നല്ല വിളവിനും വിജയത്തിനും വേണം നല്ല വിത്ത്; വീട്ടിൽത്തന്നെയാകാം കൂൺവിത്തുൽപാദനം– വിഡിയോ
കൂൺകൃഷി Part-4 സംസ്ഥാനത്ത് കൂൺ കൃഷി ചെയ്യുന്നവർ ഒട്ടേറെയുണ്ടെങ്കിലും വിത്ത് സ്വന്തമായി ഉൽപാദിപ്പിക്കുന്നവരാണ് വാണിജ്യക്കൃഷിയുമായി മുൻപോട്ടു പോകുന്നത്. അൽപം ശ്രദ്ധയും ക്ഷമയുമുണ്ടെങ്കിൽ ആർക്കും സ്വന്തമായി വിൽത്തുൽപാദനം സാധ്യമാക്കാവുന്നതേയുള്ളൂവെന്ന് കൂൺ കർഷകയായ അനിത ജലീൽ പറയും. ചെറിയ തോതിൽ തുടങ്ങി

കൂൺകൃഷി Part-4
സംസ്ഥാനത്ത് കൂൺ കൃഷി ചെയ്യുന്നവർ ഒട്ടേറെയുണ്ടെങ്കിലും വിത്ത് സ്വന്തമായി ഉൽപാദിപ്പിക്കുന്നവരാണ് വാണിജ്യക്കൃഷിയുമായി മുൻപോട്ടു പോകുന്നത്. അൽപം ശ്രദ്ധയും ക്ഷമയുമുണ്ടെങ്കിൽ ആർക്കും സ്വന്തമായി വിൽത്തുൽപാദനം സാധ്യമാക്കാവുന്നതേയുള്ളൂവെന്ന് കൂൺ കർഷകയായ അനിത ജലീൽ പറയും. ചെറിയ തോതിൽ തുടങ്ങി ഇന്ന് 2 ഹാർവെസ്റ്റിങ് ഷെഡ്ഡിൽ കൂൺകൃഷി ചെയ്യാനും ദിവസം 5–10 കിലോ കൂൺ വിൽക്കാനും അനിതയെ പ്രാപ്തയാക്കിയത് സ്വന്തമായി വിത്തുൽപാദനം സാധ്യമായതോടുകൂടിയാണ്. ആവശ്യക്കാർക്ക് വിത്ത് വിൽക്കാനും ഈ കർഷകയ്ക്ക് സാധിക്കുന്നുണ്ട്.
വീടിന്റെ ഒരു മുറി കൂൺവിത്തുൽപാദനത്തിനുള്ള ലബോറട്ടറിയാക്കി മാറ്റിയിരിക്കുകയാണ് അനിത. എയർകണ്ടീഷൻ ചെയ്ത മുറിയുടെ താപനില 24 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ചിരിക്കുന്നു. കൾചർ തയാറാക്കുന്നതും മദർസ്പോണും സ്പോണുമെല്ലാം സൂക്ഷിക്കുന്നതും ഇവിടെത്തന്നെ. ലാമിനാറിനറെ സഹായത്തോടെയാണ് വിത്തുൽപാദനം. നല്ല വിത്തുണ്ടെങ്കിൽ മാത്രമേ കൂൺ കൃഷി വിജയിക്കൂ.
വിത്തുൽപാദനം
മറ്റു സസ്യങ്ങളേപ്പോലെ വിത്തുകളിലൂടെയല്ല കൂണിന്റെ വംശവർധന. അതുകൊണ്ടുതന്നെ ടിഷ്യുകൾചർ രീതിയിലാണ് വിത്തുൽപാദനം സാധ്യമാക്കുന്നത്. പിഡിഎ (Potato Dextrose Agar) എന്ന മാധ്യമത്തിൽ കൂണിന്റെ ചെറിയ ടിഷ്യു ചേർത്ത് വളർത്തിയെടുക്കുന്നതാണ് ആദ്യ ഘട്ടം. 10 ദിവസംകൊണ്ട് കൾചർ തയാറാകും.
ഈ കൾചർ മണിച്ചോളത്തിൽ വളർത്തിയെടുത്താണ് മദർസ്പോൺ തയാറാക്കുന്നത്. ഇതിനായി മണിച്ചോളം പകുതി വേവിൽ വേവിച്ച് 50 ശതമാനം ഈർപ്പത്തിൽ ഉണക്കിയശേഷം കാത്സ്യം കാർബണേറ്റ് (ഒരു കിലോ മണിച്ചോളത്തിന് 40 ഗ്രാം കാത്സ്യം കാർബണേറ്റ്) ചേർത്ത് ഇളക്കിയെടുക്കണം. ഇങ്ങനെ തയാറാക്കിയശേഷം 300 ഗ്രാം വീതം പാക്കറ്റിൽ നിറച്ച് കുക്കറിലോ ഓട്ടോക്ലേവിലോ വച്ച് 2 മണിക്കൂർ വേവിക്കണം. ഇത് ചൂടാറിയ ശേഷം അര മണിക്കൂർ യുവി ലൈറ്റ് കൂടി നൽകി വീണ്ടും അര മണിക്കൂർ കഴിഞ്ഞശേഷം ടെസ്റ്റ് ട്യൂബിലെ കൾചർ ചേർത്ത് മദർസ്പോൺ തയാറാക്കാം. ഒരു ടെസ്റ്റ് ട്യൂബിൽനിന്ന് 5–6 മദർസ്പോൺ ഉണ്ടാക്കാൻ കഴിയും. 21 ദിവസംകൊണ്ട് മൈസീലിയും വളർന്ന് മദർസ്പോൺ തയാറാകും. ഇങ്ങനെ തയാറാക്കിയ ഒരു പാക്കറ്റ് മദർസ്പോണിൽനിന്ന് കൃഷി ചെയ്യാൻ യോഗ്യമായ 11 പാക്കറ്റ് സ്പോൺ എങ്കിലും തയാറാക്കാൻ കഴിയും. വീണ്ടും 21 ദിവസം കഴിയുമ്പോഴാണ് ബെഡ് നിർമിക്കുന്നതിനായി സ്പോൺ എടുക്കുന്നത്. (വിഡിയോ കാണുക).
നേരത്തെ സൂചിപ്പിച്ചതുപോലെ ലാമിനാർ എയർ ഫ്ലോയുടെ സഹായത്തോടെയാണ് വിത്തുൽപാദനം. വിത്തുൽപാദനത്തിനു മുൻപ് ഐസോ പ്രൊപ്പൈൽ ആൽക്കഹോളും ഗ്യാസ് ഫ്ലെയിമും ഉപയോഗിച്ച് കൈകളും ആവശ്യമായ ഉപകരണങ്ങളും അണുവിമുക്തമാക്കണം.
വിത്തുൽപാദനത്തിനായി ഗോതമ്പ്, നെല്ല്, മണിച്ചോളം തുടങ്ങിവയാണ് സാധാരണ ഉപയോഗിക്കുക. ഇവയിൽ ഏറ്റവും മികച്ച ഫലം ലഭിക്കുന്നത് മണിച്ചോളത്തിൽ തയാറാക്കുന്ന വിത്തിൽനിന്നാണെന്ന് അനിത പറയുന്നു. ചോളത്തിൽ ചെയ്യുമ്പോൾ മൈസീലിയം പെട്ടെന്ന് വളരുന്നുണ്ട്. അതുപോലെ വിളവ് കൂടുതലുള്ളതായും കാണുന്നു. അതേസമയം സ്പോണിന്റെ സൂക്ഷിപ്പുകാലം ഒന്നര മാസമാണെന്ന പോരായ്മയുണ്ട്. അതായത് ഒന്നര മാസത്തിനുള്ളിൽ ബെഡ് ഇട്ടിരിക്കണം. നെല്ലിലാണെങ്കിൽ സ്പോൺ മൂന്നു മാസം വരെ സൂക്ഷിച്ചുവയ്ക്കാം.
ഫോൺ: 62383 05388
നാളെ: വിപണനതന്ത്രങ്ങൾ