ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഈ മേയ് 12ന് ശതാഭിഷിക്തയാകുമായിരുന്നു കേരളത്തിന്റെ പ്രിയ ചിത്രകാരി ടി.കെ. പത്മിനിക്ക്. ആയിരം പൂർണചന്ദ്രന്മാരെക്കണ്ട 84 സുകൃത വർഷങ്ങൾ. എന്നുമാത്രമോ േകരളത്തിലെ ഏറ്റവും മികച്ച ചിത്രകാരിയെന്ന പട്ടത്തിനുമപ്പുറം ചിത്രകലയുടെ വലിയ ഉയരങ്ങളെല്ലാം നടന്നുകയറി ലോകത്തെതന്നെ എണ്ണം

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഈ മേയ് 12ന് ശതാഭിഷിക്തയാകുമായിരുന്നു കേരളത്തിന്റെ പ്രിയ ചിത്രകാരി ടി.കെ. പത്മിനിക്ക്. ആയിരം പൂർണചന്ദ്രന്മാരെക്കണ്ട 84 സുകൃത വർഷങ്ങൾ. എന്നുമാത്രമോ േകരളത്തിലെ ഏറ്റവും മികച്ച ചിത്രകാരിയെന്ന പട്ടത്തിനുമപ്പുറം ചിത്രകലയുടെ വലിയ ഉയരങ്ങളെല്ലാം നടന്നുകയറി ലോകത്തെതന്നെ എണ്ണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഈ മേയ് 12ന് ശതാഭിഷിക്തയാകുമായിരുന്നു കേരളത്തിന്റെ പ്രിയ ചിത്രകാരി ടി.കെ. പത്മിനിക്ക്. ആയിരം പൂർണചന്ദ്രന്മാരെക്കണ്ട 84 സുകൃത വർഷങ്ങൾ. എന്നുമാത്രമോ േകരളത്തിലെ ഏറ്റവും മികച്ച ചിത്രകാരിയെന്ന പട്ടത്തിനുമപ്പുറം ചിത്രകലയുടെ വലിയ ഉയരങ്ങളെല്ലാം നടന്നുകയറി ലോകത്തെതന്നെ എണ്ണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഈ മേയ് 12ന് ശതാഭിഷിക്തയാകുമായിരുന്നു കേരളത്തിന്റെ പ്രിയ ചിത്രകാരി ടി.കെ. പത്മിനിക്ക്. ആയിരം പൂർണചന്ദ്രന്മാരെക്കണ്ട 84 സുകൃത വർഷങ്ങൾ. എന്നുമാത്രമോ േകരളത്തിലെ ഏറ്റവും മികച്ച ചിത്രകാരിയെന്ന പട്ടത്തിനുമപ്പുറം ചിത്രകലയുടെ വലിയ ഉയരങ്ങളെല്ലാം നടന്നുകയറി ലോകത്തെതന്നെ എണ്ണം പറഞ്ഞ കലാകാരരുടെ മുൻനിരയിലിടം പിടിച്ചേനെ. നൂറുകണക്കിന് ശിഷ്യരുടെ സമ്പത്തുണ്ടായേനെ. പത്മിനിയുടെ ജീവിതത്തിലെ നിർണായക സംഭവങ്ങളെല്ലാമുണ്ടായത് മേയ് മാസത്തിലാണ്. ജനനവും വിവാഹവും ഒടുവിൽ 29 വർഷത്തിനുശേഷം ജീവിതത്തിന്റെ കാൻവാസിൽനിന്ന് അവരെ തിരിച്ചുകൊണ്ടുപോയ മരണവുമെല്ലാം മേയിൽ. വെറും മൂന്ന് പതിറ്റാണ്ടു മാത്രമായിരുന്നു പത്മിനിയുടെ  ജീവിതം. അതിനിടെ മുന്നൂറിലേറെ ചിത്രങ്ങൾ വരച്ചു പത്മിനി. ആ ചെറിയ കാലവും ആ വരകളും മാത്രം മതിയായിരുന്നു അത്രയേറെ പ്രിയമോടെ ടി.കെ. പത്മിനിയെ കേരളത്തിന് മറക്കാതിരിക്കാൻ. അവർ കോറിയിട്ട ഓരോ ചിത്രങ്ങളെ..ആദ്യകാലത്തെ വരകളിലെ ഇരുട്ടിനെ..പിന്നീടുചാലിച്ച കടുംനിറങ്ങളെ..അവസാനനാളുകളിലെ മങ്ങിയ നിറങ്ങളെഴുതിയ വിഷാദത്തെ..

ആരായിരുന്നു ടി.കെ. പത്മിനി
‘‘ അമ്മാമേ, ഞങ്ങളുടെ ഡ്രോയിംഗ് മാഷ് നല്ലോണം ചിത്രം വരപ്പിക്കും. എന്നെ വലിയ കാര്യാ. നോക്കൂ ഇത് ഞാൻ വരച്ചതാ’’–ഹൈസ്കൂൾ വിദ്യാർഥിയായ പത്മിനി അമ്മാവൻ ടി.കെ. ദിവാകരമേനോനു നേരെ ഒരു കടലാസ് നീട്ടി. പണിക്കുപോയി തിരിച്ചെത്തുന്ന അമ്മയെയും കാത്ത് കൊച്ചനുജന്റെ കയ്യും പിടിച്ച് കാത്തുനിൽക്കുന്ന പെൺകുട്ടി. കോണകം മാത്രമായിരുന്നു അവൾക്ക് വേഷം. അവരുടെ കുടിലിലേക്കുള്ള ഇല്ലിപ്പടി തുറന്നിട്ടിരിക്കുന്നു. മറ്റുള്ളവർക്കുമുന്നിൽ വെളിപ്പെട്ട അല്ലെങ്കിൽ ടി.കെ. പത്മിനിയെന്ന ചിത്രകാരിക്ക് ജീവൻ നൽകിയ ആദ്യ ചിത്രം. ‌ദിവാകരമേനോൻ ഓർക്കുന്നു. പത്മിനിയുടെ ചിത്രകാരിക്ക് വെള്ളവും വളവുമായ മനുഷ്യൻ. പത്മിനിയുടെ സ്വന്തം അമ്മാമ. 1940 മേയ് 12ന് പൊന്നാനിയിലെ കാടഞ്ചേരി ദേശത്ത് തൊഴുക്കാട് കാടഞ്ചേരി തറവാട്ടിലായിരുന്നു പത്മിനിയുടെ ജനനം. റജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിൽ ക്ലർക്കായിരുന്നു പത്മിനിയുടെ അച്ഛൻ കിണറ്റിൻകര ദാമോദരൻ നായർ. അഞ്ചുമക്കളിൽ ഏറ്റവും ഇളയയാളായിരുന്നു പത്മിനി. പത്മിനി മൂന്നാംക്ലാസിലായിരിക്കുമ്പോൾ അച്ഛൻ മരിച്ചു. ഏക സഹോദരൻ രാധാകൃഷ്ണൻ പഠിച്ച് ഉദ്യോഗസ്ഥനായെങ്കിലും ദുരൂഹസാഹചര്യത്തിൽ കാണാതായി. പിന്നീട് അമ്മാവന്റെ ചുമതലയിലായി പത്മിനിയുടെ കുടുംബം.

ADVERTISEMENT

ഹൈസ്കൂളിലാണ് പത്മിനിയുടെ ശ്രദ്ധ ചിത്രരചനയിലേക്ക് മാറുന്നത്. ഡ്രോയിങ് മാസ്റ്റർ കെ.എൽ. ദേവസിയുടെ പ്രോത്സാഹനമായിരുന്നു കാരണം. 1956ൽ എസ്എസ്എൽസി പാസായതിനുശേഷം രണ്ടുകൊല്ലത്തോളം വീട്ടിലിരുന്നു പത്മിനി. അപ്പോഴും അവളുടെ നോട്ടുപുസ്തകങ്ങൾ ചിത്രങ്ങളാൽ നിറയുന്നുണ്ടായിരുന്നു. ഇരുണ്ട നിറങ്ങളോടായിരുന്നു പത്മിനിക്ക് തുടക്കത്തിൽ പ്രിയം. കറുപ്പും വെളുപ്പും മാത്രമണിഞ്ഞ സ്ത്രീകൾ. ഇരുണ്ട ലോകത്തെ ഒറ്റപ്പെട്ട സ്ത്രീകൾ. ചിത്രങ്ങൾ കണ്ട അമ്മാമയുടെ മനസ് നൊന്തു. പത്മിനിയെ പുറത്തുവിട്ട് പഠിപ്പിക്കാൻ അമ്മയും സഹോദരങ്ങളും എതിരായിരുന്നു. സുഹൃത്തും കവിയുമായ ഇടശ്ശേരിയോട് പത്മിനിയെച്ചൊല്ലിയുള്ള ദുഃഖം പങ്കിട്ടു അമ്മാവൻ. കുറച്ചുകാലത്തേക്ക് അവൾ ഞങ്ങളുടെ വീട്ടിൽനിൽക്കട്ടെയെന്നായി ഇടശ്ശേരി. ദേവസി മാസ്റ്റർ വീട്ടിൽ വന്നു പഠിപ്പിക്കും. ഇടശ്ശേരിയും ഭാര്യ ജാനകിയും പത്മിനിയെ സ്വീകരിച്ചു. എന്നാൽ ദേവസി മാസ്റ്ററിൽനിന്ന് പഠിച്ച ചിത്രകല മാത്രം മതിയാകുമായിരുന്നില്ല പത്മിനിക്ക്. ഏതാനും നാളിനുശേഷം അവൾ വീട്ടിലേക്ക് മടങ്ങി.

പത്മിനി വരച്ച ചിത്രങ്ങൾ

മദ്രാസിലേക്കുള്ള വാതിൽ തുറക്കുന്നു
അക്കാലത്താണ് ആർട്ടിസ്റ്റ് നമ്പൂതിരി മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ഡിപ്ലോമ നേടി തിരിച്ച് പൊന്നാനിയിലെത്തുന്നത്. ദിവാകര മേനോന്റെ സഹപാഠിയായിരുന്നു നമ്പൂതിരി. ദിവാകരൻ നമ്പൂതിരിയെ നേരിൽക്കണ്ട് മരുമകളുടെ ചിത്രങ്ങൾ കാണാൻ വീട്ടിലേക്ക് ക്ഷണിച്ചു. ആ വരവോടെ പത്മിനിക്ക് പുതിയൊരു ഗുരുവിനെ ലഭിച്ചു. ഒപ്പം ചിത്രകലയുടെ കൂടുതൽ വിശാലലോകത്തേക്കുള്ള വാതിലും. പിക്കാസോയും വാൻഗോഗുമെല്ലാം കാടഞ്ചേരി തറവാട്ടിന്റെ അകത്തളങ്ങൾക്ക് ചിരപരിചിത നാമങ്ങളായി. കോഴിക്കോട്ടാണ് പത്മിനിയുടെ ചിത്രങ്ങൾ ആദ്യമായി പ്രദർശനത്തിനുവെക്കുന്നത്. ആധുനിക ചിത്രകാരന്മാരുടെ ചിത്രപ്രദർശനം നടക്കുകയായിരുന്നു കോഴിക്കോട്ട്. അമ്മാവനൊപ്പം പത്മിനി പോയി. അവിടെവെച്ച് പത്മിനിയെ ആർട്ടിസ്റ്റ് നമ്പൂതിരി ചിത്രകാരൻ എം.വി. ദേവന് പരിചയപ്പെടുത്തി. പത്മിനി കയ്യിലെടുത്തിരുന്ന ചിത്രങ്ങൾ നോക്കിയ ദേവൻ അതിലെ രണ്ട് ചിത്രങ്ങൾ അപ്പോൾത്തന്നെ ചില്ലിട്ട് പ്രദർശനത്തിന് വച്ചു. ഇത്തരത്തിൽ മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കേ വീട്ടിൽവന്ന് പത്മിനിയെ പഠിപ്പിക്കാൻ നമ്പൂതിരിക്ക് കഴിയാത്ത അവസ്ഥ വന്നു. പഠനം മുടങ്ങിയെങ്കിലും ദൈനംദിന ഗ്രാമീണ ജീവിതത്തിലെ മുഖങ്ങൾ പകർത്തിക്കൊണ്ട് പത്മിനി ചിത്രരചന തുടർന്നു. ഗുരു പഠിച്ച മദ്രാസിലെ കോളജിൽ ചേർന്നു പഠിക്കാനുള്ള ആഗ്രഹം പത്മിനിക്കുണ്ടായിരുന്നെങ്കിലും ആരോടും പറഞ്ഞില്ല. പെണ്ണായ തന്നെ മറ്റൊരു നഗരത്തിൽ ഒറ്റയ്ക്ക് പാർപ്പിക്കാൻ അമ്മയും സഹോദരങ്ങളും തയാറാവില്ലെന്നറിയാമായിരുന്നു. പതിയെ അവൾ വരയ്ക്കാതായി. ആരോടും മിണ്ടാതായി. കാരണം ആരും തിരഞ്ഞില്ല. പക്ഷേ പറഞ്ഞില്ലെങ്കിലും മരുമകളുടെ മനസ് അമ്മാവനറിഞ്ഞു. നിന്നെ മദ്രാസ് കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സിൽ ചേർത്തു പഠിപ്പിക്കാൻ തീരുമാനിച്ചുവെന്ന് പെട്ടെന്നൊരു ദിവസം ദിവാകരൻ പത്മിനിയോട് പറഞ്ഞു. അവരന്ന് കരഞ്ഞിട്ടുണ്ടാകണം.

ADVERTISEMENT

1961ൽ പത്മിനി മദ്രാസ് ഫൈൻ ആർട്സ് കോളജിൽ ചേർന്നു. ആറുവർഷമായിരുന്നു പരിശീലനം. എന്നാൽ ചിത്രകലയിലെ അവളുടെ കഴിവുകണ്ട് ഡബിൾ പ്രമോഷൻ ലഭിച്ച് നാലുവർഷം കൊണ്ട് കോഴ്സ് പൂർത്തിയാക്കി. അതും ഒന്നാം റാങ്കോടെ. മദ്രാസ് കോളജിൽ പത്മിനിയുടെ സഹപാഠിയായിരുന്നു ചിത്രകാരൻ കെ. ദാമോദരൻ. പത്മിനിയോട് ദാമോദരൻ വിവാഹാഭ്യർഥന നടത്തിയെങ്കിലും വീട്ടുകാർ തീരുമാനിക്കട്ടെയെന്നായിരുന്നു മറുപടി. പത്മിനിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് ദിവാകരമേനോന് ദാമോദരൻ കത്തെഴുതി. മരുമകളുടെ അഭിപ്രായമറിയട്ടെയെന്ന് അമ്മാവനും, അഡ്ജസ്റ്റ് ചെയ്തുപോകാൻ കഴിയുന്ന നല്ല മനസിനുടമയാണ് ദാമോദരനെന്നായിരുന്നു പത്മിനി പറഞ്ഞത്. അങ്ങനെ 1968 മേയിൽ ഗുരുവായൂരിൽവെച്ച് പത്മിനിയും ദാമോദരനും വിവാഹിതരായി.

പൂർത്തിയാകാത്ത ചിത്രം പോലെ ‘മായ’
പെൺകുട്ടിയുടെ അമ്മയാകണമെന്നും അവൾക്ക് ‘മായ’ എന്ന് പേരുവിളിക്കണമെന്നും പത്മിനി ആഗ്രഹിച്ചിരുന്നു. അക്കാലത്ത് വീടുകളിൽത്തന്നെയായിരുന്നു പ്രസവം. 1969 മേയ് 11ന് പത്മിനിക്ക് പ്രസവവേദന തുടങ്ങി. വയറ്റാട്ടിക്ക് ചെയ്യാവുന്നതിലുമപ്പുറം സങ്കീർണമായി അവസ്ഥ. രക്തസ്രാവം നിയന്ത്രിക്കാൻ പറ്റാതായി. ഡോക്ടറെ വിളിക്കാൻ ആളുപോയി. പക്ഷേ ഡോക്ടറെത്തുമ്പോഴേക്കും പത്മിനി മരണത്തിന് കീഴടങ്ങിയിരുന്നു. ഒപ്പം അവളുടെ മായയും.

ADVERTISEMENT

അവസാന കാലത്ത് പത്മിനിയുടെ ചിത്രങ്ങളിൽ വല്ലാത്ത വ്യതിയാനമുണ്ടായതായി ഭർത്താവും ചിത്രകാരനുമായ കെ. ദാമോദരൻ പിന്നീടെഴുതി. മരണം മുൻകൂട്ടിയറിഞ്ഞതുപോലെയൊരു മാറ്റം. ‘ പത്മിനിയുടെ അവസാനചിത്രങ്ങളിൽ പലതും എന്നിൽ ആശങ്കയുളവാക്കി. ഉദാഹരണമായി ‘ശ്മശാനം’. കറുപ്പും പച്ചയുമാണ് അതിലെ വർണങ്ങൾ. മറ്റൊന്ന് മരണം. താഴെ മരവിച്ചൊരു മൃതദേഹം. മേലെ പറന്നുയരാൻ വെമ്പുന്ന കഴുകൻ. പത്മിനി തന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ രചിച്ചിട്ടുള്ള ചിത്രം പട്ടം പറപ്പിക്കുന്ന പെൺകുഞ്ഞ്’ ആണ്. ഈ ചിത്രം മുമ്പ് ചെയ്തിരുന്നതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഒരു പുതിയ പിറവിയുടെ നാന്ദി കുറിക്കുകയായിരുന്നുവോ? –പത്മിനിയുടെ ഒന്നാം ചരമവാർഷിക വേളയിൽ ‘മലയാളനാട്’ വിശേഷാൽ പതിപ്പിലെഴുതിയ അനുസ്മരണത്തിൽ ഓർമിക്കുന്നു.

English Summary:

Revisiting the Life and Art of T.K. Padmini