പക്ഷികളുടെ കാലിൽ എന്തിനാണ് റിങ്? എന്താണ് നേട്ടം?
പക്ഷിപരിപാലകർക്കിടയിൽ പലപ്പോഴും ചർച്ചാവിഷയമാകുന്നതാണ് അവയുടെ കാലിൽ ഇടുന്ന റിങ്ങുകൾ അഥവാ വളയങ്ങൾ. വാണിജ്യാടിസ്ഥാനത്തിൽ പക്ഷികളെ വളർത്തുന്ന ഓരോ വ്യക്തിയും തങ്ങളുടെ പക്ഷികളുടെ കാലിൽ ഇത്തരം വളയങ്ങൾ ഇടാറുണ്ട്. രൂപത്തിന്റെ അടിസ്ഥാനത്തിൽ ക്ലോസ്ഡ് റിങ്, കട്ട് റിങ് എന്നിങ്ങനെയുള്ള റിങ്ങുകൾ

പക്ഷിപരിപാലകർക്കിടയിൽ പലപ്പോഴും ചർച്ചാവിഷയമാകുന്നതാണ് അവയുടെ കാലിൽ ഇടുന്ന റിങ്ങുകൾ അഥവാ വളയങ്ങൾ. വാണിജ്യാടിസ്ഥാനത്തിൽ പക്ഷികളെ വളർത്തുന്ന ഓരോ വ്യക്തിയും തങ്ങളുടെ പക്ഷികളുടെ കാലിൽ ഇത്തരം വളയങ്ങൾ ഇടാറുണ്ട്. രൂപത്തിന്റെ അടിസ്ഥാനത്തിൽ ക്ലോസ്ഡ് റിങ്, കട്ട് റിങ് എന്നിങ്ങനെയുള്ള റിങ്ങുകൾ ലഭ്യമാണ്.
എന്തിനാണ് റിങ്ങുകൾ?
ലളിതമായി പറഞ്ഞാൽ പക്ഷിയെ തിരിച്ചറിയുന്നതിനുവേണ്ടിയാണ് റിങ്ങുകൾ കാലിൽ അണിയിക്കുക. കൂടാതെ ബ്രീഡറുടെ പേരും, അദ്ദേഹത്തിന്റെ റജിസ്ട്രേഷൻ നമ്പരും, പക്ഷിയുടെ നമ്പരും ഇത്തരം റിങ്ങുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. പക്ഷിയെ തിരിച്ചറിയുക കൂടാതെ ആ പക്ഷി ജനിച്ച ഫാമിനെക്കുറിച്ചും അറിയാൻ കഴിയും. കൂടാതെ പല പക്ഷികളെയും നോട്ടംകൊണ്ട് ആൺ പെൺ വ്യത്യാസം തിരിച്ചറിയാൻ കഴിയില്ല. ഡിഎൻഎ സെക്സിങ് ആണ് ശാസ്ത്രീയമായ ലിംഗനിർണയ രീതി. ഡിഎൻഎ ലിംഗനിർണയത്തിനുശേഷം അതിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുക കാലിലെ റിങ്ങിൽ രേഖപ്പെടുത്തിയിട്ടുള്ള നമ്പർ അനുസരിച്ചാണ്. അതുകൊണ്ടുതന്നെ റിങ്ങിന് വളരെ പ്രാധാന്യമുണ്ട്.
ഒരു പക്ഷിക്കുഞ്ഞ് ജനിച്ച് 10–15 ദിവസം പ്രായത്തിലാണ് അവയുടെ കാലിൽ റിങ് അണിയിക്കുക. തുടർന്ന് ആ പക്ഷിയുടെ ജീവിതകാലം മുഴുവനും ഈ റിങ് അതിന്റെ കാലിലുണ്ടാവും. ഓരോ ഇനത്തിനും അനുയോജ്യമായ വലുപ്പത്തിലുള്ള റിങ്ങുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇനം മാറി ഉപയോഗിച്ചാൽ പക്ഷിയുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
റിങ്ങുകളുടെ പ്രാധാന്യത്തെക്കുറിച്ച് പക്ഷിപരിപാലകരുടെ സംഘടനയായ ഏവികൾച്ചർ അസോസിയേഷൻ ഓഫ് കേരളയുടെ പ്രസിഡന്റ് ഫാ. ദീപു ഫിലിപ്പ് സംസാരിക്കുന്നു. വിഡിയോ കാണാം...
English summary: Why bird ringing is still so important?