കൃഷ്ണ-കുചേല സംഗമം വീണ്ടും അരങ്ങിൽ
കൃഷ്ണ-കുചേല സംഗമം വീണ്ടും അരങ്ങിലെത്തിച്ച് ‘ശ്രീദുർഗ നൃത്ത വിദ്യാലയം’. ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ചു കുമരനെല്ലൂർ ദേശം നടത്തിവരുന്ന പൂരനിലാവ് പരിപാടിയുടെ രണ്ടാം ദിനത്തിലാണ് കൃഷ്ണകുചേല സംഗമ നൃത്ത ശിൽപം അരങ്ങേറിയത്. ഗുരുകുല വിദ്യാഭ്യാസം കഴിഞ്ഞു വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയ സുഹൃത്തായ കൃഷ്ണനെ കാണാൻ

കൃഷ്ണ-കുചേല സംഗമം വീണ്ടും അരങ്ങിലെത്തിച്ച് ‘ശ്രീദുർഗ നൃത്ത വിദ്യാലയം’. ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ചു കുമരനെല്ലൂർ ദേശം നടത്തിവരുന്ന പൂരനിലാവ് പരിപാടിയുടെ രണ്ടാം ദിനത്തിലാണ് കൃഷ്ണകുചേല സംഗമ നൃത്ത ശിൽപം അരങ്ങേറിയത്.
ഗുരുകുല വിദ്യാഭ്യാസം കഴിഞ്ഞു വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയ സുഹൃത്തായ കൃഷ്ണനെ കാണാൻ ഒരുപിടി അവിലുമായി ദ്വാരകയിൽ എത്തുന്ന കുചേലനും, വർഷങ്ങൾക്കിപ്പുറം തന്നെ കാണാനെത്തിയ സുഹൃത്തിനെ സാമൂഹിക അന്തരങ്ങൾ ഇല്ലാതെ സ്വീകരിക്കുന്ന രാജാവായ കൃഷ്ണനും തമ്മിലുള്ള സൗഹൃദ സംഗമം ആണ് ഈ നൃത്ത ശിൽപത്തിൽ അവതരിപ്പിച്ചിട്ടുള്ളത്.
ഉഷയും മകൾ ശിൽപ ശരത്തും ചേർന്നാണ് നൃത്തം സംവിധാനം ചെയ്തത്. കൃഷ്ണനായി ശ്രേയ.എസ്. നായരും കുചേലനായി ലക്ഷ്മി സുധീഷും രുഗ്മിണിയായി അഞ്ജനയും വേദിയിലെത്തി. ആനന്ദൻ, സ്നേഹ സന്തോഷ് എന്നിവർ ചമയം ഒരുക്കി.