വർഷങ്ങൾക്കു മുമ്പ്, വ്ലോഗു ബ്ലോഗുകളും ഇൻസ്റ്റ റീലുകളും വലവിരിക്കുന്നതിനും വളരെ മുമ്പ്. അച്ചടിമാധ്യമങ്ങളിലൂടെ മാത്രം വായനക്കാർ പ്രബുദ്ധരായിരുന്ന കാലം. പുതുതായി വിപണിയെത്തുന്ന വാഹനങ്ങളെക്കുറിച്ച് അറിയണമെങ്കിൽ മനോരമയുടെ ഫാസ്റ്റ്ട്രാക്ക് കോളം നോക്കണം. വ്യാഴാഴ്ചകളിലെ ഫാസ്റ്റ്ട്രാക്കിനും ബൈലൈനിൽ സന്തോഷ്

വർഷങ്ങൾക്കു മുമ്പ്, വ്ലോഗു ബ്ലോഗുകളും ഇൻസ്റ്റ റീലുകളും വലവിരിക്കുന്നതിനും വളരെ മുമ്പ്. അച്ചടിമാധ്യമങ്ങളിലൂടെ മാത്രം വായനക്കാർ പ്രബുദ്ധരായിരുന്ന കാലം. പുതുതായി വിപണിയെത്തുന്ന വാഹനങ്ങളെക്കുറിച്ച് അറിയണമെങ്കിൽ മനോരമയുടെ ഫാസ്റ്റ്ട്രാക്ക് കോളം നോക്കണം. വ്യാഴാഴ്ചകളിലെ ഫാസ്റ്റ്ട്രാക്കിനും ബൈലൈനിൽ സന്തോഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷങ്ങൾക്കു മുമ്പ്, വ്ലോഗു ബ്ലോഗുകളും ഇൻസ്റ്റ റീലുകളും വലവിരിക്കുന്നതിനും വളരെ മുമ്പ്. അച്ചടിമാധ്യമങ്ങളിലൂടെ മാത്രം വായനക്കാർ പ്രബുദ്ധരായിരുന്ന കാലം. പുതുതായി വിപണിയെത്തുന്ന വാഹനങ്ങളെക്കുറിച്ച് അറിയണമെങ്കിൽ മനോരമയുടെ ഫാസ്റ്റ്ട്രാക്ക് കോളം നോക്കണം. വ്യാഴാഴ്ചകളിലെ ഫാസ്റ്റ്ട്രാക്കിനും ബൈലൈനിൽ സന്തോഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷങ്ങൾക്കു മുമ്പ്, വ്ലോഗു ബ്ലോഗുകളും ഇൻസ്റ്റ റീലുകളും വലവിരിക്കുന്നതിനും വളരെ മുമ്പ്. അച്ചടിമാധ്യമങ്ങളിലൂടെ മാത്രം വായനക്കാർ പ്രബുദ്ധരായിരുന്ന കാലം. പുതുതായി വിപണിയെത്തുന്ന വാഹനങ്ങളെക്കുറിച്ച് അറിയണമെങ്കിൽ മനോരമയുടെ ഫാസ്റ്റ്ട്രാക്ക് കോളം നോക്കണം. വ്യാഴാഴ്ചകളിലെ ഫാസ്റ്റ്ട്രാക്കിനും ബൈലൈനിൽ സന്തോഷ് എന്ന പേരിനും അതിനുതാഴെ മനോഹരമായ മലയാളഭാഷയിൽ തുടരുന്ന വാഹനലേഖനങ്ങൾക്കും വേണ്ടി വാഹനപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്നു. വിരസവും യാന്ത്രികവുമാകാമായിരുന്ന വാഹനക്കുറിപ്പുകൾക്ക് സന്തോഷ് കഥയും ജീവനും നൽകി. കോളത്തിനു തുടർച്ചയായി ‘ടെസ്റ്റ് ഡ്രൈവ്’ എന്ന പുസ്തകവും സന്തോഷിന്റേതായി 2011 ൽ പുറത്തുവന്നു. നീണ്ടകാലത്തെ പുസ്തകമൗനത്തിനൊടുവിൽ ‘സോളോ’യിലൂടെ വീണ്ടും അദ്ദേഹത്തെ കണ്ടുമുട്ടി. ഒരു ഏകാന്തപഥികന്റെ സഞ്ചാരകഥകളിലൂടെ ഏഴു കടലുകളും കടന്ന് തിരിച്ചുവന്നു.  

വായിച്ചു തുടങ്ങുമ്പോൾ വായനക്കാരനെ സഹയാത്രികനാക്കിമാറ്റുന്ന അദ്ഭുതം സന്തോഷിന്റെ ഭാഷയ്ക്കുണ്ട്. ആത്മഗതങ്ങൾ ഒരേ സമയം സാങ്കൽപിക സഹയാത്രികനോടുളള സംഭാഷണങ്ങളാകുന്നു. ചാർലോട്സ് വില്ലിലെ ഇഷ്ടിക പാകിയ നടപ്പാതയിലും മോണ്ടിച്ചെല്ലോയുടെ ഉദ്യാനഭംഗിക്കു നടുവിലും ഗതികിട്ടാപ്രേതങ്ങൾ അലഞ്ഞുതിരിയുന്ന അലക്സാൻഡ്രിയയിലെ പൌരാണികതയിലും സന്തോഷ് വായനക്കാരനെ ഒറ്റയ്ക്കു നടത്തുന്നില്ല. ‘സോളോ’ ഒരു ഏകാന്ത പഥികന്റെ സഞ്ചാരക്കുറിപ്പുകളിലും ഉപരിയാണ് എന്ന് ലേഖകൻ ആമുഖത്തിൽ സൂചന നൽകുന്നത് എത്ര ശരി. വായനക്കാരനോടൊപ്പമുള്ള നടത്തമാണത്. 

ADVERTISEMENT

വാചാലതയല്ല, സൂക്ഷ്മ നിരീക്ഷണമാണ് സന്തോഷിന്റെ എഴുത്തിന്റെ ശക്തി. ഈ അന്തർമുഖത്വം ഒരു സഞ്ചാരിയ്ക്കു ചേർന്ന ഗുണമല്ല. പക്ഷേ പുസ്തകത്തിലുടനീളം വായനക്കാരൻ അതിന്റെ ഗുണഭോക്താവുകയാണ്. കാണുന്ന കാഴ്ചകളിലെ ദൃശ്യഭംഗികൾ ഒട്ടുമേ നഷ്ടപ്പെടുന്നില്ല. നാപ്പാനഗരത്തിലെ ഒരു ക്ലാസിക് റസ്റ്റോറന്റിൽ ക്ലബ് സാൻഡ് വിച്ചും നാപ്പാ വീഞ്ഞും രുചിച്ചുകൊണ്ട് പരിസരത്തെ വർണിക്കുന്നത് ഒരു ഉദാഹരണം മാത്രം. പുസ്തകത്തിൽ ഇതുപോലെയുള്ള വിശദീകരണങ്ങൾ അനേകം കണ്ടെത്താം.

ആരും ഇതുവരെ കാണാത്തയിടങ്ങളിലേക്കോ കാഴ്ചകളിലേക്കോ അല്ല ‘സോളോ’ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ചരിത്രത്തിലുള്ള താൽപര്യംകൊണ്ടും  പത്രപ്രവർത്തകന്റെ സ്വതസിദ്ധമായ ഗവേഷണബുദ്ധികൊണ്ടും കണ്ടെത്തിയ ചില ചരിത്രവസ്തുതകൾ, കഥകൾ, ചെറുവിവരണങ്ങൾ, മൗലികമായ നിരീക്ഷണങ്ങൾ, രസകരമായ താരതമ്യങ്ങൾ എന്നിവയാണ് ‘സോളോ’യുടെ പ്രത്യേകത. അതാണ് ഈ യാത്രാക്കുറിപ്പുകളുടെ പ്രസക്തിയും. 

സന്തോഷ് ജോർജ് ജേക്കബിന്റെ യാത്രാവിവരണം ‘സോളോ’യുടെ പ്രകാശനം എം.കെ.രാമചന്ദ്രൻ ഹോർത്തൂസ് വേദിയിൽ നിർവഹിക്കുന്നു.
ADVERTISEMENT

അമേരിക്കയുടെ മൂന്നാമത് പ്രസിഡന്റായിരുന്ന തോമസ് ജഫേഴ്സണെക്കുറിച്ച് അധികമാരും കേൾക്കാത്ത കഥ ‘സോളോ’യിൽ പറയുന്നുണ്ട്. പ്രസിഡന്റിന്റെ ആദ്യഭാര്യയുടെ അർധ സഹോദരിയായിരുന്ന സാലി ഹെമിങ്സ് എന്ന അടിമസ്ത്രീയിൽ അനുരക്തനായ ജെഫേഴ്സൺ പ്രണയത്തിന്റെ പാരമ്യത്തിൽ പാരീസിൽ വച്ച് അവർക്ക് സ്വാതന്ത്ര്യം അനുവദിച്ചു. എന്നാൽ, പ്രണയതീവ്രതയിൽ സാലി അമേരിക്കയിലെ അടിമജീവിതത്തിലേക്കു തിരികെയെത്തി. സാലിയുടെ നാലാം തലമുറയിൽ പിറന്ന ഗെയ്ൽ ജെസോപ്പിനെ മോണ്ടിച്ചെല്ലോ സന്ദർശനത്തിനിടെ കണ്ടുമുട്ടിയപ്പോൾ സംഭാഷണങ്ങൾക്കിടിയിൽ ഈ പ്രണയകഥയുടെ വേരുകൾ തേടിപ്പിടിച്ചതിൽ  ഒരു പത്രപ്രവർത്തകന്റെ കൂർമതയുണ്ട്. 

ഹൂസ്റ്റണിലെ മിസോറി സിറ്റിയുടെ മേയർ മലയാളിയാണെന്ന് എത്ര പേർക്കറിയാം? കോട്ടയം സ്വദേശി മേയർ റോബിൻ ഇലക്കാട്ടിനെ അദ്ദേഹത്തിന്റെ ഓഫീസിൽപോയി സന്ദർശിക്കുന്നതും ഹൂസ്റ്റണിന്റെ ചരിത്രവും സാമൂഹിക ജീവിതവും രാഷ്ട്രീയവുമെല്ലാം ‘മിസോറി സിറ്റിയ്ക്കു മലയാളം അറിയാം’ എന്ന അധ്യായത്തിൽ വിവരിക്കുന്നു. തിരുവനന്തപുരത്തിന്റെ നഗരസഹോദരിയായ ഗാൽവസ്റ്റണെ ആദ്യമായി മലയാളി വായനക്കാർക്കു പരിചയപ്പെടുത്തുന്നതും ‘സോളോ’യിലൂടെ തന്നെയാകണം. 

ADVERTISEMENT

ഇങ്ങനെ  സ്ഥലങ്ങളെക്കുറിച്ചും അവിടെ ജീവിക്കുന്നവരെക്കുറിച്ചുമുള്ള നിരീക്ഷണങ്ങളും ഊഹാപോഹങ്ങളും  ഇടകലർന്ന് യാത്രകൾ ഉൾക്കാമ്പുള്ള ജീവിതപാഠങ്ങളായി മാറുന്നു. അത്തരത്തിൽ നോക്കിയാൽ ‘സോളോ’ ആത്മപരിശോധനയ്ക്കുള്ള ചെറു ജാലകങ്ങൾ അവിടവിടെയായി തുറന്നിടുന്നുണ്ട്.

ഭക്ഷണവൈവിധ്യങ്ങളും അവയുടെ ഹ്രസ്വമായ ചരിത്രവും ചിലപ്പോൾ പാചകരീതിയുമുൾപ്പടെ ‘സോളോ’യിൽ ആവോളം ആസ്വദിക്കാം. ന്യൂയോർക്ക് വാൾസ്ട്രീറ്റിലെ മംഗോളിയൻ ഭക്ഷണം, ഡാലസിലെ മെക്സിക്കൻ സാൻഡ് വിച്ച്, നാപ്പാവാലിയിലെ മുന്തിരിവീഞ്ഞ്, വിർജീനയൻ ഔട്ട്ഡോർ റസ്റ്ററന്റുകളിലെ വിശിഷ്ടമായ ബല്ലാസ്റ്റ് ബിയറും സ്നാക്കുകളും, ലോങ് ഐലന്റ് ഐസ് ടീ,  അമേരിക്കയിലെ സതേൺ സ്റ്റെൽ ഭക്ഷണമായ സതേൺ അമേരിക്കാന, ഷാനൻഡോ പാർക്കിലെ ബ്ലൂബെറി ഐസ്ക്രീമുകളും ഡ്രിങ്കുകളും, ഡയറി മാർക്കറ്റിലെ കോക്ടെയിലുകൾ, വിർജീനിയയിലെ പെറ്റിറ്റ് മാരിബെറ്റിലെ ഫാസ്റ്റ്ഫുഡ്, പതിനെട്ടാം നൂറ്റാണ്ടിലെ മാത്രം ഭക്ഷണം വിളമ്പുന്ന മിക്കി ടവേണിലെ പലവിധ സതേൺ ചിക്കൻ വിഭവങ്ങൾ, ബിസ്ക്കറ്റുകൾ, അലക്സാൻഡ്രിയയിലെ ടോസ്റ്റിക്യൂ ബുട്ടീക് റസ്റ്ററൻറിലെ പഴച്ചാറുകൾ, അവക്കാഡോ, സാൽമൺ വിഭവങ്ങൾ, മിസോറി സിറ്റിയിൽ ഹൂട്ടേഴ്സ് ഗേൾസ് വിളമ്പുന്ന ബിയർ സീഫുഡ് സ്റ്റാർട്ടറുകൾ കാർണിവൽ ഗ്ലോറിയിലെ പഞ്ചനക്ഷത്ര ബുഫേ, സൂറിക്കിലെ സ്വിസ് ചോക്ലേറ്റ്, കോളോണിലെ ഹോട്ഡോഗും മറ്റു പരമ്പരാഗത ജർമൻ വിഭവങ്ങളും തുടങ്ങി രുചിഭേദങ്ങളുടെ വിരുന്ന് തന്നെ ‘സോളോ’ ഒരുക്കുന്നു.

ന്യൂയോർക്ക്, ഗ്രാൻഡ് കാന്യൻ, സാൻഫ്രാൻസിസ്കോ, വെർജീനിയ, അലക്സാൻഡ്രിയ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ജർമനി തുടങ്ങിയ നാടുകളിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് സഹായകമായ ഗ്രാഫിക്സും ഗ്ലോസി പേപ്പറും അവയിലെ വ്യത്യസ്ഥവും മനംമയക്കുന്നതുമായ ചിത്രങ്ങളും ‘സോളോ’യ്ക്ക് കോഫീ ടേബിൾ ബുക്കിൻറെ ആഢ്യത്വം നൽകുന്നു, ഒപ്പം ഗൗരവമേറിയ വായനയ്കുള്ള പുസ്തകവുമാണിത്.

യാത്രപുറപ്പെടുമ്പോൾ എന്തെല്ലാം തയ്യാറെടുപ്പുകൾ വേണം, ലാഭകരമായി വാഹനങ്ങളും ഹോട്ടലുകളും എങ്ങനെ ബുക്ക് ചെയ്യാം, അവിടെയെത്തിയാൽ എന്തെന്തെല്ലാം കാണാണം തുടങ്ങിയ വിവരങ്ങളെ ലേഖനങ്ങൾക്കു പുറമെ ചിത്രകഥകളിലൂടെ പരിചയപ്പെടുത്തുന്ന ‘സോളോ’ യാത്രകൾക്കു തയ്യാറെടുക്കുന്നവർ കൈയ്യിൽ അവശ്യം കരുതേണ്ട പുസ്തകമാണ്. മനോരമ ബുക്സിന്റെ ഹോർത്തൂസ് എഡിഷനിലൂടെ പ്രകാശിതമായ ‘സോളോ’ ലൈബ്രറിയിൽ റഫറൻസ് ബുക്കായി എക്കാലത്തും സൂക്ഷിച്ചു വയ്ക്കാവുന്നതാണ്, സമ്മാനമായി ആർക്കും അഭിമാനത്തോടെ നൽകുകയുമാകാം. 

(മഹാരാജാസ് കോളജിൽ അസിസ്റ്റന്റ് പ്രഫസറാണ് ലേഖിക)

'സോളോ' ഓർഡർ ചെയ്യാനായി www.manoramabooks.com സന്ദർശിക്കുക. മലയാള മനോരമ യൂണിറ്റ് ഓഫീസുകൾ, മനോരമ ഏജന്റസ്, എന്നിവിടങ്ങളിലും 8281765432 നമ്പറിൽ വാട്സാപ്പ് വഴിയും ഓർഡർ ചെയ്യാവുന്നതാണ്. ആമസോണിലും പുസ്തകം ലഭ്യമാണ്.

English Summary:

Solo - Not Just Paths Traveled Alone: A Review