വായനയും പ്രണയവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. വെറുതെ ഒരു രസത്തിനും, നേരംപോക്കിനും വായന തിരഞ്ഞെടുക്കുന്നവർ മുതൽ വായനയെ വളരെ ഗൗരവമായി സമീപിക്കുന്നവർ വരെയുണ്ട്. വായനശീലവും വായനയ്ക്കായി തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളും ഒരു വ്യക്തിയുടെ പ്രണയ ജീവിതത്തെ സ്വാധീനിക്കുമെന്ന് തെളിവ് സഹിതം സമർഥിക്കുകയാണ് ഡേറ്റിങ് സൈറ്റായ ഇഹാർമണി.
ഡേറ്റിങ് സൈറ്റിൽ വായന ഹോബിയായി രേഖപ്പെടുത്തിയവർക്ക് നല്ലപ്രതികരണമാണ് ലഭിക്കുന്നത്. വായനയെ സ്നേഹിക്കുന്ന പുരുഷന്മാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 19 ശതമാനവും സ്ത്രീകൾക്ക് മൂന്ന് ശതമാനവും അധികപ്രതികരണം ലഭിച്ചു. വായന ഒരു ശീലമായി സ്വീകരിച്ചവർക്ക് മറ്റ് വ്യക്തികളോട് തുറന്ന സമീപനം സ്വീകരിക്കാനും ബന്ധങ്ങളെ നല്ല രീതിയിൽ നിലനിർത്തികൊണ്ടു പോകാനും കഴിയുന്നു എന്നതിന് തെളിവാണ് ഈ പഠന റിപ്പോർട്ടുകൾ.
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം