Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിൻലാദന്റെ ബുക്ക് ഷെൽഫിലെ പുസ്തകങ്ങൾ 

Osama-bin-Laden

വായന മനുഷ്യനെ എങ്ങനെയൊക്കെ മാറ്റി മറിക്കാം? അങ്ങനെ ആലോചിക്കുന്നത് നല്ലതല്ലേ! ഒരുവിധം മികച്ച മനുഷ്യരൊക്കെ നല്ല വായനക്കാരുമായിരിക്കും എന്നും പലപ്പോഴായി നാം മനസ്സിലാക്കിയിട്ടുണ്ട്, എന്നാൽ ലോകത്തിലെ ഏറ്റവും ക്രൂരന്മാരെന്നു വിളിക്കപ്പെടുന്ന മനുഷ്യരും നല്ല വായനക്കാരായിരുന്നു എന്നറിയാമോ? ഹിറ്റ്ലറും ബിൻലാദനുമുൾപ്പടെ പലരും വലിയ വായനാശീലവും സ്വന്തമായി വായനശാലകളും ഉള്ളവരായിരുന്നു. പിന്നെയും എന്തുകൊണ്ട് അവർ ക്രൂരന്മാരായി എന്നത് ഒരു ചോദ്യം തന്നെയാണ്.

കുറച്ചു മാസങ്ങൾക്കു മുൻപാണ് ഒസാമ ബിൻ ലാദന്റെ ബുക്ക് ഷെൽഫിലെ പുസ്തകങ്ങളുടെ ലിസ്റ്റ് അമേരിക്ക പുറത്തു വിട്ടത്. വ്യത്യസ്തമായ വായനയുള്ള ബിൻ ലാദൻ എന്തുകൊണ്ടാവും വായനയുടെ നിരന്തരമായ തുടിപ്പുകൾ അവഗണിച്ച് ഭീകരവാദത്തിന്റെ വേരിലേക്കു യാത്ര നടത്തിയത്?

നോം ചോംസ്കിയുടെ രചനകൾ മുതൽ ‘ഒബാമയുടെ യുദ്ധങ്ങൾ’ വരെ എന്തുമാത്രം പുസ്തകങ്ങൾ! തീർത്തും അപൂർണമായ ലിസ്റ്റാണിത്. പക്ഷേ ഈ പുസ്തകങ്ങൾ ഒസാമയുടെ വായനയുടെ തലത്തെ ഏകദേശം അടയാളപ്പെടുത്തുന്നുണ്ട്. അമേരിക്കയുടെ വിദേശനയങ്ങളുടെ വിമർശകനായ നോം ചോംസ്കി അമേരിക്കയിലെ ശക്തനായ റിബൽ ആയി അറിയപ്പെടുന്നുണ്ട്. 2010 ൽ പുലിറ്റ്സർ സമ്മാനം ലഭിച്ച പത്രപ്രവർത്തകൻ ബോബ് വുഡ്‌വാർഡിന്റെ പുസ്തകമാണ് ‘ഒബാമാസ് വാർ’. ഇറാഖ്, അഫ്ഗാൻ യുദ്ധങ്ങളിൽ ഇടപെട്ട അമേരിക്കൻ നയതന്ത്രങ്ങളെക്കുറിച്ചും അവിടെ നടന്ന ആഭ്യന്തര ചർച്ചകളെക്കുറിച്ചും നിലപാടുകളെക്കുറിച്ചുമാണ് ഒബാമയുടെ യുദ്ധം എന്ന പുസ്തകം പറയുന്നത്.

books

2011ൽ ഒസാമ ബിൻലാദനെ കണ്ടെത്തിയ ശേഷം അമേരിക്കൻ പട്ടാളം റെയ്ഡ് നടത്തി സീൽ ചെയ്ത സ്ഥലമാണ് അബട്ടാബാദ്. ഇവിടെ നിന്നാണ് ലാദന്റെ വായനശാലയും അമേരിക്കൻ സർക്കാർ കണ്ടു കെട്ടിയത്. വിശദമായ തിരച്ചിലിനും വിദഗ്ധരുടെ പഠനത്തിനും ശേഷമാണ് ഇതിന്റെ ലിസ്റ്റു പോലും അമേരിക്കൻ സർക്കാർ പുറത്ത് വിട്ടത്. ‘ബിൻലാദന്റെ പുസ്തക അലമാര’ എന്ന തലക്കെട്ടിൽ തന്നെയാണ് പട്ടിക. ഇതിലെ മിക്ക പുസ്തകങ്ങളും ഇംഗ്ലിഷിലാണ്. ഓൺലൈൻ കോപ്പികളും അച്ചടിക്കപ്പെട്ട പുസ്തകങ്ങളും ബിൻ ലാദൻ വായനശാലയിൽ ലഭ്യമാണ്. എന്നാൽ ഇതു ലാദന്റെ വീട്ടിൽ നിന്നാണോ അതോ മറ്റെവിടെയെങ്കിലും നിന്നാണോ ലഭിച്ചതെന്ന വിവരം അമേരിക്കൻ പട്ടാളം ഇതുവരെ പുറത്തു വിട്ടിട്ടില്ല.

അമേരിക്കയുടെ വിമർശകനായ നോം ചോംസ്കിയെ പോലെയുള്ളവരെ വായിക്കുന്നത് ലാദന്റെ വായനശീലങ്ങളെ വ്യക്തമാക്കുന്നുണ്ട്. ലളിതമായി വായിക്കാവുന്ന പുസ്തകങ്ങളൊന്നും ലാദന്റെ ഷെൽഫിലില്ല, പ്രത്യേകിച്ച് സൃഷ്ടിപരമായ വായനയ്ക്കുള്ളവ. വായനശാലയിൽ ഉള്ള പുസ്തകങ്ങളെല്ലാം വളരെ ഗൗരവമായി വായിക്കേണ്ടവയും ഏതെങ്കിലും വിധത്തിൽ അമേരിക്ക പോലെയുള്ള രാജ്യങ്ങളെ എതിർക്കുന്നവയുമാണ്. നിയമം, രാഷ്ട്രീയം, ശക്തമായ ഗൂഢാലോചനകൾ തുടങ്ങിയവയെപ്പറ്റിയുള്ള പുസ്തകങ്ങളാണ് ഈ ലിസ്റ്റിൽ പലതും.

ഇത്രയധികം പുസ്തകങ്ങൾ വായിച്ചിരുന്ന ലാദൻ പുസ്തകം എഴുതാൻ ആഗ്രഹിച്ചിരുന്നോ! അത് ചിലപ്പോൾ എന്നെങ്കിലും നടക്കാൻ സാധ്യതയുള്ളതായിരുന്നു. ഒരുപക്ഷേ സർഗാത്മക എഴുത്തൊന്നുമല്ലെങ്കിലും തന്റെ ആശയങ്ങളെ വാക്കുകളിലാക്കാൻ ലാദൻ ആഗ്രഹിച്ചിരുന്നിരിക്കണം. ഈയടുത്താണ് ലാദന്റെ അമ്മ തന്റെ മകനെ ചിലരെല്ലാം കൂടി മാറ്റിയെടുത്തതാണെന്നും അവൻ അമ്മയെ വളരെ സ്നേഹിച്ചിരുന്ന ഒരു മകനായിരുന്നു എന്നും പറഞ്ഞത്. മാത്രമല്ല ബിൻ ലാദന്റെ ചില അപൂർവം ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ വായനാ ശീലവും വ്യക്തമാണ്. പുസ്തകങ്ങൾക്കൊപ്പം അദ്ദേഹം നിൽക്കുന്ന ചിത്രങ്ങളുമുണ്ട്.

വായന ഉണ്ടായി എന്നതുകൊണ്ടു മാത്രം ഒരു മനുഷ്യൻ അവന്റെ ജീവിതത്തിൽ മികച്ചു നിൽക്കുമോ എന്ന ചോദ്യമാണ് ഒസാമ ബിൻ ലാദൻ ഉയർത്തുന്നത്! വായന ഉണ്ടായിരുന്നു എന്നതല്ല, ഹിറ്റ്ലറും ലാദനുമൊക്കെ വായനക്കാരായിരുന്നെങ്കിലും അവർ വായനയ്ക്കായി തിരഞ്ഞെടുത്തത് അവരുടെ നിയമങ്ങളെ പരിരക്ഷിക്കുന്ന, അവർക്ക് ഓശാന പാടുന്ന പുസ്തകങ്ങൾ മാത്രമായിരുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. തിരഞ്ഞെടുത്ത വായന അപകടമാണെന്നും ലാദന്റെ വായനശാല ലിസ്റ്റ് വെളിപ്പെടുത്തുന്നു. പരന്നൊഴുകുന്ന വായനയാണ് മനുഷ്യനെ മെനയുന്നത്. നിയമങ്ങൾ നമ്മുടേതു മാത്രമല്ലെന്നും ഒപ്പം നിൽക്കുന്ന മറ്റൊരു മനുഷ്യനും അവന്റെ നിയമങ്ങളുണ്ടെന്നും വായനക്കാരനു മറക്കാൻ അവകാശമില്ല. ബിൻ ലാദന്റെ ദയനീയമായ മരണം ഈ സത്യം ഓർമിപ്പിക്കുന്നു.

ലാദന്റെ ഷെൽഫിലെ പുസ്തകങ്ങൾ ദേ ഇതൊക്കെയാണ്,

Handbook of International Law

Civil Democratic Islam: Partners, Resources, and Strategies 

Killing Hope: US Military and CIA Interventions since World War II 

Rogue State: A Guide to the World’s Only Superpower

Necessary Illusions: Thought Control in Democratic Societies

Fortifying Pakistan: The Role of US Internal Security Assistance (only the book’s introduction)

Hegemony or Survival: America’s Quest for Global Dominance

America’s ‘War on Terrorism’ 

Conspirators’ Hierarchy: The Committee of 300 

New Political Religions, or Analysis of Modern Terrorism

Guerilla Air Defense: Antiaircraft Weapons and Techniques for Guerilla Forces

New Pearl Harbor: Disturbing Questions about the Bush Administration and 9/11 

Christianity and Islam in Spain 756–1031 AD 

The Secret Teachings of All Ages

Black Box Voting, Ballot Tampering in the 21st Century 

The US and Vietnam 1787–1941 

Military Intelligence Blunders

A Brief Guide to Understanding Islam

No light reading: works by critics of the US government like Noam Chomsky

International Relations Theory and the Asia-Pacific 

The Rise and Fall of the Great Powers

In Pursuit of Allah’s Pleasure 

The 2030 Spike 

America’s Strategic Blunders

Secrets of the Federal Reserve

Unfinished Business, US Overseas Military Presence in the 21st Century

Confessions of an Economic Hit Man

The Best Democracy Money Can Buy 

Bounding the Global War on Terror 

Al-Qaeda’s Online Media Strategies: From Abu Reuter to Irhabi 007

Crossing the Rubicon

Imperial Hubris

Finding theories: 

Checking Iran’s Nuclear Ambitions 

The Taking of America 1-2-3

Bloodlines of the Illuminati 

The Best Enemy Money Can Buy

Oxford History of Modern War 

Obama’s Wars