വായനയുടെ ചരിത്രത്തിലെ ഏറ്റവും പ്രിയങ്കരമായ സാഹിത്യരൂപമാണ് അപസര്‍പ്പകകഥ അല്ലെങ്കില്‍ ഡിറ്റക്ടീവ് നോവലുകള്‍. രഹസ്യങ്ങളും നിഗൂഢതകളും അറിയാനുള്ള ആകാംക്ഷ മനുഷ്യന് എന്നുമുണ്ട്. മനുഷ്യന്റെ ഈ ചോദനയെയാണ് കുറ്റാന്വേഷണ സാഹിത്യകാരന്‍മാര്‍ മുതലെടുക്കുന്നത്. കൃത്യമായ വസ്തുതകളും ശാസ്ത്രാപഗ്രഥനവും, യുക്തിവിചാരങ്ങളും കുറ്റാന്വേഷണത്തിന്റെ ഉപാധികളാക്കിയ ഒരു സാഹിത്യകാരനാണ് ആര്‍തര്‍ കോനന്‍ ഡോയല്‍. വിശ്വസാഹിത്യത്തിലെ മറ്റുകൃതികളുടെ നിലയില്‍ സ്ഥാനമുറപ്പിച്ച ലോകത്തിലെ ആദ്യ കുറ്റാന്വേഷണ പരമ്പരയാണ് ഷെര്‍ലക് ഹോംസ്.
ഷെര്‍ലക് ഹോംസിനെ കേന്ദ്രകഥാപാത്രമാക്കി സര്‍ ആര്‍തര്‍ കോനനന്‍ ഡോയല്‍ രചിച്ച 4 നോവലുകളും എട്ട് കഥാസാമാഹാരങ്ങളും അടങ്ങിയ പുസ്തകമാണ് ഷെര്‍ലക് ഹോംസ് സമ്പൂര്‍ണകൃതികള്‍. ചോരക്കളം , നാല്‍വര്‍ ചിഹ്നം , ബാസ്‌കര്‍ വിത്സിലെ വേട്ടനായ, ഭീതിയുടെ താഴ്‌വര എന്നീ നോവലുകളും 56 കഥകളും രണ്ടു വാല്യങ്ങളിലായി സമാഹരിച്ചിരിക്കുന്നു.
നാടകീയത കൊണ്ടും ചടുലത കൊണ്ടും വൈവിധ്യം കൊണ്ടും ശാസ്ത്രീയവും യുക്തിപൂര്‍ണകവുമായ കണ്ടത്തലുകള്‍ കൊണ്ടും ഹോംസ് പരമ്പരകള്‍ നമുക്കു മുന്നില്‍ തലയുയര്‍ത്തി നില്ക്കുന്നു. അതിനു ശേഷം വന്നവയ്ക്കും അതിനു ചുവടു പിടിച്ചു വന്നവര്‍ക്കൊന്നും തന്നെ അത്രത്തോളമെത്താന്‍ കഴിഞ്ഞില്ല എന്നത് നിസ്തര്‍ക്കമാണ്.കാലമിത്ര കഴിഞ്ഞിട്ടും പുതുപുത്തന്‍ വായനാ തലമുറകളെപ്പോലും ത്രസിപ്പിക്കാന്‍ ആര്‍തര്‍ കോനല്‍ ഡോയലിന്റെ ഷെര്‍ലക് ഹോംസിനു മാത്രമേ സാധിച്ചിട്ടുള്ളു.