‌ആഗോള കുരുമുളകു വിപണിയിൽ ഈ വർഷം ലഭ്യത ചുരുങ്ങുമെന്നാണ്‌ വിയറ്റ്‌നാമിലെ വിളവെടുപ്പ്‌ നൽകുന്ന സൂചന. വരണ്ട കാലാവസ്ഥയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും ഉൽപാദനം കുറഞ്ഞു. മാസാവസാനത്തോടെതന്നെ ഏതാണ്ട്‌ ഏല്ലാ ഭാഗങ്ങളിലെയും തോട്ടങ്ങളിലും കർഷകർ വിളവെടുപ്പ്‌ പൂർത്തിയാക്കുമെന്നാണ്‌ അവിടെ നിന്നുള്ള വിവരം. ഏതാനും വർഷം

‌ആഗോള കുരുമുളകു വിപണിയിൽ ഈ വർഷം ലഭ്യത ചുരുങ്ങുമെന്നാണ്‌ വിയറ്റ്‌നാമിലെ വിളവെടുപ്പ്‌ നൽകുന്ന സൂചന. വരണ്ട കാലാവസ്ഥയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും ഉൽപാദനം കുറഞ്ഞു. മാസാവസാനത്തോടെതന്നെ ഏതാണ്ട്‌ ഏല്ലാ ഭാഗങ്ങളിലെയും തോട്ടങ്ങളിലും കർഷകർ വിളവെടുപ്പ്‌ പൂർത്തിയാക്കുമെന്നാണ്‌ അവിടെ നിന്നുള്ള വിവരം. ഏതാനും വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌ആഗോള കുരുമുളകു വിപണിയിൽ ഈ വർഷം ലഭ്യത ചുരുങ്ങുമെന്നാണ്‌ വിയറ്റ്‌നാമിലെ വിളവെടുപ്പ്‌ നൽകുന്ന സൂചന. വരണ്ട കാലാവസ്ഥയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും ഉൽപാദനം കുറഞ്ഞു. മാസാവസാനത്തോടെതന്നെ ഏതാണ്ട്‌ ഏല്ലാ ഭാഗങ്ങളിലെയും തോട്ടങ്ങളിലും കർഷകർ വിളവെടുപ്പ്‌ പൂർത്തിയാക്കുമെന്നാണ്‌ അവിടെ നിന്നുള്ള വിവരം. ഏതാനും വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌ആഗോള കുരുമുളകു വിപണിയിൽ ഈ വർഷം ലഭ്യത ചുരുങ്ങുമെന്നാണ്‌ വിയറ്റ്‌നാമിലെ വിളവെടുപ്പ്‌ നൽകുന്ന സൂചന. വരണ്ട കാലാവസ്ഥയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും ഉൽപാദനം കുറഞ്ഞു. മാസാവസാനത്തോടെതന്നെ ഏതാണ്ട്‌ ഏല്ലാ ഭാഗങ്ങളിലെയും തോട്ടങ്ങളിലും കർഷകർ വിളവെടുപ്പ്‌ പൂർത്തിയാക്കുമെന്നാണ്‌ അവിടെ നിന്നുള്ള വിവരം. 

ഏതാനും വർഷം മുമ്പ്‌ വരെ രണ്ടു ലക്ഷം ടണ്ണിൽ അധികം കുരുമുളക്‌ അവർ വിളയിച്ചിരുന്നു. അധികോൽപ്പാദനത്തെ തുടർന്ന്‌ ഉൽപ്പന്നത്തിനു നേരിട്ട വിലത്തകർച്ചയും ഉൽപാദകരെ മറ്റു കൃഷികളിലേക്കു തിരിച്ചത്‌ ആഗോള തലത്തിൽ തന്നെ കുരുമുളകിന്റെ മൊത്തം ഉൽപാദനത്തിൽ വിള്ളലുളവാക്കി. 

ADVERTISEMENT

എൽ‐ലിനോ പ്രതിഭാസം മൂലം കാലാവസ്ഥയിൽ സംഭവിച്ച മാറ്റമാണ്‌ വിയറ്റ്‌നാം കുരുമുളക്‌ കൃഷിയുടെ കൂമ്പൊടിച്ചത്‌. സീസൺ ആരംഭത്തിനു മുൻപ് ഉൽപാദനം 1.70 ലക്ഷം ടൺ എന്നായിരുന്നു അവർ കണക്കാക്കിയത്‌. എന്നാൽ, വിളവെടുപ്പ്‌ അവസാനിക്കാൻ ഒന്നോ രണ്ടോ ആഴ്‌ചകൾ മാത്രം ശേഷിക്കുന്ന വേളയിൽ വിയറ്റ്‌നാം പെപ്പർ അസോസിയേഷൻ ഞെട്ടിക്കുന്ന കണക്കുകളാണു പുറത്തുവിട്ടത്‌. ഈ വർഷത്തെ മൊത്തം ഉൽപാദനം 1.40 ലക്ഷം ടണ്ണിനും 1.50 ലക്ഷം ടണ്ണിനുമിടയിൽ ഒതുങ്ങും.  

ഡിസംബറിൽ തന്നെ വിയറ്റ്‌നാമിൽ ഉൽപാദനം കുറയുമെന്ന കാര്യം കർഷകർക്ക്‌ വ്യക്തമായതോടെ അവർ കൈവശമുള്ള ചരക്ക്‌ വിപണിയിൽ ഇറക്കുന്നതിൽ പിശുക്ക് കാണിച്ചു. ഇതു മനസിലാക്കി വില ഉയർത്താതെ ചരക്ക്‌ കൈക്കലാക്കാൻ കയറ്റുമതി ലോബി ഇവിടുത്തെ പോലെ തന്നെ അവിടെയും എല്ലാ അടവുകളും പയറ്റിയെങ്കിലും വിപണി നിയന്ത്രണം കൈപ്പിടിയിൽ ഒതുക്കാൻ മാത്രം കഴിഞ്ഞില്ല.  

കാർഷിക മേഖല പുതിയ കുരുമുളക്‌ അളന്നുമുറിച്ചാണ്‌ വിൽപ്പനയ്‌ക്ക്‌ ഇറക്കുന്നത്‌. ഇതിന്റെ വ്യക്തമായ ചിത്രം അവരുടെ കയറ്റുമതി കണക്കുകളിൽനിന്നു തന്നെ ബോധ്യമാകും. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് കസ്റ്റംസ് ആൻഡ് വിയറ്റ്‌നാമിന്റി പ്രാഥമിക റിപ്പോർട്ട് അനുസരിച്ച്   ജനുവരിയിലെ കുരുമുളക് കയറ്റുമതി 17,467 ടണ്ണിൽ ഒതുങ്ങി. ഡിസംബറിനെ അപേക്ഷിച്ച്‌ 13.89 ശതമാനം കുറവ്‌. ഫെബ്രുവരിയിൽ സ്ഥിതി കൂടുതൽ പരുങ്ങലിലായി. കയറ്റുമതിക്കാർ ചരക്ക്‌ സംഭരണത്തിന്‌ പരക്കം പാഞ്ഞെങ്കിലും മുളകുവിൽപ്പനയ്‌ക്ക്‌ കർഷകർ ഉത്സാഹം കാണിച്ചില്ല. 

Black pepper (Image credit: Khunaoy/ShutterStock)

അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമായി മുൻകൂർ കച്ചവടങ്ങൾ ഉറപ്പിച്ച എക്‌സ്‌പോർട്ടർമാർ വിദേശ ഓർഡറുകൾ സംബന്ധിച്ച്‌ വിവരങ്ങൾ അതീവ രഹസ്യമാക്കി. ആഭ്യന്തര വില ഉയർന്നാൽ വിപണിയെ പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലേക്ക്‌ കാര്യങ്ങൾ നീങ്ങുമെന്ന്‌ കയറ്റുമതിക്കാർക്ക്‌ വ്യക്തമായി അറിയാം. നിലവിൽ പിന്നിട്ട അഞ്ചു വർഷത്തെ ഏറ്റവും കുറഞ്ഞ കുരുമുളക്‌ ഉൽപാദനമാണ്‌ വിയറ്റ്‌നാമിൽ കാണക്കാക്കുന്നത്‌. 

ADVERTISEMENT

ജനുവരിയെ അപേക്ഷിച്ച്‌ ഫെബ്രുവരിയിൽ വിയറ്റ്‌നാമിന്റെ കയറ്റുമതി ഇടിഞ്ഞത്‌ 23 ശതമാനമാണ്‌. കഴിഞ്ഞ മാസം അവർക്ക്‌ ഷിപ്പ്‌മെന്റ് നടത്താനായത്‌ കേവലം 13,450 ടൺ മാത്രം. 2023 ഫെബ്രുവരിയിലെ കയറ്റുമതിയെ അപേക്ഷിച്ച്‌ 51 ശതമാനം ഇടിവ്‌ സംഭവിച്ചുവെന്ന പുതിയ കണക്ക്‌ പുറത്തുവന്നത്‌ അക്ഷരാർഥത്തിൽ കയറ്റുമതി മേഖലയെ ഞെട്ടിച്ചു. വിയറ്റ്‌നാമിൽ കുരുമുളകിന്‌ നേരിടുന്ന ക്ഷാമത്തിന്റെ ഏറ്റവും അവസാനത്തെ കണക്കുകളാണിത്‌. 

എന്നാൽ, മാർച്ച്‌ ഷിപ്പ്‌മെന്റുകൾ യഥാസമയം പൂർത്തിയാക്കാനാവില്ലെന്നാണ്‌ കയറ്റുമതി മേഖലയിൽ നിന്നും ലഭ്യമാകുന്ന സൂചന. ഇത്‌ സംബന്ധിച്ച്‌ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അവർ ഭയപ്പെടുന്നു. സീസൺ ആരംഭമെന്ന നിലയ്‌ക്ക്‌ പ്രതിമാസം 40,000 മുതൽ അര ലക്ഷം ടൺ വരെ കയറ്റുമതി നടത്താറുള്ള വിയറ്റ്‌നാമിന്‌ ഈ വർഷം ജനുവരി‐ഫെബ്രുവരി മാസങ്ങളിലെ മൊത്തം കയറ്റുമതി കേവലം 30,914 ടണ്ണിൽ ഒരുങ്ങിയെന്നാണ്‌ വിയറ്റ്‌നാം കസ്‌റ്റംസ്‌ വിഭാഗത്തിന്റെ വെളിപ്പെടുത്തൽ.

നിലവിൽ കയറ്റുമതിക്കാർ ഏജന്റ്മാരെ ഇറക്കി കർഷകരിൽ നിന്നും കുരുമുളക്‌ സംഘടിപ്പിക്കാനുളള എല്ലാ ശ്രമവും നടത്തുന്നുണ്ടെങ്കിലും മാസാന്ത്യമായതോടെ അവരുടെ പ്രതീക്ഷകൾക്ക്‌ മങ്ങലേൽക്കുകയാണ്‌. ഈ മാസം കർഷകർ 30,000 ടൺ കുരുമുളക്‌ എങ്കിലും വിൽപ്പനയ്‌ക്ക്‌ ഇറക്കുമെന്ന്‌ വിപണി വൃത്തങ്ങൾ കണക്ക്‌ കൂട്ടിയെങ്കിലും ഇതിന്റെ പകുതി പോലും സംഘടിപ്പിക്കാൻ മാസത്തിന്റെ ആദ്യ പകുതിയിൽ കഴിഞ്ഞില്ല. 

വൻകിട തോട്ടങ്ങളിൽ വിളവ്‌ ചുരുങ്ങിയെങ്കിലും കർഷകർ പുതിയ മുളക്‌ വിൽപ്പനയ്‌ക്ക്‌ ഇറക്കുന്നില്ല. വിപണി സ്‌റ്റോക്കിസ്‌റ്റുകൾക്ക്‌ അനുകൂലമായി തിരിയുമെന്ന വിശ്വാസമാണ്‌ ചരക്ക്‌ പിടിക്കാൻ അവരെ പ്രേരിപ്പിക്കുന്ന മുഖ്യഘടകം. അതേസമയം വിപണിയെ കാലാകാലങ്ങളായി ഉള്ളൻകൈയിലിട്ട്‌ അമ്മാനമാടുന്ന വിയറ്റ്‌നാമിലെ ചൈനീസ്‌ വംശജരായ കയറ്റുമതിക്കാർ ഈ വർഷം കുരുമുളക്‌ ക്ഷാമം രൂക്ഷമാകുമെന്ന്‌ നേരത്തെ തന്നെ മനസിലാക്കി. കഴിഞ്ഞ സീസണിൽ വാങ്ങിക്കൂട്ടിയ ചരക്കിൽ ഒരു ഭാഗം അവർ കരുതൽ ശേഖരത്തിലേക്കു നീക്കിയിട്ടുണ്ട്‌. എന്നാൽ ഇത്‌ എത്ര ടൺ ഉണ്ടാവുമെന്ന്‌ അവിടെ തന്നെയുള്ള പലർക്കും വ്യക്തമായ ധാരണയില്ല. വിലക്കയറ്റം മുന്നിൽ കണ്ടുള്ള സംഭരണമായതിനാൽ അതിന്റെ കണക്കുകൾ അവർ അതീവ രഹസ്യമാക്കുന്നു. 

ADVERTISEMENT

വിയറ്റ്‌നാം ഏറ്റവും കൂടുതൽ കുരുമുളക്‌ ഷിപ്പ്‌മെന്റ് നടത്തുന്നത്‌ മാർച്ച്‌ മാസത്തിലാണ്‌. എന്നാൽ 2023 മാർച്ചിൽ അവർക്ക്‌ കയറ്റുമതി നടത്താനായത്‌ കേവലം 36,000 ടൺ മാത്രമായിരുന്നു, പിന്നിടുള്ള മാസങ്ങളിൽ കയറ്റുമതി ഇതിലും കുറഞ്ഞുവെന്നാണ്‌ ലഭ്യമായ വിവരം. മാസാന്ത്യത്തിന്‌ ദിവസങ്ങൾ മാത്രം ശേഷിക്കുന്ന അവസരത്തിൽ ചരക്ക്‌ ക്ഷാമം മൂലം പലരും മാർച്ച്‌ ഷിപ്പ്‌മെന്റുകൾ പൂർത്തിയാക്കാൻ നന്നേ ക്ലേശിക്കുമെന്നാണ്‌ അവിടെ നിന്നുള്ള രഹസ്യ വിവരം. 

കർഷകരാവട്ടെ കുരുമുളക്‌ കരുതൽ ശേഖരത്തിലേക്കു മാറ്റിക്കൊണ്ട്‌ ഉയർന്ന വില ലഭിക്കുന്ന കാപ്പി വിൽപ്പനയ്‌ക്കാണ്‌ മുൻ തൂക്കം നൽക്കുന്നത്‌. ഇത്‌ കുരുമുളക്‌ കയറ്റുമതിക്കാരെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു. കഴിഞ്ഞ മാസം ടണ്ണിന്‌ 4000 ഡോളറിനെ ചുറ്റിപ്പറ്റി നീങ്ങിയ വിയറ്റ്‌നാം കുരുമുളകിന്‌ കയറ്റുമതിക്കാർ ഇപ്പോൾ ആവശ്യപ്പെടുന്നത്‌ 4480 ഡോളറാണ്‌.

ആഗോള വിപണിയിലെ ചലനങ്ങൾ വിലയിരുത്തിയാൽ ഇന്തോനേഷ്യൻ കുരുമുളകിനെ വൈകാതെ വിയറ്റ്‌നാം മറികടക്കും. നിലവിൽ 5000 ഡോളറാണ്‌ ഇന്തോനേഷ്യൻ വില. ഇന്ത്യയും ശ്രീലങ്കയും 6500 ഡോളറിലാണ്‌. ഈസ്റ്റർ ആഘോഷങ്ങൾ കഴിയുന്നതോടെ ആഗോള വിപണിയിലെ സ്ഥിതിഗതികളിൽ മാറ്റത്തിന്‌ ഇടയുണ്ട്‌. 

ഏപ്രിൽ‐മേയിൽ യുഎസ്‌, യൂറോപ്യൻ തുറമുഖങ്ങളിൽ വിയറ്റ്‌നാമിൽ നിന്നും പ്രതീക്ഷിച്ച കണ്ടെയ്‌നറുകൾ എത്താതെ വന്നാൽ അന്താരാഷ്‌ട്ര വിപണികളിൽ ബയർമാർ പിടിമുറുക്കും. അത്തരം ഒരു സാഹചര്യം ഉരുതിരിഞ്ഞാൽ മുഖ്യ ഉൽപാദകരാജ്യങ്ങളിലേക്ക്‌ ഇറക്കുമതിക്കാരുടെ ശ്രദ്ധപതിയും. ദീർഘവീക്ഷണതോടെ ആഗോള സുഗന്ധവ്യഞ്‌ജന വിപണിയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ കാപ്പിയിൽ നിന്നും കൊക്കോയിൽ നിന്നും മാത്രമല്ല ഇക്കുറി കുരുമുളകിൽ നിന്നും നമ്മുടെ കർഷകർക്ക്‌ പൊന്ന്‌ വരാനാകും.