈപ്പമംഗലം കാട്ടിലേപീടികയിൽ എം.എം.മുഹമ്മദ് റഷീദ്. പത്തു കൊല്ലം പിന്നിട്ട റഷീദിന്റെ പാത്തൂസ് ഡെയറി ഫാമിൽ ഇന്ന് പാൽ ചുരത്തുന്ന 5 എരുമകളാണുള്ളത്. മാത്രമല്ല, മികച്ച പാലുൽപാദനത്തിന് മികച്ച എരുമകളെ സ്വന്തം ഫാമിൽത്തന്നെ വളർത്തിയെടുക്കാൻ ശ്രമിക്കുന്നതുകൊണ്ടുതന്നെ എട്ട് എരുമക്കിടാങ്ങളും ഇവിടെ വളർന്നുവരുന്നു. എരുമകൾ ശല്യക്കാരാണ്, വളർത്താൻ ബുദ്ധിമുട്ടാണ്, ചെലവ് കൂടുതലാണ്, പാൽ കുറവാണ് എന്നൊക്കെ പറയുന്നവർക്കിടയിൽ സ്വന്തം എരുമകളിലൂടെ വേറിട്ടുനിൽക്കുകയാണ് റഷീദ്. അതുകൊണ്ടുതന്നെ റഷീദിന്റെ ഈ ചെറിയ ഫാമിൽനിന്ന് കണ്ടുപഠിക്കാൻ കാര്യങ്ങളേറെ.
തോൽവിയിൽനിന്നു വാശിക്കു തുടങ്ങിയ എരുമവളർത്തൽ
റഷീദ് എരുമകളെ വളർത്താനും വരുമാനമാർഗമാക്കാനും തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു. തുടക്കം വൻ പരാജയമായിരുന്നുവെന്ന് തുറന്നു പറയാൻ ഈ യുവ കർഷകന് മടിയില്ല. ഒരു എരുമക്കുട്ടിയെ കൊണ്ടുവന്ന് വളർത്തിയെടുത്താണ് ഈ മേഖലയിലെ തുടക്കം. നന്നായി ഭക്ഷണം നൽകി വളർത്തി വലുതായപ്പോൾ ചെന പിടിക്കാത്ത അവസ്ഥയിലെത്തി. നല്ല ഭക്ഷണം കൊടുത്തതുകൊണ്ടുതന്നെ ശരീരത്തിൽ കൊഴുപ്പടിഞ്ഞതാണ് ഇതിനു കാരണം. രണ്ടാമത് വാങ്ങിയ എരുമക്കുട്ടിക്കും ഇതുതന്നെ അവസ്ഥ. പിന്നീട് പഠിച്ച് വളർത്തിത്തുടങ്ങിയതോടെ കാര്യങ്ങൾ എളുപ്പമായി. എരുമ വളർത്തൽ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തിയവരുമേറെ. എങ്കിലും അതെല്ലാം തരണം ചെയ്താണ് ഇന്നത്തെ ഫാമിലേക്ക് എത്തിയത്. ഇന്ന് കറവയുള്ള 5 എരുമകളാണ് പാത്തൂസ് ഡെയറി ഫാമിന്റെ നിലനിൽപ്പ്. കിടാരി പ്രായത്തിലുള്ളവരിൽ ഒരാളിൽ ബീജാധാനം നടത്തിയിട്ടുണ്ട്.
എരുമകളിൽ 18 വയസുള്ളവളുമുണ്ട് 2 മുലക്കാമ്പുകൾ ഇല്ലാത്തവളുമുണ്ട്
ഏതൊരു ഡെയറി ഫാമിന്റെയും അടിത്തറ മികച്ച പാലുൽപാദനമുള്ള ഉരുക്കളാണ്. അതുകൊണ്ടുതന്നെ മികച്ച ഉരുക്കളെ ഫാമിൽ നിലനിർത്താൻ ഓരോ കർഷകനും ശ്രദ്ധിക്കും. എന്നാൽ, പാലുൽപാദനം മാത്രമല്ല മികച്ച കിടാങ്ങളെ ലഭിക്കുന്നതിനും റഷീദ് ശ്രദ്ധിക്കുന്നുണ്ട്. 2 മുലക്കാമ്പുകളിൽ പാലില്ലാത്ത എരുമയെയും റഷീദ് സംരക്ഷിക്കാനുള്ള കാരണവും അതുതന്നെ. ശരാശരി 20 ലീറ്ററിനു മുകളിൽ പാൽ ലഭിച്ചിരുന്ന എരുമയുടെ മുൻകാമ്പുകളിൽ മാത്രമാണ് ഇപ്പോൾ പാലുൽപാദനമുള്ളൂ. എങ്കിലും ഒരു ദിവസം 10 ലീറ്ററിനു മുകളിൽ ലഭിക്കുന്നുണ്ട്. ഈ എരുമയിൽ മികച്ച പാരമ്പര്യമുള്ള പോത്തുകളുടെ ബീജം കുത്തിവച്ച് നല്ല കുട്ടികളെ ഉൽപാദിപ്പിക്കുകയാണ് റഷീദ്. നല്ല എരുമകളെ ശ്രദ്ധയിൽപ്പെട്ടപ്പോൾ വാങ്ങിയാണ് ആദ്യകാലത്ത് ഫാമിലെ എണ്ണം വർധിപ്പിച്ചത്. അത്തരത്തിൽ എത്തിച്ച ഒരെണ്ണത്തിന് വയസ് 18 ആയി എന്നും റഷീദ്. 18 വയസായിട്ടും മികച്ച രീതിയിൽ പാൽ നൽകുന്നുവെന്ന് റഷീദ് ചൂണ്ടിക്കാട്ടി. പശുക്കളാണെങ്കിൽ പൂർണാരോഗ്യത്തോടെ 18 വയസെത്തുകയെന്നത് അപൂർവമാണെന്നും റഷീദ്.
12 മണിക്കൂർ ഇടവേളയിൽ കറവ, തീറ്റയ്ക്കായി തെങ്ങിൻതോപ്പ്
12 മണിക്കൂർ ഇടവേള നൽകിയാണ് ഇവിടുത്തെ കറവ, രാവില 8–9നും വൈകുന്നേരം 8–9നും. പെല്ലെറ്റും തവിടുമെല്ലാം ഉൾപ്പെടുത്തിയുള്ള സാന്ദ്രിത തീറ്റ വെള്ളത്തിൽ കുതിർത്ത് നൽകിയാണ് കറവ ആരംഭിക്കുക. രണ്ടു നേരവും കൂടി ദിവസം 40 ലീറ്റർ പാലാണ് ഉൽപാദനം. രാവിലെയുള്ള പാൽ കുപ്പികളിലാക്കി സമീപവാസികൾക്ക് എത്തിച്ചുനൽകും. ലീറ്ററിന് 100 രൂപ വച്ചു ലഭിക്കും. വൈകുന്നരമുള്ളത് ഹോട്ടലുകൾക്കാണ് നൽകുക.
രാവിലെ കറവയ്ക്കു ശേഷം സമീപത്തെ തെങ്ങിൻതോപ്പിൽ മേയാനായി കൊണ്ടുപോയി കെട്ടും. വൈകുന്നേരം വരെ മേഞ്ഞു നടന്ന് എല്ലാവരും വയർ നിറയ്ക്കും. തീറ്റച്ചെലവ് കുറയാൻ പ്രധാന കാരണം ഇതാണ് കാരണമെന്ന് റഷീദ്. പശുക്കളെ അപേക്ഷിച്ച് തീറ്റ കൂടുതൽ എടുക്കുന്നവരായതിനാൽ പരുഷാഹാരത്തിന് പണം മുടക്കുന്നത് പ്രായോഗികമല്ലെന്ന് റഷീദ് പറയുന്നു. വൈകുന്നേരത്തോടെ എല്ലാവരെയും തൊഴുത്തിലെത്തിക്കും.
കുളിക്കാൻ സിംപിൾ ഷവർ, സമയം ലാഭം, പണവും
വെള്ളത്തിൽ കിടക്കാൻ ഇഷ്ടപ്പെടുന്നവരാണ് എരുമകൾ. എന്നാൽ, കൂട്ടിൽ നിർത്തി വളർത്തുമ്പോൾ അതിനു ബദൽ സൗകര്യം ചെയ്തുകൊടുക്കേണ്ടിവരും. പൈപ്പിലൂടെ വെള്ളമൊഴിച്ചു നനയ്ക്കണമെങ്കിൽ കൂടുതൽ സമയം വേണ്ടിവരും. അതിനാൽ സംപിൾ സംവിധാനം തൊഴുത്തിലൊരുക്കിയിരിക്കുന്നു റഷീദ്. ഓരോ എരുമയുടെയും മുകളിൽ വരത്തക്കവിധം പിവിസി പൈപ്പ് ദ്വാരങ്ങളിട്ട് ഉറപ്പിച്ചിരിക്കുന്നു. മോട്ടോർ ഓൺ ചെയ്താൽ മഴപോലെ വെള്ളം എരുമകളുടെ ദേഹത്തു വീഴും. അതുകൊണ്ടുതന്നെ എത്ര നേരമെങ്കിലും അനായാസം നനയ്ക്കാൻ കഴിയുമെന്ന് റഷീദ്. ഒരു മണിക്കൂറോളം ഇത്തരത്തിൽ നനച്ച ശേഷമാണ് കറവ. ഇത് പാൽ ചുരത്തുന്നതിന് സഹായിക്കുമെന്നും റഷീദ്.
ഫാമിന്റെ നിലനിൽപ്പിന് വേണം സ്വന്തം ഫാമിലെ കുട്ടികൾ
പശുക്കളെ അപേക്ഷിച്ച് പ്രായപൂർത്തിയെത്താൻ എരുമകൾക്ക് കൂടുതൽ കാലം വേണം. പശുക്കളിൽ രണ്ടര വയസിൽ ആദ്യ പ്രസവം നടക്കുമ്പോൾ എരുമകൾക്ക് ആദ്യ മദി ലക്ഷണം കാണിക്കാൻതന്നെ രണ്ട വയസ് കുറഞ്ഞത് വേണം. 35–ാം മാസത്തിലാണ് തന്റെയൊരു എരുമക്കുട്ടിക്ക് അടുത്തിടെ ബീജാധാനം നടത്തിയതെന്ന് റഷീദ്. ഒരു എരുമക്കുട്ടി ജനിച്ച് അത് പ്രസവിച്ച് പാലുൽപാദനത്തിലേക്ക് എത്താൻ ഒരു കർഷകൻ കുറഞ്ഞത് 50 മാസം (കുട്ടി ജനിക്കാൻ 10 മാസം + ബീജാധാനത്തിന് 30 മാസം + ഗർഭകാലം 10 മാസം) കാത്തിരിക്കേണ്ടിവരും. എന്നാൽ, ഇത്രയും കാലം കാത്തിരുന്ന ശേഷം പാലുൽപാദനം നന്നേ കുറഞ്ഞ ഒരു എരുമയെയാണ് ലഭിക്കുന്നതെങ്കിൽ കാത്തിരിപ്പ് വ്യഥാവിലാകും. അതുകൊണ്ടുതന്നെ നല്ല കുട്ടികളെ ഉൽപാദിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് റഷീദ്. ഇപ്പോൾ ഫാമിന്റെ മുതൽക്കൂട്ടായി വളർന്നുവരുന്ന 8 എരുമക്കുട്ടികൾ റഷീദിനുണ്ട്. രാജ്യത്തെ മികച്ച സെമൻ സ്റ്റേഷനുകളിലെ മികച്ച പോത്തുകളുടെ ബീജം കുത്തിവച്ചുണ്ടായ കുട്ടികൾക്ക് മികച്ച പാലുൽപാദനമുണ്ടാകുമെന്നതിൽ റഷീദിന് ലവലേശമില്ല സംശയം.
ലാഭമോ നഷ്ടമോ?
എരുമവളർത്തൽ ലാഭമോ നഷ്ടമോ എന്നു ചോദിച്ചാൽ റഷിദ് പുഞ്ചിരിയോടെ പറയും, ‘ലാഭമില്ലാത്തെ 10 വർഷത്തിലധികമായി എരുമകളെ വളർത്തില്ലല്ലോ’. കാര്യങ്ങൾ പഠിച്ച്, ചെലവ് ചുരുക്കി മുൻപോട്ടു പോയാൽ മികച്ച നേട്ടമെന്ന് റഷീദ്. അൽപം കാത്തിരിക്കേണ്ടി വരുമെങ്കിലും പശുക്കളേക്കാൾ കൂടുതൽ കാലം പാലുൽപാദനത്തിനായി വളർത്താൻ കഴിയുമെന്നത് നേട്ടമാണ്.
ഫോൺ: 9633370617
English summary: Young farmer Earn Better profits from successful buffalo dairy farm in Kerala