അരയ്ക്കൊപ്പം വെള്ളത്തിൽ സഞ്ചരിച്ച് പ്രസവമെടുപ്പ്; അസാധാരണ സാഹചര്യം
പതിവിലധികം തിരക്കുള്ള ഒരു ദിവസമായിരുന്നതു കൊണ്ടാവും രാത്രി ഏഴു മണിയോടു കൂടി വീട്ടിലെത്തിയ ഞാൻ പതിവിലധികം ആലസ്യത്തോടെ കിടന്ന് മൊബൈലിൽ തോണ്ടാൻ തുടങ്ങിയത്. നായ്ക്കുട്ടിയുടെ ഇടത്തെ ചെവിയിലെ അറ്റത്തുള്ള രണ്ടു രോമം പൊഴിഞ്ഞു പോയിരിക്കുന്നു, അവന് എന്തെങ്കിലും പറ്റുമൊ ഡോക്ടർ? കോഴിയുടെ തലയിലെ പൂവിൽ
പതിവിലധികം തിരക്കുള്ള ഒരു ദിവസമായിരുന്നതു കൊണ്ടാവും രാത്രി ഏഴു മണിയോടു കൂടി വീട്ടിലെത്തിയ ഞാൻ പതിവിലധികം ആലസ്യത്തോടെ കിടന്ന് മൊബൈലിൽ തോണ്ടാൻ തുടങ്ങിയത്. നായ്ക്കുട്ടിയുടെ ഇടത്തെ ചെവിയിലെ അറ്റത്തുള്ള രണ്ടു രോമം പൊഴിഞ്ഞു പോയിരിക്കുന്നു, അവന് എന്തെങ്കിലും പറ്റുമൊ ഡോക്ടർ? കോഴിയുടെ തലയിലെ പൂവിൽ
പതിവിലധികം തിരക്കുള്ള ഒരു ദിവസമായിരുന്നതു കൊണ്ടാവും രാത്രി ഏഴു മണിയോടു കൂടി വീട്ടിലെത്തിയ ഞാൻ പതിവിലധികം ആലസ്യത്തോടെ കിടന്ന് മൊബൈലിൽ തോണ്ടാൻ തുടങ്ങിയത്. നായ്ക്കുട്ടിയുടെ ഇടത്തെ ചെവിയിലെ അറ്റത്തുള്ള രണ്ടു രോമം പൊഴിഞ്ഞു പോയിരിക്കുന്നു, അവന് എന്തെങ്കിലും പറ്റുമൊ ഡോക്ടർ? കോഴിയുടെ തലയിലെ പൂവിൽ
പതിവിലധികം തിരക്കുള്ള ഒരു ദിവസമായിരുന്നതു കൊണ്ടാവും രാത്രി ഏഴു മണിയോടു കൂടി വീട്ടിലെത്തിയ ഞാൻ പതിവിലധികം ആലസ്യത്തോടെ കിടന്ന് മൊബൈലിൽ തോണ്ടാൻ തുടങ്ങിയത്.
നായ്ക്കുട്ടിയുടെ ഇടത്തെ ചെവിയിലെ അറ്റത്തുള്ള രണ്ടു രോമം പൊഴിഞ്ഞു പോയിരിക്കുന്നു, അവന് എന്തെങ്കിലും പറ്റുമൊ ഡോക്ടർ? കോഴിയുടെ തലയിലെ പൂവിൽ ഉണ്ടായിരുന്ന മുറിവ് ഉണങ്ങിയിടത്ത് കാണുന്ന കറുത്ത പാട് മാറാൻ എന്തു ക്രീമാണ് പുരട്ടേണ്ടത് സർ? കഴിഞ്ഞ ഒരു മാസമായി പശു കൃത്യം രാത്രി എട്ടുമണിക്ക് ചുമയ്ക്കുന്നു, എന്തുകൊണ്ടായിരിക്കും മറ്റു സമയങ്ങളിൽ ചുമയ്ക്കാത്തത്? എന്നീ സങ്കീർണമായ കേസുകളുടെ വിളികളെല്ലാം വരുന്നത് രാത്രിയാണ്. അതുകൊണ്ടുതന്നെ ഒരേ നമ്പറിൽനിന്നു മൂന്നു തവണയെങ്കിലും റിങ് ചെയ്താൽ മാത്രമേ രാത്രി ഫോൺ എടുക്കാറുള്ളൂ.
എട്ടു മണിയോടു കൂടി നാലാമത്തെ തവണ അടിച്ചപ്പോഴാണു ഫോൺ എടുത്തത്. സംഗതി ശരിക്കും എമർജൻസി തന്നെയാണ്. കൃഷ്ണേട്ടന്റെ പശുവിന്റെ പ്രസവം. പാലത്തിന്റെ അപ്പുറത്തേക്കു വരാനാണ് പറഞ്ഞത്. കൃഷ്ണേട്ടന്റെ വീട് പക്ഷേ പുഴയുടെ ഇക്കരയാണല്ലൊ? എന്തായാലും പോയി നോക്കാം. പാന്റും ഷർട്ടും വലിച്ചു കയറ്റി ഞാനിറങ്ങി.
കൃഷ്ണേട്ടന്റെ വീടു കഴിഞ്ഞുള്ള പാലം കടന്നപ്പോൾ തോർത്തു ചുറ്റിയ രണ്ടു പേർ കാത്തു നിൽപ്പുണ്ട്. കൊള്ളാം ഉടുപ്പൊക്കെ മാറ്റി എന്നെ സഹായിക്കാർ റെഡിയായി നിൽക്കുകയാണല്ലോ എന്നു മനസിൽ ഓർത്തു. പക്ഷേ അടുത്തൊന്നും പശുവിനെ കാണുന്നില്ല. പശു എവിടെ?
ദൂരെയായി ടോർച്ചിന്റെ വെട്ടം കണ്ടോ? അവിടെയാണ് സാറേ പശു കിടക്കുന്നത്. മേയാൻ പോയതാണ്, ഇരുട്ടിയിട്ടും കാണുന്നില്ലെന്നു പറഞ്ഞ് തിരഞ്ഞിറങ്ങിയിട്ട് ഇപ്പോഴാണ് കണ്ടു കിട്ടിയത്. നമുക്ക് അങ്ങോട്ട് പോണം.
ഇരുട്ടും വെള്ളവും... എന്തു ചെയ്യുമെന്ന് മനസിൽ ഓർത്തതേ അവർ പറഞ്ഞു... സാറ് പേടിക്കേണ്ട ഇടുപ്പോളം വെള്ളമേ ഉള്ളൂ. ഫോണും പേഴ്സും കാറിൽ തന്നെ വെച്ചോ. ബാഗ് ഞാൻ പിടിക്കാം, ഇവൻ മൊബൈലിൽ ടോർച്ചടിച്ച് മുന്നിൽ നടക്കും.
ഇവർക്ക് ഒറ്റ പ്ലാനേയുള്ളു, ഇരുട്ടത്ത് മൊബൈൽ വെളിച്ചത്തിൽ ഇടുപ്പറ്റം വെള്ളത്തിൽ നടക്കുക. പ്ലാൻ ‘ബി’യും ‘സി’യുമൊന്നുമില്ല. ഐ ആം കംപ്ലീറ്റ്ലി ട്രാപ്പ്ഡ്.
ഇടുപ്പോളം വെള്ളമാണെങ്കിലും മുട്ടറ്റം വരെ ചെളിയാണ്. എന്തിലെല്ലാമൊ ചവിട്ടുന്നുണ്ട്. എന്തൊക്കെയോ അനങ്ങുന്ന ശബ്ദം കേൾക്കുന്നുണ്ട്. വെറ്ററിനറി ഡോക്ടർ ആയതുകൊണ്ട് പാമ്പിനെ പേടിയാണെന്ന് പറയാൻ അഭിമാനം സമ്മതിക്കുന്നുമില്ല. മുന്നിലുള്ളയാൾ ചവിട്ടുന്ന പാമ്പ് തിയറി പ്രകാരം എന്നെയാവും കടിക്കുക. ഞാനും പിന്നിലുള്ളയാളും ചവിട്ടുന്ന പാമ്പിന് തിയറി അറിയില്ലെങ്കിൽ, പണി വീണ്ടും പാളും.
ഇനിയും നടക്കാനുണ്ട്. ചുറ്റും ഇരുട്ടു മാത്രം. ഒരാശ്വാസത്തിന് എന്തേലും മിണ്ടീം പറഞ്ഞും നടക്കാം. ഇവിടെ പാമ്പുകളുണ്ടാവുമോ?
ഇല്ലാതെ പിന്നെ, നല്ല ഒന്നാന്തരം പയ്യാനിയും മൂർഖനുമൊക്കെ ഉണ്ടാവും. ധാരാളം നീർക്കോലിയും കാണും. മണലു മുഴുവൻ എടുത്ത് പുഴ കാടായി മാറീല്ലെ. പക്ഷേ, പാമ്പിനേക്കാളും പേടിക്കേണ്ടത് മറ്റവനെയാണ്. പന്നികളേ... ഒരുപാടുണ്ട് സാറെ. അവറ്റകളെ പേടിക്കണം. നമ്മുടെ മുത്തുവിനെ പന്നി കുത്തിയത് ഇവിടെ വെച്ചല്ലേ. തുടയെല്ലാണ് പൊട്ടിയത്, ആറു മാസമായി കാലിപ്പോഴും ശരിയായിട്ടില്ല.
വേണ്ടായിരുന്നു... മിണ്ടാതിരുന്നാൽ മതിയായിരുന്നു. ആശ്വാസം പോയിട്ട് ഉണ്ടായിരുന്ന ശ്വാസവും കിട്ടുന്നില്ല. പന്നി കുത്തുന്നതിനു വല്ല തിയറിയും ഉണ്ടോ എന്തോ. വേണ്ട , ചോദിക്കണ്ട, ഉള്ള ആശ്വാസം മതി.
പിന്നീടങ്ങോട്ട് അഞ്ചു മിനുട്ട് നേരത്തേക്ക് കൂടുതലൊന്നും ചോദിച്ചില്ല. ശ്വാസം ഉണ്ടെന്ന ആശ്വാസത്തിൽ ഞാൻ നടന്നു.
പശുവിന്റെ അടുത്തെത്തി. പരിശോധിച്ചു. മേഞ്ഞു നടന്നപ്പോൾ പ്രസവസമയം അടുത്തതാണ്. പശു മുക്കുന്നുണ്ടെങ്കിലും കുട്ടി പുറത്തേക്കു വരുന്നില്ല. പരിശോധിച്ചപ്പോൾ സംഗതി കുട്ടീടെ ഒരു കൈ തിരിഞ്ഞതായിരുന്നു. തിരിഞ്ഞ കൈ നേരെയാക്കിയപ്പോൾ കുട്ടി വേഗം പുറത്തേക്കു പോന്നു. നല്ല ഒന്നാന്തരം പുള്ളിപ്പശുക്കുട്ടി. ഇത്രയും നേരം കിടക്കുകയും മുക്കുകയുമൊക്കെ ചെയ്ത് പശു അവശയായിരുന്നു. അതുകൊണ്ട് ഒരോ കുപ്പി ഗ്ലൂക്കോസും കാത്സ്യവും ഇഞ്ചക്ഷൻ എടുത്തതോടു കൂടി പശു ചാടി എണീറ്റു. എല്ലാവർക്കും സന്തോഷം.
ഒരു കുഞ്ഞു ജീവൻ ജനിച്ചു വീഴാൻ കാരണഭൂതരായതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരുടെയും തിരിച്ചുള്ള നടത്തം. സന്തോഷ പ്രകടനത്തിന്റെ ജാഥ പോലെയായിരുന്നു ആ നടത്തം. എന്റെ മുന്നിലായി നാലു പേര്, പുറകിലുള്ള രണ്ടാളിൽ ഒരാളുടെ തോളിൽ എന്റെ ബാഗും മറ്റേ ആളുടെ തോളിൽ പശുക്കുട്ടിയും. ഏറ്റവും പുറകിലായി പശുവും.
കഷ്ടപ്പാട് സഹിച്ച് പശുവിനെയും കുട്ടിയേയും രക്ഷിച്ച എന്നെ, ജാഥ അംഗങ്ങൾ വല്ലാതങ്ങ് പുകഴ്ത്തുന്നതു കേട്ട് ഒന്ന് പൊങ്ങിയതു കൊണ്ടാണൊ എന്തോ, പോകുമ്പോൾ ഇടുപ്പോളം ഉണ്ടായിരുന്ന വെള്ളം ഇപ്പോൾ മുട്ടോളമായത്. എന്നാൽ പോയ വഴിക്കല്ല വെള്ളം കുറഞ്ഞ ഭാഗത്തൂടെയാണ് തിരിച്ചു നടന്നത് എന്ന് കരയ്ക്ക് എത്തിയപ്പോഴാണ് മനസ്സിലായത്.
ഇത്തരത്തിലുള്ള വിഷമ പ്രസവങ്ങൾ സർവീസിൽ അസാധാരണം അല്ലെങ്കിലും പ്രസവ സാഹചര്യം ആദ്യമായിരുന്നു.