കുട്ടികൾക്കു പരീക്ഷയാകുമ്പോൾ രോഗിയാകുന്ന നായ; ചികിത്സ നൽകിയത് ഡിപ്രഷന്: നായ്ക്കൾക്കു സംഭവിക്കുന്നത്
കുറച്ചു പഴയ കഥയാണ്. എന്നാൽ, ഇതിന് ഇപ്പോഴും പ്രാധാന്യമുണ്ട്. കാരണം അരുമകളെ വളർത്തുന്നവർ ഏറെയുള്ള നമ്മുടെ നാട്ടിൽ സമാന പ്രശ്നങ്ങൾ പല വെറ്ററിനേറിയന്മാരുടെയും അടുത്ത് എത്തുന്നുണ്ട്. കുട്ടികളുടെ പരീക്ഷക്കാലത്ത് നായയ്ക്ക് അസുഖം വരുന്നുവെന്ന പരാതിയുമായിട്ടാണ് സൂസിയാന്റിയുടെ വിളി വരുന്നത്. വീടുവരെ ഒന്നു

കുറച്ചു പഴയ കഥയാണ്. എന്നാൽ, ഇതിന് ഇപ്പോഴും പ്രാധാന്യമുണ്ട്. കാരണം അരുമകളെ വളർത്തുന്നവർ ഏറെയുള്ള നമ്മുടെ നാട്ടിൽ സമാന പ്രശ്നങ്ങൾ പല വെറ്ററിനേറിയന്മാരുടെയും അടുത്ത് എത്തുന്നുണ്ട്.
കുട്ടികളുടെ പരീക്ഷക്കാലത്ത് നായയ്ക്ക് അസുഖം വരുന്നുവെന്ന പരാതിയുമായിട്ടാണ് സൂസിയാന്റിയുടെ വിളി വരുന്നത്. വീടുവരെ ഒന്നു ചെല്ലണമെന്ന ആവശ്യവുമായി. എത്താമെന്ന് പറഞ്ഞ് ഞാൻ ഫോൺ വച്ചു.
അവരുടെ പ്രിയപ്പെട്ട വളർത്തുനായ ബ്രൂണോയാണ് രോഗി. കക്ഷിയുടെ പാദത്തിൽ മുറിവുണ്ടാകുന്നു എന്നതാണ് പ്രശ്നം. സൂസിയാന്റിയും വിദ്യാർഥികളായ രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഓമന മൃഗമാണ് ബ്രൂണോ എന്ന ജർമൻ ഷെപ്പേഡ് നായ. ജേക്കബങ്കിൾ വിദേശത്തായതിനാൽ ബ്രൂണോയ്ക്ക് അടുപ്പം കൂടുതലിവരോടു തന്നെ. കുട്ടികൾ സ്കൂളിൽ പോയാൽ സൂസിയാന്റി മാത്രമേ വീട്ടിലുണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ ആശുപത്രിയിൽനിന്ന് വീട്ടിലേക്കു മടങ്ങും വഴി അവരുടെ വീട്ടിൽ കയറി.
ഇടയ്ക്കിടയ്ക്ക് അവന്റെ കാൽപ്പാദത്തിൽ വരുന്ന ത്വക് രോഗമാണ് ഇപ്പോൾ മൂവരുടെയും സമാധാനം കെടുത്തുന്നത്.
പരിശോധിക്കാനായി ഞാൻ അവന്റെ അടുത്തേക്കു നീങ്ങി. കുട്ടിക്കാലം മുതൽ അവന്റെ സ്ഥിരം ഡോക്ടറായതുകൊണ്ടാകും അവന്റെ വീരശൂരപരാക്രമമൊന്നും എന്നോടു കാണിക്കാറില്ല. വിശദമായി പരിശോധിച്ചു. സംഭവം കഴിഞ്ഞ തവണത്തേതു തന്നെ, ത്വക് രോഗം.
കൃത്യമായി പറഞ്ഞാൽ Acral lick Dermatitis. നായ്ക്കളുടെ മനശാസ്ത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ത്വക് രോഗമാണിത്. അതുകൊണ്ടുതന്നെ ചികിത്സയ്‌ക്കൊപ്പം കുറച്ച് മനശാസ്ത്രപരമായ സമീപനവും വേണ്ടി വരുമെന്നു സാരം.
ഇതിനെന്താവും കാരണം?
സൂസിയാന്റിക്കും മക്കൾക്കും ബ്രൂണോ ജീവനാണ്. പിന്നെ എവിടെയാണു കുഴപ്പം? ഞാൻ ആലോചിച്ചു നോക്കി. അൽപം ചിന്തിച്ചപ്പോൾത്തന്നെ സംഗതിയുടെ വേര് പിടികിട്ടി. സൂസിയാന്റി നേരത്തെ പറഞ്ഞ ഒരു കാര്യംതന്നെയാണ് ബ്രൂണോയുടെ രോഗത്തിനും കാരണം, ‘‘കുട്ടികളുടെ പരീക്ഷയടുക്കുമ്പോൾ ഈ രോഗം ഒരു പതിവായിരിക്കുന്നു’’. കുട്ടികൾക്കു പരീക്ഷയാകുമ്പോൾ അവർ ബ്രൂണോയുടെ കൂടെ കളിക്കാൻ ചെല്ലുന്നില്ല. സൂസിയാന്റിയും തിരക്കിലായിപ്പോകുന്നു. ആ ഒറ്റപ്പെടലാണ് അവന്റെ അസുഖത്തിന്റെ കാരണം. ഇടയ്ക്ക് സമയം കണ്ടെത്തി ആരെങ്കിലും അവനോടൊത്ത് കുറച്ചു നേരം ചെലവഴിക്കണം എന്ന് നിർദേശിച്ചു. അവർക്കും ഒരു മനസ്സുണ്ട്. ഭക്ഷണവും പാർപ്പിടവും കൊടുത്തതു കൊണ്ടു മാത്രമാകില്ല. സ്നേഹവും കരുതലും വളരെ പ്രധാനമാണ്. ഒരു നല്ല യജമാനനാകുക വഴി ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളൊക്കെ ഒഴിവാക്കാം.
ഈ രോഗത്തിന്റെ അടിസ്ഥാന കാരണം മാനസികപ്രശ്നമാണ്. ഓമനിച്ച് വളർത്തുന്ന ഒരു നായയ്ക്ക് ഉടമസ്ഥരിൽനിന്ന് ശ്രദ്ധക്കുറവ് അനുഭവപ്പെടുമ്പോഴോ ഒറ്റയ്ക്കായി പോകുമ്പോഴോ മാനസികമായി വിഷമം ഉണ്ടാകുമ്പോൾ അവൻ/അവൾ തന്റെ കാൽപ്പാദങ്ങളിൽ തുടർച്ചയായി നക്കുന്നു. അങ്ങനെ അവിടെ മുറിവുകൾ ഉണ്ടാകുകയും ത്വക് രോഗത്തിനുള്ള കാരണമാകുകയും ചെയ്യുന്നു. ഒപ്പം ബാക്ടീരിയൽ അണുബാധയും കൂടിയാകുമ്പോൾ ത്വക് രോഗം തീവ്രമാകുന്നു.
ബ്രൂണോയ്ക്ക് ത്വക് രോഗ ചികിത്സയോടൊപ്പം തന്നെ മാനസിക സമ്മർദം കുറയ്ക്കാനുള്ള മരുന്നുകളും വേണ്ടിവന്നു.
ബ്രൂണോയ്ക്കു വേണ്ട മരുന്നുകളൊക്കെ ചെയ്ത് ഞാൻ പടിയിറങ്ങുമ്പോൾ അവൻ റോഡിലേക്കു തന്നെ നോക്കി നിൽക്കുകയായിരുന്നു. കുട്ടികളുടെ സ്കൂളിൽനിന്നുള്ള വരവും കാത്ത്...
ആ നിൽപ്പ് കാണാൻ ഒന്നുകൂടി തിരിഞ്ഞു നോക്കാതിരിക്കാൻ എനിക്കായില്ല...