ഒരു ബ്രീഡ് എന്ന നിലയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട തദ്ദേശീയ ശ്വാന ജനുസ്സുകൾ നമുക്ക് മൂന്നെണ്ണം മാത്രമേയുള്ളൂ. തമിഴ്നാട്ടിൽ നിന്നുള്ള പേരുകേട്ട രാജപാളയം നായ്ക്കൾ, ചിപ്പിപ്പാര നായ്ക്കൾ, കർണാടകയിൽനിന്നുള്ള മുധോൾ ഹൗണ്ട് എന്നീ ഇനങ്ങളാണ് ദേശീയ തലത്തിൽ ബ്രീഡ് പദവി നേടിയിട്ടുള്ളത്. ഔദ്യോഗിക ബ്രീഡ് എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ബ്രീഡ് എന്ന നിലയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട തദ്ദേശീയ ശ്വാന ജനുസ്സുകൾ നമുക്ക് മൂന്നെണ്ണം മാത്രമേയുള്ളൂ. തമിഴ്നാട്ടിൽ നിന്നുള്ള  പേരുകേട്ട രാജപാളയം നായ്ക്കൾ, ചിപ്പിപ്പാര നായ്ക്കൾ, കർണാടകയിൽനിന്നുള്ള മുധോൾ ഹൗണ്ട് എന്നീ ഇനങ്ങളാണ് ദേശീയ തലത്തിൽ ബ്രീഡ് പദവി നേടിയിട്ടുള്ളത്. ഔദ്യോഗിക  ബ്രീഡ് എന്ന പദവിയുടെ തിളക്കമൊന്നുമില്ലങ്കിലും നമ്മുടെ തദ്ദേശീയ നായജനുസ്സുകളിൽ മികവും മേന്മയും ഏറെയുള്ള ഇനമാണ്  ഇന്ത്യൻ പരിയാ നായ്ക്കൾ. നമ്മൾ നാടൻ പട്ടികൾ എന്നും തെരുവുനായ്ക്കളെന്നുമെല്ലാം വിളിച്ച് വിലകുറച്ചു കാണുന്ന ഇനമാണെങ്കിലും

ഇണക്കി വളർത്തിയാൽ അടുപ്പത്തിലും അനുസരണയിലും മറ്റേത് ശ്വാന ജനുസ്സിനേയും വെല്ലുന്ന സ്വഭാവ സവിശേതകളുള്ള ഇനമാണ് ഇന്ത്യൻ പരിയാ (Indian pariah dog) നായ്ക്കൾ. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്തിയ നായ വർഗ്ഗത്തിലാണ് നമ്മുടെ ഇന്ത്യൻ പരിയാ നായ്ക്കളുടെ സ്ഥാനമെന്നാണ് ഈ മേഖലയിലെ ഗവേഷണങ്ങൾ പറയുന്നത്. പല മേഖലകളിൽ നിന്നും കണ്ടെത്തിയ പ്രാചീന നായ ഫോസിലുകൾക്ക് ഇന്നത്തെ ഇന്ത്യൻ പരിയാ നായ്ക്കളുമായാണ് സാമ്യം എന്നാണ് ഗവേഷകരുടെ അഭിപ്രായം.

ADVERTISEMENT

Read also: പെപ്സി വിചാരിക്കുന്നത് അവൾ നായ അല്ല, ബാക്കിയുള്ളവരാണ് നായ്ക്കളെന്ന്

തെരുവിൽ ജനിച്ച് മഴയെയും വെയിലിനെയും മറ്റെല്ലാ പ്രതികൂലതകളെയും നേരിട്ട് പലതലമുറകളായി ഉരുത്തിരിഞ്ഞ ജനുസ്സായതിനാൽ അതിജീവനത്തിന്റെ കരുത്ത് ഇന്ത്യൻ പരിയാ നായ്ക്കൾക്ക് ഏറെയുണ്ട്. മറ്റു ജനുസ്സുകളിലെന്നപോലെ മഴ നനഞ്ഞാൽ പനിയോ ചുമയോ വെയിലേറ്റാൽ സൂര്യാഘാതമോ ഹീറ്റ്സ്ട്രോക്കോ ഇന്ത്യൻ പരിയായെ ബാധിക്കില്ല. പാർവോ, ബബീസിയ തുടങ്ങി നായ്ക്കളെ ബാധിക്കുന്ന  സാംക്രമികരോഗാണുക്കൾക്കും ഇന്ത്യൻ പരിയയെ എളുപ്പം കീഴടക്കാനാവില്ല. വിദേശ ജനുസ്സുകളായ ലാബ്രഡോർ, ജിഎസ്‌ഡി തുടങ്ങിയവയെ അപേക്ഷിച്ച് നോക്കുമ്പോൾ ത്വക്ക് രോഗങ്ങൾ ഉൾപ്പെടെ നായ്ക്കളിൽ പൊതുവെ കാണുന്ന രോഗങ്ങൾ ഇന്ത്യൻ പരിയാ നായ്ക്കളെ ബാധിക്കുന്നതും കുറവാണ്. അമിതവണ്ണം, പ്രമേഹം, ഹൃദയ രോഗങ്ങൾ തുടങ്ങി വിദേശജനുസ്സുകളുടെ കൂടെപ്പിറപ്പായ ലൈഫ്‌സ്റ്റൈൽ രോഗങ്ങൾ ഇന്ത്യൻ പെരിയായെ തേടിയെത്തുന്നതും അത്യപൂർവം. രോഗങ്ങൾ കുറയുന്നതോടെ വളർത്തുന്നവർക്ക് പരിപാലനച്ചെലവും കുറയും. തീറ്റയിൽ റെഡിമെയ്‌ഡ് ഡോഗ് ഫുഡ്സ് തന്നെ വേണമെന്ന നിർബന്ധമൊന്നും ഇന്ത്യൻ പരിയാക്കില്ല. നമ്മൾ കഴിക്കുന്നതെന്തും കഴിക്കും. ബുദ്ധിശക്തിയിലും ഓർമശക്തിയിലും കായികകരുത്തിലും ശരീരക്ഷമതയിലും ഇന്ത്യൻ പരിയാ ഒരു പടി മുന്നിൽ തന്നെ. ആയിരക്കണക്കിന് വർഷങ്ങൾ ആയുള്ള നാച്ചുറൽ സെലക്ഷൻ വഴി രൂപം കൊണ്ടിട്ടുള്ളതാണ് പരിയായുടെ ഈ സ്വഭാവസവിശേഷതകളത്രയും.

ADVERTISEMENT

Read also: ആൺകുട്ടികൾ കരയാൻ പാടില്ല... വെറുമൊരു മൃഗമായിരുന്നില്ല എനിക്ക് അവൻ... ‘എന്റെ പൊട്ടക്കണ്ണൻ 

Image credit: mantosh/iStockPhoto

ആത്മവിശ്വാസത്തോടെ തിരഞ്ഞെടുത്ത് വളർത്താം ഇന്ത്യൻ പരിയായെ

ADVERTISEMENT

മികവും മേന്മയും അനുസരണയും അടുപ്പവും അച്ചടക്കവുമുള്ള, അങ്ങോട്ടു നൽകുന്നതിന്റെ സ്നേഹം പതിന്മടങ്ങാക്കി തിരിച്ചു നൽകുന്ന, തന്റെ യജമാനനു വേണ്ടി ജീവൻ പോലും പണയംവയ്ക്കാൻ മടിയില്ലാത്ത ഒരു നായ ജനുസ്സിനെയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നൂറു ശതമാനം ആത്മവിശ്വാസത്തോടെ തിരഞ്ഞെടുത്ത് വളർത്താവുന്ന ഇനമാണ് നമ്മുടെ നാട്ടുനായ്ക്കളായ ഇന്ത്യൻ പരിയാ. കുഞ്ഞു നാളിൽ കൂടെ കൂട്ടിയാൽ പരമാവധി ആയുസ്സായ 13–15 വയസ്സ് വരെ അവ നമുക്കൊപ്പമുണ്ടാവും. പ്രജനനത്തിൽ താത്പര്യമില്ലങ്കിൽ ആറുമാസം കഴിയുമ്പോൾ വന്ധ്യംകരണം നടത്താം. വന്ധ്യംകരണം നടത്തുന്നതോടെ ആൺനായ്ക്കൾ കൂടുതൽ ശൗര്യമുള്ളവയായി മാറും. വർഷാവർഷം പേവിഷബാധ, എലിപ്പനി, പാർവോ, ഡിസ്റ്റംബർ തുടങ്ങിയ രോഗങ്ങൾ തടയാനുള്ള വാക്സീനുകൾ എടുക്കേണ്ടതും പ്രധാനം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT