Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരീക്ഷ ജയിക്കാൻ മോദി ടിപ്സ്

Modi എഴുതിയ പരീക്ഷയും ചെയ്ത വോട്ടും ഒരു പോലെയാണ്. പിന്നീട് അതേക്കുറിച്ച് ആശങ്കപ്പെട്ടിട്ടു കാര്യമില്ല – നരേന്ദ്ര മോദി

വിദ്യാർഥികളുടെ ‘പരീക്ഷാ സഹായി’യായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷാ സമ്മർദങ്ങൾ ഒഴിവാക്കാനുള്ള ഉപദേശങ്ങൾ നൽകി കുട്ടികൾക്കായി മോദി രചിച്ച പുസ്തകം ‘എക്സാം വാരിയേഴ്സ്’ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കർ എന്നിവർ ചേർന്നു പ്രകാശനം ചെയ്തു. പെൻഗ്വിൻ ഇന്ത്യയാണു പ്രസാധകർ. 

ചില ‘മോദി ടിപ്സ്’:

നന്നായി ഒരുങ്ങാം 

ബിജെപിയുടെ സംഘടനാ ചുമതല വഹിച്ചിരുന്ന കാലത്തു ഞാൻ സഹപ്രവർത്തകരുമായി സംവാദം നടത്തിയിരുന്നു. മികച്ച തയാറെടുപ്പോടെ പ്രതിപക്ഷത്തെ നേരിടാൻ ഇതു സഹായകരമായി. പരീക്ഷയുൾപ്പെടെ എല്ലാ കാര്യത്തിലും മികച്ച തയാറെടുപ്പു വേണം.  

ഉറക്കത്തിൽ ഉഴപ്പരുത് 

exam-warriors 'എക്സാം വാരിയേഴ്സ്' കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവഡേക്കർ, സുഷമ സ്വരാജ് എന്നിവർ പുറത്തിറക്കിയപ്പോൾ

ഉൻമേഷമുള്ള ദിവസത്തിലേക്കുള്ള എളുപ്പ വഴിയാണു ഗാഢനിദ്ര. പ്രധാനമന്ത്രിയുടെ തിരക്കുകൾക്കിടയിൽ നന്നായി ഉറങ്ങാൻ സമയം കിട്ടാറുണ്ടോ എന്നു പലരും ചോദിക്കാറുണ്ട്. നാലു മുതൽ ആറു മണിക്കൂർ വരെയാണ് ഞാൻ ഉറങ്ങുന്നത്. ഉറക്കം എത്ര കുറച്ചു സമയത്തേക്കാണെങ്കിലും നന്നായി ഉറങ്ങുന്നുവെന്ന് ഉറപ്പാക്കണം. പിറ്റേന്ന് ഉൻമേഷത്തോടെ എഴുന്നേക്കാം; ഊർജസ്വലമായി പ്രവർത്തിക്കാം. 

കഴിഞ്ഞതിനെക്കുറിച്ച് ആകുലത വേണ്ട 

എഴുതിക്കഴിഞ്ഞ പരീക്ഷയെക്കുറിച്ചു മറക്കുക. 2012 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പു പൂർത്തിയായതിനു പിന്നാലെ, ഞാൻ ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ ഒരുക്കങ്ങളിലേർപ്പെട്ടു. ചെയ്തു തീർക്കാനുള്ള മറ്റു കാര്യങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ വിദ്യാർഥികൾ പരിശീലിക്കണം.

ഫോൺ ഒഴിവാക്കാം

ഏതു കാര്യം ചെയ്യുമ്പോഴും അതിൽ പൂർണ ശ്രദ്ധ കൊടുക്കുക. യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ ഞാൻ മൊബൈൽ ഫോൺ കൈവശം വയ്ക്കാറില്ല. ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തുമ്പോഴും ഫോൺ ഒഴിവാക്കും. പഠനത്തിലും ഇത്തരത്തിൽ ഏകാഗ്രത വേണം. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം