കെ എന്ന പേരിൽ ഒളിഞ്ഞിരിക്കുന്ന എഴുത്തുകാരൻ ആരെന്ന ചോദ്യത്തിന് ഒട്ടേറെ സൂചനകൾ നൽകുന്നുണ്ട് നോവൽ. ഓരോ സൂചനയും വിരൽചൂണ്ടുന്നത് ഒറ്റ വ്യക്തിയിലേക്കാണ്: അശോകൻ ചരുവിൽ എന്നെ എഴുത്തുകാരനിലേക്ക്.

കെ എന്ന പേരിൽ ഒളിഞ്ഞിരിക്കുന്ന എഴുത്തുകാരൻ ആരെന്ന ചോദ്യത്തിന് ഒട്ടേറെ സൂചനകൾ നൽകുന്നുണ്ട് നോവൽ. ഓരോ സൂചനയും വിരൽചൂണ്ടുന്നത് ഒറ്റ വ്യക്തിയിലേക്കാണ്: അശോകൻ ചരുവിൽ എന്നെ എഴുത്തുകാരനിലേക്ക്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ എന്ന പേരിൽ ഒളിഞ്ഞിരിക്കുന്ന എഴുത്തുകാരൻ ആരെന്ന ചോദ്യത്തിന് ഒട്ടേറെ സൂചനകൾ നൽകുന്നുണ്ട് നോവൽ. ഓരോ സൂചനയും വിരൽചൂണ്ടുന്നത് ഒറ്റ വ്യക്തിയിലേക്കാണ്: അശോകൻ ചരുവിൽ എന്നെ എഴുത്തുകാരനിലേക്ക്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും അർഹതയുള്ള കൃതിക്കു തന്നെയായിരുന്നു ആദ്യത്തെ വയലാർ അവാർഡ്. മനസ്സിലെ അഗ്നിയെ സാക്ഷി നിർത്തി ലളിതാംബിക അന്തർജനം എഴുതിയ ആദ്യ നോവൽ. ഒരു കാലത്തെ തീ പിടിപ്പിച്ച ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്ന ദൗത്യം സ്വയം ഏറ്റെടുത്ത എഴുത്തുകാരി, മനസ്സിനെ അവസാനിക്കാത്ത സംഘർഷങ്ങളുടെ സമരഭൂമിയാക്കിയാണ് എഴുതിയത്. അപൂർവം മലയാള പുസ്തകങ്ങൾ മാത്രമേ അഗ്നിസാക്ഷി പകർന്ന തീവ്രമായ ഞെട്ടലും നടുക്കവും അസ്വസ്ഥതയും സമ്മാനിച്ചിട്ടുള്ളൂ. അന്നു മാത്രമല്ല ഇന്നും. വ്യക്തിയുടെ മനഃസാക്ഷിയെ സമൂഹ മനഃസാക്ഷിക്കു നേർക്കു നേരെ നിർത്തി നടത്തിയ വിചാരണ സത്യസന്ധവും ആത്മാർഥവുമായിരുന്നു. 

എന്നാൽ, വർഷം തോറും പ്രഖ്യാപിച്ച എല്ലാ  വയലാർ പുരസ്കാരങ്ങളും ഏറ്റവും അർഹമായ കൃതി എന്ന മാനദണ്ഡത്തോട് പൂർണമായി നീതി പുലർത്തിയെന്ന് അവകാശപ്പെടാനാവില്ല. യോജിപ്പിനേക്കാൾ വിയോജിപ്പ് ഉണ്ടായിട്ടുണ്ട്. സർഗാത്മക ശക്തിയേക്കാൾ മറ്റു പരിഗണനകൾ ജൂറിയെ സ്വാധീനിച്ചിട്ടുണ്ടോ എന്ന സംശയം പല കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. ചില മികച്ച കൃതികളെ അവഗണിച്ചതിനു പരിഹാര ക്രിയയായി, പുരസ്കാരം കൊടുക്കാൻ സാധിക്കാതിരുന്ന എഴുത്തുകാരുടെ താരതമ്യേന മാറ്റ് കുറഞ്ഞ കൃതികൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഏത് പുരസ്കാരത്തെയും ചോദ്യം ചെയ്യുന്ന ആത്മനിഷ്ഠ വിചാരങ്ങളേക്കാൾ വസ്തുനിഷ്ഠമായ വിലയിരുത്തൽ ഒട്ടേറെ ചോദ്യങ്ങൾ ഉയർ‌ത്തിയിട്ടുണ്ടെങ്കിലും വയലാർ അവാർഡ് നേടുന്ന കൃതികൾ അവഗണിച്ച് മലയാളത്തിന് മുന്നോട്ടുപോകാനാവില്ല എന്ന യാഥാർഥ്യത്തെ അംഗീകരിച്ചേ പറ്റൂ. അശോകൻ ചരുവിലിന്റെ കാട്ടൂർ കടവാണ് അവസാനം പുരസ്കാരം നേടിയ നോവൽ. ഈ കടവിൽ തന്നെയാണോ വയലാർ അവാർഡ് അടുക്കേണ്ടതെന്നാണ് ചോദ്യം. 

ADVERTISEMENT

കെ എന്ന എഴുത്തുകാരനിലാണ് നോവൽ തുടങ്ങുന്നത്. അദ്ദേഹമാണ് പ്രധാന കഥാപാത്രമെന്ന് തെറ്റിധരിക്കരുതെന്ന് എഴുത്തുകാരൻ ആദ്യം തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉപകഥാപാത്രം മാത്രമാണ് കെ. അദ്ദേഹത്തിന്റെ ഫെയ്സ് ബുക് പോസ്റ്റുകൾക്ക് കുറിക്കു കൊള്ളുന്ന കമന്റുകൾ എഴുതുന്ന അജ്ഞാതനിലൂടെ പുരോഗമിക്കുന്ന നോവൽ, കെയിൽ തന്നെ, അദ്ദേഹത്തിന്റെ പോസ്റ്റിനു ലഭിക്കുന്ന ഇമോജിയിൽ അവസാനിക്കുമ്പോൾ, കേരളത്തിന്റെ, മലയാളിയുടെ സാംസ്കാരിക ചരിത്രത്തിന്റെ വ്യത്യസ്തമായ വായന കൂടിയാണ് നോവൽ സാധ്യമാക്കുന്നത്. കെ എന്ന പേരിൽ ഒളിഞ്ഞിരിക്കുന്ന എഴുത്തുകാരൻ ആരെന്ന ചോദ്യത്തിന് ഒട്ടേറെ സൂചനകൾ നൽകുന്നുണ്ട് നോവൽ. ഓരോ സൂചനയും വിരൽചൂണ്ടുന്നത് ഒറ്റ വ്യക്തിയിലേക്കാണ്: അശോകൻ ചരുവിൽ എന്നെ എഴുത്തുകാരനിലേക്ക്. എഴുത്തിനെയും ജീവിതത്തെയും കുറിച്ച് ഒട്ടേറെ സംശയങ്ങളും അതിലേറെ ആശങ്കകളുമായി ജീവിച്ച ഏത് എഴുത്തുകാരനും തോന്നാവുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മനഃസാക്ഷിയെ നിയോഗിക്കുകയാണ് എഴുത്തുകാരൻ. സ്വയം കുരിശ് ഏറ്റെടുത്തുകൊണ്ട്. പ്രത്യേകിച്ചും മറ്റാരും അതിന് തയാറാവില്ല എന്നിരിക്കെ. ആരോപണങ്ങളും ആക്ഷേപങ്ങളും വിമർശനങ്ങളും കല്ലേറുകളും ഏറ്റുവാങ്ങി സത്യം കണ്ടെത്താനുള്ള ശ്രമം.

എഴുത്തുകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തി, സർക്കാർ ജീവനക്കാരൻ, കുടുംബനാഥൻ എന്നീ നിലകളിലെല്ലാം കെയ്ക്ക് ആരാധകരുണ്ട്. മാതൃകാ ജീവിതം നയിക്കുന്നയാളാണ്. ഒഴുക്കിന് എതിരെ നീന്തിയിട്ടുണ്ട്. വിജയി, ഭാഗ്യവാൻ എന്നൊക്കെ എല്ലാവരാലും അംഗീകരിക്കപ്പെട്ടയാൾ. എതിരാളിയായി അവതരിപ്പിക്കുന്ന ഡി.കാട്ടൂർ കടവ് ആകട്ടെ, താരമാകാൻ എല്ലാ യോഗ്യതയും അവസരവും ഉണ്ടായിട്ടും എല്ലാം കളഞ്ഞുകുളിച്ച് ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്കു സഞ്ചരിക്കുന്നയാൾ.  കൂടുതൽ ചെളിയിലേക്ക്. ആഴമേറിയ കുഴികളിലേക്ക്. പ്രതിരോധിക്കാനോ പ്രത്യാക്രമണത്തിനോ ശ്രമിക്കാതെ പരാജയപ്പെടാൻ മടിക്കാത്ത മനുഷ്യൻ. എന്നാൽ, അയാളുടെ ചോദ്യങ്ങൾക്കു മുന്നിൽ വിജയത്തെക്കുറിച്ചുള്ള വ്യവസ്ഥാപിത സങ്കൽപങ്ങൾ വിറയ്ക്കുന്നുണ്ട്. അടി പതറുന്നുണ്ട്. മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. കെയ്ക്ക് ഡി എങ്ങനെ എതിരാളിയാകും എന്നാണു ചോദ്യമെങ്കിൽ കെയുടെ ഉള്ളിൽ തന്നെയാണ് ഡി എന്നാണ് ഉത്തരം. വിമർശകനെ കണ്ടില്ലെന്ന് നടിക്കുന്ന വിജയശ്രീലാളിതന്റെ ആഘോഷത്തിനാണ് ഡി ആഘാതമേൽപിക്കുന്നത്. 

ADVERTISEMENT

മലയാളിയുടെ സാംസ്കാരിക, നവോത്ഥാന ജീവിതത്തിന്റെ കാപട്യത്തെ തുറന്നുകാട്ടുന്ന കൃതി കൂടിയാണ് കാട്ടൂർ കടവ്. കമ്മ്യൂണിസത്തെ മാറ്റി നിർത്തി, ജാതിയെ ഒഴിവാക്കി, നക്സലൈറ്റ് പ്രസ്ഥാനങ്ങളെ തള്ളിപ്പറഞ്ഞ് ആധുനിക മലയാളിയെ നിർവചിക്കാനോ നിർധാരണം ചെയ്യാനോ കഴിയില്ല. എന്നാൽ, ആദർശത്തിന്റെയും കപടനാട്യത്തിന്റെയും അരങ്ങിലാണ് ഇവയെ അവതരിപ്പിച്ചതും ആഘോഷിച്ചതും. പുഞ്ചിരി ഹാ കുലീനമാം കള്ളം എന്നു പറഞ്ഞ് വൈലോപ്പിള്ളി തുടങ്ങിവച്ച കുടിയൊഴിക്കൽ പൂരിപ്പിക്കുകയാണ് അശോകൻ ചരുവിൽ. നെഞ്ചു കീറി തന്നെയാണ് ഇവിടെ നേരിനെ കാട്ടുന്നത്. അതിന് അവലംബിക്കുന്നത് സർഗാത്മകതയുടെ എന്നും നവീനമായ വീഥി തന്നെ. അപൂർവമായി മാത്രമേ ഇത്തരമൊരു ലയനം സംഭവിക്കാറുള്ളൂ. വ്യക്തിയും സമൂഹവും ഒന്നാകുന്ന പോലെ ഒരു നാടിന്റെ, കടവിന്റെ, കരയുടെ മനഃസാക്ഷിയുടെ പ്രതിനിധിയാകുന്ന വ്യക്തിയിലൂടെ ഉള്ളുലയ്ക്കുന്ന സത്യം വിളംബരം ചെയ്യുക. അതിനു കാലം പ്രതിഭാധനനായ എഴുത്തുകാരനെ തന്നെ തിരഞ്ഞെടുത്തു. അദ്ദേഹമാകട്ടെ, ഇനി എന്നെന്നും ഓർത്തിരിക്കേണ്ട കൃതിയിലൂടെ കടം വീട്ടുന്നു. പ്രതിഭയോട് നീതി പുലർത്തുന്നു. എഴുത്തുകാരൻ ആരുടെയും അടിമയല്ലെന്നും സ്വതന്ത്രനും നിർഭയനുമാണെന്നും ഉദ്ഘോഷിക്കുന്നു. ഈ കാലത്തിനു വേണ്ടി മാത്രമല്ല, എല്ലാ കാലത്തിനുമായി. 

കമ്മ്യൂണിസ്റ്റ് പാർട്ടികൾ കേരള സമൂഹത്തിൽ ഇടപെട്ടതിനെ വിമർശനാത്മകമായി വിലയിരുത്തുന്നതാണ് നോവൽ. സമത്വത്തിനുവേണ്ടി വ്യക്തി ജീവിതം പോലും ബലികഴിച്ച മീനാക്ഷിയുടെ ചോദ്യങ്ങൾക്കു മുന്നിൽ പുതിയ സഖാക്കൾക്ക് ഉത്തരമില്ല. പുറമേ ആദർശം പറഞ്ഞ പലരും വ്യക്തിജീവിതത്തിൽ അനുവർത്തിച്ച ക്രൂരതയുടെ പാഠങ്ങൾ അത്രപെട്ടെന്ന് മറക്കാവുന്നതല്ല. പരാജയപ്പെട്ട പ്രത്യയശാസ്ത്രത്തിനു പകരമായി നോവൽ മുന്നോട്ടുവയ്ക്കുന്നത് ശ്രീനാരായണ ഗുരുവിന്റെ ദർശനമാണ്. ഭിന്നമായ ആശയങ്ങളെ സംവാദം ചെയ്ത് സമന്വയിച്ച് വ്യക്തിമനസ്സിൽ രൂപം കൊള്ളുന്ന നവീന ആശയമായിരിക്കണം മതം. നദികൾ സമുദ്രത്തിൽ കലരുന്നതുപോലെയാണത്. സൂക്ഷ്മാന്വേഷണത്തെ  സഹായിക്കുന്ന മാർഗദർശികൾ മാത്രമാണ് മതങ്ങളും ആശയങ്ങളുമെന്ന ഗുരുതത്വമാണ് കാട്ടൂർകടവിന്റെ കാതൽ. 

ADVERTISEMENT

കഥന ഭംഗിയുടെ വിസ്മയ സൂര്യകാന്തി വിടർത്തിയ ഒട്ടേറെ കഥകൾ എഴുതിയിട്ടുണ്ട് അശോകൻ ചരുവിൽ. ആദ്യ കാലത്തേക്കാൾ വികാര സമ്പന്നവും ആശയദൃഢതയുമുള്ള കഥകളാണ് സമീപകാലത്ത് അദ്ദേഹം എഴുതിയത്. പ്രത്യേകിച്ചും തട്ടകം എന്നു വിശേഷിപ്പിക്കാവുന്ന കാട്ടൂർ കടവിന്റെ പശ്ചാത്തലത്തിൽ. ആമസോൺ, മഴകൊള്ളുന്ന മരങ്ങൾ.. അനുഭവം ആയാലും അനുഭൂതി ആയാലും ഒന്നിനൊന്ന് മികച്ചുനിൽക്കുന്ന കഥകൾ. എന്നാൽ, അശോകൻ ചരുവിലിൽ നിന്ന് മലയാളം കാത്തിരുന്ന കൃതി കാട്ടൂർ കടവ് തന്നെയാണ്. പഴി കേൾക്കേണ്ടി വന്ന രാഷ്ട്രീയ നിലപാടുകൾ, ജാതി വിരുദ്ധ സമീപനങ്ങൾ, എഴുത്തിലെ സത്യസന്ധത.. സങ്കീർണമായ അനുഭവലോകത്തെ ആത്മവിചാരണയുടെ ഇതിഹാസമാക്കുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു. ഈ കാട്ടൂർ കടവിൽ തന്നെയാണ് വയലാർ അവാർഡ് അടുക്കേണ്ടത്. 

കാട്ടൂർ കടവ് 

അശോകൻ ചരുവിൽ

ഡിസി ബുക്സ്

English Summary:

Malayalam Book Kattoor Kadavu written by Ashokan Charuvil