ഒറ്റ രാത്രി കൊണ്ട് ചത്തത് 4 ആട്ടിൻകുട്ടികൾ: ഇടിമുഴക്കം പോലും രോഗകാരണമാകും, മാറിയ കാലാവസ്ഥയിൽ പതിയിരിക്കുന്ന അപകടം
ഒറ്റ രാത്രികൊണ്ട് കർഷകന്റെ 4 ആട്ടിൻകുട്ടികൾ കുഴഞ്ഞുവീണു ചത്തു. ഇടുക്കി കരിമണ്ണൂർ പഞ്ചായത്തിൽ ആനിക്കുഴമഠത്തിൽ ജയിംസിന്റെ ആട്ടിൻകുട്ടികളാണ് പ്രത്യേകിച്ചു രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ ചത്തത്. കരച്ചിലോടുകൂടി കുഴഞ്ഞുവീഴുകയും മിനിറ്റുകൾക്കുള്ളിൽ ചാകുകയുമായിരുന്നെന്ന് ജയിംസ് പറഞ്ഞു. 10 ആടുകളെയാണ്

ഒറ്റ രാത്രികൊണ്ട് കർഷകന്റെ 4 ആട്ടിൻകുട്ടികൾ കുഴഞ്ഞുവീണു ചത്തു. ഇടുക്കി കരിമണ്ണൂർ പഞ്ചായത്തിൽ ആനിക്കുഴമഠത്തിൽ ജയിംസിന്റെ ആട്ടിൻകുട്ടികളാണ് പ്രത്യേകിച്ചു രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ ചത്തത്. കരച്ചിലോടുകൂടി കുഴഞ്ഞുവീഴുകയും മിനിറ്റുകൾക്കുള്ളിൽ ചാകുകയുമായിരുന്നെന്ന് ജയിംസ് പറഞ്ഞു.
10 ആടുകളെയാണ് ജയിംസ് വളർത്തിയിരുന്നത്. ഉടുമ്പന്നൂർ മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. കൃഷ്ണയുടെ നേതൃത്വത്തിൽ പോസ്റ്റ‌്മോർട്ടം നടത്തി. കാലാവസ്‌ഥ മാറ്റം മൂലം മൃഗങ്ങളിൽ സാധാരണ കണ്ടുവരാറുള്ള, ബാക്ടീരിയൽ അണുബാധ മൂലമുണ്ടാകുന്ന ഹെമറാജിക് സെപ്റ്റിസീമിയയുടെ(കുരലടപ്പൻ) ലക്ഷണങ്ങളാണെന്നാണ് പ്രഥമവിവരം.
കാലാവസ്‌ഥാ വ്യതിയാനമടക്കം വിവിധ സാഹചര്യങ്ങൾ കുരലടപ്പന് കാരണമാകാമെന്നും ആട്ടിൻകുട്ടികളുടെ ശരീരസാപിളുകൾ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും ഡോ. കൃഷ്ണ അറിയിച്ചു.
വിശദ വായനയ്ക്ക്
ആടുകളെ ബാധിക്കുന്ന പ്രധാന രോഗങ്ങളും പ്രതിരോധ മാർഗങ്ങളും
സംരംഭകൻ അറിയണം ആടു രോഗങ്ങളെ, കരുതലെടുക്കണം