പുസ്തകത്തിനു ‘മനുഷ്യചർമത്തിൽ പുറംചട്ട’; ക്രൂര കൃത്യത്തിന് വിധേയയായ ആ സ്ത്രീ ആര്?
ഫ്രഞ്ച് നോവലിസ്റ്റ് അർസെൻ ഉസായേ 1880കളിലെഴുതിയ ‘ഡെസ്റ്റിനീസ് ഓഫ് ദ് സോൾ’ എന്ന പുസ്തകത്തിന്റെ മനുഷ്യചർമത്തിൽ തീർത്ത പുറംചട്ടയ്ക്കുപിന്നിലെ സ്ത്രീയെ അന്വേഷിക്കുകയാണ് ഹാർവഡ് യൂണിവേഴ്സിറ്റി.

പുസ്തകം സ്വന്തമാക്കിയ ലുഡോവിക് ബുലാൻഡ് എന്ന ഡോക്ടറാണ് 1860കളിൽ അദ്ദേഹം മെഡിക്കൽ പഠനം നടത്തിയ മാനസികാശുപത്രിയിൽ മരിച്ച ഒരു സ്ത്രീയുടെ ചർമം പുറംചട്ടയാക്കിയത്. മനുഷ്യാത്മാവിനെക്കുറിച്ചും മരണാനന്തരജീവിതത്തെപ്പറ്റിയുമുള്ള പുസ്തകത്തിന് മനുഷ്യചർമം തന്നെ പുറംചട്ടയാകട്ടെ എന്നായിരുന്നു ഡോക്ടറുടെ ന്യായം.
നീക്കം ചെയ്ത വിവാദ പുറംചട്ട ഭദ്രമായി സൂക്ഷിക്കാൻ സംവിധാനമൊരുക്കിയ സർവകലാശാല ഇപ്പോൾ ചരിത്രത്തിലെ ആ നടുക്കുന്ന കുറ്റത്തെപ്പറ്റിയുള്ള അന്വേഷണത്തിലാണ്.