Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യപ്പപ്പണിക്കർ റെസിഡൻസി പ്രോഗ്രാമിന് അപേക്ഷകൾ ക്ഷണിച്ചു

ayyappa-paniker-faundation-1

തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ ആരംഭിക്കുന്ന മൂന്നുമാസത്തെ റെസിഡൻസി പ്രോഗ്രാമിന് അപേക്ഷകൾ ക്ഷണിക്കുന്നു. സാഹിത്യഗവേഷണ താൽപര്യമുള്ള 35 വയസ്സിൽ താഴെയുള്ള യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. അയ്യപ്പപ്പണിക്കരുടെ വ്യക്തിജീവിതമോ സർഗ്ഗജീവിതമോ ആയിരിക്കണം ഗവേഷണ വിഷയം. അപേക്ഷകർ മൂന്നു മാസം തിരുവനന്തപുരത്തു താമസിച്ചു ലൈബ്രറികളുപയോഗിച്ചു പ്രബന്ധമെഴുതാൻ തയ്യാറുള്ളവരായിരിക്കണം; സ്വന്തം, ചെലവിൽ നിർദിഷ്ട ദിവസം ഇന്റർവ്യൂവിനു വരുകയും വേണം. മൂന്നുമാസത്തേക്കുള്ള ഫെല്ലോഷിപ്പ് തുക അമ്പതിനായിരം രൂപയായിരിക്കും. കൂടാതെ ഓഫീസ് സൗകര്യവും ഗവേഷണമേൽനോട്ടത്തിനുള്ള ഏർപ്പാടും ഉണ്ടായിരിക്കും. തങ്ങളുടെ ഗവേഷണവിഷയത്തെയും രീതിയെയും കുറിച്ച് ആയിരം വാക്കിലുള്ള കുറിപ്പും, വിദ്യാഭ്യാസ യോഗ്യതയും ഗവേഷണ താൽപര്യം വ്യക്തമാക്കുന്ന ബയോഡാറ്റയും സഹിതം ജൂലൈ 10 നു മുമ്പ് കിട്ടത്തക്കവിധം അപേക്ഷകൾ ഇമെയിൽ ആയി അയക്കണം. റെസിഡെൻസി അവസാനിക്കുമ്പോൾ പ്രബന്ധം അവതരിപ്പിച്ചു സമർപ്പിക്കണം. പ്രബന്ധത്തിന്റെ പൂർണമായ പകർപ്പവകാശം അയ്യപ്പപ്പണിക്കർ ഫൗണ്ടേഷന് ആയിരിക്കും. രചയിതാവെന്നനിലയിലുള്ള ധാർമികാവകാശം ഗവേഷകനിൽ നിക്ഷിപ്തമായിരിക്കും. അപേക്ഷകൾ ഇമെയിൽ ചെയ്യേണ്ട വിലാസം ayyappapanikerfoundation@gmail.com