സാമ്രാജ്യം വെട്ടിപ്പിടിക്കാൻ കടലും കരയും സഞ്ചരിച്ച സായിപ്പിന് സ്വന്തം കുടുംബത്തെക്കാൾ ‘മിസ്’ ചെ‌യ്ത ഒരു കാര്യമുണ്ടായിരുന്നു; അറ്റ്ലാന്റിക് സാൽമണിന്റെ അതുല്യമായ രുചി. അറ്റ്ലാന്റിക് സാൽമണും സാൽമണിന്റെ സഹോദരീമത്സ്യമായ ട്രൗട്ടും സായിപ്പിന് അത്രയേറെ പ്രിയമുള്ള രുചികള്‍. ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ ദീർഘകാലം

സാമ്രാജ്യം വെട്ടിപ്പിടിക്കാൻ കടലും കരയും സഞ്ചരിച്ച സായിപ്പിന് സ്വന്തം കുടുംബത്തെക്കാൾ ‘മിസ്’ ചെ‌യ്ത ഒരു കാര്യമുണ്ടായിരുന്നു; അറ്റ്ലാന്റിക് സാൽമണിന്റെ അതുല്യമായ രുചി. അറ്റ്ലാന്റിക് സാൽമണും സാൽമണിന്റെ സഹോദരീമത്സ്യമായ ട്രൗട്ടും സായിപ്പിന് അത്രയേറെ പ്രിയമുള്ള രുചികള്‍. ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ ദീർഘകാലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്രാജ്യം വെട്ടിപ്പിടിക്കാൻ കടലും കരയും സഞ്ചരിച്ച സായിപ്പിന് സ്വന്തം കുടുംബത്തെക്കാൾ ‘മിസ്’ ചെ‌യ്ത ഒരു കാര്യമുണ്ടായിരുന്നു; അറ്റ്ലാന്റിക് സാൽമണിന്റെ അതുല്യമായ രുചി. അറ്റ്ലാന്റിക് സാൽമണും സാൽമണിന്റെ സഹോദരീമത്സ്യമായ ട്രൗട്ടും സായിപ്പിന് അത്രയേറെ പ്രിയമുള്ള രുചികള്‍. ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ ദീർഘകാലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്രാജ്യം വെട്ടിപ്പിടിക്കാൻ കടലും കരയും സഞ്ചരിച്ച സായിപ്പിന് സ്വന്തം കുടുംബത്തെക്കാൾ ‘മിസ്’ ചെ‌യ്ത ഒരു കാര്യമുണ്ടായിരുന്നു; അറ്റ്ലാന്റിക് സാൽമണിന്റെ അതുല്യമായ രുചി. അറ്റ്ലാന്റിക് സാൽമണും സാൽമണിന്റെ സഹോദരീമത്സ്യമായ ട്രൗട്ടും സായിപ്പിന് അത്രയേറെ പ്രിയമുള്ള രുചികള്‍. ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ ദീർഘകാലം ജീവിക്കേണ്ടിവന്ന ബ്രിട്ടിഷ് ഉദ്യോഗസ്ഥർക്ക് ഇവിടത്തെ കടുത്ത വേനലുകൾ അസഹനീയമായിരുന്നു, വിശേഷിച്ചും സ്കോട്‌ലൻഡുകാര്‍ക്ക്. അതുകൊണ്ടുതന്നെ സ്കോട്‌ലൻഡിലേതിനു സമാനമായ, മഞ്ഞുമലനിരകൾ ഇവിടെയും അവർ തേടിപ്പിടിച്ചു. 

തേയിലത്തോട്ടങ്ങൾ ഒരുക്കാനായി 19–ാം നൂറ്റാണ്ടിൽ മൂന്നാറിൽ താവളമുറപ്പിച്ച വിദേശികളിൽ നല്ല പങ്കും സ്കോട്‌ലൻഡുകാരായിരുന്നു. ജന്മദേശമായ സ്കോട്‌ലൻഡിന് സമാനമായ ഭൂപ്രകൃതിയും കാലാവസ്ഥയും തന്നെയായിരുന്നു ആകർഷണം. നായാട്ടും കുതിരസവാരിയും പോലുള്ള ഉല്ലാസകേളികൾക്കു പറ്റിയ പ്രദേശമെന്ന നിലയിലും മൂന്നാർ അവർക്കു പ്രിയങ്കരമായി. എങ്കിലും ഇഷ്ടവിനോദമായ ചൂണ്ടയിടലും കൊതിയൂറുന്ന മത്സ്യവിഭവങ്ങളും ഇവിടെയില്ലെന്നത് എന്നും അവരെ സങ്കടപ്പെടുത്തി. പക്ഷേ, ചുണ്ടു നനച്ച് ചുമ്മാതിരുന്നില്ല സായിപ്പ്. വലിയൊരു രാജ്യം ഭരിക്കാനും ചെറിയൊരു മത്സ്യം പൊരിക്കാനും ഒരേ ശ്രദ്ധ ആവശ്യമെന്ന് ചൈനീസ് ഗുരു ലാവേത്‌സു പറയുന്നുണ്ട‌്. സൂക്ഷിച്ചില്ലെങ്കിൽ രണ്ടും നാശമാകും. രാജ്യം കൈപ്പിടിയിലൊതുക്കാൻ കാണിച്ച ക്ഷമയോടെ ട്രൗട്ട് മത്സ്യത്തെ ഇന്ത്യയിൽ ബ്രീഡ് ചെയ്തെടുക്കാനും സായിപ്പ് ശ്രമം തുടങ്ങി. പക്ഷേ, അതത്ര എളുപ്പമായിരുന്നില്ല.

ADVERTISEMENT

സാൽമൺ കടലിലും കായലിലുമായി ജീവിക്കുന്ന മത്സ്യമാണ്. ട്രൗട്ട് ആകട്ടെ, അതിതീവ്ര തണുപ്പുള്ള കായലുകളിലും അരുവികളിലും ജീവിച്ച് പ്രജനനം നടത്തുന്ന ഇനം. മൂന്നാർ മലനിരകളിലെ അതിശൈത്യ കാലാവസ്ഥയിൽ ട്രൗട്ടിന്റെ പ്രജനനം പരീക്ഷിക്കാൻതന്നെ തീരുമാനിച്ചു സായിപ്പ്. സ്കോട്‌ലൻഡിൽനിന്നു മുട്ട കൊണ്ടുവന്ന് വിരിയിക്കാൻ 1909 മുതൽ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. സ്കോട്‌ലൻഡിൽ നിന്നു കപ്പൽമാർഗം മുംബൈയിലെത്തിച്ച മുട്ട അവിടെനിന്നു വണ്ടിയിലും വള്ളത്തിലും ആനപ്പുറത്തുമെല്ലാമേറ്റി മൂന്നാറിലെത്തിച്ച അത്യധ്വാനത്തിന്റെ കഥകൾ ആവേശകരമായ ചരിത്രരേഖ കൂടിയാണ്. 1909 മുതൽ 1914 വരെ പലവട്ടമുണ്ടായി ഈ പാഴ്ശ്രമങ്ങൾ. നീലഗിരിയിലും കശ്മീരിലുമുൾപ്പെടെ കാലാവസ്ഥ അനുകൂലമായ ഇതര ഭൂഭാഗങ്ങളിലും ട്രൗട്ട് പരീക്ഷണം നടക്കുന്നുണ്ടായിരുന്നു അവയിൽ പലതും വിജയിച്ചത് (തമിഴ്നാട്ടിലെ നീലഗിരിയിൽ അക്കാലത്തു സ്ഥാപിച്ച ട്രൗട്ട് ഹാച്ചറി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്) മൂന്നാറിലെ സ്കോട്‌ലൻഡുകാരെ ആവേശഭരിതരാക്കി. 

ട്രൗട്ട് മത്സ്യങ്ങൾ. ഫോട്ടോ∙ കർഷകശ്രീ

ട്രൗട്ട് ഇനങ്ങളിലൊന്നായ ബ്രൗൺ ട്രൗട്ടായിരുന്നു ആദ്യ പരീക്ഷണങ്ങൾക്കു തിരഞ്ഞെടുത്തത്. എന്നാൽ, അതിന്റെ വിജയശതമാനം തുച്ഛമായിരുന്നു. ബ്രൗൺ വിട്ട് റെയിൻബോ ട്രൗട്ടിലേക്കു മാറിയതോടെ പരാജയം വഴിമാറി. ട്രൗട്ടും സായിപ്പിനു കീഴടങ്ങി. ദശാബ്ദങ്ങൾ നടത്തിയ ഈ ശ്രമത്തിന്റെ വിജയചരിത്രവുമായി സാൽമണിന്റെ സഹോദരി ട്രൗട്ടിന്റെ പിൻതലമുറ അധികമാരുമറിയാതെ ഇന്നും മൂന്നാർ മലനിരയിലെ അരുവികളൊന്നിൽ നീന്തിത്തുടിക്കുന്നുണ്ട്. ഒരു പക്ഷേ, ഇന്ത്യയിൽ ട്രൗട്ട് ബ്രീഡിങ്ങിനുള്ള അപൂർവം ഹാച്ചറികളിലൊന്നു പ്രവർത്തിക്കുന്നതും മൂന്നാറിൽത്തന്നെ. കിലോയ്ക്ക് 1000 രൂപ വിലയുള്ള ഈ മത്സ്യം പാകം ചെയ്ത് ആസ്വദിക്കാനും ഇവിടെ അവസരമുണ്ട്. 

രാജമലയിലുള്ള ട്രൗട്ട് ഫാമിലെ വിളവെടുപ്പ്. ഫോട്ടോ∙ കർഷകശ്രീ
ADVERTISEMENT

കണ്ണൻദേവന്റെ കൈകളിൽ

ബ്രിട്ടിഷ് രാജ് അവസാനിപ്പിച്ച് സായിപ്പ് പിൻവാങ്ങുകയും മൂന്നാറിലെ തേയിലത്തോട്ടങ്ങൾ ഇന്ത്യൻ കമ്പനികളുടെ കയ്യിലെത്തുകയും ചെയ്തിട്ടും ചരിത്രസാക്ഷ്യവുമായി ട്രൗട്ട് ഹാച്ചറി നിലനിന്നു. ചൂണ്ടയിടൽ വിനോദത്തിനായി 1933ൽ സ്ഥാപിച്ച ഹൈറേഞ്ച് ആംഗ്ലിങ് അസോസിയേഷന്റെ ഭാഗമായാണ് ഇന്നും കണ്ണൻദേവൻ കമ്പനി ട്രൗട്ട് മത്സ്യക്കൃഷി നിലനിർത്തുന്നത്.

ADVERTISEMENT

മൂന്നാറിൽനിന്നു ദൂരെ രാജമലയിൽ ഇരവികുളം നാഷനൽ പാർക്കിനുള്ളിലൂടെ മലനിരകൾ കടന്ന്, കിലോമീറ്ററുകൾ പിന്നിട്ടുള്ള അതിദുർഘടമായ ഓഫ്റോഡ് യാത്രയ്ക്കുശേഷം മാത്രമേ കണ്ണൻദേവൻ കമ്പനി പരിപാലിക്കുന്ന ട്രൗട്ട് ഹാച്ചറിയിലെത്താനാവൂ. തൊട്ടാൽ വിരലറ്റു പോകുമെന്നു തോന്നുന്നത്ര തണുപ്പുള്ള കാട്ടരുവിയുടെ തീരത്താണ് ഈ മത്സ്യക്കൃഷിയിടം. വനഭംഗി തുളുമ്പി നിൽക്കുന്ന പ്രദേശം. അങ്ങേയറ്റം ശുദ്ധമായ അരുവിജലം കയറിയിറങ്ങിപ്പോകാവുന്ന രീതിയിൽ സുരക്ഷിതമായി ക്രമീകരിച്ച ടാങ്കുകളിൽ നീന്തിത്തുടിക്കുന്ന മത്സ്യങ്ങൾ. ‘താഴെ, മൂന്നാറിന്റെ കാലാവസ്ഥയിലും ട്രൗട്ട് വളരും. എന്നാൽ പ്രജനനം നടക്കണമെങ്കിൽ പ്രജനനകാലമായ ഡിസംബർ–ഫെബ്രുവരി മാസങ്ങളിൽ അതിതീവ്ര ശൈത്യമെത്തുന്ന ഇത്തരം പ്രദേശം തന്നെ വേണം. അതു മാത്രം പോരാ, അത്രയേറെ ശുദ്ധമായ വെള്ളത്തിൽ മാത്രമേ ട്രൗട്ട് മത്സ്യങ്ങൾ വളരുകയും പ്രജനനം നടത്തുകയും ചെയ്യുകയുള്ളൂ’, സമുദ്രനിരപ്പിൽനിന്ന് 6500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹാച്ചറിയിലെ മത്സ്യങ്ങളെ ചൂണ്ടി കണ്ണൻദേവൻ കമ്പനിയിലെ പർചേസ് ആൻഡ് ലോജിസ്റ്റിക് വിഭാഗം ഡപ്യൂട്ടി ജനറൽ മാനേജരും ബംഗാൾ സ്വദേശിയുമായ ഉത്പൽ ലാഹരി പറയുന്നു.

ഹാച്ചറിക്കരികെ ഉത്പൽ ലാഹരി. ഫോട്ടോ∙ കർഷകശ്രീ

ഡിസംബർ–ഫെബ്രുവരിയിൽ നടക്കുന്ന പ്രജനനത്തിൽ വിരിയുന്ന കുഞ്ഞുങ്ങളെ പ്രത്യേക പോഷകത്തീ റ്റ നൽകിയാണു പരിപാലിക്കുന്നത്. പോത്തിന്റെ കുടലും ബീറ്റ്റൂട്ടും കട്‍ലറ്റ് മെഷീനിൽ അരച്ചു നൽകും. 2–3 മാസം വളർച്ചയെത്തുന്നതോടെ അവയെ മറ്റു ടാങ്കുകളിലേക്കു മാറ്റും. തുടർന്ന് ട്രൗട്ടിനു മാത്രമായി തയറാക്കിയ കൃത്രിമത്തീറ്റ നൽ‍കും. നിലവിൽ ഇന്ത്യയിൽ  ട്രൗട്ട് കൃഷി നടക്കുന്ന അപൂർവ പ്രദേശങ്ങളിലൊന്നായ കശ്മീരിൽനിന്നാണു തീറ്റയെത്തുന്നത്. ഒന്ന്–ഒന്നര വർഷം കൊണ്ട് റെയിൻബോ ട്രൗട്ട് ഒരു കിലോയ്ക്കു മുകളിൽ തൂക്കമെത്തും. കറുത്ത പുള്ളിക്കുത്തുകളോടു കൂടിയ റെയിൻബോ ട്രൗട്ട് കാഴ്ചയിലും സുന്ദരമത്സ്യം തന്നെ. രുചിയുടെ കാര്യത്തിൽ മലയാളിയുടെയും യൂറോപ്യന്റെയും അഭിരുചിയിൽ വ്യത്യാസമുണ്ടാകുമെന്ന് ഉത്പുൽ. പാശ്ചാത്യ പാചകശൈലിയല്ല മലയാളിയുടേത്. അതുകൊണ്ടുതന്നെ കേരളീയ രീതിയിൽ ട്രൗട്ട് പാചകം ചെയ്യുമ്പോൾ എല്ലാവർക്കും ആസ്വാദ്യകരമാകണമെന്നില്ല.

മത്സ്യങ്ങൾക്ക് തീറ്റ നൽകുന്നു. ഫോട്ടോ∙ കർഷകശ്രീ

എന്നാൽ, ഇവയെക്കാളൊക്കെ പ്രധാനം ട്രൗട്ടിന്റെ പോഷകമൂല്യമാണ്. സാൽമൺപോലെ പ്രോട്ടീൻ, നിയാസിൻ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് ട്രൗട്ട്. അതുകൊണ്ടുതന്നെയാണ് വിനോദത്തിനും രുചിക്കുമപ്പുറം ട്രൗട്ട്, നോർത്ത് അറ്റ്ലാന്റിക് രാജ്യങ്ങളിലെ ജനങ്ങളുടെ പ്രിയ മത്സ്യമായി മാറുന്നതും. 

ട്രൗട്ട് മത്സ്യം കഴിക്കാൻ ആഗ്രഹം തോന്നുന്നുണ്ടോ? വ്യാപാര ലക്ഷ്യങ്ങളില്ലാത്തതിനാൽത്തന്നെ പരിമിതമായി മാത്രമാണ് രാജമലയിൽ കണ്ണൻ ദേവൻ കമ്പനിയുടെ ട്രൗട്ട് കൃഷി. ഉൽപാദിപ്പിക്കുന്നതിൽ നല്ല പങ്കും പ്രദേശത്തെ റിസോർട്ടുകൾ തന്നെയാണു വാങ്ങുക. എങ്കിലും മൂന്നാർ സന്ദർശിക്കുമ്പോൾ താൽപര്യമുള്ളവർക്ക് താഴെ കൊടുക്കുന്ന കമ്പനി നമ്പറിൽ വിളിക്കാം. ഒത്താൽ ഒരു ട്രൗട്ട് മത്സ്യം പൊരിച്ചു കഴിക്കാം. 

ഫോൺ: 8078257533

English summary: Trout fish farming Munnar