Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതാനുഭവങ്ങളുടെ ആമിർ പാഠങ്ങൾ, പുസ്തകം ഉടൻ?

aamir-khan

ആമിർ ഖാൻ എന്ന നടന്റെ കഴിവുകളെ കുറിച്ച് ആർക്കും സംശയമില്ല. കഥപറച്ചിലിന്റെ കല സിനിമയെന്ന മാധ്യമത്തിലൂടെ മനോഹരമായി കാണിച്ചു തന്നിട്ടുണ്ട് അമീർ ഖാൻ. ആമിർ ഖാൻ ഒരു പുസ്തകം എഴുതിയാലോ? എന്താവും ആ പുസ്തകം പറയുക? ജീവിതത്തെ കുറിച്ച്? സിനിമയെ കുറിച്ച് ? കലയെ കുറിച്ച്? ... 

ഞാൻ ഒരു പുസ്തകം എഴുതുകയാണെങ്കിൽ ജീവിതത്തിലും കരിയറിലും ഞാൻ നേരിട്ട വെല്ലുവികളെ കുറിച്ചായിരിക്കുമെന്നാണ് ബോളിവുഡിന്റെ സ്വന്തം മിസ്റ്റർ പെർഫക്ഷനിസ്റ്റിന്റെ ഉത്തരം. സംശയിക്കേണ്ട അങ്ങനൊരു ബുക്ക് ഇറങ്ങിയാൽ അതും പെർഫക്റ്റ് ആയിരിക്കുമെന്ന് വായനക്കാർക്ക് ഊഹിക്കാം.

3 ഇഡിയറ്റ്, പി.കെ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ രാജ്കുമാർ ഹിരാനിയുടെ ഭാര്യ മഞ്ജീത് ഹിരാനിയുടെ ഹൗ ടു ബി ഹ്യൂമൻ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിലാണ് അമീർ ഖാൻ പുസ്തകമെഴുതാൻ താൻ തിരഞ്ഞെടുക്കുന്ന വിഷയത്തെ കുറിച്ച് മനസ് തുറന്നത്. പുസ്തക പ്രകാശന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു ആമിർ. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം