ഭീമസേനൻ– ഘടോൽക്കചൻ– ബർബരീകൻ. ഹിഡുംബി– മൗർവി– സംയമി. മഹാഭാരതത്തിലെ മൂന്നു തലമുറ. അതിൽ ഘടോൽക്കചനെപ്പറ്റി അത്യാവശ്യം വിവരണം മഹാഭാരതകൃതികളിൽ ലഭ്യമാണെങ്കിലും ഘടോൽക്കചന്റെ മകൻ ബർബരീകനെപ്പറ്റി വളരെ നേർത്ത വിശദാംശങ്ങളേയുള്ളൂ. അസാമാന്യ യോദ്ധാവായിരുന്ന, നീതിയുടെ പക്ഷത്തു നിലയുറപ്പിച്ചിരുന്ന ആ രാക്ഷസപുത്രൻ കേന്ദ്രകഥാപാത്രമായി വരുന്ന നോവൽദ്വയത്തിൽ ആദ്യത്തേതാണ് ഘടോൽക്കചൻ. പത്തനംതിട്ട സ്വദേശിയും അധ്യാപകനുമായ രാജേഷ് കെ.ആർ. എഴുതിയ ഏറെ പാരായണക്ഷമതയുള്ള കൃതി. ബർബരീകന്റെ ജനനം മുതൽ കൗമാരം പിന്നിടുന്നതു വരെയുള്ള കാലഘട്ടം ചിത്രീകരിച്ചിരിക്കുന്ന ആദ്യ നോവലിൽ ഹിഡുംബിയും മകൻ ഘടോൽക്കചനും അദ്ദേഹത്തിന്റെ ജീവിതപങ്കാളി മൗർവിയും ആണു കഥ മുന്നോട്ടുകൊണ്ടുപോകുന്നത്. ഘടോൽക്കചനോളം തന്നെ പ്രാധാന്യം നോവലിസ്റ്റ് മൗർവിക്കും അവരുടെ ആയോധനപാടവത്തിനും നൽകിയിരിക്കുന്നുവെന്നതും ശ്രദ്ധേയം. അവസാന ഭാഗമാകുമ്പോഴേക്കും ജീവിത ഭാഗധേയം തന്റെ ചുമലുകളിലേറ്റിത്തുടങ്ങുന്ന ബർബരീകന്റെ ജീവിതത്തിന്റെ ഒരു നിർണായകസന്ധിയിൽ വച്ചാണ് എഴുത്തുകാരൻ നോവൽ അവസാനിപ്പിക്കുന്നത്. അടുത്ത നോവൽഖണ്ഡത്തിലേക്കുള്ള ആകാംക്ഷ വായനക്കാരിൽ വേണ്ടുവോളം ഉയർത്തിത്തന്നെയാണ് ആ ക്ലൈമാക്സ് അവതരിപ്പിച്ചിരിക്കുന്നത്. നിലത്തുവയ്ക്കാതെ ഒറ്റയടിക്ക് വായിക്കും എന്നതു തന്നെയാണ് ഘടോൽക്കചൻ എന്ന നോവലിന്റെ ഏറ്റവും വലിയ സവിശേഷത. യുദ്ധരംഗവിവരണങ്ങളായാലും പ്രകൃതി വർണനകളായാലും സാമൂഹിക വിശകലനമായാലും അതിലെല്ലാം വായനയെ കൊളുത്തിയിടുന്ന കഴിവ് രാജേഷിന്റെ എഴുത്തിനുണ്ട്. ആഴത്തിലുള്ള ഗവേഷണവും വായനയും മനസ്സെരിക്കലും ഈ കൃതിക്കു പുറകിലുണ്ടെന്ന് ഏതാനും പേജുകൾ വായിച്ചുകഴിയുമ്പോൾത്തന്നെ മനസ്സിലാകും. മഹാഭാരതകാലത്തെ സാമൂഹിക യാഥാർഥ്യങ്ങളെ ഇഴപിരിച്ചു വിമർശനവിധേയമാക്കുന്ന സമീപനമാണ് എഴുത്തുകാരൻ അവലംബിച്ചിരിക്കുന്നത്. ജാതിവിവേചനവും അധീശത്വ മനോഭാവവും കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുമ്പോൾ നോവൽ പലപ്പോഴും നമ്മൾ ജീവിക്കുന്ന കാലത്തിന്റെ കണ്ണാടി കൂടി ആയി മാറുന്നു. രാജ്യവും ലോകവും നേരിടുന്ന ചില വർത്തമാനകാല സമസ്യകളെക്കൂടി നോവൽ വായന വായനക്കാരുടെ മനസ്സിലേക്കു കൊണ്ടുവരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭീമസേനൻ – ഘടോൽക്കചൻ– ബർബരീകൻ. ഹിഡുംബി– മൗർവി– സംയമി. മഹാഭാരതത്തിലെ മൂന്നു തലമുറ. അതിൽ ഘടോൽക്കചനെപ്പറ്റി അത്യാവശ്യം വിവരണം മഹാഭാരതകൃതികളിൽ ലഭ്യമാണെങ്കിലും ഘടോൽക്കചന്റെ മകൻ ബർബരീകനെപ്പറ്റി വളരെ നേർത്ത വിശദാംശങ്ങളേയുള്ളൂ. അസാമാന്യ യോദ്ധാവായിരുന്ന, നീതിയുടെ പക്ഷത്തു നിലയുറപ്പിച്ചിരുന്ന ആ രാക്ഷസപുത്രൻ കേന്ദ്രകഥാപാത്രമായി വരുന്ന നോവൽദ്വയത്തിൽ ആദ്യത്തേതാണ് ഘടോൽക്കചൻ. പത്തനംതിട്ട സ്വദേശിയും അധ്യാപകനുമായ രാജേഷ് കെ.ആർ. എഴുതിയ ഏറെ പാരായണക്ഷമതയുള്ള കൃതി. ബർബരീകന്റെ ജനനം മുതൽ കൗമാരം പിന്നിടുന്നതു വരെയുള്ള കാലഘട്ടം ചിത്രീകരിച്ചിരിക്കുന്ന ആദ്യ നോവലിൽ ഹിഡുംബിയും മകൻ ഘടോൽക്കചനും അദ്ദേഹത്തിന്റെ ജീവിതപങ്കാളി മൗർവിയും ആണു കഥ മുന്നോട്ടുകൊണ്ടുപോകുന്നത്. ഘടോൽക്കചനോളം തന്നെ പ്രാധാന്യം നോവലിസ്റ്റ് മൗർവിക്കും അവരുടെ ആയോധനപാടവത്തിനും നൽകിയിരിക്കുന്നുവെന്നതും ശ്രദ്ധേയം. അവസാന ഭാഗമാകുമ്പോഴേക്കും ജീവിത ഭാഗധേയം തന്റെ ചുമലുകളിലേറ്റിത്തുടങ്ങുന്ന ബർബരീകന്റെ ജീവിതത്തിന്റെ ഒരു നിർണായകസന്ധിയിൽ വച്ചാണ് എഴുത്തുകാരൻ നോവൽ അവസാനിപ്പിക്കുന്നത്. അടുത്ത നോവൽഖണ്ഡത്തിലേക്കുള്ള ആകാംക്ഷ വായനക്കാരിൽ വേണ്ടുവോളം ഉയർത്തിത്തന്നെയാണ് ആ ക്ലൈമാക്സ് അവതരിപ്പിച്ചിരിക്കുന്നത്. നിലത്തുവയ്ക്കാതെ ഒറ്റയടിക്ക് വായിക്കും എന്നതു തന്നെയാണ് ഘടോൽക്കചൻ എന്ന നോവലിന്റെ ഏറ്റവും വലിയ സവിശേഷത. യുദ്ധരംഗവിവരണങ്ങളായാലും പ്രകൃതി വർണനകളായാലും സാമൂഹിക വിശകലനമായാലും അതിലെല്ലാം വായനയെ കൊളുത്തിയിടുന്ന കഴിവ് രാജേഷിന്റെ എഴുത്തിനുണ്ട്. ആഴത്തിലുള്ള ഗവേഷണവും വായനയും മനസ്സെരിക്കലും ഈ കൃതിക്കു പുറകിലുണ്ടെന്ന് ഏതാനും പേജുകൾ വായിച്ചുകഴിയുമ്പോൾത്തന്നെ മനസ്സിലാകും. മഹാഭാരതകാലത്തെ സാമൂഹിക യാഥാർഥ്യങ്ങളെ ഇഴപിരിച്ചു വിമർശനവിധേയമാക്കുന്ന സമീപനമാണ് എഴുത്തുകാരൻ അവലംബിച്ചിരിക്കുന്നത്. ജാതിവിവേചനവും അധീശത്വ മനോഭാവവും കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുമ്പോൾ നോവൽ പലപ്പോഴും നമ്മൾ ജീവിക്കുന്ന കാലത്തിന്റെ കണ്ണാടി കൂടി ആയി മാറുന്നു. രാജ്യവും ലോകവും നേരിടുന്ന ചില വർത്തമാനകാല സമസ്യകളെക്കൂടി നോവൽ വായന വായനക്കാരുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. 

∙ഘടോൽക്കചൻ മനസ്സിൽ കയറിയത് എപ്പോഴാണ്? എന്തുകൊണ്ട് മഹാഭാരതത്തിലെ ഘടോൽക്കചനെത്തന്നെ ആദ്യ നോവലിന്റെ കേന്ദ്രകഥാപാത്രമാക്കി?

ADVERTISEMENT

അശ്വത്ഥാമാവിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു നോവലെഴുതണം എന്ന ചിന്ത വർഷങ്ങൾക്കുമുമ്പേ ഉണ്ടായിരുന്നു. എന്നാൽ എഴുത്ത് ഗൗരവമായി കാണുകയോ അതിനുവേണ്ട ശ്രമം നടത്തുകയോ ചെയ്തിരുന്നില്ല. പിന്നീട് നോവലെഴുത്ത് എന്ന വിചാരം ശക്തമായപ്പോൾ അശ്വത്ഥാമാവിനെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങി. പക്ഷേ, അപ്പോഴേക്കും മലയാളത്തിലും ഇതരഭാഷകളിലുമായി ആ ഗണത്തിൽ ഒട്ടേറെ നോവലുകൾ വന്നു കഴിഞ്ഞിരുന്നു. അപ്പോൾ വ്യത്യസ്തമായ ഒരു വിഷയത്തെക്കുറിച്ച് ചിന്തിക്കുവാനാരംഭിച്ചു. ഘടോൽക്കച പുത്രൻ ബർബരീകനെപ്പറ്റി പറഞ്ഞത് സുഹൃത്ത് ശിൽപയാണ്. അങ്ങനെയാണ് ബർബരീകനെ കേന്ദ്രകഥാപാത്രമാക്കി ഒരു നോവലെഴുതാം എന്ന ചിന്ത ഉണ്ടായതും ബർബരീകന്റെ ജനനം മുതലുള്ള കഥ എഴുതിത്തുടങ്ങിയതും. പക്ഷേ, മഹാഭാരതകഥയിലെ കാതലായ സംഭവങ്ങൾ നടക്കുന്ന കാലം ബർബരീകന്റെ ജനനത്തിനു മുമ്പു പറയേണ്ടതാണ്. അവ പരാമർശിക്കാതെ പോകാനാവുമായിരുന്നില്ല. അങ്ങനെയാണ് കഥ വർഷങ്ങൾക്കു പിന്നിലേക്കു സഞ്ചരിച്ചതും ഘടോൽക്കചൻ കേന്ദ്രകഥാപാത്രമായതും.

∙ഘടോൽക്കചൻ നോവൽ വായിച്ചു തീർന്നപ്പോൾ മനസ്സിൽ കത്തിനിന്ന ഒരു വിചാരം നോവലിൽ പ്രതിപാദ്യം ചെയ്ത സാമൂഹികാവസ്ഥയുടെ വിവരണങ്ങളാണ്. കഥാപാത്രങ്ങളുടെ ഭാവപരിണാമങ്ങൾക്കു തുല്യമോ അതിനും മുകളിലോ ആയി കരുതാം രോഷം ജ്വലിക്കുന്ന വാക്കുകളാൽ അവതരിപ്പിക്കപ്പെട്ട അനീതിയുടെ, അവഗണനയുടെ, ക്രൂരതയുടെ സാമൂഹികപാഠം. എങ്ങനെയാണ് ആ രീതിശാസ്ത്രം എഴുത്തിൽ സന്നിവേശിപ്പിച്ചത്?

വിദ്വാൻ കെ. പ്രകാശത്തിന്റെ വ്യാസമഹാഭാരതം തർജമയും എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ട് ഗദ്യവും വായിച്ചതിനുശേഷം ഇരാവതി കാർവെ, തുറവൂർ വിശ്വംഭരൻ, സുനിൽ പി. ഇളയിടം എന്നിവരുടെ മഹാഭാരത സംബന്ധിയായ പഠനങ്ങളിലേക്കാണ് ഞാൻ കടന്നത്. അന്നത്തെ സമൂഹത്തിന്റെ ഒരു ചിത്രം പകർന്നു തരാൻ ഇവരുടെ പുസ്തകങ്ങൾ എന്നെ സഹായിച്ചു. കുട്ടിക്കാലം മുതൽ കേട്ടറിഞ്ഞ കഥകളിൽനിന്നു വ്യത്യസ്തമായ ചിന്തകൾ എനിക്കുണ്ടായി. മനസ്സിൽ പ്രതിഷ്ഠിച്ച പല ബിംബങ്ങളും ഉടഞ്ഞുവീഴുന്നത് ഞാനറിഞ്ഞു. ആ ചിന്തകളാണ് യഥാർഥത്തിൽ എന്റെ എഴുത്തിനെ മുന്നോട്ടു നയിച്ചത്. ജാതി കേന്ദ്രബിന്ദുവാക്കിയ ഒരു സമൂഹത്തിൽ സാധാരണ മനുഷ്യൻ ചൂഷണം ചെയ്യപ്പെടുകയാണ്. അതിലൂടെ സഞ്ചരിച്ചപ്പോൾ, പിന്നാലെ വരുന്നവർക്കായി ചില സൂചനകൾ വ്യാസമഹാഭാരതത്തിൽ അവശേഷിപ്പിച്ചിരിക്കുന്നുവെന്ന് എനിക്കു തോന്നി. സമകാലീന രാഷ്ട്രീയത്തിലെ ജാതിബോധവുമായി അവയെ ഞാൻ ചേർത്തു വായിച്ചു. പണവും അധികാരവും ജാതിയും ഇന്നത്തെ സമൂഹത്തിന്റെ ഭാഗധേയം നിർണയിക്കുമ്പോൾ ഇരകളാക്കപ്പെടുന്ന സാധാരണക്കാരന്റെ നിസ്സഹായതയാണ് മഹാഭാരതകാല സമൂഹവുമായി ചേർത്തു വച്ചത്. 

ആര്യാധിപത്യത്തിന്റെ തണലിൽ എഴുതപ്പെട്ട ഒരു കൃതിയാണ് മഹാഭാരതം. ബ്രാഹ്മണാധികാരത്തെ എതിർക്കുന്ന വംശങ്ങളെയും വ്യക്തികളെയും ക്രൂരരും വധ്യരുമാക്കി ചിത്രീകരിക്കുന്ന ഒരു സാമൂഹികാവസ്ഥയോടുള്ള എതിർപ്പ് നോവലെഴുത്തിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അസുരർ, രാക്ഷസർ, നിഷാദർ, നാഗർ തുടങ്ങിയവരൊക്കെ ആര്യാധിപത്യത്തിന്റെ നെറികേടുകൾക്കെതിരെ ശബ്ദമുയർത്തിയവരാണ്, അസമത്വത്തിന്റെ ശീലങ്ങളെ എതിർത്തവരാണ്. അവരെ ഭീകരരൂപികളും വിരൂപരുമാക്കി കഥകൾ സൃഷ്ടിച്ച, അവരെ വധിക്കേണ്ടത് ക്ഷത്രിയരുടെ ധർമമാക്കി നിയമങ്ങളുണ്ടാക്കിയ ബ്രാഹ്മണകോയ്മ പിൻതലമുറയുടെ ചിന്തകളെപ്പോലും തങ്ങൾക്കനുകൂലമാക്കി മാറ്റിയിരുന്നു. 

ADVERTISEMENT

∙വ്യാസഭാരതത്തിലെ കഥാപാത്രങ്ങൾക്കൊപ്പം നോവലിൽ എഴുത്തുകാരൻ സൃഷ്ടിച്ച കഥാപാത്രങ്ങളിൽ പ്രധാനപ്പെട്ടവർ ആരൊക്കെയാണ്? അവരെയൊക്കെ എങ്ങനെ കണ്ടെടുത്തു?

മഹാഭാരതത്തിലൂടെ വ്യാസൻ പറഞ്ഞുവച്ച പ്രധാന കഥാപാത്രങ്ങളുടെ അടിത്തറയിൽ നിന്നുതന്നെയാണ് മറ്റു കഥാപാത്രങ്ങളുടെ സൃഷ്ടിയും സംഭവിച്ചത്. ബർബരീകൻ എന്ന കേന്ദ്രബിന്ദുവിൽ നിന്നാണ് മറ്റു കഥാപാത്രങ്ങളുടെ ഒരു വൃത്തം പൂർത്തീകരിക്കാനായത്. ഘടോൽക്കചൻ, മൗർവി, ഹിഡുംബി, ഏകലവ്യൻ, സുലോചനൻ, തക്ഷകൻ, ശകുനി, ഭീമസേനൻ, ശ്രീകൃഷ്ണൻ, വീരബാഹു, ബകൻ, കിർമീരകൻ, വാസുകി തുടങ്ങിയവരൊക്കെ കഥാഗതിയെ മുന്നോട്ടു നയിക്കുന്ന വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ്. ജാതി കേന്ദ്രബിന്ദുവായ ഒരു സമൂഹത്തിലെ ഇരകളും വേട്ടക്കാരും തമ്മിലുള്ള പോരാട്ടമായി മഹാഭാരതത്തെ വായിക്കാമെന്നു തോന്നുന്നു. സ്ത്രീസ്വാതന്ത്ര്യത്തിനു വില നൽകാത്ത രാജാധികാരത്തിന്റെ തീട്ടൂരങ്ങളിൽ അടിച്ചമർത്തപ്പെടുന്നവർ ഏതു കാലത്തും പ്രസക്തമാണല്ലോ. ശകുനി, ഹിഡുംബി, അംബ തുടങ്ങിയവർ അങ്ങനെയുണ്ടായ കഥാപാത്രങ്ങളാണ്.

∙പുരികങ്ങൾക്കു നടുവിലുള്ള ത്രികുടാഖ്യത്തിൽ ക്ഷതമേറ്റു വീണ ചോളരാജാവ്, കാർക്കോടകന്റെ വസ്തിമർമത്തിൽ വിരൽകുത്തി വീഴ്ത്തിയ ഘടോൽക്കചൻ, ബകന്റെ കഴുത്തിലെ കൃകാടികാമർമത്തിൽ വിരൽകുത്തി കീഴ്പ്പെടുത്തിയ ഭീമൻ, ഘടോൽക്കചന്റെ മാറിലെ അപസ്തംഭത്തിൽ തൊട്ടുനിന്ന ബർബരീകന്റെ വാൾമുന. സൂക്ഷ്മമായ ഇത്തരം ഒട്ടേറെ വിവരണങ്ങൾ നോവലിലെ യുദ്ധഭാഗങ്ങളിൽ കാണാം. അക്കാലത്തെ യുദ്ധമുറകളെക്കുറിച്ചു പഠിക്കാനും നോവലിന്റെ ഘടനയ്ക്ക് അനുസൃതമായി മാറ്റാനും ഏറെ പ്രയത്നിച്ചിട്ടുണ്ടെന്ന് ഉറപ്പ്. അതിനാവശ്യമായ വിവരങ്ങൾ ക്രോഡീകരിച്ചത് എങ്ങനെയാണ്? എത്രനാൾ വേണ്ടി വന്നു?

അക്കാലത്തെ ആയോധനമുറകളെപ്പറ്റി അറിയാൻ ശ്രമിച്ചിരുന്നെങ്കിലും പുസ്തകങ്ങൾ ലഭ്യമായിരുന്നില്ല. കളരിപ്പയറ്റിനെ സംബന്ധിക്കുന്ന കുറച്ചു പുസ്തകങ്ങൾ കണ്ടെത്തി അതിൽ പ്രതിപാദിക്കുന്ന മർമങ്ങളെയും പ്രയോഗരീതികളെയും കുറിച്ച് പഠിച്ചു. ഇന്റർനെറ്റിൽനിന്നു പുരാതന കാലത്തെ ആയുധങ്ങളെക്കുറിച്ചും മർമങ്ങളെക്കുറിച്ചും പരമാവധി വിവരങ്ങൾ ശേഖരിച്ചു. അതിനുശേഷമാണ് നോവലിലേക്ക് കടന്നത്.

ADVERTISEMENT

∙ഘടോൽക്കച പുത്രൻ ബർബരീകനെപ്പറ്റി മഹാഭാരതത്തിൽ വലിയ പരാമർശങ്ങളില്ലല്ലോ. അവനെ എങ്ങനെ രൂപപ്പെടുത്തിയെടുത്തു?

ബർബരീകനെ കേന്ദ്രകഥാപാത്രമാക്കിയ ഒരു നോവൽ എന്ന ചിന്തയിൽ നിന്നാണ് വിദ്വാൻ കെ. പ്രകാശത്തിന്റെ വ്യാസമഹാഭാരതം തർജമയും എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ട് ഗദ്യവും വായിച്ചത്. പക്ഷേ, ഈ ഗ്രന്ഥങ്ങളിൽ ബർബരീകൻ എന്ന പേരു പോലും പരാമർശിക്കുന്നില്ല. മഹാഭാരത സംബന്ധിയായ ഒട്ടേറെ പുസ്തകങ്ങളിൽ പരതി. സ്കന്ദപുരാണത്തിലാണ് ബർബരീകനെപ്പറ്റി കുറച്ചെങ്കിലും പരാമർശമുള്ളത്. കൂടുതലറിയാൻ ഹിന്ദിയിലുള്ള പഴയ മഹാഭാരതം സീരിയൽ വരെ കണ്ടു. സ്കന്ദ പുരാണത്തിൽ അമാനുഷികമായ കരുത്തുള്ള ഒരു യോദ്ധാവായിട്ടാണ് ബർബരീകനെ ചിത്രീകരിച്ചിട്ടുള്ളത്; ഒറ്റയസ്ത്രം കൊണ്ട് മഹാഭാരതയുദ്ധം തന്നെ അവസാനിപ്പിക്കുവാൻ കഴിവുള്ളവൻ. 

പക്ഷേ, അമാനുഷികതയോ അതിഭാവുകത്വമോ ഇല്ലാതെ പറയുന്ന നോവലിൽ സ്കന്ദപുരാണത്തിലെ ബർബരീകനെ സ്വീകരിക്കുവാൻ സാധിക്കുമായിരുന്നില്ല. കഥാഗതിക്കനുകൂലമായി മിക്ക കഥാപാത്രങ്ങളെയും പുനർസൃഷ്ടിയ്ക്കേണ്ടി വന്നു. അങ്ങനെ കഥയും ബർബരീകനുൾപ്പെടെയുള്ള കഥാപാത്രങ്ങളുടെ സ്വഭാവപരിസരവും ഭാവനയിലൂടെ നിർമിച്ചു. നോവലിൽ സങ്കൽപകഥകളും കഥാപാത്രങ്ങളും സൃഷ്ടിക്കുവാൻ മറ്റൊരു കാരണമുണ്ട്. കേട്ട കഥകളെക്കാൾ കേൾക്കാത്ത കഥ പറയണമെന്ന് നോവലെഴുത്തിന്റെ തുടക്കത്തിലേ ഞാൻ തീരുമാനിച്ചിരുന്നു.

∙നോവൽദ്വയം ആയിട്ടാണല്ലോ ഘടോൽക്കചൻ ഉദ്ദേശിച്ചിട്ടുള്ളത്. അടുത്ത നോവലിന്റെ മർമം എന്താണ്? എഴുത്ത് കഴിഞ്ഞോ?

നിലനിൽപിനു വേണ്ടി പോരാടേണ്ടി വരുന്ന സാധാരണക്കാരുടെ ജീവിതചിത്രങ്ങളും ചതിയും രാഷ്ട്രതന്ത്രങ്ങളും ആവർത്തിച്ചു വരുന്ന ഇന്നത്തെ രാഷ്ട്രീയ പരിസരവും നോവലിൽ കാണാം. നോവലെഴുത്ത് പകുതിയിലേറെ പിന്നിട്ടു.

∙നമ്മുടെ ഇതിഹാസ, പുരാണ അവലംബിത രചനകളിൽ രാജേഷിന് ഏറ്റവും ഇഷ്ടമുള്ള കൃതി ഏതാണ്? എന്തുകൊണ്ട്?

ശിവാജി സാവന്തിന്റെ കർണൻ (മൃത്യുഞ്ജയ), പി.കെ.ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെ, പ്രതിഭാ റായ്‌യുടെ ദ്രൗപദി (യാജ്ഞസേനി), എം.ടി.വാസുദേവൻ നായരുടെ രണ്ടാമൂഴം എന്നിവ എന്നെ സ്വാധീനിച്ച രചനകളാണ്. രണ്ടാമൂഴമാണ് ഇക്കൂട്ടത്തിൽ എനിക്ക് ഏറെ ആസ്വാദ്യമായി തോന്നിയത്. ഘടോൽക്കചൻ എന്ന നോവലിലെ ഘടോൽക്കചന്റെ നിസ്സഹായതയ്ക്ക് രണ്ടാമൂഴത്തിലെ ഭീമസേനനുമായി സാദൃശ്യമുണ്ടെന്നു തോന്നുന്നു. മാത്രമല്ല, എംടി എഴുത്തിലൂടെ സൃഷ്ടിക്കുന്ന അനുഭൂതിയും രണ്ടാമൂഴം പ്രിയങ്കരമാവാൻ കാരണമാണ്.

∙പുതിയതലമുറ എഴുത്തുകാരുടെ, പ്രത്യേകിച്ച് ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരുടെ പുരാണാവലംബിത രചനകൾ വായിക്കാറുണ്ടോ? എന്താണ് അഭിപ്രായം?

ആനന്ദ് നീലകണ്ഠന്റെയും അമീഷ് ത്രിപാഠിയുടെയും രചനകളാണ് ഞാൻ കൂടുതൽ വായിച്ചിട്ടുള്ളത്. അമീഷിന്റെ ശിവപുരാണവും രാമചന്ദ്രചരിതവും വളരെ രസകരമായി തോന്നി.

∙ഒരർഥത്തിൽ ശകുനിയുടെ കയ്യിലെ പകിടയാണല്ലോ മഹാഭാരതത്തിന്റെ ആണിക്കല്ല്. കുരുവംശത്തിന്റെ വിധിനിർണയാവകാശം ഒളിച്ചിരിക്കുന്ന, ദുരയുടെയും മാൽസര്യത്തിന്റെയും ചതിയുടെയും കളിയുപകരണം. ‘സുബലന്റെ അസ്ഥി കൊണ്ടുണ്ടാക്കിയ പകിടയിലേക്കു ശകുനി മുഖമമർത്തി’ എന്ന നോവലിലെ പരാമർശം അതുകൊണ്ടുതന്നെ അതീവതീക്ഷ്ണമായ ഒന്നാണ്. ശകുനിയുടെ വ്യക്തിത്വത്തിനു പിന്നലെ അറിയാക്കഥകളിലേക്കുള്ള രഹസ്യതാക്കോൽ ആ വാചകങ്ങളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്നു. ശകുനിയെ എഴുത്തുകാരൻ അപ്രകാരം ഭാവനയിൽ രൂപപ്പെടുത്തിയതാണോ? അതിനുള്ള സൂചനകൾ മഹാഭാരതവായനയിൽനിന്നു തന്നെ ലഭിച്ചിരുന്നോ?

ധൃതരാഷ്ട്രർക്കു ഗാന്ധാരിയെ പത്നിയായി നൽകാൻ ഭീഷ്മർ ഗാന്ധാരം ആക്രമിച്ചു സുബലനെ കാരാഗൃഹത്തിലടച്ച കഥ ഇന്റർനെറ്റിൽ നിന്നു യാദൃച്ഛികമായി വായിച്ചതാണ്. കഥയിൽ സുബലന് ശകുനിയുൾപ്പെടെ 100 മക്കളാണ്. തടവറയിൽ ഓരോ ദിവസവും ഒരു പിടി അരി മാത്രമായിരുന്നു എല്ലാവർക്കുമുള്ള ഭക്ഷണം. പതിയെ എല്ലാവരെയും വധിക്കാനുള്ള ശത്രുവിന്റെ തന്ത്രം മനസ്സിലാക്കിയ സുബലൻ തങ്ങളുടെ ഭക്ഷണം മക്കളിൽ ഏറ്റവും ബുദ്ധിമാനായ ശകുനിക്കു മാത്രം നൽകുന്നു. അങ്ങനെ സുബലനും 99 മക്കളും മരിക്കുന്നതാണ് കഥ. മഹാഭാരതത്തിലെ ചതിയനും നീചനുമെന്നു വിശേഷിപ്പിക്കപ്പെട്ട ശകുനിയെ മറ്റൊരു രൂപത്തിൽ അവതരിപ്പിക്കാൻ പ്രചോദനം നൽകിയത് ഈ കഥയാണ്. കുരുവംശത്തിന്റെ തകർച്ചയുടെ മൂലകാരണമായി മഹാഭാരതത്തിൽ പറയപ്പെടുന്ന ശകുനിയെക്കുറിച്ചു ചിന്തിച്ചപ്പോൾ, കേട്ടു ശീലിച്ച ന്യായാന്യായങ്ങൾ തെറ്റുന്നുവെന്നു തോന്നി. അതാണ് നോവലിലൂടെ ചിത്രീകരിക്കാൻ ശ്രമിച്ചത്.

∙വിശാലവർണനകൾക്കു സാധ്യതയുണ്ടാകുമായിരുന്ന മഹാഭാരതത്തിലെ പല രംഗങ്ങളും നോവലിൽ ഒന്നോ രണ്ടോ വാചകങ്ങളിൽ അവസാനിപ്പിച്ചിരിക്കുകയാണ്. ഒരർഥത്തിൽ അതു കഥാഗതിയുടെ മുറുക്കം വർധിപ്പിച്ച് പാരായണക്ഷമത വളരെയധികം കൂട്ടിയിട്ടുണ്ട്. ഉദാഹരണത്തിന് ചൂതുകളി രംഗം, രാജസൂയത്തിലെ ശിശുപാലൻ വധം തുടങ്ങിയവ. ഏതൊക്കെയാകണം ചുരുക്കിപ്പറയേണ്ടതെന്ന തിരഞ്ഞെടുപ്പ് പ്രയാസകരമായിരുന്നോ?

കേട്ടു പഴകിയ കഥകളെക്കാൾ കേൾക്കാത്ത കഥകൾ പറയണമെന്ന് നോവലെഴുത്തിന്റെ തുടക്കത്തിൽത്തന്നെ തീരുമാനിച്ചിരുന്നു. രാജസൂയം, ചൂത്, ഖാണ്ഡവദഹനം, ദ്രൗപദീസ്വയംവരം എന്നിവ പല നോവലുകളിലായി വായിച്ചു കഴിഞ്ഞതാണ്. ഹസ്തിനപുരിയിൽ ചൂത് അരങ്ങേറുമ്പോൾ കൃഷ്ണൻ സാല്വരാജാവുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നുവെന്ന് മഹാഭാരതത്തിൽ പറയുന്നുണ്ട്. മഹാഭാരതകാരൻ പ്രാധാന്യം കൊടുക്കാത്ത, പറയാതെ പോയ സംഭവങ്ങൾ യുക്തിഭദ്രമായി അവതരിപ്പിക്കുവാനാണ് ശ്രമിച്ചത്. പ്രധാന കഥാഗതിയുമായി ചേർന്നു നിൽക്കാത്ത സംഭവങ്ങളാണ് പ്രധാനമായും ഒഴിവാക്കിയിട്ടുള്ളത്.

രാജേഷ് കെ. ആർ

∙എഴുത്തിലേക്കു വരുന്നത് എങ്ങനെയാണ്? എന്തൊക്കെ ആയിരുന്നു സാഹചര്യങ്ങളും പ്രചോദനങ്ങളും?

മലയാളം ഐച്ഛിക വിഷയമായി പഠിച്ചു തുടങ്ങിയ ഡിഗ്രി കാലത്ത് സിലബസിൽ ഉണ്ടായിരുന്ന പുസ്തകങ്ങളും കുറച്ചു പുറംവായനകളുമല്ലാതെ ഗൗരവകരമായ സമീപനം ഉണ്ടായിരുന്നില്ല. എംഎയ്ക്കു ശേഷമാണ് വായനയെ ഗൗരവമായി കാണാൻ തുടങ്ങിയത്. അക്കാലത്ത് ഇഷ്ടപ്പെട്ട കഥകളെക്കുറിച്ചു കുറിപ്പുകൾ എഴുതുമായിരുന്നു. പിന്നീട് ഒന്നുരണ്ടു തിരക്കഥകൾ എഴുതി. സിനിമാ സംവിധായകരുമായി ചർച്ചകളും നടന്നിരുന്നു. പിന്നീട് ജോലിത്തിരക്കു മൂലം തിരക്കഥയുമായി മുന്നോട്ടു പോകാനായില്ല. ഘടോൽക്കചൻ എന്ന നോവലെഴുതിയപ്പോൾ തിരക്കഥ എഴുതിയതിന്റെ അനുഭവപരിസരം എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ച് യുദ്ധരംഗങ്ങളിലെ വിഷ്വൽസ് തിരക്കഥയെഴുത്തിൽനിന്നു കിട്ടിയതാണ്. പിന്നീട് സീരിയസായി എഴുതണമെന്നു തോന്നിയപ്പോൾ മനസ്സിൽ കൊണ്ടു നടന്ന അശ്വത്ഥാമാവിനെക്കുറിച്ച് ചിന്തിക്കുവാനാരംഭിച്ചു. അത് ഘടോൽക്കചനിൽ എത്തിനിൽക്കുന്നു.

∙ഈയടുത്തു വായിച്ചവയിൽ ഏറെ ആകർഷിച്ച ഒരു പുസ്തകത്തെപ്പറ്റി, ഒരു എഴുത്തിനെപ്പറ്റി പറയാമോ?

ഈയടുത്ത് വായിച്ചവയിൽ എന്നെ ആകർഷിച്ച പുസ്തകം പൊന്നിയിൻ സെൽവനാണ്. തമിഴിന്റെ ഇതിഹാസം എന്നു വിശേഷിപ്പിക്കുന്ന ഈ പുസ്തകത്തിന്റെ ആഖ്യാനം എന്നെ വിസ്മയിപ്പിച്ചു. എണ്ണമറ്റ കഥാപാത്രങ്ങളും ആകാംക്ഷാഭരിതമായ കഥാസന്ദർഭങ്ങളും കോർത്തിണക്കിയ മനോഹര രചനയാണ് കൽക്കിയുടെ പൊന്നിയിൻ സെൽവൻ.

Content Summary: Puthuvakku, Talk with Writer Rajesh K R on his new Novel Khadolkhajan