ഈ വർഷത്തെ മുട്ടത്തുവർക്കി പുരസ്കാരം പ്രഖ്യാപിച്ചു. അവാർഡിന് കെ. ആർ മീര അർഹയായി. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മുട്ടത്തു വർക്കിയുടെ ഓർമദിനമായ മേയ് 28ന് കോട്ടയം ഡിസി ബുക്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുട്ടത്തുവർക്കി ഫൗണ്ടേഷൻ ജനറൽ കൺവീനർ ശ്രീകുമാരൻ തമ്പി പുരസ്കാരം കെ.ആർ മീരയ്ക്ക് സമർപ്പിക്കും.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ മുട്ടത്തു വർക്കിയുടെ സ്മരണാർഥം 1992 മുതൽ മുട്ടത്തുവർക്കി ഫൗണ്ടേഷൻ സാഹിത്യപുരസ്കാരം നൽകി വരുന്നു. ആദ്യ മുട്ടത്തുവർക്കി പുരസ്കാരം ഒ.വി.വിജയൻ സ്വന്തമാക്കി. 'ഇരകൾ' ക്ക് 2016 ൽ കെ.ജി ജോർജും, 'പൊന്തൻമാട'യ്ക്ക് 2017 ൽ ടി.വി ചന്ദ്രനും മുട്ടത്തുവർക്കി അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.
Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം