അന്നന്നു വേണ്ടുന്ന ആഹാരത്തിനു മാത്രമല്ല മനുഷ്യന്റെ മനം മയക്കുന്ന ചിരിക്കും സമ്പന്നമായ ഭാഷയ്ക്കും നാം കൃഷിയോടു കടപ്പെട്ടിരിക്കുന്നു. വേട്ടയാടിയും കായ്കനികൾ ശേഖരിച്ചും അലഞ്ഞുതിരിഞ്ഞിരുന്ന മനുഷ്യൻ നിശ്ചിത സ്ഥലങ്ങളിൽ താമസമാക്കി കൃഷി ചെയ്യുന്ന സംസ്കാരം വളർത്തിയെടുത്തത് അവന്റെ പുരോഗതിയിലെ നാഴികക്കല്ലായ

അന്നന്നു വേണ്ടുന്ന ആഹാരത്തിനു മാത്രമല്ല മനുഷ്യന്റെ മനം മയക്കുന്ന ചിരിക്കും സമ്പന്നമായ ഭാഷയ്ക്കും നാം കൃഷിയോടു കടപ്പെട്ടിരിക്കുന്നു. വേട്ടയാടിയും കായ്കനികൾ ശേഖരിച്ചും അലഞ്ഞുതിരിഞ്ഞിരുന്ന മനുഷ്യൻ നിശ്ചിത സ്ഥലങ്ങളിൽ താമസമാക്കി കൃഷി ചെയ്യുന്ന സംസ്കാരം വളർത്തിയെടുത്തത് അവന്റെ പുരോഗതിയിലെ നാഴികക്കല്ലായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്നന്നു വേണ്ടുന്ന ആഹാരത്തിനു മാത്രമല്ല മനുഷ്യന്റെ മനം മയക്കുന്ന ചിരിക്കും സമ്പന്നമായ ഭാഷയ്ക്കും നാം കൃഷിയോടു കടപ്പെട്ടിരിക്കുന്നു. വേട്ടയാടിയും കായ്കനികൾ ശേഖരിച്ചും അലഞ്ഞുതിരിഞ്ഞിരുന്ന മനുഷ്യൻ നിശ്ചിത സ്ഥലങ്ങളിൽ താമസമാക്കി കൃഷി ചെയ്യുന്ന സംസ്കാരം വളർത്തിയെടുത്തത് അവന്റെ പുരോഗതിയിലെ നാഴികക്കല്ലായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്നന്നു വേണ്ടുന്ന ആഹാരത്തിനു മാത്രമല്ല മനുഷ്യന്റെ  മനം മയക്കുന്ന ചിരിക്കും സമ്പന്നമായ ഭാഷയ്ക്കും നാം കൃഷിയോടു കടപ്പെട്ടിരിക്കുന്നു. വേട്ടയാടിയും കായ്കനികൾ ശേഖരിച്ചും അലഞ്ഞുതിരിഞ്ഞിരുന്ന മനുഷ്യൻ നിശ്ചിത സ്ഥലങ്ങളിൽ താമസമാക്കി കൃഷി ചെയ്യുന്ന സംസ്കാരം വളർത്തിയെടുത്തത് അവന്റെ പുരോഗതിയിലെ നാഴികക്കല്ലായ വിപ്ലവമായിരുന്നു. മനുഷ്യരാശിയോകെ അന്നമൂട്ടുന്ന വിധം കാർഷികവൃത്തി വളർച്ച പ്രാപിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ, വേട്ടക്കാരനിൽനിന്നും കർഷകനായി വേഷപ്പകർച്ച നടത്തിയ മനുഷ്യന്, കൃഷി ചെയ്തുണ്ടാക്കിയതും സംസ്കരണത്തിനു വിധേയമായതുമായ ആഹാരവസ്തുക്കൾ അടങ്ങിയ ഭക്ഷണക്രമം  സമീകൃതാഹാരത്തോടൊപ്പം ശരീരഘടനയിലുള്ള ചില മാറ്റങ്ങളും സമ്മാനിച്ചു. മനുഷ്യന്റെ മാത്രം സ്വത്തെന്നു പറയാവുന്ന ഹൃദ്യമായ ചിരിയും വൈവിധ്യമാർന്ന വാക്കുകളാൽ സമ്പന്നമായ ഭാഷയും നമുക്കു നൽകിയത് കാർഷിക സംസ്കാരമാണെന്നാണ് പുതിയ ഗവേഷണപഠനങ്ങൾ പറയുന്നത്.

വേട്ടയാടിയും ഭക്ഷണം ശേഖരിച്ചും (hunter-gatherers) നടന്നിരുന്ന മനുഷ്യരുടെ ഭാഷയിൽ ‘f’ (ഫ്), ‘v’ (വ്) തുടങ്ങിയ വ്യഞ്ജനസ്വരങ്ങൾ ഇല്ലായിരുന്നത്രേ. ലേബിയോ ഡെന്റൽസ് (labiodentals) എന്നു വിളിക്കപ്പെടുന്ന ഈ വ്യഞ്ജനാക്ഷരങ്ങളുടെ ശബ്ദം ചുണ്ടുകളും പല്ലുകളും ഉപയോഗിച്ചാണ് പുറപ്പെടുവിക്കേണ്ടത്. അക്കാലത്തെ മനുഷ്യന്റെ ആഹാരക്രമത്തിന്റെ പ്രത്യേകത മൂലം അവരുടെ പല്ലുകൾക്കും ചുണ്ടുകൾക്കും താടിയെല്ലുകൾക്കും സവിശേഷമായ ആകൃതിയാണുണ്ടായിരുന്നത്. കടുപ്പമുള്ളതും നാരുകൾ നിറഞ്ഞതുമായ ഭക്ഷണം ചവച്ചരയ്ക്കേണ്ടി വന്നിരുന്നത് അവരുടെ വളരുന്ന താടിയെല്ലുകളിൽ ബലം നൽകുകയും അണപ്പല്ലുകൾക്ക് തേയ്മാനമുണ്ടാക്കുകയും ചെയ്തു. തൽഫലമായി കീഴ്ത്താടിയെല്ല് വലുപ്പത്തിൽ വളരുകയും അണപ്പല്ലുകൾ ഉന്തിനിൽക്കുന്ന കീഴ്ത്താടിയെല്ലിന്റെ മുൻവശത്തേക്ക് കൂടുതൽ ദൂരത്തേക്ക് മാറുകയും ചെയ്തു. അതോടെ മേൽപല്ലുകളും കീഴ്പല്ലുകളും കൃത്യമായി ചേർന്നിരിക്കുകയും ചെയ്തു. പല്ലുകൾ കൃത്യമായി ചേർന്നിരിക്കുന്ന ഘടനയിൽ മേൽത്താടി മുന്നിലേക്കു തള്ളി കീഴ്ചുണ്ടിൽ തൊടാൻ ബുദ്ധിമുട്ടായിത്തീർന്നു. f , v തുടങ്ങിയ ശബ്ദങ്ങൾ ഉച്ഛരിക്കാൻ മേൽച്ചുണ്ട് കീഴ്‌ചുണ്ടിൽ തൊടേണ്ടത് അനിവാര്യമാണ്. അതിനാൽ അവരുടെ ഭാഷകൾക്ക് ഇത്തരം സ്വരങ്ങൾ അന്യമായിരുന്നു.

(This image is created using Midjourney)
ADVERTISEMENT

കൃഷി ചെയ്യാൻ തുടങ്ങിയ മനുഷ്യന്റെ ആഹാരം കൂടുതൽ മൃദുവായി. ധാന്യങ്ങളും മറ്റും അരയ്ക്കാനും പൊടിക്കാനും തുടങ്ങിയതോടെ പല്ലുകളുടെ തേയ്മാനത്തിൽ കുറവുണ്ടായി. താടിയെല്ലുകളുടെ വളർച്ചാരീതിയിലും മാറ്റങ്ങളുണ്ടാക്കാനും ഇതു കാരണമായി. കുട്ടികളിൽ പൊതുവായി കണ്ടിരുന്ന നേരിയ രീതിയിൽ പല്ലുന്തുന്ന പ്രതിഭാസം മുതിർന്നവരിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഏതാനും സഹസ്രാബ്ദങ്ങൾക്കുള്ളിൽ മേൽപ്പല്ലുകൾക്ക് കീഴ്പല്ലുകളേക്കാൾ ഉണ്ടായ നേരിയ തള്ളൽ മൂലം മനുഷ്യന് ‘f’, ‘v’ തുടങ്ങിയ ലേബിയോഡെന്റൽ സ്വരങ്ങൾ അനായാസം ഉച്ഛരിക്കാൻ സാധിച്ചു. ഭാഷയിലേക്കു പുതിയ വാക്കുകൾ കൊണ്ടുവരാൻ സഹായിച്ച മാറ്റമായിരുന്നു അത്. പുതുതായി പുറപ്പെടുവിക്കാൻ കഴിഞ്ഞ വ്യഞ്ജനശബ്ദങ്ങളുടെ സഹായത്തോടെ  ഏഷ്യയിലും യൂറോപ്പിലും ഭാഷയിൽ വൈവിധ്യത്തിന്റെ നാളുകൾ വരുകയായിരുന്നു. മാത്രമല്ല ശാരീരിക ഘടനയിലെ മാറ്റമാണ് പല്ലുകളും ചുണ്ടുകളും ചലിപ്പിച്ച് മനോഹരമായി ചിരിക്കാനുള്ള കഴിവും മനുഷ്യന് നൽകിയത്. സാംസ്കാരിക മാറ്റങ്ങൾ നമ്മുടെ ശരീരഘടനയെ മാറ്റി ഭാഷയെ സമ്പന്നമാക്കുന്നതിന്റെ കാഴ്ചയാണ് 4000 വർഷങ്ങൾക്കു മുൻപ് ലോകം ദർശിച്ചത്.

കാർഷികപുരോഗതി പ്രാപിച്ച സമൂഹത്തിന്റെ സ്വത്വചിഹ്നമായിരുന്നു അവരുടെ ഭാഷയിലെ പുത്തൻ അക്ഷരങ്ങളുടെ സാന്നിധ്യം. അക്കാലത്ത് മൃദുവായ ആഹാരത്തിന്റെയും സമ്പത്തിന്റെയും സ്റ്റാറ്റസ് സിംബലായിരുന്നു കൃഷിയും ഭാഷയും ചിരിയും എന്നാണ് ഗവേഷകർ പറഞ്ഞുവയ്ക്കുന്നത്. മനുഷ്യനെ   ഹൃദയം തുറന്നു ചിരിക്കാനും  പുത്തൻവാക്കുകൾ ഉപയോഗിച്ച് ആകർഷകമായി സംസാരിക്കാനും പഠിപ്പിച്ച അന്നദാതാവായ കർഷകന്റെ ചിരി മായുന്ന ചരിത്രമാണ് പിറകേ വന്നതെന്ന സത്യം വൈപരീത്യമായി നമ്മുടെ മുൻപിലുണ്ട് എന്നതും ഓർക്കുക.