Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലപ്പെട്ട ആളുടെ പ്രശ്നം, അവള്‍ മരിച്ചവരുമായി കൂടിക്കലരില്ല എന്നാണ്

karun

കൊല്ലപ്പെട്ട ആളുടെ പ്രശ്നം , അവള്‍ 

മരിച്ചവരുമായി കൂടിക്കലരില്ല എന്നാണ്.

        പകരം, നിന്നെത്തന്നെ നോക്കി നില്‍ക്കും, 

        വിജനമായ ബസ്‌സ്റ്റോപ്പ്‌ പോലെ. 

        അല്ലെങ്കില്‍ കഠിനമായ പകല്‍പോലെ.

കണ്ണ് ചിമ്മില്ല.   

        പക്ഷെ  കൊല്ലപ്പെട്ടവരെപ്പോലെ,  അവള്‍ 

        എല്ലാ ബസുകളും പിടിക്കുന്നു  

        എത്ര  ദൂരത്തെയ്ക്കും യാത്ര ചെയ്യുന്നു. 

        എല്ലായിടത്തും കൃത്യസമയത്ത് എത്തുന്നു.  

കൊല്ലപ്പെട്ടതുകൊണ്ടാണ്.  

        കൊല്ലപ്പെട്ട ആളുടെ പ്രശ്നം എന്താണെന്ന് വെച്ചാല്‍, അവള്‍ 

        മരിച്ചവരുമായി കൂടിക്കലരില്ല എന്നല്ല. 

        നിന്റെ ജീവിതം തന്നെ അവള്‍ പ്രച്ഛന്നമാക്കുന്നു എന്നാണ്

        പിന്നെയതിനെ നിന്റെ ദിനചര്യയാക്കുന്നു എന്നാണ്... 

ഇതുപോലെ : 

        ഓഫീസിലേയ്ക്കുള്ള  പടിയിലെ കാര്‍പ്പെറ്റില്‍ ഇന്നും 

        നീ ഷൂസ് ഉരയ്ക്കുന്നു, വഴിയിലെ ചളി കളയുന്നു.  

        മേശപ്പുറത്ത്‌ കൊണ്ടുവെച്ച തണുത്ത വെള്ളം 

        കുടിക്കാനെടുക്കുമ്പോള്‍, കൈ വിറയ്ക്കുമ്പോള്‍ 

        വീട്ടിലുണ്ടായിരുന്ന വൃദ്ധയായ അമ്മയെ  

        ഇന്നും  ഓര്‍മ്മ വരുന്നു.  

അല്ലെങ്കില്‍ ഇതുപോലെ : 

നീ വീട്ടിലെത്തുമ്പോള്‍ അവള്‍തന്നെയാകും  വാതില്‍ തുറക്കുക  

എന്നുമെന്നപോലെ ചോദിക്കുകയും ചെയ്യും:

        ‘ഇന്ന് നേരത്തേ വന്നൂ?’ 

        “വൈകീ?”. 

അതാണ്‌ പ്രശ്നം. 


Read More Articles on Malayalam Literature & Books to Read in Malayalam