ഈ ചിത്രത്തിനു പിന്നിലൊരു കഥയുണ്ട്, അതാണ് ഈ ചിത്രത്തിന്റെ ആശയം
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നായ്‌പ്രേമികളുടെ പ്രീതിയാർജിച്ച് സോഷ്യൽ മീഡിയയിൽ തരംഗമായതാണ് തമിഴ് സിനിമാതാരം വിജയ് സേതുപതി രാജപാളയം ഇനം നായയ്ക്കൊപ്പം ഒരു പാറക്കൂട്ടത്തിൽ ഇരിക്കുന്ന ചിത്രം. മനോരമ കലണ്ടർ ആപ് 2021നുവേണ്ടിയായിരുന്നു ഈ ഫോട്ടോഷൂട്ട്. സെലിബ്രിറ്റി വിത്ത് പെറ്റ് എന്ന ആശയത്തിലാണ് മനോരമ കലണ്ടർ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നായ്‌പ്രേമികളുടെ പ്രീതിയാർജിച്ച് സോഷ്യൽ മീഡിയയിൽ തരംഗമായതാണ് തമിഴ് സിനിമാതാരം വിജയ് സേതുപതി രാജപാളയം ഇനം നായയ്ക്കൊപ്പം ഒരു പാറക്കൂട്ടത്തിൽ ഇരിക്കുന്ന ചിത്രം. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ഒരുക്കുന്ന മനോരമ കലണ്ടർ ആപ് 2021നുവേണ്ടിയായിരുന്നു ഈ ഫോട്ടോഷൂട്ട്. സെലിബ്രിറ്റി വിത്ത് പെറ്റ് എന്ന ആശയത്തിലാണ് മനോരമ കലണ്ടർ ആപ് 2021 പുറത്തിറക്കിയിരിക്കുന്നത്. ഒരു പേർഷ്യൻ പൂച്ചയെ കൈകളിലേന്തിയ വിജയ് സേതുപതിയുടെ ചിത്രം ഇതിനോടകം ആപ്പിൽ ഇടംപിടിച്ചിട്ടുണ്ട്. രണ്ടാമത്തെ ചിത്രമായ രാജപാളയം നായയ്ക്കൊപ്പമുള്ള ചിത്രം വിജയ് സേതുപതി ജനുവരി 16ന് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചു.
ഫോട്ടോഷൂട്ടിന് രാജപാളയം നായയെ ഉൾപ്പെടുത്താൻ ഒരു കാരണമുണ്ട്. ഒരു സിനിമാ ചിത്രീകരണത്തിനായി വിജയ് സേതുപതി തൊടുപുഴയിൽ എത്തിയപ്പോഴാണ് സെലിബ്രിറ്റി വിത്ത് പെറ്റ് എന്ന ആശയം മനോരമ കലണ്ടർ ആപ് 2021ലെ അണിയറപ്രവർത്തകർ അദ്ദേഹത്തോട് സൂചിപ്പിച്ചത്. ആശയം ഇഷ്ടപ്പെട്ട താരം ഷൂട്ടിന് സന്നദ്ധത അറിയിച്ചപ്പോൾ ഫാഷൻ മോംഗർ പ്രൊഡക്ഷൻസിലെ ഫാഷൻ മോംഗർ അച്ചുവിന് മനസിൽ തോന്നിയത് രാജപാളയം നായയെ. അതിനൊരു കാരണമുണ്ട്, തമിഴ്നാട്ടിലെ രാജപാളയത്തുനിന്നുള്ള തനത് നായയിനമാണ് രാജപാളയം. വിജയ് സേതുപതിയാവട്ടെ രാജപാളയം സ്വദേശിയും. രണ്ട് രാജപാളയം സ്വദേശികൾ ഒരു ഫ്രെയിമിൽ എത്തുമ്പോൾ അതിനൊരു പ്രത്യേകതയുണ്ടാകുമെന്ന് അച്ചുവിന് തോന്നി.
വിക്രം വേദ എന്ന സിനിമയിൽ വിജയ് സേതുപതി നായകപ്രാധാന്യമുള്ള പ്രതിനായകന്റെ വേഷമായിരുന്നല്ലോ ചെയ്തത്. കറുപ്പ് നിറത്തിലുള്ള കോസ്റ്റ്യൂം ആയിരുന്നു ആ ചിത്രത്തിൽ സേതുപതിക്കുണ്ടായിരുന്നത്. ആ ചിത്രത്തിലെ അതേ വന്യത നിലനിർത്തിക്കൊണ്ട് നാടൻ സ്റ്റൈലിലുള്ള കറുത്ത കോസ്റ്റ്യൂം ഫോട്ടോഷൂട്ടിനായി വിജയ് സേതുപതിക്ക് നൽകുകയായിരുന്നു. വേട്ടനായയായ രാജപാളയത്തിന്റെ വെളുത്ത നിറവും ശൗര്യവും ഒപ്പം തൊടുപുഴ കരിങ്കുന്നത്തെ ലെമൺ ഗ്രാസ് ഹിൽ റിസോട്ടിന്റെ ഭംഗിയും കൂടി ഒന്നുചേർന്നപ്പോൾ ചിത്രത്തിന് പ്രത്യേക അഴക് ലഭിച്ചു. എറണാകുളം സ്വദേശി ജിഷ്ണുവിന്റെ ഒന്നേകാൽ വയസുള്ള ലോബോ എന്ന ആൺ നായയാണ് വിജയ് സേതുപതിക്കൊപ്പം ഫ്രെയിമിലുള്ളത്.
മനോരമ കലണ്ടർ ആപ്പ് 2021ൽ നിലവിൽ 4 സെലിബ്രിറ്റികളുടെ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വിജയ് സേതുപതി, നിത്യാ മേനോൻ, ടോവിനോ തോമസ്, മമ്‌ത മോഹൻദാസ് എന്നിവരുടെ ചിത്രങ്ങൾ ആപ്പിലൂടെ കാണാം. കൂടുതൽ സെലിബ്രിറ്റികളുടെ ചിത്രങ്ങൾ ഉടനെയുള്ള ആപ് അപ്ഡേഷനിൽ ലഭ്യമാകും. അതോടൊപ്പമാണ് വിജയ് സേതുപതിയും രാജപാളയം നായയുമൊത്തുള്ള ചിത്രം ആപ്പിൽ ലഭ്യമാവുക.
മനോരമ കലണ്ടർ ആപ് 2021 ഡൗൺലോഡ് ചെയ്യാൻ ചുവടെയുള്ള ലിങ്കുകൾ പ്രയോജനപ്പെടുത്താം
iOS– Calendar 2021
Android- Calendar 2021
English summary: Actor Vijay Sethupathi with Rajapalayam Dog