കണ്ണൂരിൽ നിന്ന് ഓസ്കറിലേക്ക്; മലയാളത്തിന് അപരിചിതയായ ഹോളിവുഡിലെ ‘വൈവിധ്യത്തിന്റെ’ മുഖം
മുത്തച്ഛന്റെ പഴയ 35 എംഎം പെന്റാക്സ് ക്യാമറ കൊണ്ട് ചിത്രങ്ങള്‍ പകർത്തി നടന്ന പെൺകുട്ടി, ഒരിക്കൽ ഓസ്കർ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട ചിത്രത്തിന്റെ ഭാഗമായി മാറി എന്നത് ഒരു മായാജാലക്കഥ പോലെയാണ് കേട്ടാൽ തോന്നുക.
മുത്തച്ഛന്റെ പഴയ 35 എംഎം പെന്റാക്സ് ക്യാമറ കൊണ്ട് ചിത്രങ്ങള്‍ പകർത്തി നടന്ന പെൺകുട്ടി, ഒരിക്കൽ ഓസ്കർ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട ചിത്രത്തിന്റെ ഭാഗമായി മാറി എന്നത് ഒരു മായാജാലക്കഥ പോലെയാണ് കേട്ടാൽ തോന്നുക.
മുത്തച്ഛന്റെ പഴയ 35 എംഎം പെന്റാക്സ് ക്യാമറ കൊണ്ട് ചിത്രങ്ങള്‍ പകർത്തി നടന്ന പെൺകുട്ടി, ഒരിക്കൽ ഓസ്കർ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട ചിത്രത്തിന്റെ ഭാഗമായി മാറി എന്നത് ഒരു മായാജാലക്കഥ പോലെയാണ് കേട്ടാൽ തോന്നുക.
മുത്തച്ഛന്റെ പഴയ 35 എംഎം പെന്റാക്സ് ക്യാമറ കൊണ്ട് ചിത്രങ്ങള്‍ പകർത്തി നടന്ന പെൺകുട്ടി, ഒരിക്കൽ ഓസ്കർ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട ചിത്രങ്ങളുടെ ഭാഗമായി മാറി എന്നത് ഒരു മായാജാലക്കഥ പോലെയാണ് കേട്ടാൽ തോന്നുക. ആ പഴയ 35 എംഎം പെന്റാക്സ് ക്യാമറയിൽ നിന്ന് പെന്റാക്സ് കെ2, പെന്റാക്സ് എംഇ സൂപ്പർ, കാനൻ 500 ഡി, മാമിയ ആർബി67, ഐഫോണ്‍ 5 എന്നിങ്ങനെ ചിത്രങ്ങൾ പകർത്താനുപയോഗിച്ച മാധ്യമങ്ങൾ മാറിയെങ്കിലും, സോണൽ നരോത്ത് എന്ന മലയാളി പെൺകുട്ടിയുടെ മനസ്സിൽ നിന്നും നിറങ്ങളോടുള്ള ഇഷ്ടം മാത്രം മാറിയില്ല.
ഫൊട്ടോഗ്രഫി, സിനിമ, ഷൂട്ട് എന്നാണ് തന്റെ ലോകത്തെ സോണൽ സ്വന്തം വെബ്സൈറ്റിൽ വേർതിരിച്ചിരിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങൾ ചെയ്തു കൊണ്ട് സ്വന്തം ജീവിതത്തിൽ ഒതുങ്ങി നിൽക്കുവാൻ ആഗ്രഹിക്കുന്ന സോണൽ ഓസ്കാർ നോമിനേഷൻ ലഭിച്ച പാസ്റ്റ് ലൈവ്സ്, മാരിയേജ് സ്റ്റോറി, മോജിൻ: ദി ലോസ്റ്റ് ലെജൻഡ് തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകയായും കോർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ജൂലിയാൻ മൂറും മിഷേൽ വില്യംസും അഭിനയിച്ച ആഫ്റ്റർ ദി വെഡ്ഡിംഗ്, പ്രശസ്ത ടിവി സീരീസ് സ്ലാവ എന്നിങ്ങനെ നിരവധി പ്രോജക്റ്റുകളുടെ ഭാഗമായ സോണൽ എന്ന ഹോളിവുഡിലെ മലയാളി സാന്നിധ്യത്തെ പലർക്കുമറിയില്ല.
കണ്ണൂർ ജില്ലയിൽ ജനിച്ച സോണൽ, പക്ഷേ വളർന്നത് ബാംഗ്ലൂരിലാണ്. 2008ലാണ് മൗണ്ട് കാർമൽ കോളജിൽ മാസ് കമ്മ്യൂണിക്കേഷൻ പഠിക്കാൻ പോകുന്നത്. അവിടെ വെച്ചാണ് തന്റെ താൽപര്യങ്ങളെക്കുറിച്ച് സോണൽ കൂടുതൽ മനസ്സിലാക്കുന്നത്. കോഴ്സിന്റെ അവസാന വർഷത്തിൽ പഠനത്തിന്റെ ഭാഗമായി ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുവാനുണ്ടായിരുന്നു. ശൂന്യതയിൽ നിന്ന് എന്തെങ്കിലും ഒന്ന് സൃഷ്ടിക്കുകയും ദൃശ്യവൽക്കരിക്കുകയും ചെയ്യുന്നതിന്റെ ത്രില്ല് അനുഭവിച്ച സോണൽ, തന്റെ ജീവിതകാലം മുഴുവൻ ഇത് ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞു. ജീവിതകാലം മുഴുവൻ പിന്തുടരാൻ ആഗ്രഹിക്കുന്ന സിനിമാ നിർമ്മാണ പ്രക്രിയ പഠിക്കാൻ അമേരിക്കയിലേക്ക് പോയി ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ 2011-ൽ ഫിലിം മേക്കിംഗ് ആൻഡ് സ്‌ക്രീൻ റൈറ്റിംഗ് കോഴ്സിന് ചേർന്നു.
സെമിനാറുകളിലും ക്ലാസുകളിലും വർക്ക്‌ഷോപ്പുകളിലും പങ്കെടുത്ത് കലാമേഖലയെ അടുത്തറിയാൻ ശ്രമിച്ച സോണലിന് 9 മുതൽ 5 വരെ നീളുന്ന സാധാരണ ഒരു ജോലി എന്നതിൽ നിന്ന് മാറി ചിന്തിക്കുന്ന തന്റെ ആഗ്രഹങ്ങളെ മാതാപിതാക്കളോട് പറഞ്ഞു മനസ്സിലാക്കുവാൻ അധികം പ്രയാസപ്പെടേണ്ടി വന്നില്ല. പക്ഷേ മികച്ച പ്രതിഭകൾ പരസ്പരം മത്സരിക്കുന്ന നഗരമായ ന്യൂയോർക്കിൽ ഫിലിം പ്രോജക്ടുകൾ നേടുക എന്നതായിരുന്നു യഥാർഥ പോരാട്ടം. താൻ സിനിമാരംഗത്തേക്ക് വരാനായിരുന്നു വിധിയെന്ന് അടിയുറച്ച് വിശ്വസിച്ച സോണലിന്റെ കലാപരമായ കഴിവും ദൃശ്യങ്ങളോടുള്ള അഭിരുചിയും പ്രതിഫലിച്ചു കൊണ്ട് ആദ്യ ഷോർട്ട് ഫിലിമായ 'ടംബ്ലിംഗ് ആഫ്റ്റർ' 2012ൽ പുറത്തിറങ്ങി. ആ ചിത്രം അമേരിക്കൻ സ്പ്രിംഗ് ഓൺലൈൻ ഫിലിം അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. രണ്ട് വർഷത്തിനു ശേഷം, 2014ൽ ചൈനയിൽ നടന്ന ഇന്റർനാഷണൽ ബീജിംഗ് സ്റ്റുഡന്റ് ഫിലിം ഫെസ്റ്റിവലിൽ വിജയിച്ച ‘ദ് ബൈസിക്കിൾ’ എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവായി, സിനിമയുടെ മറ്റൊരു മേഖലയിലേക്ക് കടന്നു.
ഈ ഷോർട്ട് ഫിലിമുകൾ സോണലിന് വലിയ പ്രോജക്ടുകൾ തിരഞ്ഞെടുക്കാനും ലോകമെമ്പാടുമുള്ള സ്റ്റുഡിയോകളെ സമീപിക്കാനുമുള്ള ആത്മവിശ്വാസം നൽകി. ചൈനയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള സ്റ്റുഡിയോകൾ ന്യൂയോർക്കിൽ ചിത്രീകരിക്കുന്ന അവരുടെ സിനിമകളുടെ ആർട്ട് ഡിപ്പാർട്ട്‌മെന്റ് കൈകാര്യം ചെയ്യാൻ സോണലിന് അവസരം നൽകിയതോടെ കലാവൈഭവം ശരിയായ രീതിയിൽ പ്രകടിപ്പിക്കുവാൻ സാധിച്ചു.
താമസിയാതെ, ഹോളിവുഡ് ചിത്രങ്ങളിൽ കലാസംവിധായകയായും കോർഡിനേറ്ററായും പ്രവർത്തിച്ച സോണല്‍ കഠിനാധ്വാനത്തിന്റെ മൂല്യങ്ങൾ തന്നെ പഠിപ്പിച്ച മാതാപിതാക്കളെ എന്നും സ്നേഹത്തോടെ ഓർക്കാറുണ്ട്. അമേരിക്കൻ, ചൈനീസ്, റഷ്യൻ വിനോദ കമ്പനികളുടെ മൾട്ടി മില്യൺ ഡോളർ പ്രൊഡക്ഷനുകളുടെ കലാസംവിധായകനായും കോർഡിനേറ്ററായും സോണൽ പ്രവർത്തിച്ചു. ക്വിപ്പോ ഫ്ലാഷ് മോബ് എന്ന പേരിൽ ഐസിഎൻ ടിവി നെറ്റ്‌വർക്ക് പ്രോജക്റ്റ്, റൊമാന്റിക് ടിവി ഫാന്റസി ചിത്രങ്ങളായ ദി സ്റ്റാറി നൈറ്റ്, ദ സ്റ്റാറി സീ എന്നിവയുടെ കലാസംവിധായകയും ഗോൾഡൻ ഗ്ലോബ് വിജയിച്ച പരമ്പരയായ റാമിയുടെ പ്രധാന ആർട്ട് കോർഡിനേറ്ററും കലാസംവിധായകയും കൂടിയാണ് സോണൽ.
ഹോളിവുഡിലെ 'വൈവിധ്യത്തിന്റെ' പ്രതിനിധി എന്ന നിലയിൽ, വൈവിധ്യവും ഉൾക്കൊള്ളലും പ്രോത്സാഹിപ്പിക്കുന്ന പ്രോജക്റ്റുകളിൽ ഭാഗമാകാനാണ് താൽപ്പര്യമെന്ന് സോണൽ പറയുന്നു. 2015ൽ പുറത്തിറങ്ങിയ മോജിൻ: ദി ലോസ്റ്റ് ലെജൻഡും ആദം ഡ്രൈവറും സ്കാർലറ്റ് ജോഹാൻസണും അഭിനയിച്ച 2019 ചിത്രം മാരിയേജ് സ്റ്റോറിയും സോണലിന്റെ മൂല്യം വർധിപ്പിച്ചു. 2023-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ റൊമാൻ്റിക് ഡ്രാമ ചിത്രമാണ് പാസ്റ്റ് ലൈവ്സ്. ഗോൾഡൻ ഗ്ലോബ് അവാർഡിൽ അഞ്ച് നോമിനേഷനുകളും ഓസ്‌കറിലെ മികച്ച ഒറിജിനൽ തിരക്കഥയ്ക്കും മികച്ച ചിത്രത്തിനുമുള്ള നോമിനേഷനുകളും നോമിനേറ്റ് ചെയ്യപ്പെട്ട ഈ ചിത്രത്തിന്റെയും ഭാഗമായിരുന്നു സോണൽ.
ചലച്ചിത്രമേഖലയിൽ നിരന്തര സാന്നിധ്യമായി തുടരുമ്പോഴും ഒഴിവുസമയമെല്ലാം സോണൽ സ്ട്രീറ്റ് ഫോട്ടോഗ്രാഫിയ്ക്കായി ചെലവഴിക്കുന്നു. മലയാളം കൾട്ട് കോമഡി സിനിമകളായ റാംജി റാവു സ്പീക്കിംഗ് (1989), മിന്നാരം (1994), ഹിറ്റ്‌ലർ (1996) എന്നിവയെല്ലാം പ്രിയപ്പെട്ടവയാണെങ്കിലും കുമ്പളങ്ങി നൈറ്റ്സ്, വൈറസ് തുടങ്ങിയ സിനിമകൾ കണ്ടതിനുശേഷം ഇന്ത്യൻ ചലച്ചിത്രമേഖലയിൽ സ്വതന്ത്ര പ്രൊജക്റ്റുകൾ ചെയ്യണമെന്ന ആഗ്രഹം തോന്നിയെന്ന് സോണൽ പറയുന്നു. തിരസ്കരണങ്ങളുടെയും അരക്ഷിതാവസ്ഥയുടെയും രൂപത്തിൽ നിരവധി വെല്ലുവിളികള്‍ വന്നപ്പോഴും സിനിമകളോടുള്ള ഇഷ്ടവും അവിശ്വസനീയമായ ആത്മവിശ്വാസവുമാണ് സോണലിന്റെ വിജയരഹസ്യമായി മാറിയത്. കലാസംവിധാനം, ഛായാഗ്രഹണം, സംവിധാനം എന്നിങ്ങനെ ആ യാത്ര ഇനിയും പുതിയ ക്രിയേറ്റീവ് മേഖലകളിലേക്ക് തുടരും.