‘എന്നെ കണ്ടാൽ ഡിറ്റക്റ്റീവ് നോവലിസ്റ്റ് ആണെന്ന് തോന്നുമോ’? ചോദ്യം പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാറിന്റെയാണ്. എഴുത്തുകാരൻ കൂടിയായ മോഹൻകുമാറിനെ ഒരു പൊതുചടങ്ങിൽ സ്വാഗതപ്രസംഗകനായ അധ്യാപകൻ പുകഴ്ത്തിയത് കേരളത്തിലെ അറിയപ്പെടുന്ന ഡിറ്റക്ടീവ് നോവലിസ്റ്റ് ആണെന്നാണ്. പുകഴ്ത്തലുകൾ താങ്ങാവുന്നതിനുമപ്പുറമായതോടെ മോഹൻകുമാർ തന്നെ എഴുന്നേറ്റു പറഞ്ഞു– ഈ പറയുന്നതൊന്നും എന്നെക്കുറിച്ചല്ല. ഇന്നേവരെ ഒരു ഡിറ്റക്ടീവ് നോവൽ പോലും ഞാനെഴുതിയിട്ടില്ല.
കൊല്ലം ജില്ലയിലെ ഒരു സ്കൂളിൽ ഇന്നലെ ഒരു പൊതു ചടങ്ങിലാണ് സംഭവം. അധ്യാപകനായ സ്വാഗത പ്രാസംഗികൻ വിശേഷിപ്പിച്ച വാക്കുകൾ കേട്ട് ഞെട്ടിപ്പോയെന്ന് മോഹൻകുമാർ തന്നെ പറയുന്നു. പൊതു വിദ്യാഭ്യാസ ഡയറക്റ്റർ എന്ന നിലയിൽ എന്നെ പരിചയപ്പെടുത്തിയ ശേഷമായിരുന്നു സ്വാഗതപ്രസംഗകന്റെ കടുംകൈ. അതിങ്ങനെ –‘‘ അതിലുമുപരി കേരളത്തിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനും നോവലിസ്റ്റുമാണു കെ.വി.മോഹൻ കുമാർ. അറുപതോളം നോവലുകൾ ഇദ്ദേഹം എഴുതിയിട്ടുണ്ട്.അതിലധികവും ഡിറ്റക്റ്റീവ് നോവലുകളാണു.കേരളത്തിലെ അറിയപ്പെടുന്ന ഡിറ്റക്റ്റീവ് നോവലിസ്റ്റാണദ്ദേഹം.അദ്ദേഹത്തെ കണ്ടാൽ ആരും വിശ്വസിക്കില്ല, ഇത്രയേറെ ഡിറ്റക്റ്റീവ് നോവലുകൾ എഴുതിയ ഒരു പ്രമുഖ എഴുത്തുകാരനാണെന്ന്.
ഇത്രയുമായപ്പോഴാണ് മോഹൻകുമാർ ഇടപെട്ടത്. ഇദ്ദേഹം പറയുന്നതൊന്നും തന്നെ കുറിച്ചല്ലെന്നും ഇന്നേവരെ ഒരു ഡിറ്റക്റ്റീവ് നോവൽ പോലും എഴുതിയിട്ടില്ലെന്നും അദ്ദേഹം പരസ്യമായി പറഞ്ഞു.
വിഷയത്തിൽ മോഹൻ കുമാറിന്റെ പ്രതികരണം ഇങ്ങനെ–
'എന്നെ കണ്ടാൽ ഡിറ്റക്റ്റീവ് നോവലിസ്റ്റ് ആണെന്ന് തോന്നുമോ?
കൊല്ലം ജില്ലയിൽ ഇന്നലെ ഒരു വിദ്യാലയത്തിൽ നടന്ന പൊതു ചടങ്ങിൽ അധ്യാപകനായ സ്വാഗത പ്രാസംഗികൻ എന്നെ വിശേഷിപ്പിച്ച വാക്കുകൾ കേട്ട് ഞെട്ടിപ്പോയി, ഞാൻ. പൊതു വിദ്യാഭ്യാസ ഡയറക്റ്റർ എന്ന നിലയിൽ എന്നെ പരിചയപ്പെടുത്തിയ ശേഷം അദ്ദേഹം തട്ടി വിടുകയാണു: ' അതിലുമുപരി കേരളത്തിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനും നോവലിസ്റ്റുമാണു ശ്രീ.കെ.വി.മോഹൻ കുമാർ.'അറുപതോളം' നോവലുകൾ ഇദ്ദേഹം എഴുതിയിട്ടുണ്ട്.അതിലധികവും ഡിറ്റക്റ്റീവ് നോവലുകളാണു.കേരളത്തിലെ അറിയപ്പെടുന്ന ഡിറ്റക്റ്റീവ് നോവലിസ്റ്റാണദ്ദേഹം.അദ്ദേഹത്തെ കണ്ടാൽ ആരും വിശ്വസിക്കില്ല ,ഇത്രയേറെ ഡിറ്റക്റ്റീവ് നോവലുകൾ എഴുതിയ ഒരു പ്രമുഖ എഴുത്തുകാരനാണെന്ന്...'ഇത്രയുമായപ്പോൾ ഞാൻ ഇടപെട്ടു. ഞാൻ സദസ്യരോട് പറഞ്ഞു, 'ഇദ്ദേഹം പറയുന്നതൊന്നും എന്നെ കുറിച്ചല്ല. ഇതൊന്നും ഞാൻ ചെയ്ത കാര്യങ്ങളല്ല. ഇന്നേവരെ ഒരു ഡിറ്റക്റ്റീവ് നോവൽ പോലും ഞാൻ എഴുതിയിട്ടില്ല. 60 നോവലുകളും ഞാൻ എഴുതിയിട്ടില്ല.' (ചെറുതും വലുതുമായി 7 നോവലുകളേ ഞാൻ എഴുതിയിട്ടുള്ളു. ആകെ 24പുസ്തകങ്ങൾ'.)സ്വാഗത പ്രാസംഗികന്മാർ ഇങ്ങനെ കണ്ണുമടച്ച് തട്ടിവിടരുത്. വേദിയിലിരിക്കുന്ന ആൾ ആരാണെന്ന് ഒറ്റ വാചകത്തിൽ പറഞ്ഞാൽ പോരേ? എന്തിനീ അബദ്ധങ്ങൾ എഴുന്നള്ളിക്കുന്നു? (വീട്ടിൽ വന്നയുടൻ ഞാൻ കണ്ണാടിയിൽ നോക്കി: എന്നെ കണ്ടാൽ ഡിറ്റക്റ്റീവ് നോവലിസ്റ്റ് ആണെന്നു തോന്നുമോ?)'
Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം