മാർവൽ ഹീറോ ഡെഡ്‌പൂളിന്റെ ആദ്യ രൂപമുള്ള കവർ ആർട്ട് വിൽപനയ്ക്ക്; വില 7.5 മില്യൺ ഡോളർ...!
'ഡെഡ്‌പൂൾ ആൻഡ് വൂൾവറിൻ' സിനിമ ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്തപ്പോൾ, മാർവൽ ഹീറോയായ ഡെഡ്‌പൂളിന്റെ ആദ്യ രൂപമുള്ള കവർ ആർട്ട് വിൽപനയ്ക്ക്. 7.5 മില്യൺ ഡോളർ വിലയായി ലഭിക്കുമെന്നാണ് വിലയിരുത്തൽ.

'ഡെഡ്‌പൂൾ ആൻഡ് വൂൾവറിൻ' സിനിമ ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്തപ്പോൾ, മാർവൽ ഹീറോയായ ഡെഡ്‌പൂളിന്റെ ആദ്യ രൂപമുള്ള കവർ ആർട്ട് വിൽപനയ്ക്ക്. 7.5 മില്യൺ ഡോളർ വിലയായി ലഭിക്കുമെന്നാണ് വിലയിരുത്തൽ. 1991ൽ എഴുത്തുകാരനും കലാകാരനുമായ റോബ് ലീഫെൽഡ് രൂപകൽപന ചെയ്‌തതാണ് കവർ ആർട്ട്. ഇരുപത്തിമൂന്ന് വയസുള്ളപ്പോഴാണ് റോബ് ഇത് വരയ്ക്കുന്നത്.
ഈ വില ലഭിച്ചാൽ ഇതുവരെ വിറ്റഴിക്കപ്പെടുന്ന ഏറ്റവും മൂല്യവത്തായ കോമിക് ബുക്ക് കവർ ആർട്ടായി ഇത് മാറുമെന്ന് പറയപ്പെടുന്നു. 'ന്യൂ മ്യൂട്ടന്റ്സ് നമ്പർ 98' എന്ന പുസ്തകത്തിന്റെ കവറാണ് വിൽപനയ്ക്ക് വയ്ക്കാൻ പോകുന്നത്. വ്യക്തിപരമായി നിരവധി പ്രശ്നങ്ങളുണ്ടായിരുന്ന സമയമാണ് റോബ് ഈ ചിത്രം വരയ്ക്കുന്നത്. കോമിക് ബുക്ക് കവർ ആർട്ടിന്റെ മുൻ റെക്കോർഡ് 6 മില്യൺ ഡോളറിനു വിറ്റു പോയ 1938ലെ ഒരു സൂപ്പർമാൻ കോമിക് ആയിരുന്നു.
അജ്ഞാത വിൽപ്പനക്കാരൻ ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് കവർ ആർട്ട് സ്വന്തമാക്കിയത്. ഇത് വാങ്ങാനുള്ള നിരവധി ഓഫറുകൾ നിരസിച്ചുവെങ്കിലും 'ഡെഡ്‌പൂൾ ആൻഡ് വൂൾവറിൻ' സിനിമ വിജയത്തോടെ വിൽപ്പനക്കാരൻ അത് വിൽക്കുവാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഹെറിറ്റേജ് എന്ന ലേല കമ്പനി പറഞ്ഞു.
ഹെറിറ്റേജ് ലേലത്തിന്റെ കോ-ചെയർമാൻ ജിം ഹാൽപെറിൻ പറയുന്നു, “ഡെഡ്‌പൂൾ ഒരിക്കലും ഇത്രയും ജനപ്രിയമായിരുന്ന കാലം ഉണ്ടായിട്ടില്ല. ജനപ്രീതി വർധിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. റോബിനെ ലോകത്തിന് പരിചയപ്പെടുത്തിയ കവർ നൽകാനുള്ള മികച്ച സമയത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയില്ല. റോബ് ലോകത്തിന് പരിചയപ്പെടുത്തിയ കവർ പുറത്ത് വിടാനുള്ള മറ്റൊരു മികച്ച സമയത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയില്ല."